ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ: സെഷൻ 3
November 23rd, 04:05 pm
സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച്, അവസരങ്ങളും വിഭവങ്ങളും ഏതാനും ചിലരുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നു. ലോകമെമ്പാടും, നിർണായക സാങ്കേതികവിദ്യകളെച്ചൊല്ലിയുള്ള മത്സരം ശക്തമാവുകയാണ്. ഇത് മനുഷ്യരാശിയെ ആശങ്കപ്പെടുത്തുന്ന ഒരു വിഷയമാണ്, കൂടാതെ ഇത് നവീകരണത്തിന് ഒരു തടസ്സവും സൃഷ്ടിക്കുന്നു. ഇത് പരിഹരിക്കുന്നതിന്, നമ്മുടെ സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരണം.എല്ലാവർക്കും ന്യായവും നീതിയുക്തവുമായ ഭാവി" എന്ന വിഷയത്തിൽ പ്രധാനമന്ത്രി ജി20 സമ്മേളനത്തെ അഭിസംബോധന ചെയ്തു.
November 23rd, 04:02 pm
എല്ലാവർക്കും ന്യായവും നീതിയുക്തവുമായ ഭാവി - നിർണായക ധാതുക്കൾ; മാന്യമായ ജോലി; നിർമ്മിത ബുദ്ധി എന്ന വിഷയത്തിൽ ഇന്ന് നടന്ന ജി 20 ഉച്ചകോടിയുടെ മൂന്നാം സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. നിർണായക സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ അടിസ്ഥാനപരമായ മാറ്റം വരുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അത്തരം സാങ്കേതികവിദ്യാ പ്രയോഗങ്ങൾ 'ധനകാര്യ കേന്ദ്രീകൃത'മാകുന്നതിനു പകരം 'മനുഷ്യ കേന്ദ്രീകൃത'മാകണമെന്നും, 'ദേശീയ'മാകുന്നതിനു പകരം 'ആഗോള'മാകണമെന്നും, 'എക്സ്ക്ലൂസീവ് മോഡലുകൾ' ആകുന്നതിനു പകരം 'ഓപ്പൺ സോഴ്‌സ്' അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ആപ്ലിക്കേഷനുകകളിലോ, എ.ഐ.യിലോ, അല്ലെങ്കിൽ ലോകത്തിൽ മുൻപന്തിയിലുള്ള ഡിജിറ്റൽ പേയ്‌മെന്റുകളിലോ ആകട്ടെ, ഈ കാഴ്ചപ്പാട് ഇന്ത്യയുടെ സാങ്കേതികവിദ്യാ സംവിധാനവുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും ഇത് കാര്യമായ നേട്ടങ്ങൾ കൈവരിക്കാൻ കാരണമായെന്നും അദ്ദേഹം വിശദീകരിച്ചു.ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാള വിവർത്തനം: സെഷൻ 2
November 22nd, 09:57 pm
പ്രകൃതിദുരന്തങ്ങൾ മനുഷ്യരാശിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നത് തുടരുന്നു. ഈ വർഷവും അവ ആഗോള ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ ബാധിച്ചിട്ടുണ്ട്. ഫലപ്രദമായ ദുരന്ത തയ്യാറെടുപ്പിനും പ്രതികരണത്തിനുമായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈ സംഭവങ്ങൾ വ്യക്തമായി എടുത്തുകാണിക്കുന്നു.പ്രധാനമന്ത്രി ജൊഹാനസ്‌ബർഗിൽ ജി20 ഉച്ചകോടിയിൽ പങ്കെടുത്തു
November 22nd, 09:35 pm
“ആരെയും ഒഴിവാക്കാതെയുള്ള, ഏവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച” എന്ന വിഷയത്തിൽ നടന്ന പ്രാരംഭ സെഷനെ അഭിസംബോധന ചെയ്യവേ, നൈപുണ്യാധിഷ്ഠിത കുടിയേറ്റം, വിനോദസഞ്ചാരം, ഭക്ഷ്യസുരക്ഷ, നിർമിതബുദ്ധി, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നൂതനത്വം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയ്ക്കു കീഴിൽ നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പ്രക്രിയയിൽ, ന്യൂഡൽഹി ഉച്ചകോടിയിൽ എടുത്ത ചില ചരിത്രപരമായ തീരുമാനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജി-20 ഉച്ചകോടി ഇതാദ്യമായി ആഫ്രിക്കയിൽ നടക്കുമ്പോൾ, വളർച്ചയുടെ അസന്തുലിതാവസ്ഥയും പ്രകൃതിയുടെ അമിതമായ ചൂഷണവും പരിഹരിക്കുന്ന പുതിയ വികസന മാനദണ്ഡങ്ങൾ പരിഗണിക്കേണ്ട സമയമാണിത് എന്നതിനു പ്രധാനമന്ത്രി ഊന്നൽ നൽകി. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ നാഗരിക ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള “സമഗ്ര മാനവികത” എന്ന ആശയം പര്യവേക്ഷണം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യരെയും സമൂഹത്തെയും പ്രകൃതിയെയും കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടാണ് സമഗ്ര മാനവികതയെന്നും അതുവഴി, പുരോഗതിയും ഭൂമിയും തമ്മിലുള്ള ഐക്യം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ആറാം പതിപ്പിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 09th, 02:51 pm
ആദരണീയ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ, ഫിൻടെക് ലോകത്തെ നൂതനാശയക്കാർ, നേതാക്കൾ, നിക്ഷേപകർ, സ്ത്രീകളേ, മാന്യരേ! മുംബൈയിലെ നിങ്ങൾക്കെല്ലാവർക്കും വളരെ ഊഷ്മളമായ സ്വാഗതം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുംബൈയിൽ ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025’-നെ അഭിസംബോധന ചെയ്തു
October 09th, 02:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ മുംബൈയിൽ ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025’-നെ അഭിസംബോധന ചെയ്തു. മുംബൈയിൽ എത്തിച്ചേർന്ന എല്ലാ പ്രതിനിധികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ച ശ്രീ മോദി, മുംബൈയെ ഊർജനഗരമെന്നും സംരംഭനഗരമെന്നും അനന്തമായ സാധ്യതകളുടെ നഗരമെന്നും വിശേഷിപ്പിച്ചു. തന്റെ സുഹൃത്തായ ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറെ അദ്ദേഹം പ്രത്യേകം സ്വാഗതംചെയ്തു. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സമയം ചെലവഴിച്ചതിനു പ്രധാനമന്ത്രി അദ്ദേഹത്തിനു നന്ദി അറിയിച്ചു.പിഎം സ്വനിധി പദ്ധതിയുടെ പുനഃസംഘടനയ്ക്കും വായ്പാ കാലാവധി 31.12.2024 ന് ശേഷവും നീട്ടുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
August 27th, 02:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം, പിഎം സ്വനിധി പദ്ധതിയുടെ 31.12.2024 ന് ശേഷമുള്ള വായ്പാ കാലയളവ് പുനഃക്രമീകരിക്കുന്നതിനും നീട്ടുന്നതിനും അംഗീകാരം നൽകി. വായ്പാ കാലയളവ് ഇപ്പോൾ 2030 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. പദ്ധതിയുടെ ആകെ വിഹിതം ₹7,332 കോടിയാണ്. പുനഃക്രമീകരിച്ച പദ്ധതി അനുസരിച്ച് 50 ലക്ഷം പുതിയ ഗുണഭോക്താക്കൾ ഉൾപ്പെടെ 1.15 കോടി ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കാൻ ലക്ഷ്യമിടുന്നു.യു കെ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്ര പ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
July 24th, 04:20 pm
ആദ്യമായി, പ്രധാനമന്ത്രി സ്റ്റാർമർ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ബഹുമാന്യമായ ആതിഥ്യമര്യാദയ്ക്കും ഞാൻ അദ്ദേഹത്തിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇന്ന് നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ ചരിത്രപരമായ ഒരു നാഴികക്കകല്ല് അടയാളപ്പെടുത്തുകയാണ്. വർഷങ്ങളുടെ സമർപ്പിത പ്രയത്നങ്ങൾക്ക് ശേഷം, നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക, വ്യാപാര കരാർ ഇന്ന് പൂർത്തിയായി എന്നതിൽ ഞാൻ സന്തുഷ്ടനാണ്.ബ്രിക്‌സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന: ആഗോള ഭരണ പരിഷ്കരണം
July 06th, 09:41 pm
17-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ മികച്ച സംഘാടനത്തിന് പ്രസിഡന്റ് ലുലയോട് എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ബ്രസീലിന്റെ ചലനാത്മകമായ അധ്യക്ഷതയിൽ, ഞങ്ങളുടെ ബ്രിക്‌സ് സഹകരണം പുതിയ ആക്കം, ഊർജ്ജസ്വലത എന്നിവ നേടിയിട്ടുണ്ട്. ഞാൻ പറയട്ടെ—നമുക്ക് ലഭിച്ച ഊർജ്ജം വെറുമൊരു എസ്‌പ്രെസോ അല്ല; അത് ഒരു ഡബിൾ എസ്‌പ്രെസോ ഷോട്ട് ആണ്! ഇതിനായി, പ്രസിഡന്റ് ലുലയുടെ ദർശനത്തെയും അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും ഞാൻ അഭിനന്ദിക്കുന്നു. ബ്രിക്‌സ് കുടുംബത്തിൽ ഇന്തോനേഷ്യയെ ഉൾപ്പെടുത്തിയതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പ്രബോവോയ്ക്ക് ഇന്ത്യയുടെ പേരിൽ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.ബ്രിക്‌സ് സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന: ബഹുമുഖത്വം, സാമ്പത്തിക-ധനകാര്യ വിഷയങ്ങൾ, നിർമ്മിതബുദ്ധി എന്നിവയുടെ ശക്തിപ്പെടുത്തൽ
July 06th, 09:40 pm
വിപുലീകരിച്ച ബ്രിക്‌സ് കുടുംബത്തിലെ എന്റെ സുഹൃത്തുക്കളുമൊത്തുള്ള ഈ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ബ്രിക്‌സ് ഔട്ട്‌റീച്ച് ഉച്ചകോടിയിൽ ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ സൗഹൃദ രാജ്യങ്ങളുമായി എന്റെ കാഴ്ചപ്പാടുകൾ പങ്കിടാൻ അവസരം നൽകിയതിന് പ്രസിഡന്റ് ലുലയ്ക്ക് എന്റെ ഹൃദയംഗമമായ നന്ദി.ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
July 06th, 09:39 pm
2025 ജൂലൈ 6-7 തീയതികളിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. ആഗോള ഭരണ പരിഷ്കരണം, 'ഗ്ലോബൽ സൗത്തി'ന്റെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം വർദ്ധിപ്പിക്കൽ, സമാധാനവും സുരക്ഷയും, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തൽ, വികസന പ്രശ്നങ്ങൾ, കൃത്രിമബുദ്ധി എന്നിവയുൾപ്പെടെ ബ്രിക്‌സ് അജണ്ടയിലെ വിവിധ വിഷയങ്ങളിൽ നേതാക്കൾ ഫലപ്രദമായ ചർച്ചകൾ നടത്തി. ബ്രസീൽ പ്രസിഡന്റിന്റെ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കും ഉച്ചകോടിയുടെ വിജയകരമായ സംഘാടനത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.Cabinet approves the Digital Agriculture Mission today with an outlay of Rs. 2817 Crore, including the central share of Rs. 1940 Crore
September 02nd, 06:30 pm
The Union Cabinet Committee chaired by the Prime Minister Shri Narendra Modi approved the Digital Agriculture Mission today with an outlay of Rs. 2817 Crore, including the central share of Rs. 1940 Crore.മൂന്നാം വോയ്സ് ഓഫ് ഗ്ലോബല് സൗത്ത് ഉച്ചകോടിയില് നേതാക്കളുടെ ഉദ്ഘാടന സെഷന് സമാപനം കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്ശങ്ങള്
August 17th, 12:00 pm
നിങ്ങളുടെ വിലയേറിയ ചിന്തകള്ക്കും നിര്ദ്ദേശങ്ങള്ക്കും ഞാന് ആത്മാര്ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങള് എല്ലാവരും നമ്മുടെ പൊതുവായ ആശങ്കകളും അഭിലാഷങ്ങളും ചൂണ്ടിക്കാണിച്ചു. നിങ്ങളുടെ കാഴ്ച്ചപ്പാടുകള് വ്യക്തമായി കാണിക്കുന്നത് ഗ്ലോബല് സൗത്തിന്റെ ഐക്യദാര്ഢ്യമാണ്.COP-28 പ്രസിഡന്സിയുടെ 'ട്രാന്സ്ഫോര്മിംഗ് ക്ലൈമറ്റ് ഫിനാന്സ്' എന്ന വിഷയത്തില് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 01st, 08:06 pm
'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നത് ഞങ്ങളുടെ അധ്യക്ഷ പദവി കാലത്ത് അടിസ്ഥാനമാക്കി.ദേശീയ റോസ്ഗര് മേളയില് പ്രധാനമന്ത്രിയുടെ പ്രസംഗം
April 13th, 10:43 am
ഇന്ന് മഹത്തായ ബൈശാഖി ഉത്സവമാണ്. ബൈശാഖി ദിനത്തില് രാജ്യവാസികളെയാകെ ഞാന് അഭിനന്ദിക്കുന്നു. ഇന്ന് ഈ ആഹ്ലാദകരമായ ഉത്സവത്തില് 70,000ല് അധികം യുവാക്കള്ക്ക് കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളില് ജോലി ലഭിച്ചു. നിങ്ങളെപ്പോലുള്ള എല്ലാ ചെറുപ്പക്കാര്ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്! നിങ്ങളുടെ ശോഭനമായ ഭാവിക്ക് ഞാന് എന്റെ ആശംസകള് നേരുന്നു.ദേശീയ തൊഴിൽ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 13th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേശീയ തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിക്കപ്പെട്ടവർക്കുള്ള ഏകദേശം 71,000 നിയമനക്കത്തുകൾ അദ്ദേഹം വിതരണം ചെയ്തു. കേന്ദ്ര ഗവണ്മെന്റിനു കീഴിൽ ട്രെയിൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, സ്റ്റെനോഗ്രാഫർ, ജൂനിയർ അക്കൗണ്ടന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, ഇൻകം ടാക്സ് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ്, സീനിയർ ഡ്രാഫ്റ്റ്സ്മാൻ, ജെഇ/സൂപ്പർവൈസർ, അസിസ്റ്റന്റ് പ്രൊഫസർ, ടീച്ചർ, ലൈബ്രേറിയൻ, നഴ്സ്, പ്രൊബേഷണറി ഓഫീസർമാർ, പിഎ, എംടിഎസ് എന്നിങ്ങനെ വിവിധ തസ്തികകളിലാണു പുതിയ നിയമനങ്ങൾ. പുതുതായി നിയമിക്കപ്പെട്ടവർക്ക് ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലെ പുതിയ നിയമനങ്ങൾക്കു വേണ്ടിയുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്സായ 'കർമയോഗി പ്രാരംഭ്' വഴി സ്വയം പരിശീലനം നേടാനാകും. 45 സ്ഥലങ്ങൾ മേളയുമായി ഇന്ന് കൂട്ടിയിണക്കപ്പെട്ടു.സാമ്പത്തിക മേഖലയെക്കുറിച്ചുള്ള ബജറ്റ് വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 07th, 10:14 am
ബജറ്റിന് ശേഷമുള്ള വെബ്നാറുകളിലൂടെ ബജറ്റ് നടപ്പിലാക്കുന്നതിൽ കൂട്ടായ ഉടമസ്ഥതയുടെയും തുല്യ പങ്കാളിത്തത്തിന്റെയും ശക്തമായ പാതയാണ് ഗവണ്മെന്റ് ഒരുക്കുന്നത്. ഈ വെബിനാറിൽ നിങ്ങളുടെ കാഴ്ചപ്പാടുകൾക്കും നിർദ്ദേശങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഈ വെബിനാറിലേക്ക് എല്ലാവരേയും ഞാൻ വളരെ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു.‘വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 07th, 10:00 am
‘വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ പത്താമത്തേതാണിത്.ഇന്ത്യയുടെ ജി 20 ആദ്ധ്യക്ഷത്തിന് കീഴിലുള്ള ധനമന്ത്രിമാരുടെയും സെന്ട്രല് ബാങ്ക് ഗവര്ണര്മാരുടെയും പ്രഥമയോഗത്തിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
February 24th, 09:25 am
ലോകജനസംഖ്യ 8 ബില്യണ് കടന്നിരിക്കെ, സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പുരോഗതി മന്ദഗതിയിലാണെന്ന് തോന്നുന്നു. കാലാവസ്ഥാ വ്യതിയാനം, ഉയര്ന്ന കടബാദ്ധ്യത തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാന് ബഹുമുഖ വികസന ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിന് നാം കൂട്ടായി പ്രവര്ത്തിക്കേണ്ടതുണ്ട്.ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിനു കീഴിലുള്ള ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും ആദ്യ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 24th, 09:15 am
ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിനു കീഴിലുള്ള ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും ആദ്യ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.