ഏപ്രിൽ 21 ന് സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

April 19th, 01:16 pm

പതിനേഴാമത് സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച്, ഏപ്രിൽ 21 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങളും അദ്ദേഹം സമ്മാനിക്കും.