ശ്രീ ഫൗജ സിംഗിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

July 15th, 11:53 am

അസാധാരണ വ്യക്തിത്വം കൊണ്ടും അചഞ്ചലമായ മനോഭാവത്താലും തലമുറകളെ പ്രചോദിപ്പിച്ച ശ്രീ ഫൗജ സിംഗിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു. അവിശ്വസനീയമായ നിശ്ചയദാർഢ്യമുള്ള അസാധാരണ കായികതാരമായി പ്രധാനമന്ത്രി അദ്ദേഹത്തെ അനുസ്മരിച്ചു .