മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ആറാം പതിപ്പിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 09th, 02:51 pm
ആദരണീയ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ, ഫിൻടെക് ലോകത്തെ നൂതനാശയക്കാർ, നേതാക്കൾ, നിക്ഷേപകർ, സ്ത്രീകളേ, മാന്യരേ! മുംബൈയിലെ നിങ്ങൾക്കെല്ലാവർക്കും വളരെ ഊഷ്മളമായ സ്വാഗതം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുംബൈയിൽ ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025’-നെ അഭിസംബോധന ചെയ്തു
October 09th, 02:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ മുംബൈയിൽ ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025’-നെ അഭിസംബോധന ചെയ്തു. മുംബൈയിൽ എത്തിച്ചേർന്ന എല്ലാ പ്രതിനിധികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ച ശ്രീ മോദി, മുംബൈയെ ഊർജനഗരമെന്നും സംരംഭനഗരമെന്നും അനന്തമായ സാധ്യതകളുടെ നഗരമെന്നും വിശേഷിപ്പിച്ചു. തന്റെ സുഹൃത്തായ ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറെ അദ്ദേഹം പ്രത്യേകം സ്വാഗതംചെയ്തു. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സമയം ചെലവഴിച്ചതിനു പ്രധാനമന്ത്രി അദ്ദേഹത്തിനു നന്ദി അറിയിച്ചു.