ഇന്തോനേഷ്യൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി
July 07th, 02:51 pm
ഇന്തോനേഷ്യയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് ഇസ്താന മെർദേക്കയിൽ ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ഊഷ്മളമായി വരവേൽക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു. 2025 ജനുവരിയിൽ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസിഡന്റ് പ്രബോവോ നടത്തിയ ഇന്ത്യാ സന്ദർശനത്തിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.രാജസ്ഥാനിലെ ബലോത്രയിൽ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 04th, 12:50 pm
ഇന്ന് രാജസ്ഥാനിൽ, 10–12 ആയിരം സ്ഥലങ്ങളിൽ, ലക്ഷക്കണക്കിന് ആളുകൾ ഈ പരിപാടിക്കായി ഒത്തുകൂടിയതായി എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും, ഞാൻ സ്‌ക്രീനുകളിൽ നോക്കുമ്പോൾ, എല്ലായിടത്തും ഈ ജനങ്ങളെ മാത്രമാണ് ഞാൻ കാണുന്നത്, ജനങ്ങളെ, ധാരാളം ജനങ്ങളെ. സാങ്കേതികവിദ്യയിലൂടെ, രാജസ്ഥാന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള എന്റെ സഹോദരീസഹോദരന്മാർ ഇവിടെ ബന്ധപ്പെട്ടിരിക്കുന്നു, ഞാൻ അവരെയെല്ലാം വണങ്ങുന്നു.രാജസ്ഥാനിലെ ബലോത്രയിൽ 1.06 ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുകയും, ഉദ്ഘാടനം ചെയ്യുകയും, തറക്കല്ലിടുകയും ചെയ്തു
July 04th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബലോത്രയിൽ ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും, ഉദ്ഘാടനം ചെയ്യുകയും, തറക്കല്ലിടുകയും ചെയ്തു. അവിടെ തടിച്ചുകൂടിയ വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വികസന പദ്ധതികൾക്കായി എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. കടുത്ത വേനൽച്ചൂടിനെ അവഗണിച്ച് എത്തിയ ജനങ്ങളോട് ഹൃദയംഗമമായ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഈ വൻ ജനക്കൂട്ടത്തെ നിലവിലെ ഭരണത്തിനുള്ള ശക്തമായ അംഗീകാരമായി വിലയിരുത്തി. ഈ വലിയ പിന്തുണയ്ക്ക് ഞാൻ രാജസ്ഥാന്റെ മണ്ണോട് തികച്ചും കടപ്പെട്ടിരിക്കുന്നു, ഇത് ഞങ്ങളുടെ ഗവണ്മെന്റിന്റെ ശ്രമങ്ങളിലുള്ള നിങ്ങളുടെ വലിയ വിശ്വാസത്തെയാണ് വ്യക്തമാക്കുന്നത്, ശ്രീ മോദി പറഞ്ഞു.ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി
June 30th, 09:29 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി ടെലിഫോണിൽ സംസാരിച്ചു.സെയ്ഷെൽസ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 28th, 05:00 pm
ഇന്ന് രാവിലെ എനിക്ക് ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ പുരസ്കാരം നൽകി ആദരിച്ചതിന് പ്രസിഡന്റ് ഏർമിനിയോടും സെയ്ഷെൽസിലെ ജനങ്ങളോടും ഞാൻ നന്ദി പറയുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി നിരന്തരം പ്രയത്നിക്കുന്ന ഏവർക്കും ഈ പുരസ്കാരം വലിയൊരു പ്രോത്സാഹനമായിരിക്കും. ഭാരതത്തിലെ 140 കോടി ജനങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളുമായാണ് ഞാൻ ഇവിടേക്ക് എത്തിയിരിക്കുന്നത്.ഫ്രാൻസിലെ പാരിസിൽ ഇന്ത്യൻ ജനസമൂഹത്തിൻ്റെ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 18th, 11:41 pm
ചിലർ തമിഴരും, ചിലർ പഞ്ചാബികളും, ചിലർ ഗുജറാത്തികളും, ചിലർ മറാത്തികളും, മറ്റു ചിലർ ബംഗാളികളുമാണ്. ഇന്ത്യയുടെ ഓരോ കോണിന്റെയും പ്രതിഫലനം ഇവിടെ കാണാൻ കഴിയും.പാരീസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
June 18th, 09:30 pm
2026 ജൂൺ 18-ന് പാരീസിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ചടങ്ങ് നടക്കുന്ന വേദിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളവും വർണ്ണാഭവുമായ സ്വീകരണമാണ് ലഭിച്ചത്. ഇത് പ്രവാസി സമൂഹത്തിന് മാതൃരാജ്യത്തോടുള്ള ആഴമേറിയ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.ജി-7 ഉച്ചകോടിയുടെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 17th, 12:38 am
ജി-7 ഉച്ചകോടിയുടെ ഭാഗമായി ഫ്രാൻസിലെ എവിയാനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. 2026-ൽ ഇരു നേതാക്കളും തമ്മിലുള്ള ഈ മൂന്നാമത്തെ കൂടിക്കാഴ്ച, ശക്തവും ഊർജ്ജസ്വലവുമായ ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈറ്റ് അമീറുമായി സംസാരിച്ചു
June 09th, 03:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ സബാഹുമായി ടെലിഫോൺ സംഭാഷണം നടത്തി.യു.എസ് സ്റ്റേറ്റ് സെക്രട്ടറി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
May 23rd, 04:20 pm
യുഎസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.സൈപ്രസ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള സംയുക്തപ്രസ്താവന
May 22nd, 09:31 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡൗലിഡസ് 2026 മെയ് 20 മുതൽ 23 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. യൂറോപ്യൻ യൂണിയൻ കൗൺസിലിൽ സൈപ്രസിന്റെ അധ്യക്ഷകാലത്താണ് ഈ സന്ദർശനം എന്നതിനാൽ ഇതിനു സവിശേഷമായ പ്രാധാന്യമുണ്ട്.ഇറ്റാലിയൻ പ്രധാനമന്ത്രിയോടൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
May 20th, 05:00 pm
ഏകദേശം കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ പ്രധാനമന്ത്രി മെലോനിയെ കാണാൻ എനിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള അടുത്ത സഹകരണത്തെയും പരസ്പര ധാരണയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. അവരുടെ നേതൃത്വത്തിന് കീഴിൽ നമ്മുടെ ബന്ധങ്ങൾക്ക് ഒരു പുതിയ ചാലകശക്തിയും പുതിയ ദിശയും പുതുക്കിയ ആത്മവിശ്വാസവും കൈവന്നിരിക്കുന്നു. നമ്മൾ തമ്മിലുള്ള ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന വേളയിൽ നമ്മൾ ഒരു സവിശേഷ തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിക്കുന്നുവെന്നതിൽ എനിക്ക് സന്തോഷമുണ്ട്.നോർവേ പ്രധാനമന്ത്രിയോടൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
May 18th, 04:44 pm
കഴിഞ്ഞ വർഷം ഞാൻ നോർവേ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണം കാരണം ആ യാത്ര മാറ്റിവെക്കേണ്ടിവന്നു. ഭീകരതയ്‌ക്കെതിരെ ആ പ്രയാസകരമായ സമയത്ത് നോർവേ ഇന്ത്യയ്‌ക്കൊപ്പം ദൃഢമായി നിലകൊണ്ടു. ഇത് നമ്മുടെ സൗഹൃദത്തിന്റെ കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ന് ഞാൻ നോർവേ സന്ദർശിക്കുമ്പോൾ ആ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുന്നു.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന
May 17th, 03:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി
May 14th, 04:43 pm
റഷ്യൻ ഫെഡറേഷന്റെ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.സമാധാനത്തിനും പ്രാദേശിക സ്ഥിരതയ്ക്കുമുള്ള പിന്തുണ ആവർത്തിച്ചുകൊണ്ട് യു.എ.ഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി
May 05th, 01:11 pm
മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേൽക്കാനിടയായ, യു.എ.ഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.ભારત-ROK સ્પેશિયલ સ્ટ્રેટેજિક પાર્ટનરશિપ માટે સંયુક્ત વ્યૂહાત્મક વિઝન
April 20th, 10:53 pm
પ્રધાનમંત્રી શ્રી નરેન્દ્ર મોદીના આમંત્રણ પર, રિપબ્લિક ઓફ કોરિયા (ROK) ના રાષ્ટ્રપતિ મહામહિમ લી જે મ્યુંગે 19 થી 21 એપ્રિલ 2026 દરમિયાન ભારતની સત્તાવાર મુલાકાત લીધી હતી, જે કોઈ કોરિયન રાષ્ટ્રપતિ દ્વારા પદ સંભાળ્યા પછી ભારતની સૌથી વહેલી મુલાકાત છે. રાષ્ટ્રપતિ લી જે મ્યુંગની સાથે મંત્રીઓ, વરિષ્ઠ અધિકારીઓ અને કોરિયન કંપનીઓના અગ્રણી CEOs સહિતનું ઉચ્ચ સ્તરીય પ્રતિનિધિમંડળ આવ્યું હતું.പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ച് ലോക്‌സഭയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിന്റെ പൂർണ്ണരൂപം
March 23rd, 02:15 pm
പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചും അത് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും സംസാരിക്കാനാണ് ഞാൻ ഈ ബഹുമാനപ്പെട്ട സഭയിൽ എത്തിയത്. പശ്ചിമേഷ്യയിലെ സ്ഥിതി വളരെയധികം ആശങ്കാജനകമാണ്. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകളായി, ശ്രീ ജയ്ശങ്കർ ജിയും ശ്രീ ഹർദീപ് പുരി ജിയും ഈ വിഷയത്തിൽ ആവശ്യമായ വിവരങ്ങൾ സഭയ്ക്ക് നൽകിയിട്ടുണ്ട്. പ്രതിസന്ധി മൂന്ന് ആഴ്ചയിലധികം നീണ്ടുനിൽക്കുന്നതിനാൽ, ആഗോള സമ്പദ്‌വ്യവസ്ഥയിലും ജനങ്ങളുടെ ജീവിതത്തിലും അതിന്റെ പ്രതികൂല സ്വാധീനം പ്രകടമാണ്. ഈ പ്രതിസന്ധിക്ക് വേഗത്തിൽ പരിഹാരം കാണണമെന്ന് ലോകം മുഴുവൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നു.പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് ലോക്‌സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 23rd, 02:00 pm
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ചും അത് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തുന്ന വ്യാപകമായ വെല്ലുവിളികളെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തു. മൂന്നാഴ്ചയിലധികമായി തുടരുന്ന ഈ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയിലും മനുഷ്യജീവിതത്തിലും അതീവ ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഇത് പരിഹരിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം അടിവരയിട്ടുപറഞ്ഞു. ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുന്നതിനായി ലോകം മുഴുവൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുകയാണ്. സാഹചര്യത്തിന്റെ ഗൗരവം എടുത്തുപറഞ്ഞുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു,ജോർദാൻ രാജാവുമായി സംസാരിച്ച് പ്രധാനമന്ത്രി
March 19th, 07:16 pm
ആഘോഷവേളയിലെ ആശംസകൾ കൈമാറുന്നതിനും മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം ചർച്ച ചെയ്യുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി ടെലിഫോൺ സംഭാഷണം നടത്തി.