ന്യൂഡൽഹിയിൽ ഗ്യാൻ ഭാരതത്തെക്കുറിച്ചുള്ള (ജ്ഞാനഭാരതം) അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
September 12th, 04:54 pm
ഇന്ന് വിജ്ഞാന്‍ ഭവൻ ഇന്ത്യയുടെ സുവർണ്ണ ഭൂതകാലത്തിന്റെ നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ജ്ഞാനഭാരതം മിഷൻ പ്രഖ്യാപിച്ചു. ഇന്ന് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഞങ്ങൾ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പോർട്ടലും അടുത്തിടെ ആരംഭിച്ചു. ഇത് ഒരു ഗവൺമെന്റ് അല്ലെങ്കിൽ അക്കാദമിക് പരിപാടിയല്ല; ജ്ഞാനഭാരതം മിഷൻ ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ബോധത്തിന്റെയും വിളംബരമായി മാറാൻ പോകുന്നു. ആയിരക്കണക്കിന് തലമുറകളുടെ ചിന്തകളും ധ്യാനവും, ഇന്ത്യയിലെ മഹാന്മാരായ ഋഷിമാരുടെയും പണ്ഡിതരുടെയും ജ്ഞാനവും ഗവേഷണവും, നമ്മുടെ അറിവ് പാരമ്പര്യങ്ങളും, നമ്മുടെ ശാസ്ത്ര പൈതൃകവും,തുടങ്ങിയവ ജ്ഞാനഭാരതം മിഷനിലൂടെ ഡിജിറ്റൈസ് ചെയ്യാൻ പോകുന്നു. ഈ ദൗത്യത്തിന് എല്ലാ നാട്ടുകാരെയും ഞാൻ അഭിനന്ദിക്കുന്നു. ജ്ഞാൻ ഭാരതത്തിന്റെ മുഴുവൻ ടീമിനും സാംസ്കാരിക മന്ത്രാലയത്തിനും ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു
September 12th, 04:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത്, ഇന്ത്യയുടെ സുവർണ ഭൂതകാലത്തിന്റെ പുനരുജ്ജീവനത്തിന് ഇന്നു വിജ്ഞാൻ ഭവൻ സാക്ഷ്യം വഹിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുമുമ്പു മാത്രമാണു താൻ ജ്ഞാനഭാരതം ദൗത്യം പ്രഖ്യാപിച്ചതെന്നും ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ ജ്ഞാനഭാരതം അന്താരാഷ്ട്രസമ്മേളനം സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ദൗത്യവുമായി ബന്ധപ്പെട്ട പോർട്ടൽ ആരംഭിച്ചതായും ശ്രീ മോദി അറിയിച്ചു. ഇതു ഗവൺമെന്റ് പരിപാടിയോ അക്കാദമിക പരിപാടിയോ അല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, ജ്ഞാനഭാരതം ദൗത്യം ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ഉണർവിന്റെയും വിളംബരമായി മാറുമെന്നു വ്യക്തമാക്കി. ആയിരക്കണക്കിനു തലമുറകളുടെ ദാർശനിക പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മഹദ്‌ഋഷിമാരുടെയും ആചാര്യരുടെയും പണ്ഡിതരുടെയും ജ്ഞാനത്തെയും ഗവേഷണത്തെയും ശ്രദ്ധയിൽപ്പെടുത്തിയ അദ്ദേഹം, ഇന്ത്യയുടെ അറിവ്, പാരമ്പര്യങ്ങൾ, ശാസ്ത്രീയ പൈതൃകം എന്നിവയ്ക്ക് അടിവരയിട്ടു. ജ്ഞാനഭാരതം ദൗത്യത്തിലൂടെ ഈ പൈതൃകങ്ങൾ ഡിജിറ്റൽ രൂപത്തിലാകുകയാണെന്നു പറഞ്ഞു. ഈ ദൗത്യത്തിന്റെ പേരിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. ജ്ഞാനഭാരതസംഘത്തിനാകെയും സാംസ്കാരിക മന്ത്രാലയത്തിനും അദ്ദേഹം ആശംസകൾ നേർന്നു.ഗുജറാത്തിലെ ഹൻസൽപൂരിൽ നടന്ന ഗ്രീൻ മൊബിലിറ്റി സംരംഭങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 26th, 11:00 am
ഗണേശോത്സവത്തിന്റെ സന്തോഷത്തിനിടയിൽ, ഇന്ന് ഭാരതത്തിന്റെ മേക്ക് ഇൻ ഇന്ത്യ യാത്രയിൽ ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടുന്നു. ഈ മെയ്ക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ് നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ കുതിച്ചുചാട്ടമാണ്. ഇന്ന് മുതൽ, ഭാരതത്തിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങൾ 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഇതോടൊപ്പം, ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡ് നിർമ്മാണവും ഇന്ന് ആരംഭിക്കുന്നു. ഭാരതവും ജപ്പാനും തമ്മിലുള്ള സൗഹൃദത്തിന് ഈ ദിവസം ഒരു പുതിയ മാനം കൈവരുന്നു. എല്ലാ ഇന്ത്യക്കാർക്കും, ജപ്പാനും, സുസുക്കി കമ്പനിക്കും ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒരർത്ഥത്തിൽ, പതിമൂന്ന് കൗമാര ഘട്ടത്തിന്റെ തുടക്കമാണ്. കൗമാരം എന്നത് ചിറകുകൾ വിടർത്തി സ്വപ്നങ്ങളുമായി പറന്നുയരുന്ന സമയമാണ്. കൗമാരത്തിൽ, എണ്ണമറ്റ അഭിലാഷങ്ങൾ ഉയർന്നുവരുന്നു; കാലുകൾ നിലത്തു തൊടാത്തതുപോലെയാണ്. ഇന്ന് മാരുതി അതിന്റെ കൗമാരത്തിലേക്ക് കടക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഗുജറാത്തിൽ മാരുതി അതിന്റെ കൗമാര വർഷങ്ങളിലേക്ക് പ്രവേശിക്കുന്നത് അർത്ഥമാക്കുന്നത് വരും ദിവസങ്ങളിൽ മാരുതി പുതിയ ചിറകുകൾ വിടർത്തും, പുതിയ ഊർജ്ജവും ഉത്സാഹവും കൊണ്ട് മുന്നോട്ട് പോകും എന്നാണ്. എനിക്ക് ഇതിൽ പൂർണ്ണ വിശ്വാസമുണ്ട്.ഗുജറാത്തിലെ ഹൻസൽപൂരിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രീൻ മൊബിലിറ്റി സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു
August 26th, 10:30 am
ഹരിത ഊർജ്ജ മേഖലയിൽ ആത്മനിർഭർ ആകുന്നതിനുള്ള വലിയ ചുവടുവയ്പ്പുകൾ നടത്തികൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഹൻസൽപൂരിൽ ഹരിത മൊബിലിറ്റി സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു. ഗണേശോത്സവത്തിന്റെ ഉത്സവ ആവേശത്തിനിടയിൽ, ഇന്ത്യയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' യാത്രയിൽ ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടുകയാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ് എന്ന പങ്കിട്ട ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന കുതിച്ചുചാട്ടമാണിത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് മുതൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. രാജ്യത്ത് ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡ് നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദത്തിന് ഇന്ന് ഒരു പുതിയ മാനം കൈവരുമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും, ജപ്പാനും, സുസുക്കി മോട്ടോർ കോർപ്പറേഷനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.Important to maintain the authenticity of handloom craftsmanship in the age of technology: PM at Bharat Tex
February 16th, 04:15 pm
PM Modi, while addressing Bharat Tex 2025 at Bharat Mandapam, highlighted India’s rich textile heritage and its growing global presence. With participation from 120+ countries, he emphasized innovation, sustainability, and investment in the sector. He urged startups to explore new opportunities, promoted skill development, and stressed the fusion of tradition with modern fashion to drive the industry forward.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഭാരത് ടെക്സ് 2025'നെ അഭിസംബോധന ചെയ്തു
February 16th, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഭാരത് ടെക്സ് 2025നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും അദ്ദേഹം വീക്ഷിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി എല്ലാവരെയും ഭാരത് ടെക്സ് 2025 ലേക്ക് സ്വാഗതം ചെയ്തു. ഇന്ന് ഭാരത് മണ്ഡപം ഭാരത് ടെക്സിന്റെ രണ്ടാം പതിപ്പിന് സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പൈതൃകത്തെക്കുറിച്ചും ഇന്ത്യക്ക് അഭിമാനകരമായ വികസിത ഭാരതത്തിന്റെ സാധ്യതകളെക്കുറിച്ചും ഈ പരിപാടി നേർക്കാഴ്ച നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ടെക്സ് ഇപ്പോൾ തുണിത്തരങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തിലെ ബൃഹത്തായ പരിപാടിയായി മാറുകയാണ് - ശ്രീ മോദി അഭിപ്രായപ്പെട്ടു. മൂല്യ ശൃംഖലയുടെ ഭാഗമായ പന്ത്രണ്ട് വിഭാഗങ്ങളും ഇത്തവണ പരിപാടിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുബന്ധ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ, ചായങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും നടന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള നയആസൂത്രകർ, സിഇഒമാർ, വ്യവസായ നേതാക്കൾ എന്നിവരുടെ ഇടപെടലിനും സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള കരുത്തുറ്റ വേദിയായി ഭാരത് ടെക്സ് മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിപാടിയുടെ സംഘാടനത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളുടെയും ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.The Genome India Project marks a defining moment in the country's biotechnology landscape: PM
January 09th, 06:38 pm
PM Modi delivered his remarks at the start of the Genome India Project. “Genome India Project is an important milestone in the biotechnology revolution”, exclaimed Shri Modi. He noted that this project has successfully created a perse genetic resource by sequencing the genomes of 10,000 inpiduals from various populations.ജീനോംഇന്ത്യ പദ്ധതിയുടെ പ്രാരംഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
January 09th, 05:53 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജീനോംഇന്ത്യ പദ്ധതിയുടെ പ്രാരംഭവേളയിൽ വീഡിയോ സംവിധാനത്തിലൂടെ സന്ദേശം നൽകി. ഗവേഷണമേഖലയിൽ ഇന്ത്യ ഇന്നു ചരിത്രപരമായ ചുവടുവയ്പു നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജീനോംഇന്ത്യ പദ്ധതിക്ക് അഞ്ചുവർഷംമുമ്പ് അംഗീകാരം ലഭിച്ചതായും, കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾക്കിടയിലും നമ്മുടെ ശാസ്ത്രജ്ഞർ ഉത്സാഹത്തോടെ പ്രവർത്തിച്ചു പദ്ധതി പൂർത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഐഎസ്‌സി, ഐഐടികൾ, സിഎസ്‌ഐആർ, ഡിബിടി-ബ്രിക്ക് തുടങ്ങിയ ഇരുപതിലധികം പ്രശസ്ത ഗവേഷണ സ്ഥാപനങ്ങൾ ഈ ഗവേഷണത്തിൽ പ്രധാന പങ്കുവഹിച്ചുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. 10,000 ഇന്ത്യക്കാരുടെ ജനിതകഘടനാ ശ്രേണികൾ അടങ്ങിയ ഡേറ്റ ഇപ്പോൾ ഇന്ത്യൻ ബയോളജിക്കൽ ഡേറ്റ സെന്ററിൽ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൈവസാങ്കേതികവിദ്യ ഗവേഷണ മേഖലയിലെ നാഴികക്കല്ലായി ഈ പദ്ധതി മാറുമെന്നു ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും പദ്ധതിയിൽ ഉൾപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു.മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
December 26th, 11:11 pm
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 'ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ വേര്‍പാടില്‍ ദുഃഖിക്കുന്നു,' ശ്രീ മോദി പറഞ്ഞു. ഡോ. മന്‍മോഹന്‍ സിംഗ് സാധാരണക്കാരനില്‍നിന്ന് ഉയര്‍ന്ന് ആദരണീയനായ ഒരു സാമ്പത്തിക വിദഗ്ധനായി ഉയര്‍ന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. നമ്മുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ ഡോ. മന്‍മോഹന്‍ സിംഗ് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വിപുലമായ ശ്രമങ്ങള്‍ നടത്തി.പ്രധാനമന്ത്രി ഇറ്റലിയിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
November 19th, 08:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റാലിയൻ റിപ്പബ്ലിക്കിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റ് ജോർജിയ മെലോനിയുമായി റിയോ ഡി ജനീറോയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ പ്രധാനമന്ത്രി മെലോണിയുടെ അധ്യക്ഷതയിൽ നടന്ന ജി7 ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ ജി7നെ നയിച്ചതിന് പ്രധാനമന്ത്രി മെലോണിയെ പ്രധാനമന്ത്രി ശ്രീ മോദി അഭിനന്ദിച്ചു.ജർമൻ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 18-ാം ഏഷ്യ-പസഫിക് സമ്മേളനത്തിൽ (APK 2024) പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പൂർണരൂപം
October 25th, 11:20 am
മേയർ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം. അടുത്ത മൂന്നെണ്ണം ചാൻസലർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലയളവിൽ ആയിരുന്നു. ഇത് ഇന്ത്യ-ജർമനി ബന്ധങ്ങളിൽ അദ്ദേഹത്തിനുള്ള ശ്രദ്ധ എടുത്തുകാട്ടുന്നു.ജമൈക്കൻ പ്രധാനമന്ത്രി ഡോ. ആൻഡ്രൂ ഹോൾനെസിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ (സെപ്റ്റംബർ 30 - ഒക്ടോബർ 3, 2024) പരിണിതഫലങ്ങളുടെ പട്ടിക
October 01st, 12:30 pm
സാമ്പത്തിക ഉൾച്ചേർക്കലും സാമൂഹ്യ-സാമ്പത്തിക പരിവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനായി വിജയകരമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ പങ്കിടുന്നതിനുള്ള സഹകരണത്തിനായി ഇന്ത്യാ ഗവണ്മെന്റിന്റെ ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയവും ജമൈക്ക ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രംസാമ്പത്തിക സർവേ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ ശക്തി ഉയർത്തിക്കാട്ടുന്നു; ഒപ്പം, ഗവണ്മെന്റിന്റെ വിവിധ പരിഷ്കരണങ്ങളുടെ ഫലങ്ങളും പ്രകടമാക്കുന്നു: പ്രധാനമന്ത്രി
July 22nd, 07:15 pm
സാമ്പത്തിക സർവേ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ ശക്തി ഉയർത്തിക്കാട്ടുന്നുവെന്നും ഗവൺമെന്റ് കൊണ്ടുവന്ന വിവിധ പരിഷ്കരണങ്ങളുടെ ഫലങ്ങൾ പ്രകടമാക്കുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ മോദി ഇറ്റലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 14th, 11:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഇറ്റലിയിലെ അപൂലിയയിൽ കൂടിക്കാഴ്ച നടത്തി. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശ്രീ മോദിയെ പ്രധാനമന്ത്രി മെലോണി അഭിനന്ദിച്ചു. ജി7 ഔട്ട്‌റീച്ച് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിനു ശ്രീ മോദി പ്രധാനമന്ത്രി മെലോണിയോടു നന്ദി പറയുകയും ഉച്ചകോടി വിജയകരമായി പര്യവസാനിച്ചതിൽ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.PM Modi interacts with the Indian community in Paris
July 13th, 11:05 pm
PM Modi interacted with the Indian diaspora in France. He highlighted the multi-faceted linkages between India and France. He appreciated the role of Indian community in bolstering the ties between both the countries.The PM also mentioned the strides being made by India in different domains and invited the diaspora members to explore opportunities of investing in India.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെ സംരക്ഷിക്കാനുള്ള ഗവണ്‍മെന്റിന്റെ തുടര്‍പരിശ്രമമാണ് ഇന്നത്തെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ്: പ്രധാനമന്ത്രി
November 12th, 10:29 pm
''ഇന്നത്തെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും സഹായിക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമത്തിന്റെ തുടര്‍ച്ചയാണ്. തൊഴില്‍ സൃഷ്ടിക്കുന്നതിനും പീഢിതമേഖലകളുടെ തീവ്രത കുറയ്ക്കുന്നതിനും, രൊക്കംപണമാക്കി മാറ്റാവുന്നത് ഉറപ്പാക്കുന്നതിനും, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ഊര്‍ജ്ജസ്വലമാക്കുന്നതിനും കര്‍ഷകരെ പിന്തുണയ്ക്കുന്നതിനും ഈ മൂന്‍കൈകള്‍ സഹായിക്കും'' ഒരു ട്വീറ്റില്‍ ശ്രീ നരേന്ദ്രമോദി പറഞ്ഞു.We are focussing on making tax-paying seamless, painless, faceless: PM Modi
August 13th, 11:28 am
PM Narendra Modi rolled out a taxpayers charter and faceless assessment on Thursday as part of the government's effort to easing the compliance for assessees and reward the honest taxpayer. He also launched the Transparent Taxation - Honoring The Honest platform, in what he said will strengthen efforts of reforming and simplifying the country's tax system.”സുതാര്യ നികുതി വ്യവസ്ഥ- സത്യസന്ധരെ ആദരിക്കല്‍” പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
August 13th, 10:27 am
”സുതാര്യ നികുതി വ്യവസ്ഥ- സത്യസന്ധരെ ആദരിക്കല്‍” പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്തു.Prime Minister reviews “Project Arth Ganga” : Correcting imbalances; connecting people
May 15th, 08:43 pm
Prime Minister Shri Narendra Modi today reviewed the plans being envisaged for implementing “Project Arth Ganga”.ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഔപചാരികവൽക്കരണത്തിനും ആധുനികവൽക്കരണത്തിനും ഞങ്ങൾ ഊന്നൽ നൽകുന്നു: പ്രധാനമന്ത്രി മോദി
December 20th, 11:01 am
പ്രധാനമന്ത്രി മോദി അസോചമിന്റെ ശതാബ്ദിയാഘോഷങ്ങളെ അഭിസംബോധന ചെയ്തു.‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്ന് പറയാൻ നാല് വാക്കുകൾ മാത്രം മതി, എന്നാൽ സർക്കാരും മുഴുവൻ സംവിധാനവും താഴേത്തട്ടിലേക്ക് ഇറങ്ങി രാവും പകലും പ്രവർത്തിക്കുമ്പോൾ മാത്രമാണ് റാങ്കിംഗ് മെച്ചപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ രാജ്യങ്ങളിലൊന്നായി പരാമർശിക്കുകയും ഈസ് ഓഫ് ഡുയിംഗ് ബിസിനസ് റാങ്കിംഗിൽ ഇന്ത്യ 63-ാം സ്ഥാനത്ത് നിൽക്കുന്നുവെന്നും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.