പ്രധാനമന്ത്രിയുടെ ജോർദാൻ, എത്യോപ്യ, ഒമാൻ സന്ദർശനം
December 11th, 08:43 pm
അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 15 മുതൽ 16 വരെ ജോർദാൻ (ഹാഷെമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ) സന്ദർശിക്കും. സന്ദർശന വേളയിൽ, ഇന്ത്യയും ജോർദാനും തമ്മിലുള്ള ബന്ധത്തിന്റെ സമഗ്രമായ വശങ്ങൾ അവലോകനം ചെയ്യുന്നതിനും പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുന്നതിനുമായി പ്രധാനമന്ത്രി അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികം കുറിക്കുന്ന ഈ സന്ദർശനം, ഇന്ത്യ-ജോർദാൻ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പരസ്പര വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള സഹകരണത്തിന്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും പ്രാദേശിക സമാധാനം, സമൃദ്ധി, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനുമുള്ള അവസരം നൽകുന്നു.ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
December 06th, 08:14 pm
ഹിന്ദുസ്ഥാൻ ടൈംസ് ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ ഇവിടെയുണ്ട്. സംഘാടകരെയും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാ സഹപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു. ശോഭന ജി രണ്ട് കാര്യങ്ങൾ പരാമർശിച്ചു, അത് ഞാൻ ശ്രദ്ധിച്ചു. ഒന്നാമതായി, മോദി ജി കഴിഞ്ഞ തവണ സന്ദർശിച്ചപ്പോൾ അദ്ദേഹം ഇത് നിർദ്ദേശിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. ഈ രാജ്യത്ത് ആരും മാധ്യമ സ്ഥാപനങ്ങളോട് അവരുടെ ജോലി ചെയ്യാൻ പറയാൻ ധൈര്യപ്പെടുന്നില്ല. പക്ഷേ ഞാൻ പറഞ്ഞു, ശോഭന ജിയും സംഘവും ഈ ജോലി വളരെ ആവേശത്തോടെ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ പ്രദർശനം കണ്ട് തിരിച്ചെത്തിയതിനാൽ പറയട്ടെ, രാജ്യത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും തീർച്ചയായും ഇത് സന്ദർശിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ ഫോട്ടോഗ്രാഫർ സുഹൃത്തുക്കൾ ഓരോ നിമിഷവും പകർത്തിയിരിക്കുന്നത് അത് അനശ്വരമാക്കുന്ന രീതിയിലാണ്. അവർ പറഞ്ഞ രണ്ടാമത്തെ കാര്യം, അത് ഞാൻ മനസ്സിലാകുന്നത് ഇങ്ങനെയാണ്, നിങ്ങൾ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്ന് അവർക്ക് പറയാമായിരുന്നു, പക്ഷേ ഹിന്ദുസ്ഥാൻ ടൈംസ് പറഞ്ഞത് നിങ്ങൾ ഇതുപോലെ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്നാണ്, ഇതിനും ഞാൻ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
December 06th, 08:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇന്ന് നടന്ന ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘാടകർക്കും ചിന്തകൾ പങ്കുവച്ച ഏവർക്കും അദ്ദേഹം ആശംസകൾ നേർന്നു. ശോഭനാജി താൻ ശ്രദ്ധയോടെ നിരീക്ഷിച്ച രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. അതിലൊന്ന്, താൻ മുമ്പ് സന്ദർശിച്ചപ്പോൾ ഒരു നിർദ്ദേശം നൽകിയതിനെക്കുറിച്ചാണ്. മാധ്യമ സ്ഥാപനങ്ങളോട് അപൂർവമായി മാത്രമേ അങ്ങനെ ചെയ്യാറുള്ളൂവെങ്കിലും താൻ അത് ചെയ്തിരുന്നു. ശോഭനജിയും അവരുടെ ടീമും അത് ആവേശത്തോടെ നടപ്പിലാക്കിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പ്രദർശനം സന്ദർശിച്ചപ്പോൾ, അനശ്വരമാംവിധം ഫോട്ടോഗ്രാഫർമാർ നിമിഷങ്ങൾ പകർത്തിയതു കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടതായി പറഞ്ഞ പ്രധാനമന്തരി, അത് എല്ലാവരും കാണണമെന്നും ആവശ്യപ്പെട്ടു. ശോഭനാജിയുടെ രണ്ടാമത്തെ വിഷയത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, അത് താൻ രാജ്യത്തെ തുടർന്നും സേവിക്കണമെന്നുള്ള വെറുമൊരു ആഗ്രഹമല്ലെന്നും, ഹിന്ദുസ്ഥാൻ ടൈംസ് തന്നെ താൻ ഇതേ രീതിയിൽ സേവനം തുടരണമെന്ന് പറയുന്നതായാണ് താൻ കരുതുന്നതെന്നും അഭിപ്രായപ്പെടുകയും അതിന് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തുദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും
November 19th, 10:42 pm
2025 നവംബർ 21 മുതൽ 23 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടക്കുന്ന 20-ാമത് ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും . ഉച്ചകോടി സെഷനുകളിൽ, ജി20 അജണ്ടയിലെ പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകൾ പ്രധാനമന്ത്രി അവതരിപ്പിക്കും. ഉച്ചകോടിയുടെ ഭാഗമായി, ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക (IBSA) നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും.ന്യൂഡൽഹിയിൽ നടന്ന ആറാമത് രാംനാഥ് ഗോയങ്ക പ്രഭാഷണത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 17th, 08:30 pm
ഇന്ത്യൻ ജനാധിപത്യത്തിലെ പത്രപ്രവർത്തനത്തിന്റെയും ആവിഷ്കാരത്തിന്റെയും പൊതു പ്രസ്ഥാനങ്ങളുടെയും ശക്തിക്ക് പുതിയൊരു മാനം നൽകിയ വ്യക്തിത്വത്തെ ആദരിക്കാനാണ് ഇന്ന് നാമെല്ലാവരും ഇവിടെ ഒത്തുകൂടിയത്. ഒരു ദീർഘവീക്ഷണമുള്ളയാൾ, ഒരു സ്ഥാപന നിർമ്മാതാവ്, ഒരു ദേശീയവാദി, ഒരു മാധ്യമ നേതാവ് എന്നീ വിശേഷണങ്ങൾക്ക് ഉടമയായ, രാംനാഥ് ജി ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് ഒരു പത്രമായി മാത്രമല്ല, ഭാരതത്തിലെ ജനങ്ങൾക്കിടയിൽ ഒരു ദൗത്യമായിട്ടാണ് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഈ ഗ്രൂപ്പ് ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളുടെയും ദേശീയ താൽപ്പര്യങ്ങളുടെയും ശബ്ദമായി മാറി. അതിനാൽ, 21-ാം നൂറ്റാണ്ടിലെ ഈ കാലഘട്ടത്തിൽ ഒരു വികസിത രാഷ്ട്രമായി മാറാനുള്ള ദൃഢനിശ്ചയത്തോടെ ഭാരതം മുന്നോട്ട് പോകുമ്പോൾ, രാംനാഥ് ജിയുടെ പ്രതിബദ്ധതയും, അദ്ദേഹത്തിന്റെ പരിശ്രമങ്ങളും, അദ്ദേഹത്തിന്റെ ദർശനവും നമുക്ക് പ്രചോദനത്തിന്റെ വലിയ ഉറവിടമാണ്. ഈ പ്രഭാഷണത്തിന് എന്നെ ക്ഷണിച്ചതിന് ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന് ഞാൻ എന്റെ നന്ദി അറിയിക്കുന്നു, നിങ്ങളെയെല്ലാം ഞാൻ അഭിനന്ദിക്കുന്നു.Prime Minister Shri Narendra Modi delivers the sixth Ramnath Goenka Lecture
November 17th, 08:15 pm
PM Modi delivered the sixth Ramnath Goenka Lecture organised by The Indian Express in New Delhi. In his address, the PM highlighted that Ramnath Goenka drew profound inspiration for performing one’s duty from a Bhagavad Gita shloka. He noted that the world today views the Indian Growth Model as a “Model of Hope.” The PM remarked that as India embarks on its development journey, the legacy of Ramnath Goenka becomes even more relevant.Cabinet approves rationalization of royalty rates of Graphite, Caesium, Rubidium and Zirconium minerals critical for Green Energy
November 12th, 08:26 pm
The Union Cabinet, chaired by PM Modi, has approved the rationalization of royalty rates for Caesium, Graphite, Rubidium, and Zirconium. This move will promote the auction of these mineral blocks along with associated critical minerals such as Lithium, Tungsten, REEs and Niobium, while also generating employment opportunities across the country.ഭൂട്ടാൻ സന്ദർശനത്തെക്കുറിച്ചുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ സംയുക്ത പത്രക്കുറിപ്പ്
November 12th, 10:00 am
ഭൂട്ടാൻ രാജാവ് ആദരണീയനായ ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക്കിന്റെ ക്ഷണപ്രകാരം, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 നവംബർ 11 മുതൽ 12 വരെ ഭൂട്ടാനിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം നടത്തി.ഭൂട്ടാൻ-ലെ നാലാമത്തെ രാജാവിന്റെ ജന്മദിനാഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 11th, 12:00 pm
എന്നാൽ ഇന്ന് ഞാൻ വളരെ ദുഃഖഭാരത്തോടെയാണ് ഇവിടെ വരുന്നത്. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം ഞങ്ങളെയെല്ലാം വളരെയധികം ദുഃഖത്തിലാക്കി. ഈ നഷ്ടം അനുഭവിച്ച കുടുംബങ്ങളുടെ വേദന ഞാൻ മനസ്സിലാക്കുന്നു. ദുഃഖത്തിലും പിന്തുണയിലും രാഷ്ട്രം അവരോടൊപ്പം ഐക്യപ്പെടുന്നു.ഭൂട്ടാന്റെ നാലാമത്തെ രാജാവിന്റെ 70-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
November 11th, 11:39 am
ഭൂട്ടാന്റെ നാലാമത്തെ രാജാവിന്റെ 70-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഭൂട്ടാൻ-ലെ തിംഫുവിൽ, ചാങ്ലിമെതാങ് സെലിബ്രേഷൻ ഗ്രൗണ്ടിൽ ഇന്ന് നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭൂട്ടാൻ രാജാവായ ആദരണീയനായ ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിനും നാലാമത്തെ രാജാവായ ആദരണീയനായ ജിഗ്മേ സിംഗേ വാങ്ചുക്കിനും പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു. രാജകുടുംബത്തിലെ ആദരണീയരായ അംഗങ്ങളെയും ഭൂട്ടാൻ പ്രധാനമന്ത്രി ശ്രീ ഷെറിംഗ് ടോബ്ഗെയെയും സന്നിഹിതരായ മറ്റ് വിശിഷ്ട വ്യക്തികളെയും അദ്ദേഹം ആദരപൂർവ്വം അഭിവാദ്യം ചെയ്തു.പ്രധാനമന്ത്രി നവംബർ 9-ന് ഡെറാഡൂൺ സന്ദർശിക്കും.
November 08th, 09:26 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 9-ന് ഉച്ചയ്ക്ക് 12:30-ഓടെ ഡെറാഡൂൺ സന്ദർശിക്കുകയും ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. രജതജൂബിലി സ്മരണാർത്ഥം പുറത്തിറക്കുന്ന തപാൽ സ്റ്റാമ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്യുകയും സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.പ്രധാനമന്ത്രി നവംബർ 3-ന് ESTIC 2025 ഉദ്ഘാടനം ചെയ്യും
November 02nd, 09:29 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ മൂന്നിനു രാവിലെ 9.30നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ‘ഉയർന്നുവരുന്ന ശാസ്ത്ര-സാങ്കേതിക നൂതനാശയ സമ്മേളനം (Emerging Science, Technology & Innovation Conclave - ESTIC) 2025’ ഉദ്ഘാടനം ചെയ്യും. തുടർന്ന്, പ്രധാനമന്ത്രി ചടങ്ങിനെ അഭിസംബോധന ചെയ്യും.നവംബർ ഒന്നിന് പ്രധാനമന്ത്രി ഛത്തീസ്ഗഢ് സന്ദർശിക്കും
October 31st, 12:02 pm
'ദിൽ കി ബാത്ത്' പരിപാടിയുടെ ഭാഗമായി രാവിലെ 10 മണിയോടെ, നവ റായ്പൂർ അടൽ നഗറിലെ ശ്രീ സത്യസായി സഞ്ജീവനി ആശുപത്രിയിൽ നടക്കുന്ന 'ജീവിതസമ്മാനം' ചടങ്ങിൽ, വിജയകരമായി ചികിത്സ ലഭിച്ച, ജന്മനാ ഹൃദ്രോഗികളായ 2500 കുട്ടികളുമായി അദ്ദേഹം സംവദിക്കും.ഈജിപ്ത് വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
October 17th, 04:22 pm
ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദലാറ്റി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.ആന്ധ്രാപ്രദേശിലെ കർണൂലിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 16th, 03:00 pm
ആന്ധ്രപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീർ ജി; ജനപ്രിയനും കഠിനാധ്വാനിയുമായ മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു ജി; കേന്ദ്ര മന്ത്രിമാരായ കെ. റാംമോഹൻ നായിഡു ജി; ചന്ദ്രശേഖർ പെമ്മസാനി ജി; ഭൂപതിരാജു ശ്രീനിവാസ വർമ്മ ജി; ഉപമുഖ്യമന്ത്രി പവൻ കല്യാൺ ജി; സംസ്ഥാന ഗവൺമെന്റിലെ മന്ത്രി നാരാ ലോകേഷ് ജി; മറ്റ് എല്ലാ മന്ത്രിമാരും ; ബിജെപി സംസ്ഥാന പ്രസിഡന്റ് പി.വി.എൻ. മാധവ് ജി; പാർലമെന്റ് അംഗങ്ങളേ, എംഎൽഎമാരേ, ഞങ്ങളെ അനുഗ്രഹിക്കാൻ ഇവിടെ ഇത്രയധികം ഒത്തുകൂടിയ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!ആന്ധ്രാപ്രദേശിലെ കുർണൂലിൽ 13,430 കോടി രൂപയുടെ രാഷ്ട്ര വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിന് സമർപ്പിക്കുകയും ചെയ്തു
October 16th, 02:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ കുർണൂലിൽ വെച്ച്, ഏകദേശം 13,430 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഹോബിലത്തെ നരസിംഹ സ്വാമിക്കും ശ്രീ മഹാനന്ദീശ്വര സ്വാമിക്കും പ്രണാമം അർപ്പിച്ചു. എല്ലാവരുടെയും ക്ഷേമത്തിനായി അദ്ദേഹം മന്ത്രാലയത്തിലെ ഗുരു ശ്രീ രാഘവേന്ദ്ര സ്വാമിയിൽ നിന്ന് അനുഗ്രഹം തേടുകയും ചെയ്തു.India and Mongolia's relationship is one of deep spiritual and emotional connection: PM Modi
October 14th, 01:15 pm
In his remarks at the joint press meet, PM Modi said that India and Mongolia will work together to amplify the voice of the Global South. He announced that next year, the holy relics of Lord Buddha’s two great disciples — Sariputra and Maudgalyayana — will be sent from India to Mongolia. He noted that both the countries’ private sectors are exploring new opportunities for collaboration in areas such as energy, critical minerals, rare earths, digital technology, mining, agriculture, dairy, and cooperatives.ഒക്ടോബർ 8, 9 തീയതികളിൽ പ്രധാനമന്ത്രി മഹാരാഷ്ട്ര സന്ദർശിക്കും
October 07th, 10:30 am
ഒക്ടോബർ 8, 9 തീയതികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്ര സന്ദർശിക്കും. നവി മുംബൈയിൽ എത്തുന്ന പ്രധാനമന്ത്രി ഉച്ചകഴിഞ്ഞ് 3 മണിക്ക് പുതുതായി നിർമ്മിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം നടന്ന് കാണും. തുടർന്ന്, 3:30 ന് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും മുംബൈയിലെ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും നാടിന് സമർപ്പിക്കുകയും ചെയ്യും. പിന്നീട് അദ്ദേഹം ചടങ്ങിനെ അഭിസംബോധന ചെയ്യും.അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നടന്ന വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 22nd, 11:36 am
ആരാചൽ പ്രദേശ് ഗവർണർ ശ്രീ കെ. ടി. പർനായിക് ജി, സംസ്ഥാനത്തിന്റെ ജനപ്രിയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി പേമ ഖണ്ഡു ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ കിരൺ റിജിജു, സംസ്ഥാന ഗവൺമെന്റിലെ മന്ത്രിമാർ, എന്റെ സഹ പാർലമെന്റ് അംഗങ്ങൾ നബാം റെബിയ ജി, തപിർ ഗാവോ ജി, എല്ലാ എംഎൽഎമാർ, മറ്റ് പൊതു പ്രതിനിധികൾ, അരുണാചൽ പ്രദേശിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാർ,അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ 5,100 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു
September 22nd, 11:00 am
അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ 5,100 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, എല്ലാവർക്കും അനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ച അദ്ദേഹം, സർവ്വശക്തനായ ഡോണി പോളോയ്ക്ക് ആദരവറിയിച്ചു.