മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
February 07th, 03:59 pm
ആദ്യമായി, ഈ സമൂഹത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്നതിന് എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനോട് ഞാൻ നന്ദി പറയുന്നു. ഇന്ത്യ-മലേഷ്യ സൗഹൃദത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും അദ്ദേഹം ഇപ്പോൾ നടത്തിയ പ്രസംഗത്തിലെ ദയാപൂർവമായ വാക്കുകൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്തു
February 07th, 03:15 pm
എണ്ണൂറിലധികം നര്‍ത്തകര്‍ തികഞ്ഞ ഐക്യത്തോടെ അവതരിപ്പിച്ച റെക്കോര്‍ഡ് സൃഷ്ടിച്ച സാംസ്‌കാരിക പ്രകടനം വരുംവര്‍ഷങ്ങളില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാ കലാകാരന്മാരെയും അഭിനന്ദിച്ചു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ താനും പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും സുഹൃത്തുക്കളായിരുന്നുവെന്ന് പറഞ്ഞ ശ്രീ മോദി പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ പരിഷ്‌കാരങ്ങളിലുള്ള ശ്രദ്ധ, അദ്ദേഹത്തിന്റെ മികച്ച ബുദ്ധിശക്തി, 2025-ല്‍ ആസിയാന്‍ അധ്യക്ഷപദവി മികച്ച രീതിയിൽ കൈകാര്യം ചെയ്തത് എന്നിവ പ്രശംസിച്ചു.ഭഗവാൻ ബുദ്ധന്റെ വിശുദ്ധമായ പിപ്രഹ്വ തിരുശേഷിപ്പുകളുടെ (Piprahwa Relics) അന്താരാഷ്ട്ര പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട്,പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ :
January 03rd, 12:00 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജി, കിരൺ റിജിജു ജി, രാംദാസ് അതാവാലെ ജി, റാവു ഇന്ദർജിത് ജി, ഡൽഹി മുഖ്യമന്ത്രിക്ക് മുൻകൂട്ടിനിശ്ചയിച്ച പരിപാടിക്ക് പോകേണ്ടിവന്നു, ഡൽഹിയിലെ എല്ലാ സഹമന്ത്രിമാരും, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ സക്‌സേന ജി, മാന്യരേ, നയതന്ത്ര സമൂഹത്തിലെ ബഹുമാന്യരായ അംഗങ്ങളെ , ബുദ്ധ പണ്ഡിതരെ , ധർമ്മത്തിന്റെ അനുയായികളെ , സ്ത്രീകളേ, മാന്യരേ.ഭഗവാൻ ബുദ്ധന്റെ പരിപാവനമായ പിപ്രാഹ്വ തിരുശേഷിപ്പുകളുടെ അന്താരാഷ്ട്ര പ്രദർശനം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
January 03rd, 11:30 am
ഭഗവാൻ ബുദ്ധന്റെ പരിപാവനമായ പിപ്രാഹ്വ തിരുശേഷിപ്പുകളുടെ അന്താരാഷ്ട്ര പ്രദർശനം “ദി ലൈറ്റ് ആൻഡ് ദി ലോട്ടസ്: റെലിക്സ് ഓഫ് ദി അവേക്കൻഡ് വൺ” ന്യൂഡൽഹിയിലെ റായ് പിത്തോറ സാംസ്കാരിക സമുച്ചയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 19th, 11:00 am
മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു ജി, കേന്ദ്രത്തിലെ എൻ്റെ സഹപ്രവർത്തകരേ , റാംമോഹൻ നായിഡു ജി, ജി കിഷൻ റെഡ്ഡി ജി, ഭൂപതി രാജു ശ്രീനിവാസ വർമ്മ ജി, സച്ചിൻ ടെണ്ടുൽക്കർ ജി, ഉപമുഖ്യമന്ത്രി പവൻ കല്യാണ് ജി, സംസ്ഥാന ഗവൺമെന്റിലെ മന്ത്രി നാരാ ലോകേഷ് ജി,ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റിൻ്റെ മാനേജിംഗ് ട്രസ്റ്റി ആർ.ജെ. രത്നാകർ ജി, വൈസ് ചാൻസലർ കെ. ചക്രവർത്തി ജി, ഐശ്വര്യ ജി, മറ്റ് പ്രമുഖരേ , മഹതികളെ ,മാന്യരേ , സായി റാം!ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന
November 19th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി തന്റെ പ്രസംഗം സായി റാം എന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ചു, പുട്ടപർത്തിയുടെ പുണ്യഭൂമിയിൽ എല്ലാവരുടെയും ഇടയിൽ സന്നിഹിതനായിരിക്കുന്നത് ഒരു വൈകാരികവും ആത്മീയവുമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചു മുൻപ് ബാബയുടെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ തനിക്ക് അവസരം ലഭിച്ച കാര്യം അദ്ദേഹം പങ്കുവെച്ചു. ബാബയുടെ കാൽക്കൽ വണങ്ങുന്നതും അനുഗ്രഹം സ്വീകരിക്കുന്നതും എപ്പോഴും ഹൃദയത്തെ ആഴത്തിലുള്ള വികാരത്താൽ നിറയ്ക്കുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.ഫിലിപ്പീൻസിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് നിരവധിപേർക്ക് ജീവഹാനിയുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
October 01st, 03:23 pm
ഫിലിപ്പീൻസിൽ ഭൂകമ്പത്തെ തുടർന്ന് നിരവധിപേർക്ക് ജീവഹാനിയും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായ നിർഭാഗ്യകരമായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ന്യൂഡൽഹിയിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 01st, 10:45 am
വേദിയിൽ സന്നിഹിതരായിരിക്കുന്നവരേ, ബഹുമാനപ്പെട്ട രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സർകാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാലെ ജി, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര ശെഖാവത്ത് ജി, ഡൽഹിയിലെ ജനപ്രിയ മുഖ്യമന്ത്രി രേഖ ഗുപ്ത ജി, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വോളണ്ടിയർമാരേ, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
October 01st, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ ഇന്ന്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. നവരാത്രി ദിനത്തിൽ എല്ലാ പൗരന്മാർക്കും ശ്രീ മോദി ആശംസകൾ നേർന്നു. ഇന്ന് മഹാ നവമിയും സിദ്ധിധാത്രി ദേവി ദിനവുമാണെന്ന് അദ്ദേഹം പറഞ്ഞു. അനീതിക്കെതിരെ നീതിയുടെയും, അസത്യത്തിനെതിരെ സത്യത്തിന്റെയും, അന്ധകാരത്തിനെതിരെ വെളിച്ചത്തിന്റെയും വിജയം എന്ന ഇന്ത്യൻ സംസ്കാരത്തിന്റെ കാലാതീതമായ പ്രഖ്യാപനമാണ്- നാളെ വിജയദശമിയിൽ ആഘോഷിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൂറ് വർഷങ്ങൾക്ക് മുമ്പ് രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിതമായത് ഈയൊരു പുണ്യ വേളയിൽ ആണെന്നത് യാദൃച്ഛികമല്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ഒരു പുരാതന പാരമ്പര്യത്തിന്റെ പുനഃസ്ഥാപനമാണിതെന്നും, ഓരോ യുഗത്തിലെയും വെല്ലുവിളികളെ നേരിടാൻ ദേശീയ ബോധം പുതിയ രൂപങ്ങളിൽ അവതരിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ യുഗത്തിൽ, ആ ശാശ്വത ദേശീയ ബോധത്തിന്റെ മഹത്തായ അവതാരമാണ് സംഘം എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിലുണ്ടായ ജീവഹാനിയിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
September 01st, 02:16 pm
അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ നിരവധി ജീവനുകൾ നഷ്ടമായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം അറിയിച്ചു.From seafood to tourism and trade, India is building a new ecosystem along the coastal regions: PM Modi in Bhuj, Gujarat
May 26th, 05:00 pm
PM Modi launched multiple development projects in Bhuj, Gujarat. Emphasizing that Kutch has demonstrated the power of hope and relentless effort in achieving remarkable success, the PM recalled the devastating earthquake that once led many to doubt the region’s future. He cited Dhola Vira and Lothal as prime examples of India's rich heritage. He also highlighted the UNESCO recognised Smriti Van memorial.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ഭുജിൽ 53,400 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
May 26th, 04:45 pm
ഗുജറാത്തിലെ ഭുജിൽ 53,400 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത അദ്ദേഹം കച്ചിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. വിപ്ലവകാരികൾക്കും രക്തസാക്ഷികൾക്കും, പ്രത്യേകിച്ച് മഹാനായ സ്വാതന്ത്ര്യ സമര സേനാനി ശ്രീ ശ്യാംജി കൃഷ്ണ വർമ്മയ്ക്കും അദ്ദേഹം ആദരമർപ്പിച്ചു. കച്ചിലെ പുത്രീപുത്രന്മാർക്ക് അദ്ദേഹം തൻ്റെ സ്നേഹാദരങ്ങൾ അറിയിക്കുകയും, അവരുടെ ധൈര്യത്തേയും സംഭാവനകളെയും അംഗീകരിക്കുകയും ചെയ്തു.ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
April 27th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന് 'മൻ കി ബാത്തി'നെക്കുറിച്ച് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള വേദനയുണ്ട്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരനെയും ദുഃഖത്തിലാഴ്ത്തി. ദുരിതബാധിതരുടെ കുടുംബങ്ങളോട് ഓരോ ഭാരതീയനും അഗാധമായ അനുതാപമുണ്ട്. ഏത് സംസ്ഥാനക്കാരനായാലും, ഏത് ഭാഷ സംസാരിച്ചാലും, ഈ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന അവർക്ക് അനുഭവപ്പെടുന്നുണ്ട്. ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നതായി എനിക്ക് തോന്നുന്നു. പഹൽഗാമിലെ ഈ ആക്രമണം ഭീകരതയെ സ്പോൺസർ ചെയ്യുന്നവരുടെ നിരാശയും അവരുടെ ഭീരുത്വവുമാണ് കാണിക്കുന്നത്. കശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയത്ത്, സ്കൂളുകളിലും കോളേജുകളിലും ഒരു ഉന്മേഷം ഉണ്ടായിരുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു, ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായി, ജനങ്ങളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രാജ്യത്തിന്റെ ശത്രുക്കൾക്ക്, ജമ്മു കശ്മീരിന്റെ ശത്രുക്കൾക്ക്, ഇത് ഇഷ്ടപ്പെട്ടില്ല. ഭീകരരും അവരുടെ യജമാനന്മാരും കശ്മീർ വീണ്ടും നശിപ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഇത്രയും വലിയ ഒരു ഗൂഢാലോചന നടന്നത്. ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തിൽ നമ്മുടെ ഏറ്റവും വലിയ ശക്തിയാണ് രാജ്യത്തിന്റെ ഐക്യവും 140 കോടി ഭാരതീയരുടെ ഐക്യദാർഢ്യവും. ഭീകരതയ്‌ക്കെതിരായ നമ്മുടെ നിർണായക പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ഐക്യമാണ്. രാജ്യം നേരിടുന്ന ഈ വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ നാം ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്. ഇന്ന് ലോകം ഉറ്റുനോക്കുകയാണ്, ഈ ഭീകരാക്രമണത്തിനുശേഷം രാജ്യം മുഴുവൻ ഒരേ സ്വരത്തിൽ സംസാരിക്കുന്നു.ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
April 04th, 12:59 pm
ഈ ഉച്ചകോടിയുടെ മികച്ച സംഘാടനത്തിന് പ്രധാനമന്ത്രി ഷിനവത്രയ്ക്കും തായ്‌ലൻഡ് ഗവൺമെന്റിനും ഞാൻ തുടക്കത്തിൽ തന്നെ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.തായ്‌ലൻഡിൽ ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി
April 04th, 12:54 pm
നിലവിലെ അധ്യക്ഷരായ തായ്‌ലൻഡ് ആതിഥേയത്വം വഹിക്കുന്ന ആറാമത് ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ) ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. ബിംസ്റ്റെക്: സമൃദ്ധവും, പ്രതിരോധശേഷിയുള്ളതും, തുറന്നതും എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം. ബിംസ്റ്റെക് മേഖലയിലെ നേതാക്കളുടെയും ജനങ്ങളുടെയും അഭിലാഷങ്ങളുടെയും, മുൻഗണനകളും, ആഗോള അനിശ്ചിതത്വത്തിന്റെ കാലത്ത് പങ്കിട്ട വളർച്ച ഉറപ്പാക്കുന്നതിൽ ബിംസ്റ്റെക്കിന്റെ ശ്രമങ്ങളും ഇത് പ്രതിഫലിപ്പിച്ചു.ബിംസ്റ്റെക് രാജ്യങ്ങൾക്കിടയിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന 21 ഇന കർമപദ്ധതി നിർദ്ദേശിച്ച് പ്രധാനമന്ത്രി
April 04th, 12:53 pm
തായ്‌ലൻഡിലെ ബാങ്കോക്കിൽ ഇന്ന് നടന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽഭൂകമ്പം നാശംവിതച്ച മ്യാൻമറിലെ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി പ്രധാനമന്ത്രി സംഭാഷണം നടത്തി.
March 29th, 01:41 pm
ഈ പ്രതിസന്ധി ഘട്ടത്തിൽ അടുത്ത സുഹൃത്തും അയൽരാജ്യവുമെന്ന നിലയിൽ മ്യാൻമറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആ രാജ്യത്തിനൊപ്പം ഉറച്ചുനിൽക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. ദുരന്തത്തിനെതിരായുള്ള സത്വര പ്രതികരണമെന്നോണം ദുരിതബാധിത പ്രദേശങ്ങൾക്ക് അതിവേഗ സഹായം നൽകുന്നതിനായി ഓപ്പറേഷൻ ബ്രഹ്മ എന്ന നടപടിക്രമം കേന്ദ്രഗവൺമെന്റ് ആരംഭിച്ചു.മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു
March 28th, 02:18 pm
ദുരന്തത്തിൽ അകപ്പെട്ടവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഹൃദയംതൊട്ട് പ്രാർത്ഥിക്കുന്നതായി അദ്ദേഹം അറിയിച്ചു . ഈ ദുഷ്‌കരമായ സമയത്ത് മ്യാൻമറിലെയും തായ്‌ലൻഡിലെയും ഗവണ്മെന്റുകൾക്കും ജനങ്ങൾക്കും സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് എല്ലാവരും ശാന്തരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
February 17th, 08:08 am
ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് എല്ലാവരും ശാന്തരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ശ്രീ മോദി പറഞ്ഞു.Institutional service has the ability to solve big problems of the society and the country: PM at the Karyakar Suvarna Mahotsav
December 07th, 05:52 pm
PM Modi addressed the Karyakar Suvarna Mahotsav in Ahmedabad via video conferencing. He highlighted the Karyakar Suvarna Mahotsav as a key milestone in 50 years of service by BAPS. He praised the initiative of connecting volunteers to service work, which began five decades ago and applauded the dedication of lakhs of BAPS workers.