ഇന്ത്യ-ന്യൂസിലൻഡ് ബിസിനസ്സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
July 11th, 08:20 am
ഓക്ക്‌ലൻഡിൽ നിങ്ങളെല്ലാവർക്കുമൊപ്പം ഇവിടെയായിരിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഇന്ത്യയോടുള്ള അനുകൂലമായ കാഴ്ചപ്പാടിനും ആഴമേറിയ പ്രതിബദ്ധതയ്ക്കും പ്രധാനമന്ത്രി ലക്സണോട് ഞാൻ എന്റെ പ്രത്യേക നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു.Prime Minister addresses business leaders in New Zealand
July 11th, 08:16 am
PM Modi interacted with leading CEOs and business leaders from India and New Zealand, highlighting the vast opportunities for trade, investment and innovation. He invited New Zealand businesses to partner India's growth story and help achieve the shared goal of doubling bilateral trade to NZD 7 billion by 2030.നേട്ടങ്ങളുടെ പട്ടിക: 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ജപ്പാൻ പ്രധാനമന്ത്രി നടത്തിയ ഇന്ത്യാ സന്ദർശനം
July 02nd, 10:39 pm
അർദ്ധചാലകങ്ങൾ, നിർണായക ധാതുക്കൾ, നിർമിത ബുദ്ധി ഉൾപ്പെടെയുള്ള വിവര-വിനിമയ സാങ്കേതികവിദ്യ (ICT), ശുദ്ധോർജ്ജം, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ സംയുക്ത പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി പദ്ധതിയധിഷ്ഠിത സഹകരണം പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യ-ജപ്പാൻ ഫാക്ട് ഷീറ്റ് 2.0 ഈ നിർണായക മേഖലയിൽ വളർന്നുവരുന്ന ഇന്ത്യ-ജപ്പാൻ G2G, B2B പങ്കാളിത്തം വ്യക്തമാക്കുന്നു.ജി7 ഉച്ചകോടിയുടെ ഭാഗമായി എവിയാനിൽ വെച്ച് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 17th, 05:34 pm
ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഫ്രീഡ്രിക് മെർസുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 18th, 05:00 am
ആദ്യമായി ഈ റൗണ്ട് ടേബിളിലേക്ക് എന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണോട് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയറിയിക്കുന്നു. ഈ യോഗം ഗോഥെൻബർഗിൽ വെച്ച് നടക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നവീനാശയത്തിന് പേരുകേട്ടത് മാത്രമല്ല, യൂറോപ്പിന്റെ ഉത്പാദന വീര്യത്തിന്റെ ഊർജ്ജസ്വലമായ പ്രതീകം കൂടിയാണ് ഈ നഗരം.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന
May 17th, 03:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
May 17th, 12:12 am
2026 മെയ് 17-ന് ഗോഥെൻബർഗിൽ നടന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രിയെ (ERT) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വോൾവോ ഗ്രൂപ്പ് ആതിഥേയത്വം വഹിച്ച പരിപാടിയിൽ സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, മുതിർന്ന യൂറോപ്യൻ വ്യവസായ പ്രമുഖർ, പ്രമുഖ യൂറോപ്യൻ-ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ഫിൻലാൻഡ് പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
March 05th, 11:55 am
ഇന്ന് ലോകം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുക്രെയ്ൻ മുതൽ പശ്ചിമേഷ്യ വരെ, ലോകത്തിന്റെ പല ഭാഗങ്ങളും സംഘർഷാവസ്ഥ നേരിടുന്നത് തുടരുകയാണ്. ഇത്തരമൊരു ആഗോള സാഹചര്യത്തിൽ, ലോകത്തിലെ രണ്ട് പ്രധാന നയതന്ത്ര ശക്തികളായ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധം ഒരു സുവർണ്ണ ഘട്ടത്തിലേക്ക് കടക്കുകയാണ്. നമ്മുടെ വളരുന്ന സഹകരണം ആഗോള സ്ഥിരതയ്ക്കും വികസനത്തിനും പങ്കാളിത്ത സമൃദ്ധിക്കും പുതിയ കരുത്ത് പകരുന്നു.'സ്റ്റാർട്ടപ്പ് ഇന്ത്യ'യുടെ പത്താം വാർഷിക ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 16th, 01:30 pm
ഇന്ന് നമ്മളെല്ലാവരും ഇവിടെ ഒത്തുകൂടിയിരിക്കുന്നത് സവിശേഷമായ ഒരു സന്ദർഭത്തിലാണ്. ഈ ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ, സ്റ്റാർട്ടപ്പ് സ്ഥാപകരുടെയും നവീന ചിന്തകരുടെയും (innovators) ഈ കൂട്ടായ്മയിൽ, പുതിയതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഭാരതത്തിന്റെ ഭാവിയാണ് എന്റെ മുന്നിൽ ഞാൻ കാണുന്നത്.ഫലങ്ങളുടെ പട്ടിക: ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി ചാൻസലറുടെ ഇന്ത്യാ സന്ദർശനം (ജനുവരി 12-13, 2026)
January 12th, 03:47 pm
ഉഭയകക്ഷി പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള സംയുക്ത പ്രഖ്യാപനംഅഹമ്മദാബാദിലെ ഇന്ത്യ-ജർമ്മനി സിഇഒ ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 12th, 01:35 pm
ഇന്ത്യ-ജർമ്മനി സിഇഒ ഫോറത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇന്ത്യ-ജർമ്മനി ബന്ധത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഇന്ത്യ-ജർമ്മനി തന്ത്രപരമായ പങ്കാളിത്തത്തിന്റെ രജത ജൂബിലിയും ആഘോഷിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു സമയത്താണ് ഈ യോഗം നടക്കുന്നത്. അതിനർത്ഥം നമ്മുടെ ബന്ധത്തിന് പ്ലാറ്റിനത്തിന്റെ നിലനിൽപ്പും വെള്ളിയുടെ തിളക്കവുമുണ്ടെന്നാണ്.ജർമ്മൻ ചാൻസലറുമായി ചേർന്നുള്ള സംയുക്ത വാർത്താ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
January 12th, 12:49 pm
സ്വാമി വിവേകാനന്ദ ജയന്തി ദിനമായ ഇന്ന് ചാൻസലർ മെർസിനെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് പ്രത്യേക സന്തോഷമുണ്ട്. സ്വാമി വിവേകാനന്ദൻ തന്നെ ഭാരതത്തിനും ജർമ്മനിക്കും ഇടയിൽ ദർശനത്തിന്റെയും വിജ്ഞാനത്തിന്റെയും ആത്മീയതയുടെയും ഒരു പാലം പണിതിരുന്നു എന്നത് സന്തോഷകരമായ ഒരു യാദൃശ്ചികതയാണ്. ഇന്ന് ചാൻസലർ മെർസിന്റെ സന്ദർശനം ആ പാലത്തിന് പുതിയ ഊർജ്ജവും പുതുക്കിയ വിശ്വാസവും വ്യാപ്തിയും നൽകുന്നു.പ്രധാനമന്ത്രി ജർമനിയുടെ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
September 03rd, 08:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജർമനിയുടെ വിദേശകാര്യമന്ത്രി ജോഹാൻ വഡെഫുളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ജർമ്മനിയും തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25 വർഷം ആഘോഷിക്കുകയാണ്. ഊർജസ്വലമായ ജനാധിപത്യ രാജ്യങ്ങളെന്ന നിലയിലും മുൻനിര സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിലും, വ്യാപാരം, സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിരത, ഉൽപ്പാദനം, ചലനക്ഷമത എന്നിവയിൽ പരസ്പര പ്രയോജനകരമായ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള അപാരമായ സാധ്യതകൾ ഞങ്ങൾ കാണുന്നു - ശ്രീ മോദി പറഞ്ഞു.ക്രൊയേഷ്യൻ പ്രധാനമന്ത്രിക്കൊപ്പമുള്ള വാർത്താക്കുറിപ്പിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമർശത്തിന്റെ പൂർണരൂപം
June 18th, 09:56 pm
ചരിത്രപരവും മനോഹരവുമായ സാഗ്രെബ് നഗരത്തിൽ എനിക്കു ലഭിച്ച സ്നേഹവാത്സല്യങ്ങൾക്കു ക്രൊയേഷ്യൻ പ്രധാനമന്ത്രിക്കും ഗവണ്മെന്റിനും ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.പ്രധാനമന്ത്രി ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി
June 18th, 08:02 am
ആൽബർട്ടയിലെ കനനാസ്‌കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരണീയനായ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഇന്ന് ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. സമീപകാലത്ത് കാനഡയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് കാർണി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇരു നേതാക്കളും തമ്മിൽ നടത്തിയ ആദ്യത്തെ നേരിട്ടുള്ള ആശയവിനിമയമായിരുന്നു ഇത്. ഇന്ത്യ-കാനഡ ബന്ധങ്ങളുടെ അവസ്ഥയെക്കുറിച്ചും മുന്നോട്ടുള്ള വഴിയെകുറിച്ചുമുള്ള തുറന്ന ചർച്ചകൾക്ക് ഈ കൂടിക്കാഴ്ച ഇരുപക്ഷത്തിനും അവസരം നൽകി.ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ജർമ്മൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി
June 17th, 11:58 pm
കാനഡയിലെ കനനാസ്കിസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ശ്രീ. ഫ്രെഡറിക് മെർസുമായി കൂടിക്കാഴ്ച നടത്തി. 2025 മെയ് മാസത്തിൽ ചാൻസലർ മെർസ് അധികാരമേറ്റതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. തെരഞ്ഞെടുപ്പിലെ വിജയത്തിനും സ്ഥാനമേറ്റതിനും പ്രധാനമന്ത്രി ചാൻസലറെ അഭിനന്ദിച്ചു. കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ ഉണ്ടായ ദാരുണമായ വിമാനാപകടത്തിൽ ജർമ്മൻ സർക്കാർ അനുശോചനം അറിയിച്ചതിന് അദ്ദേഹം അതിയായ നന്ദി രേഖപ്പെടുത്തി.ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി
April 16th, 05:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായി ടെലിഫോൺ സംഭാഷണം നടത്തി.The vision of Investment in People stands on three pillars – Education, Skill and Healthcare: PM Modi
March 05th, 01:35 pm
PM Modi participated in the Post-Budget Webinar on Employment and addressed the gathering on the theme Investing in People, Economy, and Innovation. PM remarked that India's education system is undergoing a significant transformation after several decades. He announced that over one crore manuscripts will be digitized under Gyan Bharatam Mission. He noted that India, now a $3.8 trillion economy will soon become a $5 trillion economy. PM highlighted the ‘Jan-Bhagidari’ model for better implementation of the schemes.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘തൊഴിലവസരങ്ങൾ വർധിപ്പിക്കൽ - ജനങ്ങളിലും സമ്പദ്‌വ്യവസ്ഥയിലും നൂതനാശയങ്ങളിലും നിക്ഷേപിക്കൽ’ എന്ന വിഷയത്തിൽ ബജറ്റിനുശേഷമുള്ള വെബിനാറിനെ അഭിസംബോധന ചെയ്തു
March 05th, 01:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ബജറ്റിനുശേഷമുള്ള, തൊഴിലിനെക്കുറിച്ചുള്ള വെബിനാറിനെ അഭിസംബോധന ചെയ്തു. വികസിത ഭാരതത്തിന്റെ രൂപരേഖ നിർവചിക്കുന്ന ‘ജനങ്ങളിലും സമ്പദ്‌വ്യവസ്ഥയിലും നവീകരണത്തിലും നിക്ഷേപിക്കൽ’ എന്ന വിഷയത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. ഈ വർഷത്തെ ബജറ്റ് ഈ വിഷയത്തെ വലിയ തോതിൽ പ്രതിഫലിപ്പിക്കുന്നതായും ഇന്ത്യയുടെ ഭാവിയിലേക്കുള്ള രൂപരേഖയായി വർത്തിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാനസൗകര്യങ്ങൾ, വ്യവസായങ്ങൾ, ജനങ്ങൾ, സമ്പദ്‌വ്യവസ്ഥ, നവീകരണം എന്നിവയിലുടനീളം നിക്ഷേപങ്ങൾക്കു തുല്യമായ മുൻഗണന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശേഷിവികസനവും പ്രതിഭകളെ പരിപോഷിപ്പിക്കലും രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമാണെന്നു പറഞ്ഞ ശ്രീ മോദി, വികസനത്തിന്റെ അടുത്ത ഘട്ടം ആവശ്യമുള്ളതിനാൽ ഈ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനും മുന്നോട്ടുവരാനും എല്ലാ പങ്കാളികളോടും അഭ്യർഥിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വിജയത്തിന് ഇത് അനിവാര്യമാണെന്നും ഓരോ സ്ഥാപനത്തിന്റെയും വിജയത്തിന്റെ അടിസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.സംയുക്ത പ്രസ്താവന: രണ്ടാം ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി
November 19th, 11:22 pm
റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്കിടെ, 2024 നവംബർ 19ന്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എംപിയും രണ്ടാം ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി നടത്തി.