വിഖ്യാത ഗദ്യകാരനും ജീവചരിത്രകാരനുമായ ശ്രീ വിനോദ് ഭട്ടിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി മോദി ദുഃഖം പ്രകടിപ്പിച്ചു

May 23rd, 03:34 pm

വിഖ്യാത ഗദ്യകാരനും ജീവചരിത്രകാരനുമായ ശ്രീ വിനോദ് ഭട്ടിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം പ്രകടിപ്പിച്ചു. “ശ്രീ വിനോദ് ഭട്ട് വാക്കുകളുടെ ആചാര്യനായിരുന്നു. നർമ്മവും ലാളിത്യവും അദ്ദേഹത്തിന് സ്വാഭാവികമായിരുന്നു. അദ്ദേഹത്തിൻ്റെ കൃതികൾ ആളുകളുടെ മുഖത്ത് പുഞ്ചിരി വിടർത്തിക്കൊണ്ടിരിക്കും. അദ്ദേഹത്തിൻ്റെ നിര്യാണം ദുഃഖകരമാണ്. ഈ വിഷമസന്ധിയിൽ എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ എല്ലാ ആരാധകർക്കും ഒപ്പമാണ്” എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.