ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി
March 21st, 04:26 pm
പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയനുമായി സംസാരിച്ചു.ബഹ്‌റൈൻ രാജാവുമായി സംസാരിച്ച് പ്രധാനമന്ത്രി
March 20th, 07:57 pm
പ്രധാനമന്ത്രി ഈദ് ആശംസകൾ അറിയിക്കുകയും ഊർജ്ജ നിലയങ്ങൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തുഖത്തർ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി
March 19th, 10:00 pm
ഈദ് ആശംസകൾ കൈമാറുന്നതിനും പ്രാദേശിക സുരക്ഷാ ആശങ്കകൾ ചർച്ച ചെയ്യുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സംഭാഷണം നടത്തി.ഒമാൻ സുൽത്താനുമായി സംസാരിച്ച് പ്രധാനമന്ത്രി
March 19th, 04:39 pm
ആശംസകൾ കൈമാറുന്നതിനും മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി പ്രധാനമന്ത്രി ഫലപ്രദമായ സംഭാഷണം നടത്തി.കുവൈറ്റ് കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി
March 18th, 06:20 pm
ആഘോഷ വേളയിലെ ആശംസകൾ കൈമാറുന്നതിനും പ്രാദേശിക സുരക്ഷാ സംഭവവികാസങ്ങൾ അവലോകനം ചെയ്യുന്നതിനുമായി കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹുമായി പ്രധാനമന്ത്രി സംസാരിച്ചു. സംഭാഷണത്തിനിടെ, ശ്രീ മോദിയും കിരീടാവകാശിയും പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകൾ കൈമാറുകയും സമീപകാല സംഭവവികാസങ്ങളിൽ ആശങ്ക പങ്കുവെക്കുകയും ചെയ്തു. കുവൈറ്റിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നതായി പ്രധാനമന്ത്രി ആവർത്തിച്ചു. കൂടാതെ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നത് പ്രഥമ പരിഗണനയായി തുടരുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും സുസ്ഥിരമായ നയതന്ത്ര ഇടപെടൽ അനിവാര്യമാണെന്ന് ഇരു നേതാക്കളും സമ്മതിച്ചു. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് പ്രധാനമന്ത്രി കിരീടാവകാശിക്ക് നന്ദി പറഞ്ഞു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎഇ പ്രസിഡന്റുമായി സംസാരിച്ചു
March 17th, 10:42 pm
യുഎഇ പ്രസിഡന്റ്, ആദരണീയനായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി സംസാരിക്കുകയും, ഈദ് ആശംസകൾ മുൻകൂറായി നേരുകയും ചെയ്തു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയും പ്രസിഡന്റും ചർച്ച ചെയ്തു. യുഎഇയിൽ നിരപരാധികളുടെ ജീവഹാനിക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിനും കാരണമായ എല്ലാ ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി ആവർത്തിച്ചു.മിലാദ്-ഉൻ-നബി ദിനത്തിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു
September 05th, 08:31 am
മിലാദ്-ഉൻ-നബി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു. ഈ പുണ്യദിനം നമ്മുടെ സമൂഹത്തിൽ സമാധാനവും ക്ഷേമവും കൊണ്ടുവരട്ടെ. കാരുണ്യം, സേവനം, നീതി എന്നിവയുടെ മൂല്യങ്ങൾ എപ്പോഴും നമ്മെ നയിക്കട്ടെ, ശ്രീ മോദി പറഞ്ഞു.മീലാദ്-ഉന്‍-നബിയുടെ വേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകള്‍ നേർന്നു
September 16th, 10:43 am
മീലാദ്-ഉന്‍-നബി ദിനത്തില്‍ പൗരന്മാര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.നബിദിന വേളയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
October 30th, 11:41 am
നബിദിന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഒക്‌ടോബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (പതിനേഴാം ലക്കം)
October 25th, 11:00 am
സുഹൃത്തുക്കളേ, നാം ഉത്സവങ്ങളുടെ കാര്യം പറയുമ്പോള്‍, അതിനായി തയ്യാറെടുക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എപ്പോഴാണ് ബസാറിലേക്കു പോകേണ്ടത് എന്നാണ്. എന്തെല്ലാം വാങ്ങേണ്ടതുണ്ട് എന്നാണ് ചിന്തിക്കുക. വിശേഷിച്ചും കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വിശേഷാല്‍ ഉത്സാഹമുണ്ട്- ഇപ്രാവശ്യം ആഘോഷത്തിന് പുതിയതായി എന്താണ് കിട്ടുക എന്നാണ് അവര്‍ ആലോചിക്കുന്നത്. ഉത്സവത്തിന്റെ ഈ ഉത്സാഹം, കച്ചവടസ്ഥലങ്ങളുടെ ഈ തിളക്കം ഒക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്രാവശ്യം നിങ്ങള്‍ വല്ലതുമൊക്കെ വാങ്ങാന്‍ പോകുമ്പോള്‍ വോക്കല്‍ ഫോര്‍ ലോക്കല്‍- നാടിനുവേണ്ടിയുള്ള നമ്മുടെ നിശ്ചയം തീര്‍ച്ചയായും ഓര്‍മ്മ വയ്ക്കണം. ബസാറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നാം പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം
October 20th, 05:40 pm
ഇന്ന് രാജ്യത്ത് രോഗമുക്തി നിരക്ക് വളരെയധികം മെച്ചപ്പെടുകയും മരണനിരക്ക് കുറയുകയും ചെയ്തിതിരിക്കുന്നു. ഇന്ത്യയിൽ, 10 ലക്ഷം ജനസംഖ്യയിൽ 5500 പേർക്ക് കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ട്, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഇത് 25,000 ത്തോളം വരും. ഇന്ത്യയിൽ, മരണ നിരക്ക് 10 ലക്ഷത്തിന് 83 ആണ്, അമേരിക്ക, ബ്രസീൽ, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ പല രാജ്യങ്ങളിലും ഈ കണക്ക് 600 ൽ കൂടുതലാണ്. ലോകത്തിലെ വിഭവ സമൃദ്ധമായ രാജ്യങ്ങളുമായിരാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക അഭിസംബോധന
October 20th, 05:34 pm
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍, ജാഗ്രതയ്ക്കു കുറവു വരുത്തരുതെന്നും അലംഭാവം കാട്ടരുതെന്നും ടെലിവിഷനിലൂടെ രാജ്യത്തോടു നടത്തിയ അഭിസംബോധനയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു.പ്രധാനമന്ത്രിയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റും ടെലിഫോണ്‍ സംഭാഷണം നടത്തി
August 03rd, 07:49 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഡോ. അഷ്‌റഫ് ഗനിയും ഇന്ന് ടെലിഫോണില്‍ സംസാരിച്ചു. ഈദുല്‍ അസ്ഹയുടെ പശ്ചാത്തലത്തില്‍ ഇരു നേതാക്കളും ആശംസകള്‍ കൈമാറി.ഈദുല്‍ അദ്ഹ വേളയില്‍ രാഷ്ട്രത്തിന് പ്രധാനമന്ത്രിയുടെ ആശംസകള്‍
August 01st, 10:10 am
ഈദുല്‍ അദ്ഹ വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകള്‍ നേര്‍ന്നു.മിലാദ്-ഉന്‍-നബി ദിനത്തില്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് ആശംസകള്‍ അര്‍പ്പിച്ച
November 10th, 12:18 pm
മിലാദ്-ഉന്‍-നബി ദിനത്തില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാജ്യത്തിന് ആശംസകൾ നേർന്നു.” മിലാദ്-ഉന്‍-നബി ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിന്തകളുടെ പ്രേരണയില്‍ ഈ ദിവസം ഐക്യത്തിന്റെയും അനുകമ്പയുടെയും ജീവചൈതന്യം ഇനിയും സമൂഹത്തില്‍ നിറയട്ടെ. എല്ലായിടത്തും സമാധാനം ഉണ്ടാകട്ടെ.” പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രിയുടെ ഈദ് ഉൽ അസ്ഹ ആശംസകൾ
August 12th, 09:21 am
” ഈദ് ഉൽ അസ്ഹ വേളയിൽ എന്റെ ആശംസകൾ. നമ്മുടെ സമൂഹത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മനോഭാവം അത് കൂടുതൽ വർദ്ധിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈദ് മുബാറക്ക് !,” പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രിയുടെ മിലാദ്-ഉന്‍-നബി ആശംസ
November 21st, 08:40 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മിലാദ്-ഉന്‍-നബിയുടെ ശുഭ വേളയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രിയുടെ ഈദ് ആശംസകൾ
June 16th, 10:10 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങൾക്ക് ഈദ് ആശംസകൾ നേർന്നു .പ്രധാനമന്ത്രിയുടെ “മനസ്സ് പറയുന്നത്” – നാല്‍പ്പത്തി നാലാം ലക്കക്കത്തിന്റെ പൂര്‍ണ്ണരൂപം
May 27th, 11:30 am
നമസ്‌കാരം. മന്‍ കീ ബാത്തിലൂടെ നിങ്ങളേവരുമായി ഒരിക്കല്‍കൂടി സംവദിക്കാനുള്ള അവസരം ലഭ്യമായിരിക്കുന്നു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2017 നവംബര്‍ ഇരുപത്തിയാറാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
November 26th, 11:30 am
എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്ക് നമസ്‌കാരം. കുറച്ചു മുമ്പ് എനിക്ക് കര്‍ണ്ണാടകയില്‍ നിന്നുള്ള കുട്ടിക്കൂട്ടുകാരോട് പരോക്ഷമായി സംവദിക്കാനുള്ള അവസരം ലഭിച്ചു.