ജി 7 ഉച്ചകോടി-ഔട്ട്റീച്ച് സെഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ :പുതിയ പങ്കാളിത്തങ്ങൾ രൂപീകരിക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യത്തിൻറെ പുനഃസ്ഥാപനവും
June 16th, 10:12 pm
ജി-7 ഉച്ചകോടിയിലെ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് മാക്രോണിന് ഞാൻ ആത്മാർത്ഥമായി നന്ദി രേഖപ്പെടുത്തുന്നു.ഫ്രാൻസിലെ ജി-7 ഉച്ചകോടിയിൽ "പുതിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യം പുനർനിർമ്മിക്കലും" എന്ന സെഷനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
June 16th, 10:07 pm
ഫ്രാൻസിലെ എവിയാനിലെ ജി-7 ഉച്ചകോടിയിൽ പുതിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കലും അന്താരാഷ്ട്ര ഐക്യദാർഢ്യം പുനർനിർമ്മിക്കലും എന്ന വിഷയത്തിലുള്ള ഔട്ട്‌റീച്ച് സെഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.കർഷകരുടെ ക്ഷേമം, ആധുനിക കാർഷിക സൗകര്യങ്ങൾ, കാർഷിക മേഖലയുടെ ശാക്തീകരണം എന്നിവയിലുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത എടുത്തുകാട്ടി പ്രധാനമന്ത്രി
June 11th, 04:19 pm
നമ്മുടെ കർഷക സഹോദരീ സഹോദരന്മാരാണ് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരത്തിന്റെയും സമൃദ്ധിയുടെയും തൂണുകളെന്നും അവരുടെ ജീവിതം സുഗമമാക്കുന്നതിന് ഗവൺമെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഊന്നിപ്പറഞ്ഞു. പിഎം-കിസാൻ സമ്മാൻ നിധി, ഫസൽ ബീമ യോജന തുടങ്ങിയ സംരംഭങ്ങൾ അവരുടെ വരുമാനം സുരക്ഷിതമാക്കുകയും കൃഷിയെ ശാക്തീകരിക്കുകയും ചെയ്യുമ്പോൾ, പിഎം-കുസും പദ്ധതി പ്രാപ്യമായ സൗരോർജ്ജം ലഭ്യമാക്കുകയും അതുവഴി കാർഷിക ചെലവുകൾ കുറയ്ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.എഫ്.എ.ഒ. അഗ്രിക്കോള മെഡൽ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 20th, 11:00 pm
ഇത് എനിക്ക് മാത്രമുള്ള ഒരു ബഹുമതിയല്ല. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കർഷകർക്കും കന്നുകാലി വളർത്തുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും കാർഷിക ശാസ്ത്രജ്ഞർക്കും തൊഴിലാളികൾക്കുമുള്ള ഒരു ബഹുമതിയാണ്. മാനവ ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിര വികസനം എന്നിവയോടുള്ള ഇന്ത്യയുടെ അചഞ്ചല പ്രതിബദ്ധതയ്ക്കുള്ള ഒരു അംഗീകാരം കൂടിയാണിത്. അങ്ങേയറ്റത്തെ വിനയത്തോടെ ഈ മെഡൽ സ്വീകരിച്ചുകൊണ്ട് ഞാനിത് ഇന്ത്യയിലെ അന്നദാതാക്കൾക്കായി സമർപ്പിക്കുന്നു.റോമിൽ വെച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (FAO)യുടെ അഗ്രിക്കോള മെഡൽ ഏറ്റുവാങ്ങി പ്രധാനമന്ത്രി
May 20th, 10:55 pm
റോമിലെ എഫ്.എ.ഒ ആസ്ഥാനത്ത് വെച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ 2026-ലെ അഗ്രിക്കോള മെഡൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്ത്യയിലും ആഗോളതലത്തിലും ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, ഗ്രാമീണ വികസനം എന്നിവ ഉറപ്പാക്കുന്നതിൽ അദ്ദേഹം നൽകിയ അസാമാന്യ നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം സമ്മാനിച്ചത്.പ്രധാന ഇടപെടലുകൾക്കായി പ്രധാനമന്ത്രി മോദി ഇറ്റലിയിൽ എത്തി ചേർന്നു
May 20th, 12:30 am
പ്രധാനമന്ത്രി അൽപ്പം മുമ്പ് ഇറ്റലിയിലെ റോമിൽ എത്തി ചേർന്നു. അദ്ദേഹം ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ശ്രീ. സെർജിയോ മാറ്ററെല്ലയെ സന്ദർശിക്കുകയും പ്രധാനമന്ത്രി മെലോണിയുമായി ചർച്ച നടത്തുകയും ചെയ്യും, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) കേന്ദ്രീകരിച്ചുള്ള ചർച്ചകൾ നടത്തും.നോർവേ-ഇന്ത്യ ബിസിനസ് ആൻഡ് റിസർച്ച് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
May 18th, 11:49 pm
ഇന്ന് നോർവേയിലെയും ഇന്ത്യയിലെയും ബിസിനസ്സ്, ഗവേഷണ സമൂഹങ്ങൾക്കിടയിൽ ഇവിടെയുണ്ടാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പങ്കെടുക്കുന്നവരിൽ ചിലരുടെ വാക്കുകൾ കേൾക്കാൻ അവസരം ലഭിച്ചു, അവരെ കേൾക്കുന്നത് നമ്മുടെ പങ്കാളിത്തത്തിന്റെ അടിത്തറ വളരെ ശക്തമാണെന്ന ആത്മവിശ്വാസം നൽകുന്നു.ഇന്ത്യ-നോർവേ ബിസിനസ് ആന്റ് റിസർച്ച് ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി
May 18th, 08:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‍ലോയിൽ വെച്ച് നടന്ന ഇന്ത്യ-നോർവേ ബിസിനസ് ആന്റ് റിസർച്ച് ഉച്ചകോടിയിൽ പങ്കെടുത്തു. കിരീടാവകാശി ഹോക്കൂണും നോർവേ പ്രധാനമന്ത്രി യൂനാസ് ഗാർ സ്റ്ററും ഉച്ചകോടിയിൽ പങ്കെടുത്തു.നോർവേ പ്രധാനമന്ത്രിയോടൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
May 18th, 04:44 pm
കഴിഞ്ഞ വർഷം ഞാൻ നോർവേ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണം കാരണം ആ യാത്ര മാറ്റിവെക്കേണ്ടിവന്നു. ഭീകരതയ്‌ക്കെതിരെ ആ പ്രയാസകരമായ സമയത്ത് നോർവേ ഇന്ത്യയ്‌ക്കൊപ്പം ദൃഢമായി നിലകൊണ്ടു. ഇത് നമ്മുടെ സൗഹൃദത്തിന്റെ കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ന് ഞാൻ നോർവേ സന്ദർശിക്കുമ്പോൾ ആ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുന്നു.ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാന പങ്കാളിത്ത കർമ്മപദ്ധതി [2026-2030]
May 17th, 03:15 am
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലാൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും 2026 മേയ് 16-ന് ഹേഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ, കൃത്യമായ ലക്ഷ്യങ്ങളോടെയുള്ളതും സമയബന്ധിതവുമായ സംരംഭങ്ങളിലൂടെയും സംയുക്ത കർമ്മപദ്ധതികളിലൂടെയും ഇന്ത്യ-നെതർലാൻഡ്സ് ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപ്രധാന പങ്കാളിത്തം'എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. ഇതിനായി, അടുത്ത 5 വർഷത്തേക്കുള്ള (2026-2030) ഇന്ത്യ-നെതർലാൻഡ്സ് തന്ത്രപ്രധാനമായ പങ്കാളിത്ത കർമ്മപദ്ധതി ഇരുരാജ്യങ്ങളും അംഗീകരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി നെതർലാൻഡ്‌സ് പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ചകൾ നടത്തി
May 17th, 02:35 am
ഇന്ത്യ-നെതർലാൻഡ്‌സ് ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു പ്രധാനമന്ത്രിമാരും വിപുലമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കിട്ട മൂല്യങ്ങളും വിശ്വാസവും, അതോടൊപ്പം വർദ്ധിച്ചുവരുന്ന യോജിപ്പും വളർന്നുവരുന്ന സഹകരണവും പ്രതിഫലിപ്പിച്ചുകൊണ്ട് ഉഭയകക്ഷി ബന്ധത്തെ തന്ത്രപ്രധാന പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്താൻ നേതാക്കൾ തീരുമാനിച്ചു. വ്യാപാരം-നിക്ഷേപം, പ്രതിരോധം-സുരക്ഷ, വളർന്നുവരുന്നതും നിർണ്ണായകവുമായ സാങ്കേതികവിദ്യകൾ, മാരിടൈം, പുനരുപയോഗ ഊർജ്ജം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരണം ആഴത്തിലാക്കുന്നതിനായി തന്ത്രപ്രധാന പങ്കാളിത്തത്തിനായുള്ള ബൃഹത്തായ രൂപരേഖ അംഗീകരിക്കാനും അവർ സമ്മതമറിയിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ്, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനാശയ പങ്കാളിത്തം എന്നിവ കണക്കിലെടുത്ത നേതാക്കൾ, ഇന്ത്യയുടെ വളർച്ചാ ഗാഥ നൽകുന്ന അവസരങ്ങൾ ഡച്ച് കമ്പനികൾക്ക് മികച്ച ബിസിനസ്സ് സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രിയുടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സന്ദർശനം
May 15th, 03:59 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഔദ്യോഗിക സന്ദർശനം നടത്തി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിക്കുകയും ഔപചാരിക വരവേൽപ്പ് നൽകുകയും ചെയ്തു.സുസ്ഥിരതാ മേഖലയിലെ സഹകരണം സംബന്ധിച്ച ഇന്ത്യ - റിപ്പബ്ലിക് ഓഫ് കൊറിയ സംയുക്ത പ്രസ്താവന
April 20th, 10:55 pm
കാലാവസ്ഥാ വ്യതിയാനം, സമുദ്ര സംബന്ധിയായ വിഷയങ്ങൾ, ആർട്ടിക് വിഷയങ്ങൾ എന്നിവയിലെ പ്രായോഗിക സഹകരണത്തിലൂടെ ആഗോള സുസ്ഥിരതാ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ റിപ്പബ്ലിക് ഓഫ് ഇന്ത്യയും റിപ്പബ്ലിക് ഓഫ് കൊറിയയും (ഇനിമുതൽ ഇരുപക്ഷവും എന്ന് പരാമർശിക്കുന്നു) സമ്മതിച്ചു.നേട്ടങ്ങളുടെ പട്ടിക: ഓസ്ട്രിയൻ ഫെഡറൽ ചാൻസലർ ഡോ.ക്രിസ്റ്റ്യൻ സ്റ്റോക്കറുടെ ഇന്ത്യാ സന്ദർശനം
April 16th, 03:01 pm
ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ഓഡിയോവിഷ്വൽ സഹ-നിർമ്മാണ കരാർനിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികളും ലഘൂകരണ നടപടികളും അവലോകനം ചെയ്യുന്നതിനായുള്ള സി.സി.എസ് യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി
March 22nd, 09:06 pm
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ സ്ഥിതിഗതികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും വിഭാവനം ചെയ്തതുമായ ലഘൂകരണ നടപടികളും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു.ഇന്ത്യ-കാനഡ നേതാക്കളുടെ സംയുക്ത പ്രസ്താവന
March 02nd, 05:05 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി 2026 ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള കാർണിയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. മാത്രമല്ല 2018-ന് ശേഷം ഒരു കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം കൂടിയാണിത്. മുതിർന്ന മന്ത്രിമാർ, പ്രവിശ്യാ നേതാക്കൾ, പ്രമുഖ സി.ഇ.ഒമാർ എന്നിവരടങ്ങിയ കനേഡിയൻ ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദർശനത്തിന്റെ പരിണതഫലങ്ങൾ
March 02nd, 05:04 pm
കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദർശനത്തിന്റെ പരിണതഫലങ്ങൾപ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
February 26th, 07:41 pm
ഭൗമഭൗതിക പര്യവേക്ഷണ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം.സേവാ സങ്കല്പ് പ്രമേയം
February 24th, 04:53 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാതീർഥിൽ’ ആദ്യത്തെ ചരിത്രപ്രധാനമായ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു.പ്രധാനമന്ത്രിയുടെ മലേഷ്യ സന്ദർശനം : ഫലങ്ങളുടെ പട്ടിക
February 08th, 11:05 am
ഇന്ത്യാ ഗവണ്മെന്റും മലേഷ്യൻ ഗവണ്മെന്റും തമ്മിലുള്ള ഓഡിയോ-വിഷ്വൽ സഹകരണ കരാർ