ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ക്കായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി മൂന്ന് വർഷം കൂടി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
November 29th, 03:53 pm
ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികൾ (എഫ്.ടി.എസ്.സി) ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായി 2023 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 1952.23 കോടി രൂപ ചെലവുവരുന്ന ഇതിന്റെ കേന്ദ്ര വിഹിതം 1207.24 കോടി രൂപയും സംസ്ഥാന വിഹിതം 744.99 കോടി രൂപയുമായിരിക്കും. നിര്‍ഭയ ഫണ്ടില്‍ നിന്നായിരിക്കും കേന്ദ്ര വിഹിതം നല്‍കുക. 2019 ഒക്‌ടോബര്‍ 2നാണ് പദ്ധതിക്ക് തുടക്കം, കുറിച്ചത്.