പാരീസിൽ നടന്ന വിവാടെക് 2026 (VivaTech 2026) സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 18th, 06:15 pm
2021-ൽ ഞാൻ വിവാടെക്കിനെ അഭിസംബോധന ചെയ്യുമ്പോൾ ലോകം കോവിഡ്-19 മഹാമാരിയുടെ പ്രതിസന്ധികളെ നേരിടുകയായിരുന്നു. ഇന്ന് ലോകം മറ്റ് ചില തരത്തിലുള്ള പ്രതിസന്ധികളിലൂടെയും മാറ്റങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. അന്ന് വിവാടെക് 2021-ൽ ഞാൻ പങ്കുവെച്ച അതേ സന്ദേശം ഇവിടെയും ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു — പഴയ രീതികൾ പരാജയപ്പെടുന്നിടത്ത്, നവീകരണങ്ങൾക്ക് സഹായിക്കാനാകും.വിവാ ടെക് 2026-ൽ പങ്കെടുത്ത് പ്രധാനമന്ത്രി
June 18th, 06:00 pm
മനുഷ്യകേന്ദ്രീകൃതമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും (AI) അത്യാധുനിക സാങ്കേതികവിദ്യകൾക്കുമായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും വളർന്നുവരുന്ന സാങ്കേതിക മേഖലകളിൽ ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന്റെ വർദ്ധിച്ചുവരുന്ന വ്യാപ്തിയും സാങ്കേതികവിദ്യാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, ബിസിനസ്സ് പ്രമുഖർ എന്നിവരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഡിജിറ്റൽ പേയ്‌മെന്റുകൾ, കാർഷിക രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയുണ്ടായ പുരോഗതി, അത്യാധുനിക ബഹിരാകാശ ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ സാങ്കേതികവിദ്യ ഇന്ത്യയിൽ വലിയ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യപ്രഭാഷണത്തിന് ശേഷം വ്യവസായം, ആരോഗ്യം, സുസ്ഥിരത, മൊബിലിറ്റി എന്നിവയ്ക്കായി അത്യാധുനിക സാങ്കേതികവിദ്യകളും പ്രായോഗിക പരിഹാരങ്ങളും പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളുമായും നവീന സംരംഭകരുമായും പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും സംവദിച്ചു.PM Modi interacts with the Indian community in Paris
July 13th, 11:05 pm
PM Modi interacted with the Indian diaspora in France. He highlighted the multi-faceted linkages between India and France. He appreciated the role of Indian community in bolstering the ties between both the countries.The PM also mentioned the strides being made by India in different domains and invited the diaspora members to explore opportunities of investing in India.