ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളുടെ ഇംഗ്ലീഷ് പരിഭാഷ
July 24th, 04:00 pm
ഈ ഊഷ്മളമായ സ്വാഗതത്തിനും മഹത്തായ ബഹുമതിക്കും ഞാൻ നന്ദിയുള്ളവനാണ്. ഇന്ന് ചെക്കേഴ്‌സിൽ, നമ്മൾ ഒരു പുതിയ ചരിത്രം സൃഷ്ടിക്കാൻ പോകുന്നു. സഹകരിച്ചു കൊണ്ടുള്ള നമ്മുടെ യാത്രയിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഇന്ത്യയും യുകെയും ഒന്നിക്കുന്നു.പ്രധാനമന്ത്രി ബ്രിട്ടന്റെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
July 24th, 03:59 pm
2025 ജൂലൈ 23 മുതല്‍ 24 വരെയുള്ള ബ്രിട്ടന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രി ബഹു. സര്‍ കെയര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തി. ബക്കിംഗ്ഹാംഷെയറിലെ ചെക്കേഴ്സിലുള്ള യുകെ പ്രധാനമന്ത്രിയുടെ കണ്‍ട്രി റെസിഡന്‍സിയില്‍ എത്തിയ ശ്രീ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്റ്റാര്‍മര്‍ ഊഷ്മളമായി സ്വീകരിച്ചു. ഇരു നേതാക്കളും നേരിട്ടുള്ള കൂടിക്കാഴ്ചയും പ്രതിനിധി തല ചര്‍ച്ചകളും നടത്തി.