ലോകനേതാക്കളുടെയും ജനങ്ങളുടെയും ഊഷ്മളമായ ആശംസകൾക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി
June 10th, 11:50 pm
ലോകനേതാക്കളും നാനാതുറകളിലുള്ള ജനങ്ങളും അറിയിച്ച ഊഷ്മളമായ ആശംസകൾക്കും അഭിനന്ദന സന്ദേശങ്ങൾക്കും പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെടുത്തി. ആശംസകൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെ സേവിക്കാനും രാജ്യത്തിന്റെ വികസനയാത്രയിൽ പങ്കാളിയാകാനും സാധിക്കുന്നതു ബഹുമതിയായി കരുതുന്നുവെന്നു വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ ശക്തിയെന്നു പറഞ്ഞ പ്രധാനമന്ത്രി, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടു യാഥാർഥ്യമാക്കുന്നതിനും 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാനുള്ള സമ്പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.World leaders congratulate PM Modi on becoming India’s longest serving democratically elected PM in consecutive terms
June 10th, 02:08 pm
World leaders from across the globe congratulated PM Modi on becoming India’s longest continuously serving democratically elected PM in consecutive terms. Leaders from Bhutan, Sri Lanka, Malaysia, Nigeria, the Malpes, Kenya, South Korea, Italy, Denmark, Cyprus and Greece praised his leadership, public service and contribution to India’s progress, while reaffirming their commitment to strengthening bilateral ties and cooperation with India.79-ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി
August 15th, 07:26 pm
79-ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു.മാൽദീവ്സിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി വിശിഷ്ടാതിഥിയായി
July 26th, 06:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മാൽദീവ്സ് സ്വതന്ത്രമായതിന്റെ 60-ാം വാർഷികാഘോഷങ്ങളിൽ 'വിശിഷ്ടാതിഥി'യായി പങ്കെടുത്തു. മാൽദീവ്സിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഇതാദ്യമായാണ്. രാഷ്ട്രത്തലവൻ അല്ലെങ്കിൽ ഗവണ്മെന്റിന്റെ തലവൻ എന്ന നിലയിൽ മാൽദീവ്സ് പ്രസിഡന്റ് മുയിസു ആതിഥ്യമരുളുന്ന ആദ്യ വിദേശ നേതാവും പ്രധാനമന്ത്രി മോദിയാണ്.ഇന്ത്യ-മാൽദീവ്സ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് സ്മരണിക സ്റ്റാമ്പുകൾ പുറത്തിറക്കി
July 25th, 09:08 pm
ഇന്ത്യ-മാൽദീവ്സ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാൽദീവ്സ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവും ചേർന്ന് സ്മരണിക സ്റ്റാമ്പുകൾ പ്രകാശനം ചെയ്തുപ്രധാനമന്ത്രി മാൽദീവ്സ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
July 25th, 08:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മാൽദീവ്സ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവുമായി മാലെയിലെ പ്രസിഡന്റിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കുമുമ്പ്, പ്രധാനമന്ത്രിയെ പ്രസിഡന്റ് മുയിസു സ്വീകരിക്കുകയും റിപ്പബ്ലിക് ചത്വരത്തിൽ ഔദ്യോഗിക സ്വീകരണം നൽകുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ ഊഷ്മളതയും പുനഃസ്ഥാപനവും കൂടിക്കാഴ്ചയിൽ ശ്രദ്ധേയമായി.മാലിദ്വീപിലെ പ്രതിരോധ മന്ത്രാലയ മന്ദിരം പ്രധാനമന്ത്രിയും മാലിദ്വീപ് പ്രസിഡന്റും സംയുക്തമായി ഉദ്ഘാടനം ചെയ്തു
July 25th, 08:43 pm
മാലിദ്വീപിലെ അത്യാധുനിക പ്രതിരോധ മന്ത്രാലയ (MoD) മന്ദിരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ബഹുമാന്യ ഡോ. മുഹമ്മദ് മുയിസുവും സംയുക്തമായി ഇന്ന് ഉദ്ഘാടനം ചെയ്തു.മാലദ്വീപ് പ്രസിഡൻ്റിനൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ സംയുക്ത പത്ര പ്രസ്താവന
July 25th, 06:00 pm
ആദ്യമായി, മാലിദ്വീപ് പ്രസിഡന്റിനും മാലിദ്വീപിലെ ജനങ്ങൾക്കും സ്വാതന്ത്ര്യത്തിന്റെ 60-ാം വാർഷിക ദിനത്തിൽ, ഇന്ത്യൻ ജനതയുടെ മുഴുവൻ പേരിൽ എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.പ്രധാനമന്ത്രി മോദി മാലിദ്വീപിലെ മാലെയിൽ എത്തി ചേർന്നു
July 25th, 10:28 am
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് മാലിദ്വീപിലെത്തി ചേർന്നു . വിമാനത്താവളത്തിൽ പ്രസിഡന്റ് മുഹമ്മദ് മുയിസു അദ്ദേഹത്തെ നേരിട്ട് സ്വീകരിച്ചു. മാലിദ്വീപിന്റെ 60-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി വിശിഷ്ടാതിഥിയായി പങ്കെടുക്കും.യുണൈറ്റഡ് കിംഗ്ഡത്തിലേക്കും മാലിദ്വീപിലേക്കും നടത്തുന്ന സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന
July 23rd, 01:05 pm
ജൂലൈ 23 മുതൽ 26 വരെ യുകെയിലേക്കും മാലിദ്വീപിലേക്കുമുള്ള എൻ്റെ സന്ദർശനം ആരംഭിക്കുകയാണ് .പ്രധാനമന്ത്രിയുടെ യുകെ, മാലിദ്വീപ് സന്ദർശനം (ജൂലൈ 23 – 26, 2025)
July 20th, 10:49 pm
ജൂലൈ 23 – 26 തീയതികളിൽ പ്രധാനമന്ത്രി മോദി യുകെയിലേക്ക് ഔദ്യോഗിക സന്ദർശനവും മാലിദ്വീപിലേക്ക് ഒരു സംസ്ഥാന സന്ദർശനവും നടത്തും. പ്രധാനമന്ത്രി സ്റ്റാർമറുമായി അദ്ദേഹം വിപുലമായ ചർച്ചകൾ നടത്തും, കൂടാതെ അവർ സിഎസ്പിയുടെ പുരോഗതി അവലോകനം ചെയ്യും. ജൂലൈ 26 ന് മാലിദ്വീപിന്റെ സ്വാതന്ത്ര്യത്തിന്റെ 60-ാം വാർഷികാഘോഷങ്ങളിൽ പ്രധാനമന്ത്രി മോദി 'വിശിഷ്ടാതിഥി'യായിരിക്കും. അദ്ദേഹം മാലിദ്വീപ് പ്രസിഡന്റ് മുയിസുവിനെ കാണുകയും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്യും.ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
January 26th, 05:56 pm
ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തിൽ അനുമോദനങ്ങളും ആശംസകളും നേർന്ന ലോക നേതാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയ്സുവിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ (ഒക്ടോബർ 6 - ഒക്ടോബർ 10, 2024) പരിണിതഫലങ്ങളുടെ പട്ടിക
October 07th, 03:40 pm
ഇന്ത്യ-മാലിദ്വീപ് സമഗ്ര സാമ്പത്തിക-സമുദ്രസുരക്ഷാ പങ്കാളിത്തത്തിനായുള്ള കാഴ്ചപ്പാടിന്റെ അംഗീകാരംഇന്ത്യയും മാലിദ്വീപും: സമഗ്രമായ സാമ്പത്തിക, സമുദ്രസുരക്ഷാ പങ്കാളിത്തത്തിനായുള്ള ഒരു വീക്ഷണം
October 07th, 02:39 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവും തമ്മിൽ 2024 ഒകേ്ടാബർ 7-ന് കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവൻ ശ്രേണിയും സമഗ്രമായി അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായി അടുത്തുനിൽക്കുന്നതും സവിശേഷവുമായ തങ്ങളുടെ ബന്ധം ആഴത്തിലാക്കുന്നതിൽ കൈവരിച്ച പുരോഗതിയും ജനങ്ങളുടെ അഭിവൃദ്ധിക്ക് നൽകിയ സംഭാവനകളും ഇരുവരും ചൂണ്ടിക്കാണിക്കുകയും ചെയ്തു.മാലിദ്വീപ് പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന (ഒക്‌ടോബർ 7, 2024)
October 07th, 12:25 pm
ഒന്നാമതായി, പ്രസിഡൻ്റ് മുയിസുവിനും അദ്ദേഹത്തിൻ്റെ പ്രതിനിധികൾക്കും ഊഷ്മളമായ സ്വാഗതം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകരാഷ്ട്രത്തലവന്മാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
August 15th, 09:20 pm
78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകരാഷ്ട്രത്തലവന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും നേതാക്കൾ പങ്കെടുത്തു
June 09th, 11:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂണ്‍ 09 ന് രാഷ്ട്രപതി ഭവനില്‍ നടന്നു. ചടങ്ങിൽ അതിഥികളായി ഇന്ത്യയുടെ അയൽരാജ്യങ്ങളിൽനിന്നും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നിന്നുമുള്ള നേതാക്കള്‍ പങ്കെടുത്തു.പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് നേതാക്കളുടെ സന്ദർശനം
June 08th, 12:24 pm
2024ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂൺ 09 ന് നിശ്ചയിച്ചിട്ടുണ്ട് . ഈ ചടങ്ങിൽ പങ്കെടുക്കുന്നതിന് ഇന്ത്യയുടെ സമീപരാജ്യങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും നേതാക്കളെ വിശിഷ്ടാതിഥികളായി ക്ഷണിച്ചു.മാലിദ്വീപ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
December 01st, 09:35 pm
ദുബായിൽ നടക്കുന്ന സിഒപി 28 ഉച്ചകോടിക്കിടെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവുമായി കൂടിക്കാഴ്ച നടത്തി.മാലിദ്വീപിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മുഹമ്മദ് മുയിസ്സുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 01st, 09:34 am
മാലിദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍ മുഹമ്മദ് മുയിസ്സുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.