സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് പരീക്ഷകളിൽ വിജയം നേടിയവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

May 13th, 02:36 pm

ഇന്ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് പരീക്ഷകളിൽ വിജയം നേടിയവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇത് നിങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും അച്ചടക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. മാതാപിതാക്കൾ, അധ്യാപകർ എന്നിങ്ങനെ ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവരെല്ലാം വഹിച്ച പങ്കിനെ അംഗീകരിക്കേണ്ട ദിവസം കൂടിയാണ് ഇന്ന്, ശ്രീ മോദി കൂട്ടിച്ചേർത്തു.

For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast

March 16th, 11:47 pm

PM Modi interacted with Lex Fridman in a podcast about various topics ranging from fasting to his humble beginnings to AI and more. He stressed on the unifying power of sports and said that they connect people on a deeper level and energize the world. He remarked that the management of Indian elections should be studied worldwide.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി

March 16th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'മൻ കി ബാത്തിന്റെ' 119-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (23-02-2025)

February 23rd, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. നിങ്ങളെയെല്ലാം 'മൻ കി ബാത്തിലേക്ക്' സ്വാഗതം ചെയ്യുന്നു. ചാമ്പ്യൻസ് ട്രോഫി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാം ക്രിക്കറ്റ് മയമാണ്. ക്രിക്കറ്റിൽ ഒരു സെഞ്ചുറിയുടെ ആവേശം എന്താണെന്ന് നമുക്കെല്ലാവർക്കും നന്നായി അറിയാം, പക്ഷേ ഇന്ന് ഞാൻ നിങ്ങളോട് ക്രിക്കറ്റിനെക്കുറിച്ചല്ല, മറിച്ച് ഭാരതം ബഹിരാകാശത്ത് നേടിയ അത്ഭുതകരമായ സെഞ്ചുറിയെക്കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞ മാസം, ഐഎസ്ആർഒയുടെ നൂറാമത്തെ റോക്കറ്റിന്റെ വിക്ഷേപണത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. ഇത് വെറുമൊരു അക്കമല്ല, ബഹിരാകാശ ശാസ്ത്രത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ ബഹിരാകാശ യാത്ര വളരെ സാധാരണമായ രീതിയിലാണ് ആരംഭിച്ചത്. ഓരോ ഘട്ടത്തിലും വെല്ലുവിളികൾ ഉണ്ടായിരുന്നു, പക്ഷേ നമ്മുടെ ശാസ്ത്രജ്ഞർ വിജയികളായി മുന്നേറിക്കൊണ്ടിരുന്നു. കാലക്രമേണ, ബഹിരാകാശ മേഖലയിലെ നമ്മുടെ വിജയങ്ങളുടെ പട്ടിക വളരെ നീണ്ടതായി. വിക്ഷേപണ വാഹന നിർമ്മാണമായാലും, ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ എൽ-1 എന്നിവയുടെ വിജയമായാലും, ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ബഹിരാകാശത്തേക്ക് അയയ്ക്കുക എന്ന അഭൂതപൂർവമായ ദൗത്യമായാലും - ഇസ്രോയുടെ വിജയങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം ഏകദേശം 460 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു, ഇതിൽ മറ്റ് രാജ്യങ്ങളുടെ നിരവധി ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. സമീപ വർഷങ്ങളിലെ ഒരു പ്രധാന കാര്യം നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘത്തിൽ സ്ത്രീശക്തിയുടെ പങ്കാളിത്തം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്. ഇന്ന് നമ്മുടെ യുവാക്കൾക്ക് ബഹിരാകാശ മേഖല പ്രിയപ്പെട്ടതായി മാറിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെയും സ്വകാര്യ മേഖലയിലെ ബഹിരാകാശ കമ്പനികളുടെയും എണ്ണം നൂറുകണക്കിന് എത്തുമെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ ആരാണ് കരുതിയിരുന്നത്! ജീവിതത്തിൽ ഉൾപുളകം ഉണ്ടാക്കുന്നതും ആവേശകരവുമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന നമ്മുടെ യുവാക്കൾക്ക്, ബഹിരാകാശ മേഖല ഒരു മികച്ച ഓപ്ഷനായി മാറുകയാണ്.

പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും വിജയകരമായി മറികടന്ന മികച്ച വിദഗ്ദ്ധരിൽ നിന്ന് അനുഭവങ്ങൾ ശ്രവിക്കൂ : പ്രധാനമന്ത്രി

February 17th, 07:41 pm

പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും വിജയകരമായി മറികടന്ന യുവ 'എക്സാം വാരിയേഴ്സിനെ’ ഉൾപ്പെടുത്തി 'പരീക്ഷാ പേ ചർച്ച' 2025 ന്റെ ഒരു പ്രത്യേക എപ്പിസോഡ് ഫെബ്രുവരി 18 ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യും. പരീക്ഷാ സമ്മർദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കുന്നതിനെക്കുറിച്ചും സമ്മർദ്ദത്തിനു കീഴിൽ ശാന്തത കൈവരിക്കുന്നതിനായുള്ള അവരുടെ അനുഭവങ്ങൾ, ഉൾക്കാഴ്ചകൾ എന്നിവ എപ്പിസോഡിൽ പ്രദർശിപ്പിക്കും.

പരീക്ഷാ സമയത്ത്, പരീക്ഷാ യോദ്ധാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ സഹായികളിൽ ഒന്നാണ് പോസിറ്റീവിറ്റി: പ്രധാനമന്ത്രി

February 15th, 05:58 pm

പരീക്ഷാ തയ്യാറെടുപ്പുകളിൽ വിദ്യാർത്ഥികൾക്കുള്ള നിർണായക സഹായി എന്ന നിലയിൽ പോസിറ്റീവിറ്റിയുടെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി 'പരീക്ഷ പേ ചർച്ച' യിലെ നാളത്തെ അധ്യായം വീക്ഷിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു.

​ക്ഷേമത്തിന്റെയും മാനസികശാന്തിയുടെയും കാര്യം വരുമ്പോൾ,​​ എല്ലായ്‌പ്പോഴും ഏറ്റവും പ്രചോദനമേകുന്ന വ്യക്തിത്വങ്ങളിൽ ഒന്നാണു സദ്ഗുരു ജഗ്ഗി വാസുദേവ്: പ്രധാനമന്ത്രി

February 14th, 08:15 pm

ക്ഷേമത്തിന്റെയും മാനസികശാന്തിയുടെയും കാര്യം വരുമ്പോൾ ​​എല്ലായ്‌പ്പോഴും ഏറ്റവും പ്രചോദനമേകുന്ന വ്യക്തിത്വങ്ങളിൽ ഒന്നാണു സദ്ഗുരു ജഗ്ഗി വാസുദേവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നാളെ ‘പരീക്ഷാ പേ ചർച്ച’യുടെ നാലാം എപ്പിസോഡ് കാണണമെന്നും ഏവരോടും ശ്രീ മോദ‌ി ആഹ്വാനം ചെയ്തു.

ഫിറ്റ്‌നസ് പ്രോത്സാഹിപ്പിക്കുന്നതിനും അമിതവണ്ണത്തിനെതിരെ പോരാടുന്നതിനുമുള്ള നീരജ് ചോപ്രയുടെ ശ്രമങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി

February 12th, 02:00 pm

ഫിറ്റ്‌നസ് പ്രോത്സാഹിപ്പിക്കുന്നതിനും അമിതവണ്ണത്തിനെതിരെ പോരാടുന്നതിനുമുള്ള ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. അമിതവണ്ണത്തെ ചെറുക്കേണ്ടതിന്റേയും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടതിന്റേയും ആവശ്യകത ശ്രീ മോദി ഊന്നിപ്പറഞ്ഞു.

പരീക്ഷ പേ ചർച്ചയുടെ എല്ലാ എപ്പിസോഡുകളും കാണണമെന്ന് പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു

February 11th, 02:57 pm

പരീക്ഷാ പേ ചർച്ച 2025 ൻ്റെ എല്ലാ എപ്പിസോഡുകളും കാണാനും നമ്മുടെ ‘എക്സാം വാരിയേഴ്സി’നെ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും അഭ്യർത്ഥിച്ചു.

"പരീക്ഷാ പേ ചർച്ച" മാനസികാരോഗ്യവും ക്ഷേമവും എന്ന വിഷയത്തെക്കുറിച്ചുള്ള പ്രത്യേക എപ്പിസോഡ് ഫെബ്രുവരി 12-ന് അവതരിപ്പിക്കും: പ്രധാനമന്ത്രി

February 11th, 01:53 pm

'എക്സാം വാരിയേഴ്സ്' ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന പൊതുവായ വിഷയങ്ങളിലൊന്ന് മാനസികാരോഗ്യവും ക്ഷേമവുമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. “അതിനാൽ, ഈ വർഷത്തെ 'പരീക്ഷാ പേ ചർച്ച'യിൽ ഈ വിഷയത്തിനായി പ്രത്യേകമായി സമർപ്പിച്ചിരിക്കുന്ന എപ്പിസോഡ് ഉണ്ട്. അത് നാളെ, ഫെബ്രുവരി 12 ന് അവതരിപ്പിക്കും” - ശ്രീ മോദി കൂട്ടിച്ചേർത്തു.

​‘പരീക്ഷ പേ ചർച്ച’ വീണ്ടുമെത്തുന്നു​; പുതുമയാർന്നതും സജീവവുമായ രൂപത്തിൽ!: പ്രധാനമന്ത്രി

February 06th, 01:18 pm

എല്ലാ ‘എക്സാം വാരിയേഴ്സി​’നോടും #ExamWarriors അവരുടെ രക്ഷിതാക്കളോടും അധ്യാപകരോടും ‘പരീക്ഷാ പേ ചർച്ച 2025’ കാണാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർഥിച്ചു. എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

എക്സാം വാരിയേഴ്സ് കലോത്സവത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

January 07th, 07:33 pm

പരീക്ഷാസമ്മർദത്തെ കലയിലൂടെ മറികടക്കാൻ സഹായിക്കുന്ന എക്സാം വാരിയേഴ്സ് കലോത്സവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

The bond between students and teachers must be beyond syllabus and curriculum: PM Modi

January 29th, 11:26 am

PM Modi interacted with students, teachers and parents at Bharat Mandapam in New Delhi today during the 7th edition of Pariksha Pe Charcha (PPC). PM Modi urged the students to prepare themselves in advance to deal with stress and pressure situations. He said that students should possess the ability of standing firm against adverse situations and challenges.

PM interacts with students, teachers and parents during Pariksha Pe Charcha 2024

January 29th, 11:25 am

PM Modi interacted with students, teachers and parents at Bharat Mandapam in New Delhi today during the 7th edition of Pariksha Pe Charcha (PPC). PM Modi urged the students to prepare themselves in advance to deal with stress and pressure situations. He said that students should possess the ability of standing firm against adverse situations and challenges.

പരീക്ഷാ യോദ്ധാക്കളെ പുഞ്ചിരിയോടെ പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കി സമ്മര്‍ദ്ദത്തെ വിജയമാക്കി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് പരീക്ഷാ പേ ചര്‍ച്ച ലക്ഷ്യമിടുന്നത്: പ്രധാനമന്ത്രി

December 14th, 11:22 pm

പരീക്ഷാ യോദ്ധാക്കളെ പുഞ്ചിരിയോടെ പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കി സമ്മര്‍ദ്ദത്തെ വിജയമാക്കി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് പരീക്ഷാ പേ ചര്‍ച്ച ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ വിജയികളെ ഏവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

May 12th, 04:15 pm

പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ തങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാമായിരുന്നുവെന്ന് കരുതുന്ന മിടുക്കരായ കുട്ടികളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു - വരും കാലങ്ങളിൽ നിങ്ങൾക്ക് ഇനിയും ഒരുപാട് പ്രതീക്ഷിക്കാനുണ്ട്. ഒരു കൂട്ടം പരീക്ഷകൾ നിങ്ങളെ നിർവചിക്കുന്നില്ല. നിങ്ങൾക്ക് താൽപ്പര്യമുള്ള മേഖലകളിൽ നിങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുക. നിങ്ങൾ തിളങ്ങും!

പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാത്തരം സമ്മർദ്ദങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മുക്തരാക്കുക എന്നതാണ് എക്സാം വാരിയേഴ്‌സ് ബുക്ക്‌ലെറ്റിന്റെ ലക്ഷ്യം: പ്രധാനമന്ത്രി

February 25th, 09:44 am

പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാത്തരം സമ്മർദ്ദങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മുക്തമാക്കുക എന്നതാണ് എക്സാം വാരിയേഴ്‌സ് ബുക്ക്‌ലെറ്റിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീമതി അന്നപൂർണാ ദേവിയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു മോദി. ജാർഖണ്ഡിലെ കൊദർമയിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾ പരീക്ഷാ വാരിയേഴ്‌സ് ബുക്ക്‌ലെറ്റ് വായിച്ചതിന് ശേഷം പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദത്തിൽ നിന്ന് മുക്തരായതായി മന്ത്രി അറിയിച്ചു.

'പരീക്ഷാ പേ ചർച്ച 2023'ൽ പ്രധാനമന്ത്രി വിദ്യാർഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി

January 27th, 11:15 am

'പരീക്ഷാ പേ ചർച്ച'യുടെ (പിപിസി) ആറാം പതിപ്പിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ വിദ്യാർഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി. അതിനു മുന്നോടിയായി വേദിയിൽ പ്രദർശിപ്പിച്ച വിദ്യാർഥികളുടെ പ്രദർശനങ്ങൾക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി ആവിഷ്കരിച്ച 'പരീക്ഷാ പേ ചർച്ച' എന്ന ആശയത്തിൽ, വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും, ജീവിതവും പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അദ്ദേഹവുമായി സംവദിക്കുന്നു. പിപിസിയുടെ ഈ വർഷത്തെ പതിപ്പിൽ, 155 രാജ്യങ്ങളിൽ നിന്നായി ഏകദേശം 38.80 ലക്ഷം രജിസ്ട്രേഷനുകൾ നടന്നു.

'പരീക്ഷാ പേ ചർച്ച 2023'ൽ പ്രധാനമന്ത്രി വിദ്യാർഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി

January 27th, 11:00 am

'പരീക്ഷാ പേ ചർച്ച'യുടെ (പിപിസി) ആറാം പതിപ്പിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ വിദ്യാർഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി. അതിനു മുന്നോടിയായി വേദിയിൽ പ്രദർശിപ്പിച്ച വിദ്യാർഥികളുടെ പ്രദർശനങ്ങൾക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി ആവിഷ്കരിച്ച 'പരീക്ഷാ പേ ചർച്ച' എന്ന ആശയത്തിൽ, വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും, ജീവിതവും പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അദ്ദേഹവുമായി സംവദിക്കുന്നു. പിപിസിയുടെ ഈ വർഷത്തെ പതിപ്പിൽ, 155 രാജ്യങ്ങളിൽ നിന്നായി ഏകദേശം 38.80 ലക്ഷം രജിസ്ട്രേഷനുകൾ നടന്നു.

എക്സാം വാറിയേഴ്സ്' ഇപ്പോൾ 13 ഭാഷകളിൽ ലഭ്യമാണ്

January 21st, 07:08 pm

പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പുസ്തകം എക്സാം വാറിയേഴ്സ് ഇപ്പോൾ 13 ഭാഷകളിൽ ലഭ്യമാണ്.