മധ്യപ്രദേശിലെ ധാറിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 17th, 11:20 am
മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ ജി, ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ. മോഹൻ യാദവ് ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകൻ, സഹോദരി സാവിത്രി താക്കൂർ ജി, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും, ഈ പരിപാടിയുടെ ഭാഗമാകുന്ന സംസ്ഥാന മുഖ്യമന്ത്രിമാർ, വേദിയിലുള്ള മറ്റ് വിശിഷ്ട വ്യക്തികളേ, രാജ്യത്തെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!മധ്യപ്രദേശിലെ ധാറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു
September 17th, 11:19 am
മധ്യപ്രദേശിലെ ധാറിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു. സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, ധാർ ഭോജ്ശാലയുടെ ആരാധ്യ മാതാവായ വാഗ്ദേവിയുടെ പാദങ്ങളെ പ്രധാനമന്ത്രി പ്രണമിച്ചു. ദിവ്യ ശില്പിയും വൈദഗ്ധ്യത്തിന്റെയും സൃഷ്ടിയുടെയും ദേവനുമായ ഭഗവാൻ വിശ്വകർമ്മാവിന്റെ ജന്മദിനമായ ഇന്ന്, അദ്ദേഹം ഭഗവാൻ വിശ്വകർമ്മാവിനെ വണങ്ങി. തങ്ങളുടെ കരകൗശല വൈദഗ്ധ്യത്തിലൂടെയും സമർപ്പണത്തിലൂടെയും രാഷ്ട്രനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കോടിക്കണക്കിന് സഹോദരീസഹോദരന്മാരെ അദ്ദേഹം ആദരിച്ചു.Important to maintain the authenticity of handloom craftsmanship in the age of technology: PM at Bharat Tex
February 16th, 04:15 pm
PM Modi, while addressing Bharat Tex 2025 at Bharat Mandapam, highlighted India’s rich textile heritage and its growing global presence. With participation from 120+ countries, he emphasized innovation, sustainability, and investment in the sector. He urged startups to explore new opportunities, promoted skill development, and stressed the fusion of tradition with modern fashion to drive the industry forward.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഭാരത് ടെക്സ് 2025'നെ അഭിസംബോധന ചെയ്തു
February 16th, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഭാരത് ടെക്സ് 2025നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും അദ്ദേഹം വീക്ഷിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി എല്ലാവരെയും ഭാരത് ടെക്സ് 2025 ലേക്ക് സ്വാഗതം ചെയ്തു. ഇന്ന് ഭാരത് മണ്ഡപം ഭാരത് ടെക്സിന്റെ രണ്ടാം പതിപ്പിന് സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പൈതൃകത്തെക്കുറിച്ചും ഇന്ത്യക്ക് അഭിമാനകരമായ വികസിത ഭാരതത്തിന്റെ സാധ്യതകളെക്കുറിച്ചും ഈ പരിപാടി നേർക്കാഴ്ച നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ടെക്സ് ഇപ്പോൾ തുണിത്തരങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തിലെ ബൃഹത്തായ പരിപാടിയായി മാറുകയാണ് - ശ്രീ മോദി അഭിപ്രായപ്പെട്ടു. മൂല്യ ശൃംഖലയുടെ ഭാഗമായ പന്ത്രണ്ട് വിഭാഗങ്ങളും ഇത്തവണ പരിപാടിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുബന്ധ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ, ചായങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും നടന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള നയആസൂത്രകർ, സിഇഒമാർ, വ്യവസായ നേതാക്കൾ എന്നിവരുടെ ഇടപെടലിനും സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള കരുത്തുറ്റ വേദിയായി ഭാരത് ടെക്സ് മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിപാടിയുടെ സംഘാടനത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളുടെയും ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.Basic spirit of Vishwakarma Yojna is ‘Samman Samarthya, Samridhi: PM in Wardha
September 20th, 11:45 am
PM Modi addressed the National PM Vishwakarma Program in Wardha, Maharashtra, launching the ‘Acharya Chanakya Skill Development’ scheme and the ‘Punyashlok Ahilyadevi Holkar Women Startup Scheme.’ He highlighted the completion of one year of the PM Vishwakarma initiative, which aims to empower artisans through skill development. The PM laid the foundation stone for the PM MITRA Park in Amravati, emphasizing its role in revitalizing India's textile industry.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു
September 20th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു. ‘ആചാര്യ ചാണക്യ നൈപുണ്യവികസന പദ്ധതിയും’ ‘പുണ്യശ്ലോക് അഹില്യദേവി ഹോൾക്കർ വനിതാ സ്റ്റാർട്ടപ്പ് പദ്ധതിയും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പിഎം വിശ്വകർമ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും വായ്പകളും അദ്ദേഹം വിതരണം ചെയ്തു, കൂടാതെ പിഎം വിശ്വകർമയുടെ കീഴിൽ പുരോഗതിയുടെ ഒരു വർഷത്തോടനുബന്ധിച്ചുള്ള സ്മരണിക സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിൽ പിഎം ബൃഹദ് സംയോജിത വസ്ത്രമേഖലകളുടെയും വസ്ത്ര (പിഎം മിത്ര) പാർക്കിന്റെയും തറക്കല്ലിടൽ ശ്രീ മോദി നിർവഹിച്ചു. ചടങ്ങിലെ പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു.