Cabinet approves continuation of the PM-KISAN Scheme from 2026-27 to 2030-31 with a Financial Outlay of Rs.3.15 lakh crore
July 31st, 04:13 pm
The Union Cabinet, chaired by PM Modi, has approved the continuation of the PM-KISAN Scheme with an outlay of ₹3.15 lakh crore for 2026–31. The scheme will continue providing direct income support to eligible farmers, strengthening agricultural investment and rural prosperity.ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിനെയും സാമൂഹിക സുരക്ഷാ കരാറിനെയും കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
July 15th, 12:58 pm
ഇന്ത്യ-യുകെ പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യ-യു.കെ സമഗ്ര സാമ്പത്തിക-വ്യാപാര കരാറിനെയും (CETA) സാമൂഹിക സുരക്ഷാ കരാറിനെയും കുറിച്ച് കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ എഴുതിയ ലേഖനം പങ്കുവെച്ചു. ഈ രണ്ട് കരാറുകളും ഇന്ത്യയും യു.കെയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ കൂടുതൽ ആഴത്തിലാക്കുമെന്നും ഇരുരാജ്യങ്ങളുടെയും പങ്കിട്ട അഭിലാഷങ്ങളെ അവിടുത്തെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന, പ്രകടമായ അവസരങ്ങളാക്കി മാറ്റുമെന്നും ശ്രീ മോദി പറഞ്ഞു.ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 11th, 01:15 pm
ഇന്ത്യയിൽ നമ്മൾ പലപ്പോഴും '20 വർഷങ്ങൾക്ക് ശേഷം' എന്ന വാചകം കേൾക്കാറുണ്ട്. എന്നാൽ ഇന്ന്, നീണ്ട നാല്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിന്റെ മണ്ണിൽ കാല് കുത്തുന്നത്. ഇവിടെയായിരിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. 140 കോടി ഇന്ത്യക്കാരുടെ ആശംസകൾ ന്യൂസിലൻഡിലെ എല്ലാ ജനങ്ങൾക്കായും, ഇവിടെയുള്ള നിങ്ങൾ ഓരോരുത്തർക്കായും ഞാൻ ഒപ്പം കരുതുന്നു.ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 11th, 12:35 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓക്‌ലൻഡിൽ നടന്ന “കിയ ഓര മോദി” ചടങ്ങിൽ ന്യൂസിലൻഡിലെ ബൃഹത്തായ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്തു. സൗഹാർദപരമായ പ്രത്യേക ഇടപെടലായി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ചടങ്ങിൽ പങ്കെടുത്തു. പതിനായിരത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ആവേശവും ഊർജവും നിറഞ്ഞതായിരുന്നു ചടങ്ങ്.ന്യൂസിലാന്റിൽ ഗാല ഉച്ചഭക്ഷണ വിരുന്നിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 11th, 12:32 pm
എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യത്തിനും എന്റെ സുഹൃത്ത് പ്രധാനമന്ത്രി ലക്സണോട് ഞാൻ എന്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. ഓക്‌ലൻഡിലെ മഞ്ഞുകാലത്തെ ഇന്നത്തെ തണുപ്പിന് പോലും കുറവ് അനുഭവപ്പെടുന്ന തരത്തിൽ അത്രയേറെ ഊഷ്മളമായ ഒരു സ്വീകരണമാണ് അദ്ദേഹം നൽകിയത്, അതുകൊണ്ട് തന്നെ ഈ സന്ദർശനവേളയിൽ ന്യൂസിലൻഡിലെ ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹവും ഊഷ്മളതയും എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ നിലനിൽക്കും.''ഇന്ത്യ-ന്യൂസിലൻഡ്: വിജയകരമായ പങ്കാളിത്തം'' എന്ന പ്രമേയത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദി സംബന്ധിച്ചു
July 11th, 12:30 pm
ഇന്ത്യ-ന്യൂസിലൻഡ്: വിജയകരമായ പങ്കാളിത്തം എന്ന പ്രമേയത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ സംഘടിപ്പിച്ച പ്രത്യേക ഗാല ഉച്ച വിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു. രാഷ്ട്രീയം, ബിസിനസ്സ്, വ്യവസായം, അക്കാദമിക രംഗം, സാങ്കേതികവിദ്യ, കായികം, കല എന്നീ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു.രാജസ്ഥാനിലെ ബലോത്രയിൽ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 04th, 12:50 pm
ഇന്ന് രാജസ്ഥാനിൽ, 10–12 ആയിരം സ്ഥലങ്ങളിൽ, ലക്ഷക്കണക്കിന് ആളുകൾ ഈ പരിപാടിക്കായി ഒത്തുകൂടിയതായി എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും, ഞാൻ സ്‌ക്രീനുകളിൽ നോക്കുമ്പോൾ, എല്ലായിടത്തും ഈ ജനങ്ങളെ മാത്രമാണ് ഞാൻ കാണുന്നത്, ജനങ്ങളെ, ധാരാളം ജനങ്ങളെ. സാങ്കേതികവിദ്യയിലൂടെ, രാജസ്ഥാന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള എന്റെ സഹോദരീസഹോദരന്മാർ ഇവിടെ ബന്ധപ്പെട്ടിരിക്കുന്നു, ഞാൻ അവരെയെല്ലാം വണങ്ങുന്നു.രാജസ്ഥാനിലെ ബലോത്രയിൽ 1.06 ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുകയും, ഉദ്ഘാടനം ചെയ്യുകയും, തറക്കല്ലിടുകയും ചെയ്തു
July 04th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബലോത്രയിൽ ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും, ഉദ്ഘാടനം ചെയ്യുകയും, തറക്കല്ലിടുകയും ചെയ്തു. അവിടെ തടിച്ചുകൂടിയ വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വികസന പദ്ധതികൾക്കായി എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. കടുത്ത വേനൽച്ചൂടിനെ അവഗണിച്ച് എത്തിയ ജനങ്ങളോട് ഹൃദയംഗമമായ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഈ വൻ ജനക്കൂട്ടത്തെ നിലവിലെ ഭരണത്തിനുള്ള ശക്തമായ അംഗീകാരമായി വിലയിരുത്തി. ഈ വലിയ പിന്തുണയ്ക്ക് ഞാൻ രാജസ്ഥാന്റെ മണ്ണോട് തികച്ചും കടപ്പെട്ടിരിക്കുന്നു, ഇത് ഞങ്ങളുടെ ഗവണ്മെന്റിന്റെ ശ്രമങ്ങളിലുള്ള നിങ്ങളുടെ വലിയ വിശ്വാസത്തെയാണ് വ്യക്തമാക്കുന്നത്, ശ്രീ മോദി പറഞ്ഞു.ഡിജിറ്റൽ ഇന്ത്യയുടെ 11 വർഷങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് ഈ സംരംഭം ഭരണനിർവഹണത്തെ മാറ്റിമറിക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു
July 01st, 12:04 pm
ഭരണനിർവഹണം, പൊതുജനസേവന വിതരണം, ജനജീവിതം എന്നിവയിൽ ചെലുത്തിയ പരിവർത്തനാത്മക സ്വാധീനം ഉയർത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ 11 വർഷങ്ങൾ അടയാളപ്പെടുത്തി.'മൻ കി ബാത്തിന്റെ' 135-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന ( 28.06.2026)
June 28th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. മൻ കി ബാത്തിൽ ഒരിക്കൽ കൂടി നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 2026ന്റെ പകുതി കടന്നിരിക്കുന്നു. ഈ ആറ് മാസത്തിനുള്ളിൽ, മൻ കി ബാത്തിൽ നമ്മുടെ നാട്ടുകാരുടെ നിരവധി നേട്ടങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു. ജൂൺമാസത്തിലും, ഓരോ പൗരനും അഭിമാനിക്കാവുന്ന ചില നേട്ടങ്ങൾ രാജ്യം കൈവരിച്ചു. ഈ വിജയങ്ങൾ രാജ്യത്തിന്റെ സുരക്ഷയുമായും സ്വാശ്രയത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു. അടുത്തിടെ, കൊൽക്കത്തയിൽ നടന്ന നാവികസേനയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടെ, ഐ.എൻ.എസ്. ദുനാഗിരി, ഐ.എൻ.എസ്. സൻശോധക്ക്, ഐ.എൻ.എസ്. അഗ്രയ് എന്നിവ ഇന്ത്യൻ നാവികസേനയുടെ വ്യൂഹത്തിൽ ഉൾപ്പെടുത്തി. ഈ കപ്പലുകളുടെ രൂപകൽപ്പന, നിർമ്മാണം തുടങ്ങി എല്ലാം തദ്ദേശീയമാണ്.പശ്ചിമ ബംഗാളിലെ താരകേശ്വറിൽ നടന്ന പശ്ചിമബംഗാ ദിവസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
June 20th, 05:13 pm
ഗവർണർ ആർ.എൻ. രവി ജി, ജനപ്രിയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി സുവേന്ദു അധികാരി ജി, മറ്റ് വിശിഷ്ട വ്യക്തികൾ, ബംഗാളിലെ എന്റെ സഹോദരീസഹോദരന്മാർ - ബാബ താരക്നാഥിന്റെ ഈ പുണ്യഭൂമി, പശ്ചിമബംഗാൾ ദിനത്തിന്റെ ചരിത്രപരമായ ദിനത്തിൽ, ഇത്രയും വലിയൊരു സമ്മേളനത്തിന്റെ സാന്നിധ്യത്തിൽ, തിരഞ്ഞെടുപ്പിനും സത്യപ്രതിജ്ഞയ്ക്കും ശേഷം ആദ്യമായി നിങ്ങൾക്കൊപ്പം ഉണ്ടാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ബംഗാളിന്റെ വായു ഇപ്പോൾ ഒരു നവോന്മേഷം വഹിക്കുന്നു, ഓരോ കണികയും ഒരു പുതിയ സുഗന്ധം പരത്തുന്നതായി തോന്നുന്നു. ബംഗാൾ ചങ്ങലകളിൽ നിന്ന് മോചിതമായതുപോലെ, ബംഗാളിന്റെ അഭിമാനം തിരിച്ചുവരാൻ തുടങ്ങിയതുപോലെ തോന്നുന്നു. ഇന്നത്തെ പരിപാടി, ഈ പദ്ധതികളുടെ ഉദ്ഘാടനം, ഒരു പുതിയ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ബംഗാളിന്റെ പ്രതിബദ്ധതയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ജനങ്ങളുടെ മുഖങ്ങളിലെ തിളക്കം, ഓരോ ഗ്രാമത്തിലെയും സന്തോഷവും വിശ്വാസവും - നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ ഞാൻ ഇവിടെ വന്നിരിക്കുന്നു. ഒരു വോട്ട്, ഒരു തിരഞ്ഞെടുപ്പ്, അത് എത്രമാത്രം പരിവർത്തനം കൊണ്ടുവരും - ഇത് ബംഗാളിൽ വ്യക്തമായി കാണാം.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ ‘പശ്ചിംബംഗാ’ ദിനാഘോഷങ്ങളിൽ പങ്കെടുത്തു
June 20th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ‘പശ്ചിംബംഗാ’ ദിനാഘോഷങ്ങളിൽ പങ്കെടുത്തു. ഡോ. ശ്യാമപ്രസാദ് മുഖർജിയുമായി ബന്ധപ്പെട്ട ചരിത്രപ്രധാനമായ സ്ഥലമായ ഹൂഗ്ലിയിലെ താരകേശ്വറിലാണു സംസ്ഥാനതല ആഘോഷങ്ങൾ സംഘടിപ്പിച്ചത്. “പശ്ചിമ ബംഗാൾ: പൈതൃകം, സൗഹാർദം, വികസനം” എന്നതാണ് ഈ വർഷത്തെ പശ്ചിമ ബംഗാൾ ദിനത്തിന്റെ പ്രമേയം. ഇതു സംസ്ഥാനത്തിന്റെ സാംസ്കാരിക സമൃദ്ധിയെയും സാമൂഹ്യ ഐക്യത്തെയും വികസന മോഹങ്ങളെയും പ്രതിഫലിപ്പിക്കുന്നു.ഒഡിഷ ഗവൺമെൻ്റിൻ്റെ രണ്ട് വർഷം പൂർത്തിയാക്കിയ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ പൂർണ്ണരൂപം
June 20th, 01:10 pm
ആദരണീയയായ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജി, ഗവർണർ ശ്രീ ഹരി ബാബു ജി, ഇവിടുത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝി ജി, ഉപമുഖ്യമന്ത്രി ശ്രീ കനക് വർദ്ധൻ സിംഗ് ദിയോ ജി, ശ്രീമതി. പ്രവതി പരിദാ ജി, ഒഡിഷ മന്ത്രി ശ്രീ ഗണേഷ് സിംഗ് ഖൂണ്ടിയ ജി, ശ്രീ കൃഷ്ണ ചന്ദ്ര മഹാപത്ര ജി, പാർലമെൻ്റ് അംഗം ശ്രീ നബാ ചരൺ മാഝി ജി, ശ്രീ മൻമോഹൻ സമാൽ ജി, ശ്രീ ബൈജയന്ത് പാണ്ഡാ ജി, മറ്റ് വിശിഷ്ട വ്യക്തികളേ, സഹോദരങ്ങളേഒഡീഷ ഗവൺമെന്റ് രണ്ടു വർഷം പൂർത്തിയാക്കുന്നതിന്റ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു
June 20th, 01:00 pm
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇന്ന് മയൂർഭഞ്ച് ജില്ലയിലെ പഹദ്പൂർ ഗ്രാമം സന്ദർശിച്ചു. പഹദ്പൂരിലെ സ്കൂളും, നൈപുണ്യ കേന്ദ്രവും സന്ദർശിച്ച ഇരുവരും, പുണ്യവനങ്ങളായ സന്താലി ജഹേര, ഹോ ജഹേര എന്നിവിടങ്ങളിൽ പ്രാർത്ഥന നടത്തി. ഒഡീഷ ഗവൺമെന്റ് രണ്ടു വർഷം കാലാവധി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. “വികാസ് രാ ധാരാ, ഒഡീഷ സാരാ” (വികസനത്തിന്റെ ഒഴുക്ക്, ഒഡീഷയിലുടനീളം) എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. ചടങ്ങിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിർവ്വഹിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ ‘പശ്ചിംബംഗാ’ ദിനാഘോഷങ്ങളിൽ പങ്കെടുത്തു
June 19th, 11:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ‘പശ്ചിംബംഗാ’ ദിനാഘോഷങ്ങളിൽ പങ്കെടുത്തു. ഡോ. ശ്യാമപ്രസാദ് മുഖർജിയുമായി ബന്ധപ്പെട്ട ചരിത്രപ്രധാനമായ സ്ഥലമായ ഹൂഗ്ലിയിലെ താരകേശ്വറിലാണു സംസ്ഥാനതല ആഘോഷങ്ങൾ സംഘടിപ്പിച്ചത്. “പശ്ചിമ ബംഗാൾ: പൈതൃകം, സൗഹാർദം, വികസനം” എന്നതാണ് ഈ വർഷത്തെ പശ്ചിമ ബംഗാൾ ദിനത്തിന്റെ പ്രമേയം. ഇതു സംസ്ഥാനത്തിന്റെ സാംസ്കാരിക സമൃദ്ധിയെയും സാമൂഹ്യ ഐക്യത്തെയും വികസന മോഹങ്ങളെയും പ്രതിഫലിപ്പിക്കുന്നു.ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ ഉഭയകക്ഷി ബന്ധത്തിലെ ചരിത്രപരമായ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു
June 17th, 10:03 pm
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ 2026 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.ഫ്രാൻസിൽ നടന്ന 'ഭാരത് ഇന്നവേറ്റ്സ് 2026' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 14th, 04:36 pm
ഈയൊരു അവസരത്തിൽ ഇവിടെ സന്നിഹിതനായ എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. പ്രസിഡന്റ് മാക്രോൺ, താങ്കളുടെ സമീപകാലത്തെ ഇന്ത്യൻ സന്ദർശന വേളയിൽ, ഈ നൂറ്റാണ്ടിന്റെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും ഫ്രാൻസും ഒന്നിക്കണമെന്ന് താങ്കൾ പറയുകയുണ്ടായി. ഇന്ന്, ഈ സംരംഭം ആ ദിശയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും.ഭാരത് ഇന്നൊവേറ്റ്സ് 2026-ൽ പങ്കെടുത്ത് പ്രധാനമന്ത്രി
June 14th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും നീസിലെ പാലൈസ് ഡെസ് എക്സ്പോസിഷൻസിൽ 'ഭാരത് ഇന്നൊവേറ്റ്സ് 2026' ഇന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ഇന്നൊവേറ്റ്സ്, ഇന്ത്യയിലെ ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾ, നൂതനാശയ ഉപജ്ഞാതാക്കൾ, ഗവേഷകർ, നിക്ഷേപകർ എന്നിവരെ ആഗോള നിക്ഷേപ ധനസഹായവുമായും ആഗോള ഇടപെടലുകളുമായും കോർത്തിണക്കുന്നു. ആഗോള പ്രാധാന്യമുള്ള 13 സുപ്രധാന സാങ്കേതിക സ്തംഭങ്ങളിലായി, വഴിത്തിരിവു സൃഷ്ടിച്ച 120 സ്റ്റാർട്ടപ്പുകളെയും ഇരുപതിലധികം മികച്ച സ്ഥാപനങ്ങളെയും അണിനിരത്തി, ഭാരത് ഇന്നൊവേറ്റ്സ് ഇന്ത്യയുടെ മുൻനിര ഡീപ് ടെക്നോളജി ലോകവേദിയിൽ പ്രദർശിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള 350-ലധികം പ്രമുഖ നിക്ഷേപകരും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.കർഷകരുടെ ക്ഷേമം, ആധുനിക കാർഷിക സൗകര്യങ്ങൾ, കാർഷിക മേഖലയുടെ ശാക്തീകരണം എന്നിവയിലുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത എടുത്തുകാട്ടി പ്രധാനമന്ത്രി
June 11th, 04:19 pm
നമ്മുടെ കർഷക സഹോദരീ സഹോദരന്മാരാണ് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരത്തിന്റെയും സമൃദ്ധിയുടെയും തൂണുകളെന്നും അവരുടെ ജീവിതം സുഗമമാക്കുന്നതിന് ഗവൺമെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഊന്നിപ്പറഞ്ഞു. പിഎം-കിസാൻ സമ്മാൻ നിധി, ഫസൽ ബീമ യോജന തുടങ്ങിയ സംരംഭങ്ങൾ അവരുടെ വരുമാനം സുരക്ഷിതമാക്കുകയും കൃഷിയെ ശാക്തീകരിക്കുകയും ചെയ്യുമ്പോൾ, പിഎം-കുസും പദ്ധതി പ്രാപ്യമായ സൗരോർജ്ജം ലഭ്യമാക്കുകയും അതുവഴി കാർഷിക ചെലവുകൾ കുറയ്ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.മനുഷ്യജീവിതത്തിന്റെ അടിത്തറയായി കൃഷിയെയും വിളകളെയും ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 11th, 11:34 am
കൃഷിയെന്നത് കേവലമൊരു ഉപജീവനമാർഗ്ഗം മാത്രമല്ല, മറിച്ച് സമൂഹത്തിന്റെയും രാജ്യത്തിന്റെയും പരിപോഷണത്തിന്റെ അടിസ്ഥാന ശിലയാണെന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.