സ്വാതന്ത്ര്യസമരസേനാനി ശ്രീ പിംഗളി വെങ്കയ്യയുടെ 150-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു

August 02nd, 08:38 pm

സ്വാതന്ത്ര്യസമരസേനാനി ശ്രീ പിംഗളി വെങ്കയ്യയുടെ 150-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

ചന്ദ്രശേഖർ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

July 23rd, 08:22 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചന്ദ്രശേഖർ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ചന്ദ്രശേഖർ ആസാദിന്റെ നിർഭയമായ ധീരതയ്ക്കും അചഞ്ചലമായ രാജ്യസ്നേഹത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അഭിമാനകരമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ലോകമാന്യ തിലകിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

July 23rd, 08:12 am

ലോകമാന്യ തിലകിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു ഉന്നത വ്യക്തിത്വമെന്ന നിലയിൽ, ലോകമാന്യ തിലക് ദേശീയ ബോധം ഉണർത്തുകയും ജനസേവനത്തിനായി സ്വയം സമർപ്പിക്കാൻ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

മഹാനായ വിപ്ലവകാരി മംഗൽ പാണ്ഡേക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

July 19th, 10:55 am

മഹാനായ വിപ്ലവകാരി മംഗൽ പാണ്ഡേജിയുടെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ധീരമായ ജീവിതം ഇന്നും ഓരോ ഇന്ത്യക്കാരനിലും അഭിമാനം നിറയ്ക്കുന്നുവെന്നും, അദ്ദേഹത്തിന്റെ വീരഗാഥ രാജ്യത്തെ ഓരോ തലമുറയ്ക്കും നിരന്തരം പ്രചോദനം നൽകുമെന്നും ശ്രീ മോദി പരാമർശിച്ചു.

ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

June 26th, 12:50 pm

ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ ജനങ്ങളിൽ തലമുറകളായി ദേശഭക്തിയുടെയും സാംസ്കാരിക പെരുമയുടെയും ചൈതന്യം ജ്വലിപ്പിച്ച അതുല്യ സാഹിത്യ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

ജയന്തിദിനത്തിൽ വീർ സാവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

May 28th, 09:52 am

വീർ സാവർക്കറുടെ ജയന്തിദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ സ്മ​രിക്കുകയും, അദ്ദേഹത്തിന്റെ ധീരതയ്ക്കും രാജ്യസ്നേഹത്തിനും സാമൂഹ്യപരിഷ്കരണ സംഭാവനകൾക്കും ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു.

മഹാറാണാ പ്രതാപിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച്‌ പ്രധാനമന്ത്രി

May 09th, 09:06 am

മഹാറാണാ പ്രതാപിന്റെ ജയന്തി ദിനത്തിൽ മഹാനായ ആ പോരാളിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ശ്യാംജി കൃഷ്ണ വർമ്മയുടെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

March 30th, 09:50 am

ഭാരതാംബയുടെ വീരപുത്രൻ ശ്യാംജി കൃഷ്ണ വർമ്മയുടെ ചരമവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. തന്റെ വിപ്ലവകരമായ ആശയങ്ങളിലൂടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ അദ്ദേഹം പുതിയൊരു ഉണർവ്വ് പകർന്നു എന്ന് ശ്രീ മോദി പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും രാജ്യസേവനത്തിനായി ഓരോ തലമുറയ്ക്കും എന്നും പ്രചോദനമായി തുടരും, അദ്ദേഹം കൂട്ടിച്ചേർത്തു.

Prime Minister pays tribute to Bhagat Singh, Rajguru, and Sukhdev on Shaheed Diwas

March 23rd, 08:29 am

On the occasion of Shaheed Diwas, PM Modi paid rich tributes to the great freedom fighters Bhagat Singh, Rajguru and Sukhdev. Lauding their bravery, he observed that the martyrdom of these iconic heroes for the nation remains deeply etched in India's collective memory. He highlighted that they chose the path of sacrifice with conviction, placing the nation above their own lives..

പുതുച്ചേരിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

March 01st, 12:00 pm

പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എൻ. രംഗസ്വാമി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ മൻസുഖ് മാണ്ഡവ്യ, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ ശ്രീ കെ. കൈലാസ്നാഥൻ, സ്പീക്കർ ശ്രീ ആർ. സെൽവം, ആഭ്യന്തരമന്ത്രി ശ്രീ എ. നമശിവായം, മറ്റ് നേതാക്കൾ, പുതുച്ചേരിയിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, വണക്കം!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുച്ചേരിയിൽ 2,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു

March 01st, 11:45 am

സിദ്ധന്മാരുടെയും വിശുദ്ധരുടെയും കവികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും നാടാണ് പുതുച്ചേരി. ഇവിടെയാണ് മഹാകവി സുബ്രഹ്മണ്യ ഭാരതി ദേശീയതയുടെ അഗ്നി പടർത്തിയത്, ശ്രീ അരബിന്ദോയും അമ്മയും ലോകത്തിന് ആത്മീയ ദർശനം നൽകിയതും ഇവിടെയാണ്.സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

വീർ സവർക്കർ ജിയുടെ പുണ്യതിഥിയിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

February 26th, 11:25 am

മഹാനായ വിപ്ലവകാരി വീർ സവർക്കർ ജിയുടെ പുണ്യതിഥിയിൽ (ചരമവാർഷിക ദിനം) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലിയർപ്പിച്ചു.

വീർ സവർക്കർ ജിയുടെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

February 26th, 10:47 am

വീർ സവർക്കർ ജിയുടെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചു.

ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തിയവരെ ആദരിക്കാനും കൊളോണിയൽ മനോഭാവത്തിന്റെ അവശേഷിപ്പുകൾ വെടിയാനുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, ശ്രീ ചക്രവർത്തി രാജഗോപാലാചാരി ജിയെ ആദരിക്കുന്നതിനായി ഇന്ത്യൻ രാഷ്ട്രപതി സാന്നിധ്യമറിയിച്ച രാജാജി ഉത്സവത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

February 23rd, 05:12 pm

രാഷ്ട്രപതി ഭവനിലെ അശോക് മണ്ഡപത്തിന് സമീപമുള്ള ഗ്രാൻഡ് ഓപ്പൺ സ്റ്റെയർകേസിൽ സ്ഥാപിച്ച ചക്രവർത്തി രാജഗോപാലാചാരിയുടെ അർദ്ധകായ പ്രതിമ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അനാച്ഛാദനം ചെയ്തു.

ഗാന്ധി സ്മൃതിയിൽ വെച്ച് നടന്ന പ്രാർത്ഥനായോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

January 30th, 07:32 pm

ഇന്ന് ഗാന്ധി സ്മൃതിയിൽ വെച്ച് നടന്ന പ്രാർത്ഥനായോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ബാപ്പുവിന്റെ പരിശ്രമങ്ങൾ നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഗതി മാറ്റിയെന്നും ഇന്ത്യയുടെ പ്രയാണത്തിൽ തലമുറകളിലൂടെ ഇന്നും അനുഭവേദ്യമാകുന്ന ശക്തമായ മുദ്ര പതിപ്പിച്ചുവെന്നും ശ്രീ മോദി പ്രസ്താവിച്ചു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 'പരാക്രം ദിവസ്' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

January 23rd, 05:15 pm

അന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ ലെഫ്റ്റനന്റ് ഗവർണറും നേതാജി സുഭാഷ് ചന്ദ്രബോസ് ഐ.എൻ.എ (INA) ട്രസ്റ്റ് ചെയർമാനുമായ അഡ്മിറൽ ഡി.കെ. ജോഷി, ബ്രിഗേഡിയർ ആർ.എസ്. ചിക്കാര ജി; ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളിയും ഐ.എൻ.എയുടെ വിസ്മരിക്കാനാവാത്ത വ്യക്തിത്വവുമായ

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സംഘടിപ്പിച്ച പരാക്രം ദിവസ് പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂര ദൃശ്യ സംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു

January 23rd, 05:00 pm

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ന് സംഘടിപ്പിച്ച പരാക്രം ദിവസ് പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 മഹത്തായ ദിവസമാണെന്ന് ചടങ്ങിനെ അഭിസംബോധനചെയ്ത ശ്രീ മോദി പറഞ്ഞു. നേതാജിയുടെ വീര്യവും ധൈര്യവും നമ്മെ പ്രചോദിപ്പിക്കുകയും അദ്ദേഹത്തോടുള്ള ആദരവ് നമ്മിൽ നിറയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തകാലത്തായി, പരാക്രം ദിവസ് രാജ്യത്തിന്റെ ആത്മവീര്യത്തിന്റെ അവിഭാജ്യമായ ഉത്സവമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ജനുവരി 23-ന് പരാക്രം ദിവസ്, 25-ന് ദേശീയ വോട്ടർ ദിനം, 26-ന് റിപ്പബ്ലിക് ദിനം, 29-ന് ബീറ്റിംഗ് റിട്രീറ്റ്, 30-ന് പൂജ്യ ബാപ്പുവിന്റെ ചരമവാർഷികം എന്നിങ്ങനെ ഒന്നിനുപുറകെ ഒന്നായി വരുന്ന ദിനങ്ങൾ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഒരു പുതിയ പാരമ്പര്യം തന്നെ സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരാക്രം ദിവസിൽ അദ്ദേഹം എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു.

വികസിത ഭാരത്' എന്ന പ്രതിജ്ഞ തീർച്ചയായും നിറവേറ്റപ്പെടും: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

December 28th, 11:30 am

വർഷത്തെ അവസാന മൻ കി ബാത്ത് എപ്പിസോഡിൽ, 2025 ൽ ഇന്ത്യ ദേശീയ സുരക്ഷ, കായികം, ശാസ്ത്ര പരീക്ഷണശാലകൾ, ആഗോള വേദികൾ എന്നിവയിൽ അതിന്റെ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2026 ൽ പുതിയ പ്രതിജ്ഞകളുമായി രാജ്യം മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്, ക്വിസ് മത്സരം, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് തുടങ്ങിയ യുവജന കേന്ദ്രീകൃത സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഗോവ വിമോചന ദിനത്തിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി

December 19th, 10:35 am

ഗോവ വിമോചന ദിനം ഇന്ത്യയുടെ ദേശീയ യാത്രയിലെ ഒരു നിർണായക അധ്യായത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അനീതി അംഗീകരിക്കാൻ വിസമ്മതിക്കുകയും ധൈര്യത്തോടെയും ബോധ്യത്തോടെയും സ്വാതന്ത്ര്യത്തിനായി പോരാടുകയും ചെയ്തവരുടെ അജയ്യമായ മനോഭാവത്തെ അദ്ദേഹം അനുസ്മരിച്ചു. അത് ​ഗോവയുടെ സമഗ്ര പുരോഗതിക്കായി പ്രവർത്തിക്കുകയും അവരുടെ ത്യാഗങ്ങൾ രാഷ്ട്രത്തിന് തുടർ പ്രചോദനമേകുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ശ്രീ സി.രാജഗോപാലാചാരിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

December 10th, 09:37 am

ശ്രീ സി.രാജഗോപാലാചാരിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനി, ചിന്തകൻ, ബുദ്ധിജീവി, രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലകളിൽ അദ്ദേഹത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, മൂല്യസൃഷ്ടിയിലും മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിലും വിശ്വസിച്ചിരുന്ന രാജാജി ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മൂർച്ചയുള്ള മനസ്സുകളിൽ ഒരാളായി തുടരുകയാണെന്ന് പറഞ്ഞു.