Prime Minister holds a telephone conversation with the Prime Minister of New Zealand
December 22nd, 11:26 am
PM Modi held a telephone conversation with New Zealand PM Christopher Luxon today. They jointly announced the successful conclusion of the historic and mutually beneficial India–New Zealand Free Trade Agreement (FTA). Both leaders expressed confidence in doubling bilateral trade over the next 5 years and an investment of USD 20 billion in India from New Zealand over the next 15 years. They also welcomed the progress achieved in other areas of bilateral cooperation.ഫലങ്ങളുടെ പട്ടിക: റഷ്യൻ ഫെഡറേഷൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം
December 05th, 05:53 pm
ഒരു രാജ്യത്തിലെ പൗരന്മാരുടെ താത്കാലിക തൊഴിൽ പ്രവർത്തനം മറ്റേ രാജ്യത്തിൻ്റെ പ്രദേശത്ത് അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും റഷ്യൻ ഫെഡറേഷൻ ഗവൺമെന്റും തമ്മിലുള്ള കരാർ.23ാമത് ഇന്ത്യ-റഷ്യ വാര്ഷിക ഉച്ചകോടിയെ തുടര്ന്നുള്ള സംയുക്ത പ്രസ്താവന
December 05th, 05:43 pm
ഇന്ത്യന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, റഷ്യന് ഫെഡറേഷന്റെ പ്രസിഡന്റ് ആദരണീയനായ ശ്രീ. വ്ളാഡിമിര് പുടിൻ 23-ാമത് ഇന്ത്യ-റഷ്യ വാര്ഷിക ഉച്ചകോടിയ്ക്കായി 2025 ഡിസംബര് 04-05 തീയതികളില് ഇന്ത്യ സന്ദര്ശിച്ചു.റോസ്ഗർ മേളയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 24th, 11:20 am
ഇത്തവണ ദീപങ്ങളുടെ ഉത്സവമായ ദീപാവലി നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ പുതിയ വെളിച്ചം കൊണ്ടുവന്നു. ആഘോഷങ്ങളുടെ ഇടയിൽ സ്ഥിരമായ ഒരു ജോലിക്കുള്ള നിയമന കത്ത് ലഭിക്കുന്നത് ആഘോഷങ്ങളുടെ ആനന്ദവും, വിജയത്തിന്റെ ഇരട്ടി സന്തോഷവുമാണ്, ഇന്ന് രാജ്യത്തെ 51,000-ത്തിലധികം യുവാക്കൾക്ക് ഈ സന്തോഷം ലഭിച്ചു. നിങ്ങളുടെ എല്ലാ കുടുംബങ്ങളിലും എത്രമാത്രം സന്തോഷം ഉണ്ടാകുമെന്ന് എനിക്ക് അറിയാൻ കഴിയുന്നുണ്ട്. നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ജീവിതത്തിലെ ഈ പുതിയ തുടക്കത്തിന് ഞാൻ എന്റെ ആശംസകൾ നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു
October 24th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു. ഈ വർഷത്തെ ദീപാവലി എല്ലാവരുടെയും ജീവിതത്തിൽ പുതിയ വെളിച്ചം കൊണ്ടുവന്നിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആഘോഷങ്ങൾക്കിടയിൽ സ്ഥിരം ജോലികൾക്കുള്ള നിയമന കത്തുകളും ലഭിക്കുന്നത്, ഉത്സവത്തിന്റെ ആവേശവും തൊഴിൽ നേട്ടവും എന്നിങ്ങനെ ഇരട്ടി സന്തോഷം നൽകുന്നു. ഇന്ന് രാജ്യത്തുടനീളമുള്ള 51,000-ത്തിലധികം യുവാക്കളിലേക്ക് ഈ സന്തോഷം എത്തിയിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇത് അവരുടെ കുടുംബങ്ങൾക്ക് നൽകുന്ന വലിയ സന്തോഷം അദ്ദേഹം പരാമർശിക്കുകയും എല്ലാ സ്വീകർത്താക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. അവരുടെ ജീവിതത്തിലെ ഈ പുതിയ തുടക്കത്തിന് അദ്ദേഹം ആശംസകൾ നേർന്നു.ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2025 ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 17th, 11:09 pm
ഇത് ഉത്സവങ്ങളുടെ സമയമാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ വളരെ സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു. എൻഡിടിവി വേൾഡ് സമ്മിറ്റ് ഈ ആവേശകരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്, ഈ സമ്മേളനത്തിനായി നിങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു വിഷയം തിരഞ്ഞെടുത്തു: തടയാനാവാത്ത ഭാരതം. തീർച്ചയായും, ഇന്ന് ഇന്ത്യ നിശ്ചലമായ ഒരു മാനസികാവസ്ഥയിലല്ല. ഞങ്ങൾ നിർത്തുകയോ അടങ്ങുകയോ ചെയ്യില്ല. ഞങ്ങൾ 140 കോടി രാജ്യവാസികളും ഒരുമിച്ച് വേഗത്തിൽ മുന്നോട്ട് പോകും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
October 17th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി ലോക ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. എല്ലാ പൗരന്മാർക്കും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, എൻഡിടിവി ലോക ഉച്ചകോടി ഉത്സവ അന്തരീക്ഷത്തിലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. തടഞ്ഞുനിർത്താൻ ആകാത്ത ഇന്ത്യ എന്ന സെഷന്റെ പ്രമേയത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് ഇന്ത്യ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ അത് തീർച്ചയായും ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ അവസാനിപ്പിക്കുകയോ താൽക്കാലിക വിരാമമിടുകയോ ചെയ്യില്ല. 140 കോടി ഇന്ത്യക്കാർ ഒരുമിച്ച് അതിവേഗം മുന്നേറുകയാണ്- പ്രധാനമന്ത്രി പറഞ്ഞു.മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ആറാം പതിപ്പിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 09th, 02:51 pm
ആദരണീയ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ, ഫിൻടെക് ലോകത്തെ നൂതനാശയക്കാർ, നേതാക്കൾ, നിക്ഷേപകർ, സ്ത്രീകളേ, മാന്യരേ! മുംബൈയിലെ നിങ്ങൾക്കെല്ലാവർക്കും വളരെ ഊഷ്മളമായ സ്വാഗതം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുംബൈയിൽ ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025’-നെ അഭിസംബോധന ചെയ്തു
October 09th, 02:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ മുംബൈയിൽ ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025’-നെ അഭിസംബോധന ചെയ്തു. മുംബൈയിൽ എത്തിച്ചേർന്ന എല്ലാ പ്രതിനിധികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ച ശ്രീ മോദി, മുംബൈയെ ഊർജനഗരമെന്നും സംരംഭനഗരമെന്നും അനന്തമായ സാധ്യതകളുടെ നഗരമെന്നും വിശേഷിപ്പിച്ചു. തന്റെ സുഹൃത്തായ ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറെ അദ്ദേഹം പ്രത്യേകം സ്വാഗതംചെയ്തു. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സമയം ചെലവഴിച്ചതിനു പ്രധാനമന്ത്രി അദ്ദേഹത്തിനു നന്ദി അറിയിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഗ്രീസ് പ്രധാനമന്ത്രി ടെലിഫോണിൽ ബന്ധപ്പെട്ടു
September 19th, 02:51 pm
ഹെല്ലനിക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലഫോണിൽ ബന്ധപ്പെട്ടു.യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രധാനമന്ത്രി മോദിക്ക് ഊഷ്മളമായ ജന്മദിനാശംസകൾ നേർന്നു
September 17th, 07:09 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ ഇന്ന് ടെലിഫോണിൽ ബന്ധപ്പെട്ടു.ഇന്ത്യ സിംഗപ്പൂർ സംയുക്ത പ്രസ്താവന
September 04th, 08:04 pm
സിംഗപ്പൂർ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ ലോറൻസ് വോങ്ങിന്റെ ഇന്ത്യ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തെ കുറിച്ചുള്ള സംയുക്ത പ്രസ്ഥാവന.സിംഗപ്പൂർ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
September 04th, 12:45 pm
പ്രധാനമന്ത്രി വോങ് അധികാരമേറ്റതിനുശേഷം ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിന് അദ്ദേഹത്തെ ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷമുള്ള സന്ദർശനം പ്രത്യേകിച്ചും അതിപ്രാധാന്യം അർഹിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ടെലിഫോൺ സംഭാഷണം നടത്തി
August 21st, 06:30 pm
യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നേതാക്കൾ പങ്കുവച്ചു.ഫലങ്ങളുടെ പട്ടിക : റിപ്പബ്ലിക് ഓഫ് ദി ഫിലിപ്പീൻസ് പ്രസിഡന്റിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം
August 05th, 04:31 pm
ഇന്ത്യാ റിപ്പബ്ലിക്കും ഫിലിപ്പീൻസ് റിപ്പബ്ലിക്കും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനംToday, with our efforts, we are taking forward the vision of a developed Tamil Nadu and a developed India: PM Modi in Thoothukudi
July 26th, 08:16 pm
PM Modi launched development projects worth ₹4,800 crore in Thoothukudi, spanning ports, railways, highways, and clean energy. He inaugurated the new ₹450 crore airport terminal, raising annual capacity from 3 to 20 lakh. Emphasising Tamil Nadu’s role in Make in India, he said the India–UK FTA will boost opportunities for youth, MSMEs, and strengthen regional growth.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 4800 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിനു സമർപ്പിക്കുകയും ചെയ്തു
July 26th, 07:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 4800 കോടിയിലധികം രൂപയുടെ രാഷ്ട്രവികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. പ്രാദേശിക സമ്പർക്കസൗകര്യം ഗണ്യമായി വർധിപ്പിക്കുകയും, ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും, സംശുദ്ധ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും, തമിഴ്നാട്ടിലുടനീളമുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിരവധി സുപ്രധാന പദ്ധതികൾ വിവിധ മേഖലകളിലായി നടപ്പിലാക്കി. കാർഗിൽ വിജയ് ദിനത്തിൽ, ശ്രീ മോദി കാർഗിലിലെ ധീരസൈനികർക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ധീരയോദ്ധാക്കളെ അഭിവാദ്യം ചെയ്യുകയും, രാഷ്ട്രത്തിനുവേണ്ടി പരമോന്നത ത്യാഗംവരിച്ച രക്തസാക്ഷികൾക്കു ഹൃദയംഗമമായ ആദരമർപ്പിക്കുകയും ചെയ്തു.പ്രധാനമന്ത്രിയുടെ മാൽദീവ്സ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
July 26th, 07:19 am
മാൽദീവ്സിന് 4850 കോടി രൂപയുടെ വായ്പ പിന്തുണ (LoC) വിപുലീകരണംപ്രധാനമന്ത്രി മാൽദീവ്സ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
July 25th, 08:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മാൽദീവ്സ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവുമായി മാലെയിലെ പ്രസിഡന്റിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കുമുമ്പ്, പ്രധാനമന്ത്രിയെ പ്രസിഡന്റ് മുയിസു സ്വീകരിക്കുകയും റിപ്പബ്ലിക് ചത്വരത്തിൽ ഔദ്യോഗിക സ്വീകരണം നൽകുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ ഊഷ്മളതയും പുനഃസ്ഥാപനവും കൂടിക്കാഴ്ചയിൽ ശ്രദ്ധേയമായി.മാലദ്വീപ് പ്രസിഡൻ്റിനൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ സംയുക്ത പത്ര പ്രസ്താവന
July 25th, 06:00 pm
ആദ്യമായി, മാലിദ്വീപ് പ്രസിഡന്റിനും മാലിദ്വീപിലെ ജനങ്ങൾക്കും സ്വാതന്ത്ര്യത്തിന്റെ 60-ാം വാർഷിക ദിനത്തിൽ, ഇന്ത്യൻ ജനതയുടെ മുഴുവൻ പേരിൽ എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.