യു.എസ് പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി
December 11th, 08:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ചു.ദീപാവലി ആശംസകൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു, പൊതുവായ ജനാധിപത്യ ആശയങ്ങളോടും ആഗോള സമാധാനത്തോടുമുള്ള പ്രതിബദ്ധത ആവർത്തിച്ചു
October 22nd, 08:25 am
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ നേരിട്ടുള്ള ഫോൺ കോളിനും ഊഷ്മളമായ ആശംസകൾക്കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ നന്ദി അറിയിച്ചു.ബന്ദികളുടെ മോചനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആത്മാർത്ഥമായ ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചു
October 13th, 07:59 pm
രണ്ട് വർഷത്തിലേറെ തടവറയിലായിരുന്ന എല്ലാ ബന്ദികളുടെയും മോചനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാഗതം ചെയ്തു. അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന ശ്രമങ്ങൾക്കും, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിശ്ചയദാർഢ്യത്തിനുമുള്ള ആദരസൂചകമാണ് ഈ മോചനമെന്ന് അദ്ദേഹം പറഞ്ഞു.ഗാസ സമാധാനപദ്ധതിയുടെ വിജയത്തിൽ പ്രസിഡന്റ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
October 09th, 09:31 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിക്കുകയും ചരിത്രപരമായ ഗാസ സമാധാനപദ്ധതിയുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.പ്രസിഡന്റ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ ആദ്യ ഘട്ടവുമായി ബന്ധപ്പെട്ട കരാറിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
October 09th, 09:55 am
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടവുമായി ബന്ധപ്പെട്ട കരാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.ഗാസയിൽ സമാധാനശ്രമങ്ങളുടെ പുരോഗതിക്ക് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നേതൃത്വം നൽകുന്നതിനെ സ്വാഗതംചെയ്ത് പ്രധാനമന്ത്രി
October 04th, 07:58 am
ഗാസയിലെ സമാധാനശ്രമങ്ങൾ നിർണായക പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു സ്വാഗതംചെയ്തു. ബന്ദികളുടെ മോചനത്തിന്റെ സൂചനകൾ നിലവിലുള്ള മാനുഷികവും നയതന്ത്രപരവുമായ ശ്രമങ്ങളിൽ നിർണായക മുന്നേറ്റത്തെ പ്രതിനിധാനംചെയ്യുന്നുവെന്നു ശ്രീ മോദി പറഞ്ഞു.ഗാസ വിഷയത്തിൽ പ്രസിഡന്റ് ട്രംപിന്റെ സമാധാന സംരംഭത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
September 30th, 09:19 am
ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി സംബന്ധിച്ച പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.ജന്മദിനാശംസകൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
September 16th, 11:30 pm
75-ാം ജന്മദിനത്തിൽ ഫോണിൽ വിളിച്ച് ഊഷ്മളമായ ആശംസകൾ നേർന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.താങ്കളെപ്പോലെ, ഇന്ത്യയും -യുഎസ്സും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാനും പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്. ഉക്രെയ്ൻ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായുള്ള താങ്കളുടെ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു, ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
September 16th, 10:13 pm
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ജെ. ട്രംപ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ടു.ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ശക്തി ഊട്ടിയുറപ്പിച്ചു പ്രധാനമന്ത്രി
September 10th, 07:52 am
ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ശക്തി ഊട്ടിയുറപ്പിച്ചു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു . രണ്ട് രാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും ചേർന്നു പ്രവർത്തിക്കുമെന്ന് ശ്രീ മോദി പറഞ്ഞു.പ്രസിഡന്റ് ട്രംപിന്റെ അഭിപ്രായങ്ങളെ ആഴത്തിൽ അഭിനന്ദിക്കുകയും പൂർണമായി യോജിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
September 06th, 10:27 am
പ്രസിഡന്റ് ട്രംപിന്റെ അഭിപ്രായങ്ങളെയും ഇന്ത്യ-അമേരിക്ക ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശാവഹമായ വിലയിരുത്തലിനെയും താൻ ആഴത്തിൽ അഭിനന്ദിക്കുകയും അവയോടു പൂർണമായി യോജിക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യക്തമാക്കി. “ഇന്ത്യക്കും അമേരിക്കയ്ക്കുമിടയിലുള്ളത് ഏറെ ഗുണപരമായ പങ്കാളിത്തമാണ്. ഭാവി ലക്ഷ്യമിട്ടുള്ള സമഗ്രവും തന്ത്രപ്രധാനവുമായ ആഗോള പങ്കാളിത്തമാണിത്.” - ശ്രീ മോദി കൂട്ടിച്ചേർത്തു.പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തെക്കുറിച്ചുള്ള വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന
June 18th, 12:32 pm
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രസിഡന്റ് ട്രംപ് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാൽ, ഈ കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞില്ല.ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ലോകം ശക്തമായി അപലപിക്കുന്നു
April 24th, 03:29 pm
2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപെട്ട സംഭവത്തിൽ ലോക നേതാക്കളിൽ നിന്ന് ശക്തമായ ഐക്യദാർഢ്യം ലഭിച്ചിട്ടുണ്ട്. ആഗോള പിന്തുണയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, ഭീകരരെയും, അവരെ പിന്തുണയ്ക്കുന്നവരെയും ഭൂമിയുടെ ഏത് അറ്റം വരെ ഇന്ത്യ പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു.ലോകം ഈ ആഴ്ച ഇന്ത്യയെക്കുറിച്ച്
April 22nd, 12:27 pm
നയതന്ത്ര ഫോൺ കോളുകൾ മുതൽ വിപ്ലവകരമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ വരെ, ഈ ആഴ്ച ആഗോള വേദിയിൽ ഇന്ത്യയുടെ സാന്നിധ്യം സഹകരണം, നവീകരണം, സാംസ്കാരിക അഭിമാനം എന്നിവയാൽ അടയാളപ്പെടുത്തി.പ്രധാനമന്ത്രി അമേരിക്കയുടെ വൈസ് പ്രസിഡന്റിനും കുടുംബത്തിനും ആതിഥ്യമരുളി
April 21st, 08:56 pm
ഫെബ്രുവരിയിൽ വാഷിങ്ടൺ ഡിസിയിലേക്കു നടത്തിയ വിജയകരമായ സന്ദർശനവും പ്രസിഡന്റ് ട്രംപുമായുള്ള ചർച്ചകളും പ്രധാനമന്ത്രി അനുസ്മരിച്ചുയുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
March 17th, 08:52 pm
യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast
March 16th, 11:47 pm
PM Modi interacted with Lex Fridman in a podcast about various topics ranging from fasting to his humble beginnings to AI and more. He stressed on the unifying power of sports and said that they connect people on a deeper level and energize the world. He remarked that the management of Indian elections should be studied worldwide.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി
March 16th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.The World This Week On India
February 18th, 04:28 pm
This week, India reinforced its position as a formidable force on the world stage, making headway in artificial intelligence, energy security, space exploration, and defence. From shaping global AI ethics to securing strategic partnerships, every move reflects India's growing influence in global affairs.പ്രധാനമന്ത്രി മോദിയും ട്രംപും ഒരു MEGA ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന് രൂപം നൽകി
February 14th, 06:46 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തിടെ നടന്ന അമേരിക്കൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള തന്ത്രപരവും സാമ്പത്തികവും സാംസ്കാരികവുമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സുപ്രധാന അവസരമായിരുന്നു. തന്റെ സന്ദർശന വേളയിൽ, പ്രതിരോധം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നയതന്ത്രം തുടങ്ങിയ നിർണായക മേഖലകൾ ഉൾക്കൊള്ളുന്ന ഉന്നതതല മീറ്റിംഗുകളിലും ചർച്ചകളിലും പ്രധാനമന്ത്രി മോദി, യുഎസ് നേതാക്കൾ, ബിസിനസ്സ് വ്യവസായികൾ, ഇന്ത്യൻ പ്രവാസികൾ എന്നിവരുമായി പങ്കെടുത്തു. ഈ സന്ദർശനം ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ ബന്ധം വീണ്ടും ഉറപ്പിച്ചു, ഒരു പുതിയ ലോകക്രമം രൂപപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങളെയും ആഗോള പങ്കാളികളായി ഉയർന്നു.