“കൃഷിയും ഗ്രാമീണ പരിവർത്തനവും” എന്ന വിഷയത്തിൽ ബജറ്റാനന്തര വെബിനാറിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 06th, 01:14 pm
ബജറ്റ് വെബിനാർ പരമ്പരയിലെ മൂന്നാമത്തെ വെബിനാറിൽ, നിങ്ങളെ ഏവരേയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. നേരത്തെ, സാങ്കേതികവിദ്യ, പരിഷ്കാരങ്ങൾ, സാമ്പത്തിക വളർച്ച തുടങ്ങിയ പ്രധാന വിഷയങ്ങളിൽ രണ്ട് വെബിനാറുകൾ നടന്നു. ഇന്ന്, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, കൃഷി തുടങ്ങിയ നിർണായക മേഖലകളിലാണ് ചർച്ച കേന്ദ്രീകരിച്ചിരിക്കുന്നത്. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളിലൂടെ ബജറ്റ് നിർമ്മാണ പ്രക്രിയയിൽ നിങ്ങൾ എല്ലാവരും വളരെയധികം സംഭാവന നൽകിയിട്ടുണ്ട്, നിങ്ങളുടെ സംഭാവനകൾ ബജറ്റിൽ പ്രതിഫലിക്കുന്നതും വളരെ ഉപയോഗപ്രദവുമാണ് എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞാൽ, രാജ്യം അതിന്റെ പൂർണ്ണ ശേഷി നേടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും ഒരുപോലെ പ്രധാനമാണ്. നിങ്ങളുടെ അനുഭവം, നിർദ്ദേശങ്ങൾ, ഏറ്റവും കൂടുതൽ ആളുകൾക്ക് ബജറ്റിന്റെ പ്രയോജനങ്ങൾ പരമാവധിയാക്കാനുള്ള ലളിതമായ വഴികൾ എന്നിവ പ്രധാനമാണ്. ബജറ്റിൽ അനുവദിച്ചിരിക്കുന്ന ഓരോ ചില്ലിക്കാശും പൂർണ്ണമായും വേഗത്തിലും എങ്ങനെ വിനിയോഗിക്കാം? ഈ വെബിനാറിന് നിങ്ങളുടെ നിർദ്ദേശങ്ങൾ വളരെ പ്രധാനമാണ്.കൃഷിയും ഗ്രാമപരിവർത്തനവും എന്ന വിഷയത്തെക്കുറിച്ചുള്ള ബജറ്റാനന്തര വെബിനാറിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 06th, 01:00 pm
കൃഷിയും ഗ്രാമീണ പരിവർത്തനവും എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ന് നടന്ന മൂന്നാമത്തെ ബജറ്റ് വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സാങ്കേതികവിദ്യയെയും സാമ്പത്തിക വളർച്ചയെയും കുറിച്ചുള്ള മുൻ സെഷനുകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ബജറ്റ് രൂപീകരണ സമയത്ത് പങ്കാളികൾ വിലപ്പെട്ട സഹകരണം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ, ബജറ്റിനുശേഷം, രാജ്യം അതിന്റെ പൂർണ്ണ ശേഷിയുടെ നേട്ടങ്ങൾ കൊയ്യേണ്ടത് ഒരുപോലെ പ്രധാനമാണ്, അതു കൊണ്ടു തന്നെ, ഈ ദിശയിലുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും ഈ വെബിനാറും പ്രധാനമാണ്, ശ്രീ മോദി ഊന്നിപ്പറഞ്ഞു.ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
September 25th, 06:16 pm
റഷ്യയുടെ ഉപപ്രധാനമന്ത്രി ശ്രീ ദിമിത്രി പട്രുഷേവ്; എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ ചിരാഗ് പാസ്വാൻ, ശ്രീ രവ്നീത്; ശ്രീ പ്രതാപ് റാവു ജാദവ്; വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, പ്രതിനിധികൾ; മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യന്മാരേ!വേൾഡ് ഫുഡ് ഇന്ത്യ 2025നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
September 25th, 06:15 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന വേൾഡ് ഫുഡ് ഇന്ത്യ 2025യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കർഷകർ, സംരംഭകർ, നിക്ഷേപകർ, നൂതനാശയക്കാർ, ഉപഭോക്താക്കൾ എന്നിവരെല്ലാം ഒരുമിച്ച് പങ്കെടുത്ത്, വേൾഡ് ഫുഡ് ഇന്ത്യയെ പുതിയ ബന്ധത്തിന്റെയും ഇടപെടലിന്റെയും സർഗ്ഗാത്മകതയുടെയും ഒരു വേദിയാക്കി മാറ്റിയതായി ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അൽപം മുമ്പാണ് താൻ എക്സിബിഷനുകൾ സന്ദർശിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി, പോഷകാഹാരം, എണ്ണ ഉപഭോഗം കുറയ്ക്കൽ, പാക്കേജുചെയ്ത ഉൽപ്പന്നങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കൽ എന്നിവയിലാണ് പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന കാര്യത്തിൽ സന്തോഷം പ്രകടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങളും ആശംസകളും നേർന്നു.