2025 ലെ ഫിഡെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ അർജുൻ എറിഗൈസിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
December 29th, 03:38 pm
ദോഹയിൽ നടന്ന ഫിഡെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ അർജുൻ എറിഗൈസിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചു. അദ്ദേഹത്തിന്റെ ആത്മവീര്യം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു, ശ്രീ മോദി പറഞ്ഞു.2025 ഫിഡെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കൊനേരു ഹംപിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
December 29th, 03:35 pm
ദോഹയിൽ നടന്ന 2025 ഫിഡെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ കൊനേരു ഹംപിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചു. ചെസിനോടുള്ള അവരുടെ സമർപ്പണം പ്രശംസനീയമാണ്. ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ, ശ്രീ മോദി പറഞ്ഞു.