നവ റായ്പൂരിലെ സത്യസായി സഞ്ജീവനി ചൈൽഡ് ഹാർട്ട് ഹോസ്പിറ്റലിൽ ഹൃദ്രോഗ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കുട്ടികളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ ഇംഗ്ലീഷ് വിവർത്തനം

November 01st, 05:30 pm

ഞാൻ ഒരു ഹോക്കി ചാമ്പ്യനാണ്. ഞാൻ ഹോക്കിയിൽ 5 മെഡലുകൾ നേടിയിട്ടുണ്ട്. എന്റെ സ്കൂളിൽ നടത്തിയ പരിശോധനയിൽ, എന്റെ ഹൃദയത്തിൽ ഒരു ദ്വാരമുണ്ടെന്ന് അവർ കണ്ടെത്തി. ഞാൻ ചികിത്സയ്ക്കായി ഇവിടെ വന്നു, ശസ്ത്രക്രിയയ്ക്ക് വിധേയനായി, ഇപ്പോൾ എനിക്ക് വീണ്ടും ഹോക്കി കളിക്കാൻ കഴിയും.

​ജന്മനാ ഉള്ള ഹൃദയവൈകല്യം അതിജീവിച്ച കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി

November 01st, 05:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ദിൽ കീ ബാത്’ പരിപാടിയുടെ ഭാഗമായി ഛത്തീസ്ഗഢിലെ നവാ റായ്പുരിലെ ശ്രീ സത്യസായി സഞ്ജീവനി ആശുപത്രിയിൽ ഇന്നു നടന്ന ‘ജീവിതത്തിന്റെ സമ്മാനം’ പരിപാടിയിൽ പങ്കെടുത്തു. ജന്മനാ ഉള്ള ഹൃദയവൈകല്യങ്ങൾ ചികിത്സയിലൂടെ വിജയകരമായി അതിജീവിച്ച 2500 കുട്ടികളുമായി അദ്ദേഹം സംവദിച്ചു.