സംപൂജ്യ ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമിഗലുവിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
April 01st, 10:33 am
സംപൂജ്യ ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമിഗലുവിന്റെ ജയന്തിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. കരുണയുടെയും വിനയത്തിന്റെയും മാനവികതയോടുള്ള അചഞ്ചലമായ സേവനത്തിന്റെയും പ്രതീകമായി അദ്ദേഹം പൊതുസ്മരണയിൽ നിലകൊള്ളുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ ഉന്നമനത്തിനായി സമർപ്പിച്ച ജീവിതത്തിലൂടെ യഥാർത്ഥ മഹത്വം മറ്റുള്ളവരെ സേവിക്കുന്നതിലാണെന്ന് അദ്ദേഹം തെളിയിച്ചു. വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആത്മീയത എന്നിവയിലുടനീളമുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയ സംഭാവനകൾ സമൂഹത്തിൽ ശാശ്വതമായ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്നും അദ്ദേഹത്തിന്റെ ജീവിതം നിസ്വാർത്ഥതയുടെയും സേവനത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാൻ എണ്ണമറ്റ വ്യക്തികളെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാരസ്വാമികളുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
April 01st, 09:05 am
കർണാടകയിലെ ആത്മീയ ആചാര്യൻ ഡോ.ശ്രീ ശ്രീ ശ്രീ ശിവകുമാരസ്വാമികളുടെ ജയന്തി ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിൻറെ അസാധാരണമായ പരിശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. നിസ്വാർത്ഥ സേവനങ്ങൾ സമൂഹത്തെ എങ്ങനെ പരിവർത്തനം ചെയ്യുമെന്ന് കാട്ടിത്തന്ന കാരുണ്യത്തിന്റെയും അക്ഷീണ സേവനത്തിന്റെയും ദീപസ്തംഭമായി ശ്രീ മോദി അദ്ദേഹത്തെ പ്രകീർത്തിച്ചു.