റോസ്ഗർ മേളയുടെ ഭാഗമായി നിയമന കത്തുകൾ വിതരണം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 24th, 11:30 am
2026 ന്റെ ആരംഭം നിങ്ങളുടെ ജീവിതത്തിൽ പുതിയ സന്തോഷങ്ങളുടെ തുടക്കം കുറിക്കുകയാണ്. ഇതോടൊപ്പം, വസന്തപഞ്ചമി ഇന്നലെ കടന്നുപോയപ്പോൾ, നിങ്ങളുടെ ജീവിതത്തിലും ഒരു പുതിയ വസന്തം ആരംഭിക്കുകയാണ്. ഭരണഘടനയോടുള്ള നിങ്ങളുടെ കടമകളുമായി ഈ സമയം നിങ്ങളെ ബന്ധിപ്പിക്കുന്നു. യാദൃശ്ചികമായി, രാജ്യത്ത് ഇപ്പോൾ റിപ്പബ്ലിക്കിന്റെ മഹത്തായ ഉത്സവം നടക്കുന്നു. ഇന്നലെ, ജനുവരി 23 ന്, നേതാജി സുഭാഷിന്റെ ജന്മദിനത്തിൽ നാം പരാക്രം ദിവസ് ആഘോഷിച്ചു, ഇപ്പോൾ നാളെ, ജനുവരി 25 ന്, ദേശീയ വോട്ടർ ദിനമാണ്, തുടർന്ന് ജനുവരി 26 ന് റിപ്പബ്ലിക് ദിനമാണ്. ഇന്ന് ഒരു പ്രത്യേക ദിനവുമാണ്. നമ്മുടെ ഭരണഘടന 'ജന ഗണ മന' ദേശീയ ഗാനമായും 'വന്ദേമാതരം' ദേശീയ ഗീതമായും അംഗീകരിച്ചത് ഈ ദിവസമാണ്. ഈ സുപ്രധാന ദിനത്തിൽ, അറുപത്തിയൊന്നായിരത്തിലധികം ചെറുപ്പക്കാർ ജീവിതത്തിൽ പുതിയൊരു തുടക്കം കുറിക്കുന്നു.18-ാമത് റോസ്ഗർ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂര ദൃശ്യ സംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു
January 24th, 11:00 am
18-ാമത് റോസ്ഗർ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. 2026 എന്ന വർഷം ജനങ്ങളുടെ ജീവിതത്തിലേക്ക് പുതിയ സന്തോഷങ്ങളുമായാണ് ആരംഭിച്ചിരിക്കുന്നതെന്നും, അതേസമയം തന്നെ പൗരന്മാരെ അവരുടെ ഭരണഘടനാപരമായ കടമകളുമായി അത് ബന്ധിപ്പിക്കുന്നുവെന്നും ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്കിന്റെ മഹത്തായ ആഘോഷങ്ങളുമായി ബന്ധപ്പെട്ട കാലമാണിതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ജനുവരി 23-ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം പരാക്രമ ദിവസ് ആഘോഷിച്ചതും, നാളെ ജനുവരി 25 ദേശീയ സമ്മതിദായക ദിനവും പിന്നാലെ റിപ്പബ്ലിക് ദിനവും വരികയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു; ഇതേ ദിവസമാണ് ഭരണഘടന 'ജനഗണമന'യെ ദേശീയ ഗാനമായും 'വന്ദേമാതരം' ദേശീയ ഗീതമായും അംഗീകരിച്ചത്. ഈ സുപ്രധാന ദിനത്തിൽ അറുപത്തിയൊന്നായിരത്തിലധികം യുവാക്കൾ ഗവണ്മെന്റ് സർവീസുകളിലേക്കുള്ള നിയമന ഉത്തരവുകൾ സ്വീകരിച്ച് തങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു .അഹമ്മദാബാദിലെ ഇന്ത്യ-ജർമ്മനി സിഇഒ ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 12th, 01:35 pm
ഇന്ത്യ-ജർമ്മനി സിഇഒ ഫോറത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇന്ത്യ-ജർമ്മനി ബന്ധത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഇന്ത്യ-ജർമ്മനി തന്ത്രപരമായ പങ്കാളിത്തത്തിന്റെ രജത ജൂബിലിയും ആഘോഷിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു സമയത്താണ് ഈ യോഗം നടക്കുന്നത്. അതിനർത്ഥം നമ്മുടെ ബന്ധത്തിന് പ്ലാറ്റിനത്തിന്റെ നിലനിൽപ്പും വെള്ളിയുടെ തിളക്കവുമുണ്ടെന്നാണ്.ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടൊപ്പം പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 05th, 03:45 pm
ഇത്രയും വലിയൊരു പ്രതിനിധി സംഘവുമായി ഇന്ന്,ഇന്ത്യ-റഷ്യ ബിസിനസ് ഫോറം എന്ന ഈ പരിപാടിയുടെ ഭാഗമാകാനായത്,പ്രസിഡന്റ് പുടിന്റെ ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്വാഗതം ചെയ്യുന്നു, നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ ഫോറത്തിൽ ഭാഗമാവുകയും ,വിലയേറിയ ഉൾക്കാഴ്ചകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ബിസിനസ്സിനായി ലളിതമായ പ്രവചനാതീതമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും തമ്മിലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു
December 05th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു. അഭിസംബോധന ആരംഭിക്കവേ, പ്രസിഡന്റ് പുടിനെയും, ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള നേതാക്കളെയും, എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. വലിയ പ്രതിനിധിസംഘത്തെ ഇന്ത്യയിലേക്കു കൊണ്ടുവന്നതിലൂടെ ഈ വ്യാവസായികവേദിയുടെ രൂപവൽക്കരണത്തിനു പ്രസിഡന്റ് പുടിൻ വലിയൊരു തുടക്കം നൽകിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികളെയും ഹൃദയംഗമമായി സ്വാഗതംചെയ്ത ശ്രീ മോദി, അവരോടൊപ്പം നിൽക്കാൻ കഴിയുന്നത് ഏറെ ആഹ്ലാദകരമായ നിമിഷമാണെന്നും പറഞ്ഞു. ചർച്ചാവേദിയിൽ എത്തിയതിനും വിലയേറിയ ചിന്തകൾ പങ്കുവച്ചതിനും ശ്രീ മോദി, സുഹൃത്ത് പ്രസിഡന്റ് പുടിന് അഗാധമായ നന്ദി അറിയിച്ചു. വ്യവസായത്തിനായി ലളിതവും പ്രവചനാത്മകവുമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുറേഷ്യൻ സാമ്പത്തിക യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2025 ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 17th, 11:09 pm
ഇത് ഉത്സവങ്ങളുടെ സമയമാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ വളരെ സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു. എൻഡിടിവി വേൾഡ് സമ്മിറ്റ് ഈ ആവേശകരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്, ഈ സമ്മേളനത്തിനായി നിങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു വിഷയം തിരഞ്ഞെടുത്തു: തടയാനാവാത്ത ഭാരതം. തീർച്ചയായും, ഇന്ന് ഇന്ത്യ നിശ്ചലമായ ഒരു മാനസികാവസ്ഥയിലല്ല. ഞങ്ങൾ നിർത്തുകയോ അടങ്ങുകയോ ചെയ്യില്ല. ഞങ്ങൾ 140 കോടി രാജ്യവാസികളും ഒരുമിച്ച് വേഗത്തിൽ മുന്നോട്ട് പോകും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
October 17th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി ലോക ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. എല്ലാ പൗരന്മാർക്കും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, എൻഡിടിവി ലോക ഉച്ചകോടി ഉത്സവ അന്തരീക്ഷത്തിലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. തടഞ്ഞുനിർത്താൻ ആകാത്ത ഇന്ത്യ എന്ന സെഷന്റെ പ്രമേയത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് ഇന്ത്യ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ അത് തീർച്ചയായും ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ അവസാനിപ്പിക്കുകയോ താൽക്കാലിക വിരാമമിടുകയോ ചെയ്യില്ല. 140 കോടി ഇന്ത്യക്കാർ ഒരുമിച്ച് അതിവേഗം മുന്നേറുകയാണ്- പ്രധാനമന്ത്രി പറഞ്ഞു.ഒഡിഷയിലെ ഝാർസുഗുഡയിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
September 27th, 11:45 am
ഇവിടെയുള്ള ചില യുവ സുഹൃത്തുക്കൾ നിരവധി കലാസൃഷ്ടികൾ കൊണ്ടുവന്നിട്ടുണ്ട്. ഒഡിഷയുടെ കലയോടുള്ള സ്നേഹം ലോകപ്രശസ്തമാണ്. നിങ്ങളുടെ എല്ലാവരിൽ നിന്നും ഞാൻ ഈ സമ്മാനങ്ങൾ സ്വീകരിക്കുന്നു, എന്റെ SPG സഹപ്രവർത്തകരോട് ഈ സമ്മാനങ്ങളെല്ലാം നിങ്ങളിൽ നിന്ന് ശേഖരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പേരും വിലാസവും പിന്നിൽ എഴുതിയാൽ, തീർച്ചയായും നിങ്ങൾക്ക് എന്നിൽ നിന്ന് ഒരു കത്ത് ലഭിക്കും. അവിടെ, പിന്നിൽ, ഒരു കുട്ടി വളരെ നേരം എന്തോ പിടിച്ചിരിക്കുന്നത് ഞാൻ കാണുന്നു. അവന്റെ കൈകൾ വേദനിക്കുന്നുണ്ടാകണം. ദയവായി അവനെ സഹായിക്കുകയും അതും കൂടി ശേഖരിക്കുകയും ചെയ്യുക. പിന്നിൽ നിങ്ങളുടെ പേര് എഴുതിയിട്ടുണ്ടെങ്കിൽ, ഞാൻ തീർച്ചയായും നിങ്ങൾക്ക് എഴുതാം. ഈ കലാസൃഷ്ടികൾ തയ്യാറാക്കിയതിന് നിങ്ങളുടെ ഈ സ്നേഹത്തിന് എല്ലാ യുവാക്കൾക്കും യുവതികൾക്കും കൊച്ചുകുട്ടികൾക്കും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിലെ ഝാർസുഗുഡയിൽ 60,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു
September 27th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലെ ഝാർസുഗുഡയിൽ 60,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്ത്, ചടങ്ങിൽ സന്നിഹിതരായ എല്ലാ വിശിഷ്ട വ്യക്തികൾക്കും പ്രധാനമന്ത്രി അഭിവാദ്യമർപ്പിച്ചു. നവരാത്രി ഉത്സവത്തിൻ്റെ ഈ പുണ്യദിനങ്ങളിൽ, മാതാ സമലായിയുടെയും മാതാ രാമചന്ദിയുടെയും പുണ്യഭൂമി സന്ദർശിക്കാനും അവിടെ ഒത്തുചേർന്ന ജനങ്ങളെ കാണാനും തനിക്ക് ഭാഗ്യം ലഭിച്ചതായി ശ്രീ മോദി പറഞ്ഞു. പരിപാടിയിൽ ധാരാളം അമ്മമാരുടെയും സഹോദരിമാരുടെയും സാന്നിധ്യം അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. അവരുടെ അനുഗ്രഹങ്ങളാണ് ശക്തിയുടെ യഥാർത്ഥ ഉറവിടമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ജനങ്ങൾക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.ഒഡിഷ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ 4600 കോടി രൂപ ചെലവിൽ സെമികണ്ടക്ടർ നിർമാണ യൂണിറ്റുകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
August 12th, 03:18 pm
വിവിധ ഘട്ടങ്ങളിലുള്ള ആറ് അംഗീകൃത പദ്ധതികളിലൂടെ ഇന്ത്യയിലെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ കുതിപ്പിന് വേഗമേറുകയാണ്. ഇന്ന് അംഗീകരിച്ച ഈ നാല് നിർദ്ദേശങ്ങൾ സിക്‌സെം, കോണ്ടിനെന്റൽ ഡിവൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (സിഡിഐഎൽ), 3ഡി ഗ്ലാസ് സൊല്യൂഷൻസ് ഇൻകോർപ്പറേറ്റഡ്, അഡ്വാൻസ്ഡ് സിസ്റ്റം ഇൻ പാക്കേജ് (എഎസ്‌ഐപി) ടെക്നോളജീസ് എന്നിവയിൽ നിന്നുള്ളതാണ്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2025 ജൂലൈ 18) ബീഹാറും പശ്ചിമ ബംഗാളും സന്ദർശിക്കും
July 17th, 11:04 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ബീഹാറും പശ്ചിമ ബംഗാളും സന്ദർശിക്കും. രാവിലെ 11:30 ന് ബീഹാറിലെ മോത്തിഹാരിയിൽ 7,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. കൂടാതെ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.റോസ്ഗർ മേളയുടെ ഭാഗമായി 51,000-ത്തിലധികം നിയമന കത്തുകളുടെ വിതരണ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 12th, 11:30 am
കേന്ദ്ര സർക്കാരിൽ യുവാക്കൾക്ക് സ്ഥിരം ജോലി നൽകാനുള്ള ഞങ്ങളുടെ പ്രചാരണം അനസ്യൂതം തുടരുകയാണ്. ഈ ഒരു പ്രക്രിയയിൽ ഞങ്ങൾ പേരുകേട്ടവരാണ് -ഇവിടെ ശുപാർശയില്ല, അഴിമതിയില്ല. ഇന്ന്, 51,000-ത്തിലധികം യുവാക്കൾക്ക് നിയമന കത്തുകൾ നൽകിയിട്ടുണ്ട്. ഇത്തരം തൊഴിൽ മേളകളിലൂടെ ലക്ഷക്കണക്കിന് യുവാക്കൾക്ക് ഇതിനകം കേന്ദ്ര സർക്കാരിൽ സ്ഥിരം ജോലി ലഭിച്ചിട്ടുണ്ട്. ഈ യുവാക്കൾ ഇപ്പോൾ രാഷ്ട്രനിർമ്മാണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന്, നിങ്ങളിൽ പലരും ഇന്ത്യൻ റെയിൽവേയിൽ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ ആരംഭിച്ചു. നിങ്ങളിൽ ചിലർ ഇനി രാഷ്ട്രസുരക്ഷയുടെ കാവൽക്കാരായി മാറും, തപാൽ വകുപ്പിൽ നിയമിതരായ മറ്റുള്ളവർ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സേവനങ്ങൾ എത്തിക്കാൻ സഹായിക്കും, ചിലർ എല്ലാവർക്കും ആരോഗ്യം എന്ന ദൗത്യത്തിന്റെ പാദസേവകരാകും, നിരവധി യുവ പ്രൊഫഷണലുകൾ സാമ്പത്തിക ഉൾപ്പെടുത്തൽ ത്വരിതപ്പെടുത്താൻ സഹായിക്കും, മറ്റുള്ളവർ ഭാരതത്തിന്റെ വ്യാവസായിക വികസനം മുന്നോട്ട് നയിക്കും. നിങ്ങളുടെ വകുപ്പുകൾ വ്യത്യസ്തമായിരിക്കാം, പക്ഷേ ലക്ഷ്യം ഒന്നുതന്നെയാണ്.ആ ലക്ഷ്യം എന്താണ്? നമ്മൾ അത് വീണ്ടും വീണ്ടും ഓർമ്മിക്കണം: വകുപ്പ്, ചുമതല, സ്ഥാനം അല്ലെങ്കിൽ പ്രദേശം എന്തുതന്നെയായാലും - ഒരേയൊരു ലക്ഷ്യം രാഷ്ട്രസേവനമാണ്. നമ്മെ നയിക്കുന്ന തത്വം : പൗരന്മാർ ആദ്യം. രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിനുള്ള ഒരു മികച്ച വേദി നിങ്ങൾക്ക് നൽകിയിരിക്കുന്നു. ജീവിതത്തിലെ ഇത്രയും പ്രധാനപ്പെട്ട ഒരു ഘട്ടത്തിൽ ഈ മഹത്തായ വിജയം നേടിയതിന് നിങ്ങളെയെല്ലാം ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ കരിയറിലെ ഈ പുതിയ യാത്രയ്ക്ക് എന്റെ ആശംസകൾ നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽമേളയെ അഭിസംബോധനചെയ്തു
July 12th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തൊഴിൽമേളയെ അഭിസംബോധന ചെയ്തു. വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000-ത്തിലധികം യുവാക്കൾക്കു വിദൂരദൃശ്യസംവിധാനത്തിലൂടെ നിയമനപത്രങ്ങൾ വിതരണം ചെയ്തു. ഇന്ത്യാഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ ജോലിയിൽ പ്രവേശിക്കുന്ന ഈ യുവാക്കളുടെ പുതിയ ഉത്തരവാദിത്വങ്ങളുടെ തുടക്കമാണ് ഇന്ന് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത കടമകൾക്കിടയിലും ‘പൗരൻ ആദ്യം’ എന്ന തത്വത്താൽ നയിക്കപ്പെടുന്ന ദേശീയ സേവനമാണ് അവരുടെ പൊതുലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.