പ്രധാനമന്ത്രി ഓഗസ്റ്റ് 25നും 26നും ഗുജറാത്ത് സന്ദർശിക്കും
August 24th, 01:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 25നും 26നും ഗുജറാത്ത് സന്ദർശിക്കും. ഓഗസ്റ്റ് 25ന് വൈകിട്ട് 6ന് അഹമ്മദാബാദിലെ ഖോഡൽധാം മൈതാനത്ത് 5400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. അദ്ദേഹം പൊതുചടങ്ങിനെയും അഭിസംബോധന ചെയ്യും.