ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 11th, 01:15 pm

ഇന്ത്യയിൽ നമ്മൾ പലപ്പോഴും '20 വർഷങ്ങൾക്ക് ശേഷം' എന്ന വാചകം കേൾക്കാറുണ്ട്. എന്നാൽ ഇന്ന്, നീണ്ട നാല്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിന്റെ മണ്ണിൽ കാല് കുത്തുന്നത്. ഇവിടെയായിരിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. 140 കോടി ഇന്ത്യക്കാരുടെ ആശംസകൾ ന്യൂസിലൻഡിലെ എല്ലാ ജനങ്ങൾക്കായും, ഇവിടെയുള്ള നിങ്ങൾ ഓരോരുത്തർക്കായും ഞാൻ ഒപ്പം കരുതുന്നു.

ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

July 11th, 12:35 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓക്‌ലൻഡിൽ നടന്ന “കിയ ഓര മോദി” ചടങ്ങിൽ ന്യൂസിലൻഡിലെ ബൃഹത്തായ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്തു. സൗഹാർദപരമായ പ്രത്യേക ഇടപെടലായി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ചടങ്ങിൽ പങ്കെടുത്തു. പതിനായിരത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ആവേശവും ഊർജവും നിറഞ്ഞതായിരുന്നു ചടങ്ങ്.

പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിൽ ന്യൂഡൽഹിയിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

June 19th, 05:15 pm

എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ മൻസുഖ് മാണ്ഡവ്യ ജി, സഹോദരി ശോഭ ജി, രാജ്യത്തുടനീളമുള്ള വിവിധ പരിപാടികളുമായും സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളേ, മോഡറേറ്റർ ഇപ്പോൾ സൂചിപ്പിച്ചതുപോലെ, 200 സ്ഥലങ്ങളിൽ ഏകദേശം രണ്ട് ലക്ഷം ആളുകൾ ഇപ്പോൾ ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു - വിദൂരത്ത് നിന്നാണെങ്കിൽ പോലും, എല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. വ്യാവസായിക ലോകത്തെ നിരവധി പ്രമുഖ വ്യക്തികൾ ഇന്ന് ഇവിടെ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു, തീർച്ചയായും, യുവ കൂട്ടാളികളുടെ ആവേശം ഇത്രയധികം പേരിൽ വ്യക്തമായി ദൃശ്യമാണ്.

പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു

June 19th, 05:00 pm

പി എം വികസിത് ഭാരത് റോസ്ഗാർ യോജനയുടെ ഗുണഭോക്താക്കൾ, വ്യവസായ പ്രതിനിധികൾ, ഈ മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവരെ ഇന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനും രാജ്യത്തുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു. പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂലങ്ങൾ ശ്രീ മോദി വിതരണം ചെയ്തു. ഇത് ഇന്ത്യാ ഗവണ്മെന്റിന്റെ മുൻനിര തൊഴിൽ-ബന്ധിത പ്രോത്സാഹന പദ്ധതിയായ പി എം വികസിത് ഭാരത് റോസ്ഗാർ യോജന (PM-VBRY) നടപ്പിലാക്കുന്നതിലും മേഖലകളിലുടനീളം സാമൂഹിക സുരക്ഷാ പരിരക്ഷ വ്യാപിപ്പിക്കുന്നതിലും സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്തുടനീളം 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് പിന്തുണ നൽകുന്നു.

The trust of 140 crore Indians is our greatest strength and responsibility: PM Modi at the NDA Leaders’ Conclave

June 10th, 06:33 pm

PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.

PM Modi addresses NDA Leaders' Conclave, reaffirms commitment to Viksit Bharat

June 10th, 06:30 pm

PM Modi addressed the NDA Leaders' Conclave in New Delhi, highlighting the government's commitment to fulfilling the aspirations of 140 crore Indians and accelerating India's journey towards a Viksit Bharat. Speaking at the NDA Conclave at Bharat Mandapam after becoming the longest continuously serving elected Prime Minister of India, he said, To have the opportunity to serve Maa Bharti for such a long time is possible only through God's blessings. For me, 'Janta Janardan' is God.

ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

February 27th, 08:30 pm

നിങ്ങളെല്ലാവരും 'റൈസിംഗ് ഇന്ത്യ'യെ (ഉയരുന്ന ഇന്ത്യയെ) കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഇതിൽ നിങ്ങൾ നൽകുന്ന ഊന്നൽ 'ഉള്ളിലുള്ള ശക്തി'യിലാണ്—ലളിതമായി പറഞ്ഞാൽ, രാഷ്ട്രത്തിന്റെ സ്വന്തം സഹജമായ കഴിവിനാണ് നിങ്ങൾ മുൻഗണന നൽകുന്നത്. നമ്മുടെ ശാസ്ത്രങ്ങളിൽ ഇങ്ങനെ പറയപ്പെടുന്നു: 'തത്ത്വമസി!'—അതായത്, നമ്മൾ പരബ്രഹ്മത്തിൽ എന്തിനെയാണോ തിരയുന്നത്, അത് നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്, അത് നമ്മൾ തന്നെയാണ്. ശക്തി നമുക്കുള്ളിലാണ്, അത് നമ്മൾ തിരിച്ചറിയണം. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇന്ത്യ ആ കരുത്ത് തിരിച്ചറിഞ്ഞു കഴിഞ്ഞു, ഇന്ന് രാജ്യം അത് ശാക്തീകരിക്കാൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.

നെറ്റ്‌വർക്ക് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

February 27th, 08:00 pm

ഉള്ളിലെ കരുത്ത് എന്ന പ്രമേയത്തിൽ ഊന്നിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റൈസിംഗ് ഭാരത് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ പ്രയാണത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ദേശീയ സാധ്യതകൾ വീണ്ടെടുക്കുന്നതിനെക്കുറിച്ചും സാമ്പത്തിക സ്വയംപര്യാപ്തതയെക്കുറിച്ചും 2047-ഓടെ വികസിത ഇന്ത്യയിലേക്കുള്ള മാർഗരേഖയെക്കുറിച്ചും വിശദമായി സംസാരിച്ചു.

2025 ലെ എമർജിംഗ് സയൻസ്, ടെക്നോളജി & ഇന്നൊവേഷൻ കോൺക്ലേവിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

November 03rd, 11:00 am

രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ജി, ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് ഉപദേഷ്ടാവ് അജയ് കുമാർ സൂദ്, നോബൽ സമ്മാന ജേതാവ് സർ ആൻഡ്രെ ഗെയിം, എല്ലാ ശാസ്ത്രജ്ഞർ, നൂതനാശയ സ്രഷ്ടാക്കൾ, അക്കാദമിക് മേഖലയിലെ ആളുകൾ, ഇന്ത്യയിലും വിദേശത്തുമുള്ള മറ്റ് വിശിഷ്ട വ്യക്തികൾ, സ്ത്രീകളേ, മാന്യരേ!

എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് 2025-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

November 03rd, 10:30 am

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന എമേർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് (ESTIC) 2025-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ശാസ്ത്രജ്ഞർ, നൂതനാശയ സ്രഷ്ടാക്കൾ, അക്കാദമിക് അംഗങ്ങൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെ സ്വാഗതം ചെയ്തു. 2025 ലെ ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ശ്രദ്ധേയമായ വിജയത്തെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിൽ മുഴുവൻ രാജ്യവും ആഹ്ലാദഭരിതരാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇത് ഇന്ത്യയുടെ ആദ്യത്തെ വനിതാ ലോകകപ്പ് വിജയമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, വനിതാ ക്രിക്കറ്റ് ടീമിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേർന്നു. രാജ്യം അവരിൽ അഭിമാനിക്കുന്നുവെന്നും അവരുടെ നേട്ടം രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കളെ പ്രചോദിപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആന്ധ്രാപ്രദേശിലെ കർണൂലിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

October 16th, 03:00 pm

ആന്ധ്രപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീർ ജി; ജനപ്രിയനും കഠിനാധ്വാനിയുമായ മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു ജി; കേന്ദ്ര മന്ത്രിമാരായ കെ. റാംമോഹൻ നായിഡു ജി; ചന്ദ്രശേഖർ പെമ്മസാനി ജി; ഭൂപതിരാജു ശ്രീനിവാസ വർമ്മ ജി; ഉപമുഖ്യമന്ത്രി പവൻ കല്യാൺ ജി; സംസ്ഥാന ​ഗവൺമെന്റിലെ മന്ത്രി നാരാ ലോകേഷ് ജി; മറ്റ് എല്ലാ മന്ത്രിമാരും ; ബിജെപി സംസ്ഥാന പ്രസിഡന്റ് പി.വി.എൻ. മാധവ് ജി; പാർലമെന്റ് അംഗങ്ങളേ, എംഎൽഎമാരേ, ഞങ്ങളെ അനുഗ്രഹിക്കാൻ ഇവിടെ ഇത്രയധികം ഒത്തുകൂടിയ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!

ആന്ധ്രാപ്രദേശിലെ കുർണൂലിൽ 13,430 കോടി രൂപയുടെ രാഷ്ട്ര വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിന് സമർപ്പിക്കുകയും ചെയ്തു

October 16th, 02:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ കുർണൂലിൽ വെച്ച്, ഏകദേശം 13,430 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഹോബിലത്തെ നരസിംഹ സ്വാമിക്കും ശ്രീ മഹാനന്ദീശ്വര സ്വാമിക്കും പ്രണാമം അർപ്പിച്ചു. എല്ലാവരുടെയും ക്ഷേമത്തിനായി അദ്ദേഹം മന്ത്രാലയത്തിലെ ഗുരു ശ്രീ രാഘവേന്ദ്ര സ്വാമിയിൽ നിന്ന് അനുഗ്രഹം തേടുകയും ചെയ്തു.

ഫലങ്ങളുടെ പട്ടിക: ഫിജി പ്രധാനമന്ത്രി സിതിവേനി റബുകയുടെ ഇന്ത്യാ സന്ദർശനം

August 25th, 01:58 pm

ഫിജിയിലെ ഒരു സൂപ്പർ-സ്പെഷ്യാലിറ്റി ആശുപത്രിയുടെ രൂപകൽപ്പന, നിർമ്മാണം, കമ്മീഷൻ ചെയ്യൽ, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കായി ഇന്ത്യാ ഗവൺമെന്റും ഫിജി റിപ്പബ്ലിക് ഗവൺമെന്റും തമ്മിലുള്ള ധാരണാപത്രം

ഫിജി പ്രധാനമന്ത്രിയുമായുള്ള സംയുക്ത വർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണ്ണരൂപം

August 25th, 12:30 pm

ആ സമയത്ത്, ഞങ്ങൾ ഇന്ത്യ–പസഫിക് ദ്വീപുകളുടെ സഹകരണത്തിനായുള്ള ഫോറം (FIPIC) ആരംഭിച്ചു. ഈ സംരംഭം ഇന്ത്യ–ഫിജി ബന്ധങ്ങൾ മാത്രമല്ല, മുഴുവൻ പസഫിക് മേഖലയുമായുള്ള നമ്മുടെ ബന്ധവും ശക്തിപ്പെടുത്തി. ഇന്ന്, പ്രധാനമന്ത്രി റബൂകയുടെ സന്ദർശനത്തോടെ, നമ്മുടെ പങ്കാളിത്തത്തിൽ ഒരു പുതിയ അധ്യായം രചിക്കപ്പെടുകയാണ്.

അഹമ്മദാബാദിലെ കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

August 24th, 10:39 pm

കേന്ദ്ര മന്ത്രിസഭയിലെ എന്റെ എല്ലാ സഹപ്രവർത്തകരും, ഗുജറാത്ത് ​ഗവൺമെന്റിന്റെ എല്ലാ മന്ത്രിമാരും, സന്നിഹിതരായ എല്ലാ സഹ എംപിമാരും, എല്ലാ എംഎൽഎമാരും, സർദാർധാമിന്റെ തലവനായ സഹോദരൻ ശ്രീ ഗാഗ്ജി ഭായ്, ട്രസ്റ്റി വി.കെ. പട്ടേൽ, ദിലീപ് ഭായ്, മറ്റ് എല്ലാ വിശിഷ്ട വ്യക്തികളേ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട പെൺമക്കളേ....

അഹമ്മദാബാദിലെ കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു വീഡിയോ സന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു

August 24th, 10:25 pm

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രസംഗിച്ചു. പെൺമക്കളുടെ സേവനത്തിനും വിദ്യാഭ്യാസത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു ഹോസ്റ്റലിന്റെ ഉദ്ഘാടനത്തെ എടുത്തുകാണിച്ചുകൊണ്ട്, സർദാർധാമിന്റെ പേര് അതിന്റെ പ്രവർത്തനങ്ങൾ പോലെ തന്നെ പവിത്രമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾ അഭിലാഷങ്ങളും സ്വപ്നങ്ങളും വഹിക്കുമെന്നും അവ സാക്ഷാത്കരിക്കുന്നതിന് നിരവധി അവസരങ്ങൾ അവർക്ക് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പെൺമക്കൾ സ്വാശ്രയരും കഴിവുള്ളവരുമായിക്കഴിഞ്ഞാൽ, അവർ സ്വാഭാവികമായും രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും അവരുടെ കുടുംബങ്ങളും ശാക്തീകരിക്കപ്പെടുമെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇവിടത്തെ അന്തേവാസികളായ എല്ലാ പെൺമക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും, പ്രധാനമന്ത്രി ശോഭനമായ ഭാവി നേർന്നു.

ഉത്തർപ്രദേശിലെ വാരാണസിയിൽ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനത്തിലും ഉദ്ഘാടനത്തിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

August 02nd, 11:30 am

(നമഃ പാർവതി പതയേ, ഹർ ഹർ മഹാദേവ്, പുണ്യമാസമായ ഇന്ന് സാവനത്തിൽ, കാശിയിലെ എന്റെ കുടുംബാംഗങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. കാശിയിലെ ഓരോ കുടുംബാംഗത്തെയും ഞാൻ നമിക്കുന്നു.)

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഏകദേശം 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു

August 02nd, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും ഉദ്‌ഘാടനവും നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്യവേ, ശുഭകരമായ സാവൻ മാസത്തിൽ വാരാണസിയിലെ കുടുംബങ്ങളെ കണ്ടുമുട്ടാനായതു ഹൃദയം നിറയ്ക്കുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വാരാണസിയിലെ ജനങ്ങളുമായുള്ള ആഴത്തിലുള്ള വൈകാരിക ബന്ധം എടുത്തുകാട്ടിയ അദ്ദേഹം, നഗരത്തിലെ ഓരോ കുടുംബാംഗത്തിനും ആദരപൂർവം ആശംസകൾ നേർന്നു. ശുഭകരമായ സാവൻ മാസത്തിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തുടനീളമുള്ള കർഷകരുമായി ബന്ധപ്പെടാനായതിൽ ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു.

We will reduce terrorists to dust, their handlers will face unimaginable punishment: PM Modi in Lok Sabha

July 29th, 05:32 pm

Prime Minister Narendra Modi, speaking in the Lok Sabha during the special discussion on Operation Sindoor, strongly defended the military action taken in response to the April 22 terror attack in Pahalgam. He took sharp aim at the Congress, accusing it of undermining the morale of the armed forces. “India received support from across the world, but it is unfortunate that the Congress could not stand with the bravery of our soldiers,” the Prime Minister said.

​‘ഓപ്പറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ടു നടന്ന പ്രത്യേക ചർച്ചയ്ക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്‌സഭയെ അഭിസംബോധന ചെയ്തു

July 29th, 05:00 pm

പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ കരുത്തുറ്റതും വിജയകരവും നിർണായകവുമായ ‘ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തു. സമ്മേളനത്തിന്റെ തുടക്കത്തിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ ആശയവിനിമയം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയുടെ വിജയങ്ങളുടെ ആഘോഷമായി ഈ സമ്മേളനത്തെ കാണണമെന്നു ബഹുമാന്യരായ എല്ലാ പാർലമെന്റ് അംഗങ്ങളോടും അഭ്യർഥിച്ച അദ്ദേഹം, ഇന്ത്യയുടെ മഹത്വത്തിനുള്ള ആദരമായും സമ്മേളനത്തെ കാണണമെന്ന് ആവശ്യപ്പെട്ടു.