ഗുജറാത്തിലെ സോമനാഥ് സ്വാഭിമാൻ പർവ് വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 11th, 12:00 pm
ബഹുമാന്യനും ജനപ്രിയനുമായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, ഊർജ്ജസ്വലനായ യുവ ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ജി, ഗുജറാത്ത് ഗവൺമെന്റിലെ മന്ത്രിമാരായ ജിതുഭായ് വഘാനി, അർജുൻഭായ് മോദ്‌വാഡിയ, ഡോ. പ്രദ്യുമ്‌ന വാജ, കൗശിക്ഭായ് വെകാരിയ, പാർലമെന്റ് അംഗം രാജേഷ്ഭായ്, മറ്റ് വിശിഷ്ട വ്യക്തികൾ, സ്ത്രീകളേ, മാന്യരേ. ഇന്ന്, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, അവർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു - സോമനാഥന് വിജയം.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സോമനാഥിൽ ‘സോമനാഥ് സ്വാഭിമാൻ പർവി’നെ അഭിസംബോധന ചെയ്തു
January 11th, 11:41 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഗുജറാത്തിലെ സോമനാഥിൽ ‘സോമനാഥ് സ്വാഭിമാൻ പർവി’നെ അഭിസംബോധന ചെയ്തു. ഈ സമയം അസാധാരണമാണെന്നും ഈ അന്തരീക്ഷവും ഈ ആഘോഷവും അതുല്യമാണെന്നും ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരുവശത്തു ഭഗവാൻ മഹാദേവനും മറുവശത്തു സൂര്യരശ്മികൾക്കും മന്ത്രോച്ചാരണങ്ങൾക്കും ഭക്തിയുടെ പ്രവാഹത്തിനുമൊപ്പം സമുദ്രത്തിലെ വിശാലമായ തിരമാലകളും നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ദിവ്യമായ അന്തരീക്ഷത്തിൽ, ഭഗവാൻ സോമനാഥന്റെ എല്ലാ ഭക്തരുടെയും സാന്നിധ്യം ഈ അവസരത്തെ ദിവ്യവും ഗംഭീരവുമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സോമനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാൻ എന്ന നിലയിൽ, ‘സോമനാഥ് സ്വാഭിമാൻ പർവി’ൽ സജീവമായി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചതു വലിയ ഭാഗ്യമായി കരുതുന്നുവെന്നു ശ്രീ മോദി പറഞ്ഞു. 72 മണിക്കൂർ തുടർച്ചയായി ഓംകാര ജപവും 72 മണിക്കൂർ തുടർച്ചയായി മന്ത്രങ്ങൾ ചൊല്ലിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെ വൈകുന്നേരം ആയിരം ഡ്രോണുകളും വേദപാഠശാലകളിലെ ആയിരം വിദ്യാർഥികളും സോമനാഥിന്റെ ആയിരം വർഷത്തെ ചരിത്രം അവതരിപ്പിച്ചു. ഇന്ന് 108 കുതിരകൾ അണിനിരന്ന ‘ശൗര്യയാത്ര’ ക്ഷേത്രത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രങ്ങളുടെയും ഭജനകളുടെയും ആകർഷകമായ അവതരണം വാക്കുകൾക്കതീതമാണെന്നും കാലത്തിനുമാത്രമേ ഈ അനുഭവം പകർത്താൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഈ ആഘോഷവും അഭിമാനവും ബഹുമാനവും അന്തസ്, അറിവ്, മഹത്വം, പൈതൃകം, ആത്മീയത, സാക്ഷാത്കാരം, അനുഭവം, സന്തോഷം, അടുപ്പം എന്നിവയുടെ പ്രതീകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാത്തിനുമുപരിയായി, മഹാദേവന്റെ അനുഗ്രഹവും ഇതിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ജനുവരി 10-11 തീയതികളിൽ പ്രധാനമന്ത്രി ഗുജറാത്തിലെ സോമനാഥ് സന്ദർശിക്കുകയും സോമനാഥ് സ്വാഭിമാൻ പർവിൽ പങ്കെടുക്കുകയും ചെയ്യും
January 09th, 12:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജനുവരി 10-11 തീയതികളിൽ ഗുജറാത്തിലെ സോമനാഥ് സന്ദർശിക്കുകയും സോമനാഥ് സ്വാഭിമാൻ പർവിൽ പങ്കെടുക്കുകയും ചെയ്യും. ജനുവരി 10 ന് രാത്രി ഏകദേശം 8 മണിക്ക് പ്രധാനമന്ത്രി ഓംകാര മന്ത്ര ജപത്തിൽ പങ്കെടുക്കുകയും തുടർന്ന് സോമനാഥ ക്ഷേത്രത്തിൽ ഡ്രോൺ ഷോ കാണുകയും ചെയ്യും.ഡോ.രാജേന്ദ്ര പ്രസാദിന് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
December 03rd, 09:11 am
ഡോ.രാജേന്ദ്ര പ്രസാദിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ സജീവ പങ്കാളി എന്ന നിലയിൽ നിന്ന്, ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷനായും നമ്മുടെ ആദ്യത്തെ രാഷ്ട്രപതിയായും മാറിയ അദ്ദേഹം അതുല്യമായ അന്തസ്സോടും അർപ്പണബോധത്തോടും ലക്ഷ്യബോധത്തോടും കൂടി നമ്മുടെ രാജ്യത്തെ സേവിച്ചുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു. പൊതുജീവിതത്തിലെ അദ്ദേഹത്തിന്റെ നീണ്ട വർഷങ്ങൾ ലാളിത്യം, ധൈര്യം, ദേശീയ ഐക്യത്തോടുള്ള സമർപ്പണം എന്നിവയാൽ അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനവും ദർശനവും തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു, ശ്രീ മോദി പറഞ്ഞു.ബീഹാറിലെ ഗയാജിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 22nd, 12:00 pm
ബഹുമാനപ്പെട്ട ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജി; ജനപ്രിയ മുഖ്യമന്ത്രി നിതീഷ് കുമാർ ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ജിതൻ റാം മാഞ്ചി ജി, രാജീവ് രഞ്ജൻ സിംഗ്, ചിരാഗ് പാസ്വാൻ ജി, രാം നാഥ് താക്കൂർ ജി, നിത്യാനന്ദ് റായ് ജി, സതീഷ് ചന്ദ്ര ദുബെ ജി, രാജ് ഭൂഷൺ ചൗധരി ജി; ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി ജി, വിജയ് കുമാർ സിൻഹ ജി; ബീഹാർ സർക്കാരിന്റെ മന്ത്രിമാർ; എന്റെ സഹ പാർലമെന്റേറിയൻ ഉപേന്ദ്ര കുശ്വാഹ ജി; മറ്റ് എംപിമാർ; ബീഹാറിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!ബിഹാറിലെ ഗയയിൽ 12,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു
August 22nd, 11:20 am
ബിഹാറിലെ ഗയയിൽ ഇന്ന് 12,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജ്ഞാനത്തിൻ്റെയും മുക്തിയുടെയും പുണ്യനഗരമായ ഗയാ ജിക്ക് പ്രധാനമന്ത്രി വന്ദനം അർപ്പിക്കുകയും വിഷ്ണുപാദ ക്ഷേത്രത്തിന്റെ മഹത്തായ ഭൂമിയിൽ നിന്ന് എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു. ഗയാ ജിയുടെ നാട് ആത്മീയതയുടെയും സമാധാനത്തിന്റെയും നാടാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഭഗവാൻ ബുദ്ധൻ ജ്ഞാനോദയം നേടിയ പുണ്യഭൂമിയാണ് ഈ മണ്ണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗയാ ജിയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം പുരാതനവും അതിസമ്പന്നവുമാണ്, ശ്രീ മോദി പറഞ്ഞു. ഈ നഗരത്തെ ഗയ എന്ന് മാത്രമല്ല, ആദരപൂർവ്വം ഗയാ ജി എന്ന് വിളിക്കണമെന്ന് പ്രദേശത്തെ ജനങ്ങൾ ആഗ്രഹിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ വികാരത്തെ മാനിച്ചതിന് ബിഹാർ ഗവൺമെൻ്റിനെ അഭിനന്ദിച്ചു. ഗയാ ജിയുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി കേന്ദ്രത്തിലെയും ബിഹാറിലെയും തങ്ങളുടെ ഗവൺമെൻ്റുകൾ സ്ഥിരമായി പ്രവർത്തിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
April 27th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന് 'മൻ കി ബാത്തി'നെക്കുറിച്ച് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള വേദനയുണ്ട്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരനെയും ദുഃഖത്തിലാഴ്ത്തി. ദുരിതബാധിതരുടെ കുടുംബങ്ങളോട് ഓരോ ഭാരതീയനും അഗാധമായ അനുതാപമുണ്ട്. ഏത് സംസ്ഥാനക്കാരനായാലും, ഏത് ഭാഷ സംസാരിച്ചാലും, ഈ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന അവർക്ക് അനുഭവപ്പെടുന്നുണ്ട്. ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നതായി എനിക്ക് തോന്നുന്നു. പഹൽഗാമിലെ ഈ ആക്രമണം ഭീകരതയെ സ്പോൺസർ ചെയ്യുന്നവരുടെ നിരാശയും അവരുടെ ഭീരുത്വവുമാണ് കാണിക്കുന്നത്. കശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയത്ത്, സ്കൂളുകളിലും കോളേജുകളിലും ഒരു ഉന്മേഷം ഉണ്ടായിരുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു, ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായി, ജനങ്ങളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രാജ്യത്തിന്റെ ശത്രുക്കൾക്ക്, ജമ്മു കശ്മീരിന്റെ ശത്രുക്കൾക്ക്, ഇത് ഇഷ്ടപ്പെട്ടില്ല. ഭീകരരും അവരുടെ യജമാനന്മാരും കശ്മീർ വീണ്ടും നശിപ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഇത്രയും വലിയ ഒരു ഗൂഢാലോചന നടന്നത്. ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തിൽ നമ്മുടെ ഏറ്റവും വലിയ ശക്തിയാണ് രാജ്യത്തിന്റെ ഐക്യവും 140 കോടി ഭാരതീയരുടെ ഐക്യദാർഢ്യവും. ഭീകരതയ്‌ക്കെതിരായ നമ്മുടെ നിർണായക പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ഐക്യമാണ്. രാജ്യം നേരിടുന്ന ഈ വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ നാം ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്. ഇന്ന് ലോകം ഉറ്റുനോക്കുകയാണ്, ഈ ഭീകരാക്രമണത്തിനുശേഷം രാജ്യം മുഴുവൻ ഒരേ സ്വരത്തിൽ സംസാരിക്കുന്നു.തിരഞ്ഞെടുപ്പ് കമ്മീഷൻ കാലാകാലങ്ങളിൽ നമ്മുടെ വോട്ടിംഗ് പ്രക്രിയ ശക്തിപ്പെടുത്തിയിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
January 19th, 11:30 am
In the 118th episode of Mann Ki Baat, PM Modi reflected on key milestones, including the upcoming 75th Republic Day celebrations and the significance of India’s Constitution in shaping the nation’s democracy. He highlighted India’s achievements and advancements in space sector like satellite docking. He spoke about the Maha Kumbh in Prayagraj and paid tributes to Netaji Subhas Chandra Bose.Our Constitution is the foundation of India’s unity: PM Modi in Lok Sabha
December 14th, 05:50 pm
PM Modi addressed the Lok Sabha on the 75th anniversary of the Indian Constitution's adoption. He reflected on India's democratic journey and paid tribute to the framers of the Constitution.ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്‌സഭയെ അഭിസംബോധന ചെയ്തു
December 14th, 05:47 pm
ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ചര്‍ച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്സഭയില്‍ അഭിസംബോധന ചെയ്തു. ജനാധിപത്യത്തിന്റെ ഈ ഉത്സവം നാം ആഘോഷിക്കുന്നത് ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ജനാധിപത്യത്തെ ബഹുമാനിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങള്‍ക്കും അഭിമാനവും ബഹുമാനവുമാണെന്ന് സഭയെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു. നമ്മുടെ ഭരണഘടനയുടെ 75 വര്‍ഷത്തെ ശ്രദ്ധേയവും സുപ്രധാനവുമായ ഈ യാത്രയില്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കളുടെ ദീര്‍ഘവീക്ഷണത്തിനും ദര്‍ശനത്തിനും പരിശ്രമത്തിനും നന്ദി പറഞ്ഞുകൊണ്ട്, 75 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കാനുള്ള സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ പോലും ഈ ആഘോഷത്തില്‍ പങ്കാളികളാകുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തതില്‍ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. അതിന് നന്ദിയും അഭിനന്ദനവും അറിയിക്കുകയും ചെയ്തു.രാജ്യത്തിൻ്റെ പ്രഥമ രാഷ്ട്രപതി ഭാരതരത്‌ന ഡോ. രാജേന്ദ്ര പ്രസാദിന് അദ്ദേഹത്തിൻ്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
December 03rd, 08:59 am
രാജ്യത്തിൻ്റെ പ്രഥമ രാഷ്ട്രപതി ഭാരതരത്‌ന ഡോ. രാജേന്ദ്ര പ്രസാദ് ജിയുടെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന് ശക്തമായ അടിത്തറ പാകുന്നതിൽ ഡോ. പ്രസാദ് ജിയുടെ അമൂല്യമായ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:Our Constitution is the guide to our present and our future: PM Modi on Samvidhan Divas
November 26th, 08:15 pm
PM Modi participated in the Constitution Day programme at the Supreme Court. “Our Constitution is a guide to our present and our future”, exclaimed Shri Modi and added that the Constitution had shown the right path to tackle the various challenges that have cropped up in the last 75 years of its existence. He further noted that the Constitution even encountered the dangerous times of Emergency faced by Indian Democracy.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുപ്രീം കോടതിയിൽ ഭരണഘടനാദിന പരിപാടിയിൽ പങ്കെടുത്തു
November 26th, 08:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ സുപ്രീം കോടതിയിൽ ഭരണഘടനാദിന പരിപാടിയിൽ പങ്കെടുത്തു. ചീഫ് ജസ്റ്റിസ് ശ്രീ സഞ്ജീവ് ഖന്ന, സുപ്രീം കോടതി ജഡ്ജിമാരായ ശ്രീ ബി. ആർ. ഗവായ്, ശ്രീ സൂര്യകാന്ത്, നിയമ-നീതി മന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, അറ്റോർണി ജനറൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഡോ. രാജേന്ദ്ര പ്രസാദിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
December 03rd, 10:01 am
ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.ഡോ. രാജേന്ദ്ര പ്രസാദിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ അനുസ്മരണം
December 03rd, 09:25 am
ഡോ. രാജേന്ദ്ര പ്രസാദ് ജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.ബിർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ല്‍ പങ്കെടുത്ത കായിക താരങ്ങളുമായി പ്രധാനമന്ത്രി നടത്തിയ സംവാദം
August 13th, 11:31 am
എല്ലാവരുമായി നേരിട്ടു സംസാരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രചോദനാത്മകമാണ് എങ്കിലും അത് സാധിക്കുന്ന കാര്യമല്ലല്ലോ. പക്ഷെ, നിങ്ങളില്‍ മിക്കവരുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ നിങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കുടംബാംഗത്തെ പോലെ എന്റെ വീട്ടിലേയ്ക്കു വരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷജനകമായ കാര്യമാണ്. നിങ്ങളുടെ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുമായി സഹകരിക്കാന്‍ സാധിച്ചതില്‍ എനിക്കും അഭിമാനമുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇവിടേയ്ക്ക് ഹൃദ്യമായ സ്വാഗതം.2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ആദരിച്ചു
August 13th, 11:30 am
2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആദരിച്ചു. ചടങ്ങില്‍ കായികതാരങ്ങളും അവരുടെ പരിശീലകരും പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ, കായിക, വാര്‍ത്താ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.പട്‌നയില്‍ ബിഹാര്‍ നിയമസഭാ ശതാബ്ദി ആഘോഷ സമാപന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 12th, 06:44 pm
ബിഹാര്‍ ഗവര്‍ണര്‍ ശ്രീ ഫാഗു ചൗഹാന്‍ ജി, ബീഹാറിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ ജി, നിയമസഭാ സ്പീക്കര്‍ ശ്രീ വിജയ് സിന്‍ഹ ജി, ബിഹാര്‍ നിയമനിര്‍മാണ കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ അവധേഷ് നരേന്‍ സിംഗ് ജി, ഉപമുഖ്യമന്ത്രി ശ്രീമതി രേണു ദേവി ജി, തര്‍ക്കിഷോര്‍ പ്രസാദ് ജി, പ്രതിപക്ഷ നേതാവ് ശ്രീ തേജസ്വി യാദവ് ജി, മന്ത്രിമാരെ, നിയമസഭാംഗങ്ങളെ, മറ്റ് വിശിഷ്ട വ്യക്തികളെ, സഹോദരീ സഹോദരന്‍മാരെ!PM addresses the closing ceremony of the Centenary celebrations of the Bihar Legislative Assembly
July 12th, 06:43 pm
PM Modi addressed closing ceremony of the Centenary celebrations of the Bihar Legislative Assembly in Patna. Recalling the glorious history of the Bihar Assembly, the Prime Minister said big and bold decisions have been taken in the Vidhan Sabha building here one after the other.ഡോ. രാജേന്ദ്ര പ്രസാദിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ആദരാഞ്ജലി
December 03rd, 10:26 am
ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി കൾ അർപ്പിച്ചു.