ദിവ്യ കുമാർ ആലപിച്ച “ഹർ ഘർ മന്ദിർ ഹർ ഘർ ഉത്സവ്” എന്ന ഭക്തിനിർഭരമായ ഭജൻ പങ്കുവെച്ച് പ്രധാനമന്ത്രി.
January 13th, 11:12 am
സിദ്ധാർത്ഥ് അമിത് ഭാവ്‌സർ സംഗീതം നൽകി ദിവ്യ കുമാർ ആലപിച്ച ഹർ ഘർ മന്ദിർ ഹർ ഘർ ഉത്സവ് എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ചു. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം അയോധ്യയിൽ ആ ശുഭമുഹൂർത്തം സമാഗതമായിരിക്കുന്നു എന്ന് ശ്രീ മോദി പറഞ്ഞു. ഈ ശുഭ വേളയിൽ ഭഗവാൻ ശ്രീരാമന്റെ സ്തുതി വടക്കു നിന്ന് തെക്ക് വരെയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും എല്ലായിടത്തും പ്രതിധ്വനിക്കപ്പെടും, ശ്രീ മോദി കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി താൻ രചിച്ച ഗർബ ഗാനം പങ്കുവെച്ചു
October 15th, 11:19 am
നവരാത്രി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എഴുതിയ ഒരു ഗർബ പങ്കുവെച്ചു.