സെയ്ഷെൽസ് പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
June 28th, 02:02 pm
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി നാം നമ്മുടെ സൗഹൃദത്തെ വിശ്വാസത്തിലേക്കും വിശ്വാസത്തെ സഹകരണത്തിലേക്കും ആ സഹകരണത്തെ നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിലേക്കും എന്ന രീതിയിൽ മാറ്റിയെടുത്തു.India and Slovakia are moving forward in close coordination on the global stage: PM Modi at the India-Slovakia Joint Press Meet
June 15th, 03:00 pm
At the joint press meet in Bratislava, PM Modi and Slovak Prime Minister Robert Fico announced the elevation of India-Slovakia ties to a Comprehensive Partnership. PM Modi highlighted growing cooperation in trade, technology, defence, space, digital innovation and mobility, saying the upgraded partnership reflects shared priorities, shared trust and a shared vision for the future.ഇന്ത്യ-ഇറ്റലി സംയുക്തപ്രഖ്യാപനം
May 20th, 10:28 pm
ഇറ്റാലിയൻ മന്ത്രിമാരുടെ സമിതി അധ്യക്ഷ (പ്രധാനമന്ത്രി) ജോർജിയ മെലോനിയുടെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മേയ് 19, 20 തീയതികളിൽ ഇറ്റലിയിൽ ഔദ്യോഗിക സന്ദർശനം നടത്തി. G7 ഉച്ചകോടിക്കായി 2024 ജൂണിൽ പ്രധാനമന്ത്രി മോദി ഇറ്റലി സന്ദർശിച്ചതിനും, 2023-ൽ G20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മെലോനി ഇന്ത്യ സന്ദർശിച്ചതിനുംശേഷമുള്ള ഈ സന്ദർശനം ഉഭയകക്ഷിബന്ധങ്ങൾക്കു പുതിയ ഗതിവേഗം പകർന്നു. ഇന്ത്യ-ഇറ്റലി ബന്ധത്തെ ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം’ എന്ന നിലയിലേക്ക് ഉയർത്താൻ ഇരുനേതാക്കളും തീരുമാനിച്ചു.യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 18th, 05:00 am
ആദ്യമായി ഈ റൗണ്ട് ടേബിളിലേക്ക് എന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയറിയിക്കുന്നു. ഈ യോഗം ഗോഥെൻബർഗിൽ വെച്ച് നടക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നവീനാശയത്തിന് പേരുകേട്ടത് മാത്രമല്ല, യൂറോപ്പിന്റെ ഉത്പാദന വീര്യത്തിന്റെ ഊർജ്ജസ്വലമായ പ്രതീകം കൂടിയാണ് ഈ നഗരം.സ്വീഡനിലെ തെരഞ്ഞെടുക്കപ്പെട്ട വ്യവസായപ്രമുഖരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
May 17th, 11:16 pm
സ്വീഡൻ കിരീടാവകാശി വിക്ടോറിയ രാജകുമാരി, സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സൺ എന്നിവർക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2026 മെയ് 17-നു സ്വീഡനിലെ തെരഞ്ഞെടുക്കപ്പെട്ട CEO-മാരുമായി ആശയവിനിമയം നടത്തി.യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
May 17th, 12:12 am
2026 മെയ് 17-ന് ഗോഥെൻബർഗിൽ നടന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വോൾവോ ഗ്രൂപ്പ് ആതിഥേയത്വം വഹിച്ച പരിപാടിയിൽ സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, മുതിർന്ന യൂറോപ്യൻ വ്യവസായ പ്രമുഖർ, പ്രമുഖ യൂറോപ്യൻ-ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി
January 30th, 09:05 pm
വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി എലോയിന റോഡ്രിഗസ് ഗോമസ് ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി.ന്യൂഡൽഹിയിൽ നടന്ന രണ്ടാം WHO പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള വിവർത്തനം
December 19th, 08:11 pm
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ നമ്മുടെ തുളസി ഭായ് ഡോ. ടെഡ്രോസ്; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ എന്റെ സഹപ്രവർത്തകൻ ജെ. പി. നദ്ദ ജി; ആയുഷ് സഹമന്ത്രി പ്രതാപ് റാവു ജാദവ് ജി; ഈ പരിപാടിയിൽ പങ്കെടുത്ത മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ; വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ; വിശിഷ്ട പ്രതിനിധികളേ; പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ബഹുമാന്യരായ വിദഗ്ധരേ; സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ രണ്ടാം ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
December 19th, 07:07 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ രണ്ടാമത് പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങിനെഇന്ത്യൻ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ നരേന്ദ്ര മോദി ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ സന്ദർശിച്ച വേളയിൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന
December 16th, 03:56 pm
ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ രാജാവ് ആദരണീയനായ അബ്ദുള്ള രണ്ടാമൻ ഇബ്നു അൽ ഹുസൈന്റെ ക്ഷണപ്രകാരം, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 15-16 തീയതികളിൽ ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ സന്ദർശിച്ചു.ഫലങ്ങളുടെ പട്ടിക : റിപ്പബ്ലിക് ഓഫ് ദി ഫിലിപ്പീൻസ് പ്രസിഡന്റിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം
August 05th, 04:31 pm
ഇന്ത്യാ റിപ്പബ്ലിക്കും ഫിലിപ്പീൻസ് റിപ്പബ്ലിക്കും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനംറോസ്ഗർ മേളയുടെ ഭാഗമായി 51,000-ത്തിലധികം നിയമന കത്തുകളുടെ വിതരണ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 12th, 11:30 am
കേന്ദ്ര സർക്കാരിൽ യുവാക്കൾക്ക് സ്ഥിരം ജോലി നൽകാനുള്ള ഞങ്ങളുടെ പ്രചാരണം അനസ്യൂതം തുടരുകയാണ്. ഈ ഒരു പ്രക്രിയയിൽ ഞങ്ങൾ പേരുകേട്ടവരാണ് -ഇവിടെ ശുപാർശയില്ല, അഴിമതിയില്ല. ഇന്ന്, 51,000-ത്തിലധികം യുവാക്കൾക്ക് നിയമന കത്തുകൾ നൽകിയിട്ടുണ്ട്. ഇത്തരം തൊഴിൽ മേളകളിലൂടെ ലക്ഷക്കണക്കിന് യുവാക്കൾക്ക് ഇതിനകം കേന്ദ്ര സർക്കാരിൽ സ്ഥിരം ജോലി ലഭിച്ചിട്ടുണ്ട്. ഈ യുവാക്കൾ ഇപ്പോൾ രാഷ്ട്രനിർമ്മാണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന്, നിങ്ങളിൽ പലരും ഇന്ത്യൻ റെയിൽവേയിൽ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ ആരംഭിച്ചു. നിങ്ങളിൽ ചിലർ ഇനി രാഷ്ട്രസുരക്ഷയുടെ കാവൽക്കാരായി മാറും, തപാൽ വകുപ്പിൽ നിയമിതരായ മറ്റുള്ളവർ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സേവനങ്ങൾ എത്തിക്കാൻ സഹായിക്കും, ചിലർ എല്ലാവർക്കും ആരോഗ്യം എന്ന ദൗത്യത്തിന്റെ പാദസേവകരാകും, നിരവധി യുവ പ്രൊഫഷണലുകൾ സാമ്പത്തിക ഉൾപ്പെടുത്തൽ ത്വരിതപ്പെടുത്താൻ സഹായിക്കും, മറ്റുള്ളവർ ഭാരതത്തിന്റെ വ്യാവസായിക വികസനം മുന്നോട്ട് നയിക്കും. നിങ്ങളുടെ വകുപ്പുകൾ വ്യത്യസ്തമായിരിക്കാം, പക്ഷേ ലക്ഷ്യം ഒന്നുതന്നെയാണ്.ആ ലക്ഷ്യം എന്താണ്? നമ്മൾ അത് വീണ്ടും വീണ്ടും ഓർമ്മിക്കണം: വകുപ്പ്, ചുമതല, സ്ഥാനം അല്ലെങ്കിൽ പ്രദേശം എന്തുതന്നെയായാലും - ഒരേയൊരു ലക്ഷ്യം രാഷ്ട്രസേവനമാണ്. നമ്മെ നയിക്കുന്ന തത്വം : പൗരന്മാർ ആദ്യം. രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിനുള്ള ഒരു മികച്ച വേദി നിങ്ങൾക്ക് നൽകിയിരിക്കുന്നു. ജീവിതത്തിലെ ഇത്രയും പ്രധാനപ്പെട്ട ഒരു ഘട്ടത്തിൽ ഈ മഹത്തായ വിജയം നേടിയതിന് നിങ്ങളെയെല്ലാം ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ കരിയറിലെ ഈ പുതിയ യാത്രയ്ക്ക് എന്റെ ആശംസകൾ നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽമേളയെ അഭിസംബോധനചെയ്തു
July 12th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തൊഴിൽമേളയെ അഭിസംബോധന ചെയ്തു. വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000-ത്തിലധികം യുവാക്കൾക്കു വിദൂരദൃശ്യസംവിധാനത്തിലൂടെ നിയമനപത്രങ്ങൾ വിതരണം ചെയ്തു. ഇന്ത്യാഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ ജോലിയിൽ പ്രവേശിക്കുന്ന ഈ യുവാക്കളുടെ പുതിയ ഉത്തരവാദിത്വങ്ങളുടെ തുടക്കമാണ് ഇന്ന് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത കടമകൾക്കിടയിലും ‘പൗരൻ ആദ്യം’ എന്ന തത്വത്താൽ നയിക്കപ്പെടുന്ന ദേശീയ സേവനമാണ് അവരുടെ പൊതുലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.ഇന്ത്യ-ക്രൊയേഷ്യ പ്രധാനമന്ത്രിമാരുടെ പ്രസ്താവന
June 19th, 06:06 pm
ക്രൊയേഷ്യൻ റിപ്പബ്ലിക്ക് പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ചിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂൺ 18 ന് ക്രൊയേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ പ്രഥമ ക്രൊയേഷ്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ബന്ധം ശക്തിപ്പെടുത്തുന്നതിന് ആക്കം കൂട്ടുന്നതായിരുന്നു.This is the right time to Create In India, Create For The World: PM Modi at WAVES Summit
May 01st, 03:35 pm
At the inaugural address of WAVES 2025, PM Modi called it a landmark moment for the global creative community. He emphasized that the summit unites over 100 nations through storytelling, music, gaming, and innovation, showcasing India's leadership in culture and creativity.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘വേവ്സ് 2025’ ഉദ്ഘാടനം ചെയ്തു
May 01st, 11:15 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യയിലെ പ്രഥമ ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടിയായ WAVES 2025, മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ന് ആഘോഷിക്കുന്ന മഹാരാഷ്ട്ര ദിനത്തിലും ഗുജറാത്ത് സംസ്ഥാന രൂപീകരണ ദിനത്തിലും ഏവർക്കും ആശംസകൾ നേർന്നു. എല്ലാ അന്താരാഷ്ട്ര വിശിഷ്ട വ്യക്തികളുടെയും, അംബാസഡർമാരുടെയും, സർഗാത്മക വ്യവസായത്തിലെ പ്രമുഖരുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, 100-ലധികം രാജ്യങ്ങളിലെ കലാകാരർ, നൂതനാശയ ഉപജ്ഞാതാക്കൾ, നിക്ഷേപകർ, നയആസൂത്രകർ എന്നിവർ ഒത്തുചേർന്ന് കഴിവുകളുടെയും സർഗാത്മകതയുടെയും ആഗോള ആവാസവ്യവസ്ഥയ്ക്ക് അടിത്തറ പാകിയെന്നു ചൂണ്ടിക്കാട്ടി. “WAVES എന്നതു വെറും ചുരുക്കപ്പേരല്ല; മറിച്ച് സംസ്കാരം, സർഗാത്മകത, സാർവത്രിക വിനിമയക്ഷമത എന്നിവയെ പ്രതിനിധാനം ചെയ്യുന്ന തരംഗമാണ്” – അദ്ദേഹം പറഞ്ഞു. സിനിമകൾ, സംഗീതം, ഗെയിമിങ്, അനിമേഷൻ, കഥപറച്ചിൽ എന്നിവയുടെ വിപുലമായ ലോകത്തെയാണ് ഉച്ചകോടി പ്രദർശിപ്പിക്കുന്നതെന്നും, കലാകാരർക്കും സ്രഷ്ടാക്കൾക്കും ഒത്തുചേരാനും സഹകരിക്കാനുമുള്ള ആഗോള വേദി ഇതു വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപ്രധാനമായ ഈ വേളയിൽ പങ്കെടുത്ത ഏവരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള വിശിഷ്ടാതിഥികൾക്ക് ഊഷ്മളമായ സ്വാഗതം ആശംസിക്കുകയും ചെയ്തു.പ്രധാനമന്ത്രി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും
April 30th, 03:42 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും. മെയ് ഒന്നിനു രാവിലെ 10.30നു മുംബൈയിൽ അദ്ദേഹം ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) ഉദ്ഘാടനം ചെയ്യും.പാരീസിലെ എ ഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം
February 11th, 03:15 pm
നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് ഒരു എ ഐ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്‌താൽ, അതിന് നിങ്ങളുടെ ആരോഗ്യത്തെപ്പറ്റി ലളിതമായ ഭാഷയിൽ, യാതൊരു പ്രയാസവുമില്ലാതെ വിശദീകരിക്കാൻ കഴിയും. എന്നാൽ, ഇടതു കൈകൊണ്ട് എഴുതുന്ന ഒരാളുടെ ചിത്രം വരയ്ക്കാൻ നിങ്ങൾ അതേ ആപ്പിനോട് ആവശ്യപ്പെടുകയാണെങ്കിൽ, വലതു കൈകൊണ്ട് എഴുതുന്ന ഒരാളെ ആപ്പ് മിക്കവാറും വരയ്ക്കും. കാരണം പരിശീലന ഡാറ്റയിൽ മുന്നിട്ട് നിൽക്കുന്നത് അതാണ്.പാരീസിൽ നടന്ന എ ഐ പ്രവർത്തന ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹ-അധ്യക്ഷത വഹിച്ചു
February 11th, 03:00 pm
പാരീസിൽ നടന്ന എഐ പ്രവർത്തന ഉച്ചകോടിയിൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹ അധ്യക്ഷ സ്ഥാനം വഹിച്ചു. ഒരാഴ്ച നീണ്ടുനിന്ന ഉച്ചകോടിയിൽ ഫെബ്രുവരി 6-7 തീയതികളിൽ ശാസ്ത്ര സമ്മേളനങ്ങളും തുടർന്ന് ഫെബ്രുവരി 8-9 തീയതികളിൽ സാംസ്കാരിക പരിപാടികളും നടന്നു. സമാപനത്തിൽ ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, വ്യവസായ വിദഗ്ധർ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം നടന്നു'Mission Mausam' aims to make India a climate-smart nation: PM Modi
January 14th, 10:45 am
PM Modi addressed the 150th Foundation Day of IMD, highlighting India's rich meteorological heritage and IMD's advancements in disaster management, weather forecasting, and climate resilience. He launched ‘Mission Mausam’ to make India a weather-ready, climate-smart nation and released the IMD Vision-2047 document.