പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റ് മാക്രോണുമായി ടെലിഫോൺ സംഭാഷണം നടത്തി
September 06th, 06:11 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ടെലിഫോൺ സംഭാഷണം നടത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ടെലിഫോൺ സംഭാഷണം നടത്തി
August 21st, 06:30 pm
യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നേതാക്കൾ പങ്കുവച്ചു.79-ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി
August 15th, 07:26 pm
79-ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു.ജി7 ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
June 18th, 02:57 pm
2025 ജൂൺ 17-ന് കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ആശയവിനിമയം നടത്തി. വിവിധ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെച്ച ഇരു നേതാക്കളും, നമ്മുടെ ഭൂമിയുടെ പുരോഗതിക്കായി ഇന്ത്യയും ഫ്രാൻസും അടുത്ത് പ്രവർത്തിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളുടെ പൂര്‍ണ്ണരൂപം
June 07th, 02:00 pm
ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം 2025 ലേയ്ക്ക് സ്വാഗതം. ഈ സമ്മേളനം ആദ്യമായിട്ടാണ് യൂറോപ്പില്‍ നടക്കുന്നത്. ഇതിനുള്ള പിന്തുണയ്ക്ക് എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനും ഫ്രഞ്ച് ഗവണ്‍മെന്റിനും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. നടക്കാനിരിക്കുന്ന യുണൈറ്റഡ് നേഷന്‍സ് ഓഷ്യന്‍സ് കോണ്‍ഫറന്‍സി (ഐക്യരാഷ്ട്രസഭയുടെ സമുദ്ര സമ്മേളനം)നും ഞാന്‍ ആശംസകള്‍ നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം 2025 നെ അഭിസംബോധന ചെയ്തു.
June 07th, 01:26 pm
ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം 2025 (International Conference on Disaster Resilient Infrastructure 2025)-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. യൂറോപ്പിൽ ആദ്യമായി നടക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരെ അദ്ദേഹം സ്വാഗതം ചെയ്തു.ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ലോകം ശക്തമായി അപലപിക്കുന്നു
April 24th, 03:29 pm
2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപെട്ട സംഭവത്തിൽ ലോക നേതാക്കളിൽ നിന്ന് ശക്തമായ ഐക്യദാർഢ്യം ലഭിച്ചിട്ടുണ്ട്. ആഗോള പിന്തുണയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, ഭീകരരെയും, അവരെ പിന്തുണയ്ക്കുന്നവരെയും ഭൂമിയുടെ ഏത് അറ്റം വരെ ഇന്ത്യ പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു.പ്രധാനമന്ത്രി മോദിയുടെ ഫ്രാൻസ് സന്ദർശനം: തന്ത്രപരമായ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തലും എഐ സഹകരണത്തിന് തുടക്കമിടലും
February 13th, 03:06 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസിലേക്കും അമേരിക്കയിലേക്കുമുള്ള സമീപകാല നയതന്ത്ര പര്യടനം ഇന്ത്യയുടെ ആഗോള സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ സ്വാധീനം ചെലുത്തി, കൃത്രിമ ബുദ്ധി (എഐ), സാമ്പത്തിക പരിഷ്കാരങ്ങൾ, ചരിത്രപരമായ ബന്ധങ്ങൾ ആദരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉത്തരവാദിത്തമുള്ള എഐ വികസനം, സാമ്പത്തിക സഹകരണം, തന്ത്രപരമായ പങ്കാളിത്തങ്ങൾ കൂടുതൽ ശക്തമാക്കുക എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഈ സമഗ്ര സന്ദർശനം പ്രകടമാക്കി.PM Modi and President of France jointly inaugurate the Consulate General of India in Marseille
February 12th, 05:29 pm
PM Modi and President Emmanuel Macron inaugurated the Consulate General of India in Marseille. The new Consulate will boost economic, cultural, and people-to-people connections across four French regions. PM Modi deeply appreciated President Macron’s special gesture, as both leaders received a warm welcome from the Indian diaspora.പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും മസാർഗസ് യുദ്ധ സെമിത്തേരി സന്ദർശിച്ചു
February 12th, 04:57 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇന്ന് രാവിലെ മാർസെയിലിലെ മസാർഗസ് യുദ്ധ സെമിത്തേരി സന്ദർശിച്ച് ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. വീരമൃത്യു വരിച്ചവരുടെ ത്യാഗങ്ങളെ ആദരിക്കുന്നതിനായി ഇരു നേതാക്കളും പുഷ്പചക്രം അർപ്പിച്ചു.ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി
February 12th, 03:24 pm
ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിപരമായ ബന്ധം പ്രതിഫലിപ്പിക്കുന്നതിന്റെ സവിശേഷ അര്‍ത്ഥസൂചനയുമായി, ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇന്നലെ പാരീസില്‍ നിന്ന് മാര്‍സെയിലേക്ക് ഒരുമിച്ച് പറന്നു. ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാവശങ്ങളെക്കുറിച്ചും പ്രധാന ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ചകള്‍ നടത്തി. മാര്‍സെയിലില്‍ എത്തിയതിനുശേഷം പ്രതിനിധിതല ചര്‍ച്ചകളും നടന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബഹുമുഖ ബന്ധമായി മാറിയ ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തോടുള്ള(സ്‌ട്രറ്റേജിക് പാർട്ണർഷിപ് ) ശക്തമായ പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചു.ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായുള്ള ഇന്ത്യ – ഫ്രാൻസ് സംയുക്ത പ്രസ്താവന
February 12th, 03:22 pm
ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഫെബ്രുവരി 10-12 തീയതികളിൽ ഫ്രാൻസ് സന്ദർശിച്ചു. 2025 ഫെബ്രുവരി 10, 11 തീയതികളിൽ ഫ്രാൻസും ഇന്ത്യയും സംയുക്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചു. ബ്ലെച്ച്‌ലി പാർക്ക് (നവംബർ 2023), സിയോൾ (മെയ് 2024) ഉച്ചകോടികളിൽ കൈവരിച്ച സുപ്രധാന നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി, രാഷ്ട്രത്തലവന്മാരും ഗവൺമെന്റ് മേധാവിമാരും, അന്താരാഷ്ട്ര സംഘടനകളുടെ നേതാക്കളും, ചെറുകിട- വൻകിട സംരംഭങ്ങളുടെ പ്രതിനിധികളും, അക്കാദമിക്, ഗവൺമെന്റിതര സംഘടനകളുടെ പ്രതിനിധികളും, കലാകാരന്മാരും, സിവിൽ സമൂഹത്തിലെ അംഗങ്ങളും ഉച്ചകോടിയിൽ ഒത്തുചേർന്നു. പൊതുജനതാൽപ്പര്യം മുൻനിർത്തി ആഗോള എഐ മേഖലയ്ക്ക് സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള പ്രതിബദ്ധത അവർ അടിവരയിട്ടു. ഫ്രാൻസിന്റെ അധ്യക്ഷതയിൽ എഐ ആക്ഷൻ ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് മാക്രോണിനെ അഭിനന്ദിച്ചു. അടുത്തഎഐ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനെ ഫ്രാൻസ് സ്വാഗതം ചെയ്തു.The foundation of India - France friendship is based on the spirit of deep trust, innovation, & public welfare: PM at India-France CEO Forum, Paris
February 12th, 12:45 am
Giving a boost to business ties between India and France, PM Modi and President Macron attended the CEO Forum in Paris. The PM highlighted India's rise as a global economic powerhouse fueled by stability, reforms and innovation.14-ാമത് ഇന്ത്യ - ഫ്രാൻസ് സി ഇ ഒ ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
February 12th, 12:25 am
പാരീസിൽ ഇന്ന് നടന്ന 14-ാമത് ഇന്ത്യ-ഫ്രാൻസ് സിഇഒ ഫോറത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ മാക്രോണും സംയുക്തമായി അഭിസംബോധന ചെയ്തു. പ്രതിരോധം, എയ്‌റോസ്‌പേസ്, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, അടിസ്ഥാന സൗകര്യങ്ങൾ, നൂതന ഉൽപ്പാദനം,നിർമിതബുദ്ധി, ലൈഫ് സയൻസസ്, ക്ഷേമവും ജീവിതശൈലിയും, ഭക്ഷണം, ആതിഥ്യം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരുഭാഗങ്ങളിൽ നിന്നും വൈവിധ്യമാർന്ന കമ്പനികളിൽ നിന്നുള്ള സി ഇ ഒമാരെ ഫോറം ഒരുമിച്ച് കൊണ്ടുവന്നു.പാരീസിലെ എഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ സമാപന പ്രസംഗം
February 11th, 05:35 pm
പാരീസിലെ എഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ സമാപന പ്രസംഗംപാരീസിലെ എ ഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം
February 11th, 03:15 pm
നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് ഒരു എ ഐ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്‌താൽ, അതിന് നിങ്ങളുടെ ആരോഗ്യത്തെപ്പറ്റി ലളിതമായ ഭാഷയിൽ, യാതൊരു പ്രയാസവുമില്ലാതെ വിശദീകരിക്കാൻ കഴിയും. എന്നാൽ, ഇടതു കൈകൊണ്ട് എഴുതുന്ന ഒരാളുടെ ചിത്രം വരയ്ക്കാൻ നിങ്ങൾ അതേ ആപ്പിനോട് ആവശ്യപ്പെടുകയാണെങ്കിൽ, വലതു കൈകൊണ്ട് എഴുതുന്ന ഒരാളെ ആപ്പ് മിക്കവാറും വരയ്ക്കും. കാരണം പരിശീലന ഡാറ്റയിൽ മുന്നിട്ട് നിൽക്കുന്നത് അതാണ്.പാരീസിൽ നടന്ന എ ഐ പ്രവർത്തന ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹ-അധ്യക്ഷത വഹിച്ചു
February 11th, 03:00 pm
പാരീസിൽ നടന്ന എഐ പ്രവർത്തന ഉച്ചകോടിയിൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹ അധ്യക്ഷ സ്ഥാനം വഹിച്ചു. ഒരാഴ്ച നീണ്ടുനിന്ന ഉച്ചകോടിയിൽ ഫെബ്രുവരി 6-7 തീയതികളിൽ ശാസ്ത്ര സമ്മേളനങ്ങളും തുടർന്ന് ഫെബ്രുവരി 8-9 തീയതികളിൽ സാംസ്കാരിക പരിപാടികളും നടന്നു. സമാപനത്തിൽ ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, വ്യവസായ വിദഗ്ധർ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം നടന്നുപ്രധാനമന്ത്രി മോദി ഫ്രാൻസിലെ പാരീസിൽ എത്തി ചേർന്നു
February 10th, 10:30 pm
അൽപ്പം മുമ്പ് പാരീസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആചാരപരമായ സ്വീകരണം ലഭിച്ചു. സന്ദർശന വേളയിൽ, പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തും, എഐ ആക്ഷൻ ഉച്ചകോടിയിലും മറ്റ് നിരവധി പരിപാടികളിലും പങ്കെടുക്കും.ഫ്രാൻസ്, യുഎസ്എ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
February 10th, 12:00 pm
പ്രസിഡന്റ് മാക്രോണിന്റെ ക്ഷണപ്രകാരം ഫെബ്രുവരി 10 മുതൽ 12 വരെ ഞാൻ ഫ്രാൻസ് സന്ദർശിക്കുകയാണ്. പാരീസിൽ, ലോക നേതാക്കളുടെയും ആഗോള ടെക് സിഇഒമാരുടെയും സമ്മേളനമായ AI ആക്ഷൻ ഉച്ചകോടിയിൽ ഞാൻ സഹ-അധ്യക്ഷത വഹിക്കുന്നതിനായി ഉറ്റു നോക്കുന്നു. അവിടെ നവീകരണത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള സഹകരണ സമീപനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഞങ്ങൾ പരസ്പരം കൈമാറും.ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന ഫ്രാൻസ് പ്രസിഡന്റിനും അയർലൻഡ് പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി
January 27th, 11:06 am
ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.