പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക്ക് ഓഫ് എസ്റ്റോണിയ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

February 11th, 06:19 pm

ഇന്ത്യയും എസ്റ്റോണിയയും തമ്മിലുള്ള ഊഷ്മളവും സൗഹൃദപരവുമായ ബന്ധം, ജനാധിപത്യം, നിയമവാഴ്ച, സ്വാതന്ത്ര്യം, ബഹുസ്വരത എന്നീ മൂല്യങ്ങളോടുള്ള പരസ്പരം പങ്കിട്ട പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രിയും പ്രസിഡന്റ് കാരിസും അടിവരയിട്ടു. വ്യാപാരം, നിക്ഷേപം, ഐടി- ഡിജിറ്റൽ, സംസ്കാരം, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അഭിവൃദ്ധിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഉഭയകക്ഷി സഹകരണത്തിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. സൈബർ സുരക്ഷാ മേഖലയിൽ നിലവിലുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു. വളരുന്ന ഇന്ത്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ മനസിലാക്കാനും ഡിജിറ്റൽ ഇന്ത്യ പോലുള്ള പരിപാടികൾ പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി എസ്റ്റോണിയൻ ഗവണ്മെന്റിനെയും കമ്പനികളെയും ക്ഷണിച്ചു.

ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മളേനത്തിനിടെ പ്രധാനമന്ത്രി മോദിയുടെ ഉഭയകക്ഷി യോഗങ്ങൾ

September 26th, 02:05 pm

ന്യൂയോർക്കിൽ, ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മളേനത്തിനിടെ പ്രധാനമന്ത്രി നിരവധി ലോക നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി, മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ ചർച്ച ചെയ്തു.