2025-ലെ ഡിജിറ്റൽ പരിവർത്തനപുരസ്കാരം നേടിയ ഭാരതീയ റിസർവ് ബാങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി
March 16th, 02:00 pm
2025 ലെ ഡിജിറ്റൽ പരിവർത്തനപുരസ്കാരം നേടിയ ഭാരതീയ റിസർവ് ബാങ്കിനെ (ആർബിഐ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ബ്രിട്ടനിലെ യുകെയിലെ ലണ്ടനിലെ സെൻട്രൽ ബാങ്കിങ്ങിന്റെ ഡിജിറ്റൽ പരിവർത്തന പുരസ്കാരമാണ് ആർബിഐക്കു ലഭിച്ചത്. ആർബിഐ ഡെവലപ്പർ ടീം വികസിപ്പിച്ചെടുത്ത നൂതന ഡിജിറ്റൽ സംരംഭങ്ങളായ പ്രവാഹ്, സാരഥി എന്നിവയ്ക്കുള്ള അംഗീകാരമായാണു പുരസ്കാരം.