ലോകനേതാക്കളുടെയും ജനങ്ങളുടെയും ഊഷ്മളമായ ആശംസകൾക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി
June 10th, 11:50 pm
ലോകനേതാക്കളും നാനാതുറകളിലുള്ള ജനങ്ങളും അറിയിച്ച ഊഷ്മളമായ ആശംസകൾക്കും അഭിനന്ദന സന്ദേശങ്ങൾക്കും പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെടുത്തി. ആശംസകൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെ സേവിക്കാനും രാജ്യത്തിന്റെ വികസനയാത്രയിൽ പങ്കാളിയാകാനും സാധിക്കുന്നതു ബഹുമതിയായി കരുതുന്നുവെന്നു വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ ശക്തിയെന്നു പറഞ്ഞ പ്രധാനമന്ത്രി, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടു യാഥാർഥ്യമാക്കുന്നതിനും 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാനുള്ള സമ്പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.3-ാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഫിൻലാൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച
May 19th, 06:42 pm
ഓസ്‌ലോയിൽ നടന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോയുമായി കൂടിക്കാഴ്ച നടത്തി.മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലെ സംയുക്തപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണരൂപം
May 19th, 04:25 pm
ജനാധിപത്യം, നിയമവാഴ്ച, ബഹുസ്വരത എന്നിവയോടുള്ള നമ്മുടെ പങ്കിട്ട പ്രതിബദ്ധത നമ്മെ സ്വാഭാവിക പങ്കാളികളാക്കുന്നു. അതേസമയം സാങ്കേതികവിദ്യയിലും സുസ്ഥിരതയിലുമുള്ള നമ്മുടെ പങ്കിട്ട മുൻഗണനകൾ നമ്മുടെ ബന്ധത്തെ വലിയ അവസരങ്ങളാൽ നിറയ്ക്കുന്നു. അതുകൊണ്ടാണ് എട്ട് വർഷം മുമ്പ് നോർഡിക് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന് കൂടുതൽ ഊർജ്ജവും ചലനാത്മകതയും നൽകുന്നതിനായി നമ്മൾ ഈ വേദി രൂപീകരിച്ചത്."യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന
May 15th, 07:56 am
2026 മെയ് 15 മുതൽ 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാഷ്ട്രങ്ങൾ പ്രധാനമന്ത്രി മോദി സന്ദർശിക്കും. സന്ദർശന വേളയിൽ അദ്ദേഹം വിവിധ രാഷ്ട്രത്തലവന്മാരെ കാണുകയും പ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യും. സ്വീഡനിൽ നടക്കുന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ടറിയിലും, ഓസ്ലോയിൽ നടക്കുന്ന മൂന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കുന്നതാണ് സന്ദർശനത്തിന്റെ പ്രധാന സവിശേഷതകൾ.പ്രധാനമന്ത്രിയുടെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി സന്ദർശനം (മെയ് 15 - 20, 2026)
May 11th, 09:00 pm
2026 മെയ് 15 മുതൽ മെയ് 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി പദ്ധതിയിടുന്നു. സന്ദർശന വേളയിൽ അദ്ദേഹം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യും. നെതർലാൻഡ്‌സിൽ, പ്രധാനമന്ത്രി രാജാവ് വില്ലെം-അലക്‌സാണ്ടറിനെ കാണുകയും പ്രധാനമന്ത്രി റോബ് ജെറ്റനുമായി ചർച്ച നടത്തുകയും ചെയ്യും. സ്വീഡനിൽ, അദ്ദേഹം പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സണുമായി ചർച്ച നടത്തും. നോർവേയിൽ, അദ്ദേഹം രാജാവ് ഹരാൾഡ് അഞ്ചാമനെ സന്ദർശിക്കുകയും പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും. തുടർന്ന്, പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ചർച്ച നടത്താൻ അദ്ദേഹം ഇറ്റലി സന്ദർശിക്കും.നെക്സ്റ്റ് ഉച്ചകോടിയിൽ (NXT Summit)പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 12th, 10:47 pm
ഇന്ന്, മാർച്ച് 12, ചരിത്രപ്രധാനമായ ഒരു ദിവസമാണ്. 1930 മാർച്ച് 12-നാണ് മഹാത്മാഗാന്ധി സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡി യാത്ര ആരംഭിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു ഇത്. കാരണം, ഈ യാത്ര രാജ്യത്തിന്റെ എല്ലാ കോണുകളെയും 'ഇന്ത്യയുടെ സ്വാതന്ത്ര്യം' എന്ന ഏക ലക്ഷ്യവുമായി ബന്ധിപ്പിച്ചു.NXT ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 12th, 08:30 pm
ചരിത്രപ്രധാനമായ ദണ്ഡി യാത്രയുടെ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും വികസിത രാഷ്ട്രമാകാനുള്ള ഇന്നത്തെ പരിശ്രമവും തമ്മിലുള്ള സമാനത എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ന് iTV നെറ്റ്‌വർക്കിന്റെ NXT ഉച്ചകോടിയെ അഭിസംബോധന ചെയ്തു. 1930-ലെ യാത്ര സ്വാതന്ത്ര്യത്തിനായി രാജ്യത്തെ എപ്രകാരം ഒരുമിപ്പിച്ചുവോ അതുപോലെ ഇന്നത്തെ വികസിത ഭാരതം ദൗത്യം 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ലക്ഷ്യമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ആ ചരിത്രയാത്രയുടെ ഏകദേശം 100 വർഷങ്ങൾക്ക് ശേഷം ഇന്ന് നമ്മൾ ഇന്ത്യക്കാർ ഒരു വികസിത ഭാരത (വികസിത ഇന്ത്യ)ത്തിനായി വീണ്ടും ഒരു പുതിയ യാത്ര ആരംഭിച്ചിരിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.Prime Minister attends Raisina Dialogue 2026
March 05th, 08:31 pm
PM Modi today attended the Raisina Dialogue 2026 in New Delhi. In a post on X, the PM said he listened to the insightful address by Finland President Alexander Stubb, in which he covered a wide range of subjects.ഫിൻലൻഡ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള ഇന്ത്യ – ഫിൻലൻഡ് സംയുക്ത പ്രസ്താവന
March 05th, 08:03 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിൻലൻഡ് പ്രസിഡന്റ് ഡോ. അലക്സാണ്ടർ സ്റ്റബ് 2026 മാർച്ച് 4 മുതൽ 7 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. നിലവിലെ പദവിയിൽ ആദ്യമായി ഇന്ത്യയിലെത്തിയ പ്രസിഡന്റ് സ്റ്റബ്, ന്യൂഡൽഹിയും മുംബൈയുമാണു സന്ദർശിക്കുന്നത്. ഫിൻലൻഡ് കാലാവസ്ഥാ-പരിസ്ഥിതി മന്ത്രി സാരി മുൾട്ടാല, തൊഴിൽ മന്ത്രി മത്യാസ് മാട്ടിനൻ എന്നിവരും ഉദ്യോഗസ്ഥരും വ്യവസായപ്രമുഖരും അടങ്ങുന്ന ഉന്നതതല പ്രതിനിധിസംഘവും അദ്ദേഹത്തെ അനുഗമിക്കുന്നു. 2026 മാർച്ച് 5-നു ന്യൂഡൽഹിയിൽ നടന്ന റായ്‌സീന സംഭാഷണത്തിന്റെ 11-ാം പതിപ്പു പ്രധാനമന്ത്രി ശ്രീ മോദി ഉദ്ഘാടനം ചെയ്തു; ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് സ്റ്റബ് ഉദ്ഘാടനപ്രഭാഷണം നടത്തി. 2026 ഫെബ്രുവരിയിൽ നടന്ന AI ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ എത്തിയതിനു പിന്നാലെയാണു പ്രസിഡന്റ് സ്റ്റബ്ബിന്റെ ഈ സന്ദർശനം.നേട്ടങ്ങളുടെ പട്ടിക: ഫിൻലൻഡ് പ്രസിഡന്റിന്റെ സന്ദർശനം
March 05th, 04:36 pm
ഇന്ത്യൻ പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് സാങ്കേതിക വിദ്യ, ഇന്നൊവേഷൻ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ഫിൻലൻഡ് ഉയർന്നുവന്നിട്ടുണ്ട്. മൈഗ്രേഷൻ, മൊബിലിറ്റി പങ്കാളിത്തം സംബന്ധിച്ച ഈ ധാരണാപത്രം പ്രതിഭകളുടെ ചലനാത്മകത സുഗമമാക്കും.ഫിൻലാൻഡ് പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
March 05th, 11:55 am
ഇന്ന് ലോകം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുക്രെയ്ൻ മുതൽ പശ്ചിമേഷ്യ വരെ, ലോകത്തിന്റെ പല ഭാഗങ്ങളും സംഘർഷാവസ്ഥ നേരിടുന്നത് തുടരുകയാണ്. ഇത്തരമൊരു ആഗോള സാഹചര്യത്തിൽ, ലോകത്തിലെ രണ്ട് പ്രധാന നയതന്ത്ര ശക്തികളായ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധം ഒരു സുവർണ്ണ ഘട്ടത്തിലേക്ക് കടക്കുകയാണ്. നമ്മുടെ വളരുന്ന സഹകരണം ആഗോള സ്ഥിരതയ്ക്കും വികസനത്തിനും പങ്കാളിത്ത സമൃദ്ധിക്കും പുതിയ കരുത്ത് പകരുന്നു.ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
March 04th, 12:04 pm
ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഫിൻലൻഡ് റിപ്പബ്ലിക് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാഗതം ചെയ്തു.AI ഇംപാക്ട് ഉച്ചകോടിക്കിടെ ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപ്പോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
February 18th, 05:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 18-നു ന്യൂഡൽഹിയിൽ ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപ്പോയുമായി കൂടിക്കാഴ്ച നടത്തി. AI ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഫിൻലൻഡ് പ്രധാനമന്ത്രി
February 18th, 02:04 pm
ഫിൻലൻഡ് പ്രധാനമന്ത്രി ആദരണീയനായ പെറ്റേരി ഓർപ്പോ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി
August 27th, 08:32 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായി ടെലിഫോൺ സംഭാഷണം നടത്തി.ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി
April 16th, 05:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായി ടെലിഫോൺ സംഭാഷണം നടത്തി.രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടി
May 04th, 07:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജാക്കോബ്‌സ്‌ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, സ്വീഡൻ പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവർക്കൊപ്പം രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്തു.ഫിൻലൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 04th, 04:33 pm
രണ്ടാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയ്ക്കിടെ കോപ്പൻഹേഗനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിൻലൻഡ് പ്രധാനമന്ത്രി ശ്രീമതി സന്ന മരിനുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.ഇന്ത്യ-ഫിൻലാൻഡ് വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പ്രാരംഭ പരാമർശങ്ങൾ
March 16th, 05:18 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിനും തമ്മിൽ വെർച്വൽ ഉച്ചകോടി നടത്തി. ഉഭയകക്ഷി പ്രശ്നങ്ങളും പരസ്പര താൽപ്പര്യമുള്ള മറ്റ് പ്രാദേശിക, ബഹുമുഖ വിഷയങ്ങളും ചർച്ച ചെയ്തു.ഇന്ത്യ-ഫിൻലൻഡ് വെർച്വൽ ഉച്ചകോടി
March 16th, 05:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിനും തമ്മിൽ വെർച്വൽ ഉച്ചകോടി നടത്തി. ഉഭയകക്ഷി പ്രശ്നങ്ങളും പരസ്പര താൽപ്പര്യമുള്ള മറ്റ് പ്രാദേശിക, ബഹുമുഖ വിഷയങ്ങളും ചർച്ച ചെയ്തു.