റഷ്യയുടെ ഉപപ്രധാനമന്ത്രി ദിമിത്രി പത്രുഷേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു

September 25th, 08:56 pm

റഷ്യൻ ഫെഡറേഷന്റെ ഉപപ്രധാനമന്ത്രി ദിമിത്രി പത്രുഷേവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

September 25th, 06:16 pm

റഷ്യയുടെ ഉപപ്രധാനമന്ത്രി ശ്രീ ദിമിത്രി പട്രുഷേവ്; എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ ചിരാഗ് പാസ്വാൻ, ശ്രീ രവ്നീത്; ശ്രീ പ്രതാപ് റാവു ജാദവ്; വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, പ്രതിനിധികൾ; മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യന്മാരേ!

വേൾഡ് ഫുഡ് ഇന്ത്യ 2025നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

September 25th, 06:15 pm

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന വേൾഡ് ഫുഡ് ഇന്ത്യ 2025യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കർഷകർ, സംരംഭകർ, നിക്ഷേപകർ, നൂതനാശയക്കാർ, ഉപഭോക്താക്കൾ എന്നിവരെല്ലാം ഒരുമിച്ച് പങ്കെടുത്ത്, വേൾഡ് ഫുഡ് ഇന്ത്യയെ പുതിയ ബന്ധത്തിന്റെയും ഇടപെടലിന്റെയും സർഗ്ഗാത്മകതയുടെയും ഒരു വേദിയാക്കി മാറ്റിയതായി ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അൽപം മുമ്പാണ് താൻ എക്സിബിഷനുകൾ സന്ദർശിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി, പോഷകാഹാരം, എണ്ണ ഉപഭോഗം കുറയ്ക്കൽ, പാക്കേജുചെയ്ത ഉൽപ്പന്നങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കൽ എന്നിവയിലാണ് പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന കാര്യത്തിൽ സന്തോഷം പ്രകടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങളും ആശംസകളും നേർന്നു.