സോനം ജിയോട് ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു
July 24th, 06:10 am
ഡോക്ടർമാരുടെ ഉപദേശപ്രകാരം ദിനചര്യകൾ പാലിക്കാനും മുമ്പത്തെ ഭാരം എത്രയും വേഗം വീണ്ടെടുക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സോനം ജിയോട് അഭ്യർത്ഥിച്ചു.ചണ്ഡീഗഡിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 17th, 02:08 pm
ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനായ ജെ.പി.നദ്ദ ജി, അശ്വിനി വൈഷ്ണവ് ജി, സഹ പാർലമെന്റ് അംഗം മനീഷ് തിവാരി ജി, ഇവിടെ ഓഡിറ്റോറിയത്തിൽ സന്നിഹിതരായിരിക്കുന്ന നിയമസഭാംഗങ്ങൾ, മന്ത്രിമാർ, എം.പിമാർ... വർഷങ്ങളായി പരിചിതമായ മുഖങ്ങൾ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികളെയും ഞാൻ ഇന്ന് ഇവിടെ കാണുന്നുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചണ്ഡീഗഢിൽ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, റോഡ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുൾപ്പെടുന്ന 4,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിനു സമർപ്പിക്കലും നിർവഹിച്ചു
July 17th, 01:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ചണ്ഡീഗഢിൽ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, റോഡ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുൾപ്പെടുന്ന 4,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. വ്യവസ്ഥാപിതമായ ദേശീയ പുരോഗതിയുടെ മികച്ച മാതൃകയെന്ന നിലയിൽ ഈ നഗരത്തിനുള്ള സവിശേഷ പദവി ചൂണ്ടിക്കാണിച്ച അദ്ദേഹം, മെച്ചപ്പെട്ട ജീവിതശൈലിയും ജീവിതസൗകര്യവും ഉറപ്പാക്കുന്നതിൽ നഗരത്തിന്റെ ഖ്യാതി എടുത്തുകാട്ടി. ഈ മേഖലയിലെ ചണ്ഡിമാതാവിന്റെ ദിവ്യാനുഗ്രഹത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, നഗരത്തിന്റെ തുടർച്ചയായതും വ്യവസ്ഥാപിതവുമായ വളർച്ചയ്ക്കായുള്ള ഭരണകൂടത്തിന്റെ ദൃഢമായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. “ചണ്ഡീഗഢിന്റെ വികസനത്തിനു നിലവിലെ ഗവണ്മെന്റ് എപ്പോഴും പൂർണ മുൻഗണനയാണു നൽകിയിട്ടുള്ളത്” - ശ്രീ മോദി വ്യക്തമാക്കി.ഹരിയാനയിലെ ജീന്ദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 17th, 12:00 pm
ഹരിയാന ഗവർണർ ശ്രീ അസിം ഘോഷ് ജി, ജനപ്രിയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി നായബ് സിംഗ് സൈനി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ് ജി, ഇവിടെ സന്നിഹിതരായിട്ടുള്ള മറ്റ് ജനപ്രതിനിധികളേ, സാങ്കേതികവിദ്യയിലൂടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഞങ്ങളോടൊപ്പം പങ്കുചേർന്നിരിക്കുന്ന ഹരിയാനയിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ!ഹരിയാണയിലെ ജീന്ദിൽ 14,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു
July 17th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാണയിലെ ജീന്ദിൽ 14,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും നിർവഹിച്ചു. ചടങ്ങ് നടക്കുന്നിടത്ത് എത്തിയ പ്രധാനമന്ത്രി അഗാധമായ സന്തോഷം പ്രകടിപ്പിക്കുകയും ശക്തിപീഠമായ മാതാ ജയന്തിയുടെ സവിശേഷമായ അനുഗ്രഹമുള്ള ഈ പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രപരവും ആയോധനപരവും ആത്മീയവുമായ പൈതൃകത്തെ ഉയർത്തിക്കാട്ടുകയും ചെയ്തു. സംഘടനാ ചുമതലകൾക്കായി പതിറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ ഈ നഗരത്തിലേക്കുള്ള തന്റെ ആദ്യ സന്ദർശനങ്ങൾ അനുസ്മരിച്ച അദ്ദേഹം, തനിക്ക് ലഭിച്ച മുറാ പോത്തിന്റെ പാൽ ഉൽപ്പന്നങ്ങൾ, ദേശി ബുറ, ഘേവർ തുടങ്ങിയ പ്രാദേശിക വിഭവങ്ങളുമായി അന്തർലീനമായിരിക്കുന്ന മറക്കാനാവാത്ത സ്നേഹത്തെ സ്നേഹപൂർവ്വം ഓർമ്മിച്ചു. ഇത് ഒരു സാധാരണ ഭൂമിയല്ല; ഇത് ചരിത്രത്തിന്റെയും വീര്യത്തിന്റെയും മതത്തിന്റെയും അങ്ങേയറ്റത്തെ അഭിമാനത്തിന്റെയും വിശാല ഭൂമിയാണ്, ശ്രീ മോദി നിരീക്ഷിച്ചു.കേരളത്തിലെ ആര്യ വൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിന്റെ ശതാബ്ദി ആഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 28th, 02:39 pm
ഇന്നത്തെ ഈ മഹത്തായ അവസരത്തിൽ, നിങ്ങളെല്ലാവരുമായും ബന്ധപ്പെടാൻ സാധിച്ചത് എനിക്ക് സന്തോഷമേകുന്ന കാര്യമാണ്. ആയുർവേദത്തെ സംരക്ഷിക്കുന്നതിലും, മുന്നോട്ട് കൊണ്ടുപോകുന്നതിലും ആര്യ വൈദ്യശാല ഗണ്യമായ സംഭാവന നൽകുന്നു. 125 വർഷത്തെ അതിന്റെ യാത്രയിൽ, ഈ സ്ഥാപനം ആയുർവേദത്തെ ശക്തമായ ഒരു ചികിത്സാരീതിയായി സ്ഥാപിച്ചു. ഇന്ന് ഈ അവസരത്തിൽ, ആര്യ വൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി.എസ്. വാര്യർ ജിയുടെ സംഭാവനകൾ ഞാൻ ഓർക്കുന്നു. ആയുർവേദത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും പൊതുജനക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ സമർപ്പണവും ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു.കേരളത്തിലെ ആര്യവൈദ്യശാല ചാരിറ്റബിൾ ആശുപത്രിയുടെ ശതാബ്ദി ആഘോഷങ്ങളെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
January 28th, 02:25 pm
കേരളത്തിലെ ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റലിന്റെ ശതാബ്ദി ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഈ സുപ്രധാന വേളയിൽ ഏവരുമായും ബന്ധപ്പെടാൻ സാധിച്ചതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ആയുർവേദത്തെ സംരക്ഷിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും വളർത്തുന്നതിലും ആര്യവൈദ്യശാല നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.125 വർഷത്തെ പ്രയാണത്തിനിടയിൽ ആയുർവേദത്തെ ഒരു കരുത്തുറ്റ ചികിത്സാ രീതിയായി പ്രതിഷ്ഠിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാര്യരുടെ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. ആയുർവേദത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും പൊതുജനക്ഷേമത്തിനായുള്ള സമർപ്പണവും ഇന്നും പ്രചോദനമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.നവ റായ്പൂരിലെ സത്യസായി സഞ്ജീവനി ചൈൽഡ് ഹാർട്ട് ഹോസ്പിറ്റലിൽ ഹൃദ്രോഗ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കുട്ടികളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ ഇംഗ്ലീഷ് വിവർത്തനം
November 01st, 05:30 pm
ഞാൻ ഒരു ഹോക്കി ചാമ്പ്യനാണ്. ഞാൻ ഹോക്കിയിൽ 5 മെഡലുകൾ നേടിയിട്ടുണ്ട്. എന്റെ സ്കൂളിൽ നടത്തിയ പരിശോധനയിൽ, എന്റെ ഹൃദയത്തിൽ ഒരു ദ്വാരമുണ്ടെന്ന് അവർ കണ്ടെത്തി. ഞാൻ ചികിത്സയ്ക്കായി ഇവിടെ വന്നു, ശസ്ത്രക്രിയയ്ക്ക് വിധേയനായി, ഇപ്പോൾ എനിക്ക് വീണ്ടും ഹോക്കി കളിക്കാൻ കഴിയും.ജന്മനാ ഉള്ള ഹൃദയവൈകല്യം അതിജീവിച്ച കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി
November 01st, 05:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ദിൽ കീ ബാത്’ പരിപാടിയുടെ ഭാഗമായി ഛത്തീസ്ഗഢിലെ നവാ റായ്പുരിലെ ശ്രീ സത്യസായി സഞ്ജീവനി ആശുപത്രിയിൽ ഇന്നു നടന്ന ‘ജീവിതത്തിന്റെ സമ്മാനം’ പരിപാടിയിൽ പങ്കെടുത്തു. ജന്മനാ ഉള്ള ഹൃദയവൈകല്യങ്ങൾ ചികിത്സയിലൂടെ വിജയകരമായി അതിജീവിച്ച 2500 കുട്ടികളുമായി അദ്ദേഹം സംവദിച്ചു.രാജ്യത്ത് മെഡിക്കൽ ബിരുദാനന്തര, ബിരുദ വിദ്യാഭ്യാസ ശേഷി വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
September 24th, 05:52 pm
രാജ്യത്ത്, നിലവിലുള്ള സംസ്ഥാന/കേന്ദ്ര ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾ, പി.ജി. സ്ഥാപനങ്ങൾ, ഗവണ്മെന്റ് ആശുപത്രികൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ (CSS) മൂന്നാം ഘട്ടത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, അംഗീകാരം നൽകി. ഇതിലൂടെ 5,000 പി.ജി. സീറ്റുകൾ വർദ്ധിപ്പിക്കാനും, നിലവിലുള്ള ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾ നവീകരിച്ച് 5,023 എം.ബി.ബി.എസ്. സീറ്റുകൾ കൂടി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനായി ഒരു സീറ്റിന് 1.50 കോടി രൂപയുടെ വർദ്ധിപ്പിച്ച ചെലവ് പരിധി നിശ്ചയിച്ചിട്ടുണ്ട്.അസമിലെ ദരംഗിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ.
September 14th, 11:30 am
ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്! അസമിന്റെ ജനപ്രിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ സർബാനന്ദ സോനോവാൾ ജി, അസം ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, തുടർച്ചയായ മഴയെ അവഗണിച്ചും ഞങ്ങളെ അനുഗ്രഹിക്കാൻ ഇവിടെ എത്തിയ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാർ - നമസ്കാരം.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസ്സമിലെ ദാരംഗിൽ 6,500 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
September 14th, 11:00 am
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് ശേഷം ആദ്യമായി ഇന്നലെയാണ് താൻ അസം സന്ദർശിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഉജ്ജ്വല വിജയം മാ കാമാഖ്യയുടെ അനുഗ്രഹം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ പുണ്യഭൂമിയിൽ കാലുകുത്തിയപ്പോൾ തനിക്ക് ആഴത്തിലുള്ള ആത്മീയ സംതൃപ്തി അനുഭവപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജന്മാഷ്ടമി ദിനത്തിൽ അസ്സമിലെ ജനങ്ങൾക്ക് അദ്ദേഹം ആശംസകൾ അറിയിക്കുകയും ചെയ്തു. ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽ നിന്നുള്ള തന്റെ വാക്കുകൾ ആവർത്തിച്ചുകൊണ്ട്, ഇന്ത്യയുടെ സുരക്ഷാ തന്ത്രത്തിൽ 'സുദർശന-ചക്രം' എന്ന ആശയം താൻ അവതരിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. സംസ്കാരത്തിന്റെയും ചരിത്രപരമായ അഭിമാനത്തിന്റെയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുടെയും സംഗമസ്ഥാനമായി ശ്രീ മോദി മംഗൾഡോയിയെ ഉയർത്തിക്കാട്ടി. അസ്സമിന്റെ സ്വത്വത്തിന്റെ പ്രതീകമായി ഈ പ്രദേശം നിലകൊള്ളുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രചോദനവും വീര്യവും നിറഞ്ഞ ഈ ഭൂമിയിൽ, ജനങ്ങളെ കാണാനും അവരുമായി സംവദിക്കാനും അവസരം ലഭിച്ചതിൽ താൻ അനുഗ്രഹീതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.നമീബിയ ദേശീയ അസംബ്ലിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
July 09th, 08:14 pm
നിങ്ങളെ ഓരോരുത്തരെയും അഭിനന്ദിക്കാൻ എന്നെ അനുവദിക്കണം. ഈ മഹത്തായ രാഷ്ട്രത്തെ സേവിക്കാൻ ജനങ്ങൾ നിങ്ങൾക്ക് ജനവിധി നൽകിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ, നിങ്ങൾക്കറിയാവുന്നതുപോലെ, അത് ഒരു ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണ്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ നിങ്ങൾ വിജയിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.Prime Minister addresses the Namibian Parliament
July 09th, 08:00 pm
PM Modi addressed the Parliament of Namibia and expressed gratitude to the people of Namibia for conferring upon him their highest national honour. Recalling the historic ties and shared struggle for freedom between the two nations, he paid tribute to Dr. Sam Nujoma, the founding father of Namibia. He also called for enhanced people-to-people exchanges between the two countries.പ്രധാനമന്ത്രി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
July 04th, 09:30 pm
അഭിമാനകരമായ ജനാധിപത്യത്തിന്റെയും സൗഹൃദരാഷ്ട്രത്തിന്റെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞതു ഭാഗ്യമായും അഭിമാനമായും ഞാൻ കരുതുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്രിനിഡാഡ് & ടുബേഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു
July 04th, 09:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിനിഡാഡ് & ടുബേഗോ പാർലമെന്റിന്റെ [T&T] സംയുക്ത അസംബ്ലിയെ അഭിസംബോധന ചെയ്തു. സെനറ്റ് പ്രസിഡന്റ് വേഡ് മാർക്കിന്റെയും സഭാസ്പീക്കർ ജഗ്ദേവ് സിങ്ങിന്റെയും ക്ഷണപ്രകാരമാണു പ്രധാനമന്ത്രിയുടെ അഭിസംബോധന. T&T പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു ശ്രീ മോദി. ഇന്ത്യ-ട്രിനിഡാഡ് & ടുബേഗോ ഉഭയകക്ഷിബന്ധത്തിലെ നാഴികക്കല്ലായി ഈ വേള മാറി.ഘാന പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
July 03rd, 12:32 am
മൂന്ന് പതിറ്റാണ്ടുകളുടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്.'മൻ കി ബാത്തിന്റെ' 123-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-06-2025)
June 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം, നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ സമയത്ത്, നിങ്ങളെല്ലാവരും യോഗയുടെ ഊർജ്ജവും 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ ഓർമ്മകളുംകൊണ്ട് നിറഞ്ഞിരിക്കയാവാം. ഇത്തവണയും, ജൂൺ 21 ന്, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും കോടിക്കണക്കിന് ആളുകൾ 'അന്താരാഷ്ട്ര യോഗദിന'ത്തിൽ പങ്കെടുത്തു. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കാം 10 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ, ഈ ആചരണം എല്ലാ വർഷവും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ യോഗ സ്വീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത്തവണ 'യോഗ ദിന'ത്തിന്റെ ആകർഷകമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് മൂന്ന് ലക്ഷം പേർ ഒരുമിച്ച് യോഗ ചെയ്തു. മറ്റൊരു അത്ഭുതകരമായ രംഗം വിശാഖപട്ടണത്ത് നിന്ന് തന്നെ വന്നു, രണ്ടായിരത്തിലധികം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റിൽ 108 സൂര്യ നമസ്‌കാരങ്ങൾ ചെയ്തു. എത്രമാത്രം അച്ചടക്കം, എത്രമാത്രം സമർപ്പണം ഉണ്ടായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. നമ്മുടെ നാവികസേനയുടെ കപ്പലുകളിലും യോഗയുടെ ഒരു മഹത്തായ കാഴ്ച കണ്ടു. തെലങ്കാനയിൽ നടന്ന ഒരു യോഗ ക്യാമ്പിൽ മൂവായിരം ദിവ്യാംഗ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തു. യോഗ എങ്ങനെ ശാക്തീകരണത്തിന്റെ ഒരു മാധ്യമമാണെന്ന് അവർ കാണിച്ചുതന്നു. ഡൽഹിയിലെ ജനങ്ങൾ യോഗയെ സുന്ദരമായ യമുന എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തുകയും യമുനയുടെ തീരത്ത് യോഗ പരിശീലിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിലും ആളുകൾ യോഗ ചെയ്തു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഐ.ടി.ബി.പി. സൈനികരും യോഗയിൽ പങ്കെടുത്തുകൊണ്ട് ധൈര്യവും സാധനയും പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. വട്നഗറിൽ 2121 പേർ ഒരുമിച്ച് ഭുജംഗാസനം ചെയ്തു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ്, ലോകത്തിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും യോഗയുടെ ചിത്രങ്ങൾ വന്നു, എല്ലാ ചിത്രങ്ങളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇത്തവണത്തെ പ്രമേയം വളരെ സവിശേഷവുമായിരുന്നു, ‘Yoga for one earth, one health’ 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ'. ഇത് വെറുമൊരു മുദ്രാവാക്യമല്ല, 'വസുധൈവ കുടുംബകം' എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദിശയാണിത്. ഇപ്രാവശ്യത്തെ യോഗദിനത്തിന്റെ മഹത്വം തീർച്ചയായും കൂടുതൽ ആളുകളെ യോഗ സ്വീകരിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast
March 16th, 11:47 pm
PM Modi interacted with Lex Fridman in a podcast about various topics ranging from fasting to his humble beginnings to AI and more. He stressed on the unifying power of sports and said that they connect people on a deeper level and energize the world. He remarked that the management of Indian elections should be studied worldwide.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി
March 16th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.