80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ പ്രധാന സവിശേഷതകൾ

August 15th, 04:44 pm

80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദി ഇന്ന് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടയിൽ ഉൽപ്പാദനം, ഡിജിറ്റൽ വളർച്ച, പൊതുജന സേവന വിതരണം എന്നിവയിലെ ഇന്ത്യയുടെ പുരോഗതിയുടെ വിശദമായ റിപ്പോർട്ട് കാർഡ് അദ്ദേഹം തന്റെ പ്രസംഗത്തിൽ അവതരിപ്പിച്ചു. ദേശീയ അഭിലാഷങ്ങൾ കൈവരിക്കുന്നതിനുള്ള ഏഴ് പ്രധാന മേഖലകൾ ഉൾക്കൊള്ളുന്ന പരിവർത്തനാത്മകമായ സപ്ത ധാരയും അദ്ദേഹം അനാച്ഛാദനം ചെയ്തു.

12 വർഷത്തെ മാറ്റങ്ങൾ: സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഇന്ത്യയുടെ പുരോഗതി ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി

August 15th, 01:18 pm

ഉത്പാദനം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജ സുരക്ഷ, യുവജന ശാക്തീകരണം, നൂതനാശയം, സാമൂഹിക സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിലുടനീളം കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയും മാറ്റങ്ങളും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉയർത്തിക്കാട്ടി.

16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി സംയുക്ത പ്രസ്താവന

July 02nd, 10:22 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ജപ്പാൻ പ്രധാനമന്ത്രി താകൈച്ചി സനേ 2026 ജൂലൈ 1 മുതൽ 3 വരെ 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. മുതിർന്ന ഉദ്യോഗസ്ഥർ, സി.ഇ.ഓമാർ, വ്യവസായ പ്രമുഖർ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധിസംഘവും പ്രധാനമന്ത്രി താകൈച്ചിക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി താകൈച്ചിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനമായിരുന്നു ഇത്.

നിർമിത ബുദ്ധി മേഖലയിലെ സഹകരണം സംബന്ധിച്ച ഇന്ത്യ-ജപ്പാൻ സംയുക്ത പ്രസ്താവന

July 02nd, 10:14 pm

നിർമിത ബുദ്ധി (AI) എന്നത് സമ്പദ്‌വ്യവസ്ഥകൾ, സമൂഹങ്ങൾ, ശാസ്ത്ര-സാങ്കേതിക വിദ്യകൾ, വ്യവസായ-വാണിജ്യ മേഖലകൾ, ഭരണം, സുരക്ഷ എന്നിവയെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന, ഒരു യുഗത്തെത്തന്നെ നിർണ്ണയിക്കുന്ന പൊതു ആവശ്യങ്ങൾക്കുള്ള സാങ്കേതികവിദ്യയാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയും ജപ്പാൻ പ്രധാനമന്ത്രിയും അംഗീകരിച്ചു. AI-യുടെ രൂപകൽപ്പന, വികസനം, വിന്യാസം, ഭരണം എന്നിവയിലെ ഇന്നത്തെ തീരുമാനങ്ങൾ നവീനാശയങ്ങൾ, സാമൂഹ്യക്ഷേമം, സാമ്പത്തിക സുരക്ഷ, അന്താരാഷ്ട്ര ക്രമം എന്നിവയിൽ ദീർഘകാല പരിണതഫലങ്ങൾ ഉണ്ടാക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. ഈ ധാരണയുടെ അടിസ്ഥാനത്തിൽ സുരക്ഷിതവും ഭദ്രവും വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതും മനുഷ്യകേന്ദ്രീകൃതവും സുസ്ഥിരവും ഉത്തരവാദിത്തമുള്ളതും നവീനാശയാധിഷ്ഠിതവുമായ ഒരു AI ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി AI മേഖലയിൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധശേഷിയും മത്സരശേഷിയും പരസ്പരം വർധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലും നവീനാശയവും വളർച്ചയും കൊണ്ടുവരുന്നതിനുമായി സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ അവർ യോജിച്ചു.

ഹൈദരാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

May 10th, 03:45 pm

ദേശീയവും ആഗോളവുമാണ് സൈബരാബാദിന്റെ കരുത്ത്. തെലങ്കാനയുടെയും രാജ്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിന്റെ പ്രധാന കേന്ദ്രമാണിത്. അതിനാൽ തെലങ്കാനയെ രാജ്യത്തിന്റെ വലിയൊരു നിർമ്മാണ ശക്തികേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിരവധി വലിയ പദ്ധതികൾക്കാണ് ഇന്ന് സൈബരാബാദിൽ നിന്ന് തുടക്കം കുറിക്കുന്നത്. ഇന്ന് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച പദ്ധതികൾ ഇവിടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തെലങ്കാനയുടെ കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കുകയും ചെയ്യും. ഈ പദ്ധതികൾക്ക് തെലങ്കാനയിലെ ജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

ഹൈദരാബാദിൽ 9,400 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു

May 10th, 03:30 pm

തെലങ്കാനയിലെ ഹൈദരാബാദിൽ ഏകദേശം 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ദേശീയവും ആഗോളവുമായി പ്രാധാന്യമുള്ള കേന്ദ്രമെന്ന നിലയിൽ ഹൈദരാബാദിന്റെ പരിവർത്തനപരമായ പങ്ക് എടുത്തുപറഞ്ഞു. തെലങ്കാനയുടെയും രാജ്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിൽ ഈ മേഖലയ്ക്കുള്ള നിർണ്ണായക പങ്ക് അടിവരയിട്ട അദ്ദേഹം, ഇന്ന് ആരംഭിച്ച ബൃഹത്തായ പദ്ധതികൾ തെലങ്കാനയെ എങ്ങനെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് വിശദീകരിച്ചു. പദ്ധതികൾ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഈ പദ്ധതികളുടെ പേരിൽ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചു.

ഇന്ത്യ-ഒമാൻ ബിസിനസ് ഫോറത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

December 18th, 04:08 pm

ഏഴു വർഷത്തിനു ശേഷം ഒമാൻ സന്ദർശിക്കാൻ കഴിഞ്ഞതും ഇന്ന് നിങ്ങളെല്ലാവരുമായും ഇടപഴകാൻ അവസരം ലഭിച്ചതും ഒരു സവിശേഷ ബഹുമതിയാണ്.

ഇന്ത്യ-ഒമാൻ ബിസിനസ് ഫോറത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

December 18th, 11:15 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മസ്‌കറ്റിൽ നടന്ന ഇന്ത്യ-ഒമാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് അൽ യൂസഫ്, ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഷെയ്ഖ് ഫൈസൽ അൽ റവാസ്, ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, CII പ്രസിഡന്റ് ശ്രീ രാജീവ് മേമാനി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഊർജ്ജം, കൃഷി, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണം, ആരോഗ്യം, സാമ്പത്തിക സേവനങ്ങൾ, ഹരിത വികസനം, വിദ്യാഭ്യാസം, കണക്റ്റിവിറ്റി എന്നീ മേഖലകളിലെ ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായ പ്രതിനിധികൾ ഫോറത്തിൽ സന്നിഹിതരായിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ നരേന്ദ്ര മോദി ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ സന്ദർശിച്ച വേളയിൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന

December 16th, 03:56 pm

ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ രാജാവ് ആദരണീയനായ അബ്ദുള്ള രണ്ടാമൻ ഇബ്നു അൽ ഹുസൈന്റെ ക്ഷണപ്രകാരം, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 15-16 തീയതികളിൽ ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ സന്ദർശിച്ചു.

List of Outcomes Visit of Prime Minister to Jordan

December 15th, 11:52 pm

During the meeting between PM Modi and HM King Abdullah II of Jordan, several MoUs were signed. These include agreements on New and Renewable Energy, Water Resources Management & Development, Cultural Exchange and Digital Technology.

മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ആറാം പതിപ്പിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

October 09th, 02:51 pm

ആദരണീയ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ, ഫിൻടെക് ലോകത്തെ നൂതനാശയക്കാർ, നേതാക്കൾ, നിക്ഷേപകർ, സ്ത്രീകളേ, മാന്യരേ! മുംബൈയിലെ നിങ്ങൾക്കെല്ലാവർക്കും വളരെ ഊഷ്മളമായ സ്വാഗതം!

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുംബൈയിൽ ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025’-നെ അഭിസംബോധന ചെയ്തു

October 09th, 02:50 pm

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ മുംബൈയിൽ ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025’-നെ അഭിസംബോധന ചെയ്തു. മുംബൈയിൽ എത്തിച്ചേർന്ന എല്ലാ​ പ്രതിനിധികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ച ശ്രീ മോദി, മുംബൈയെ ഊർജനഗരമെന്നും സംരംഭനഗരമെന്നും അനന്തമായ സാധ്യതകളുടെ നഗരമെന്നും വിശേഷിപ്പിച്ചു. തന്റെ സുഹൃത്തായ ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറെ അദ്ദേഹം പ്രത്യേകം സ്വാഗതംചെയ്തു. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സമയം ചെലവഴിച്ചതിനു പ്രധാനമ​ന്ത്രി അദ്ദേഹത്തിനു നന്ദി അറിയിച്ചു.

മഹാരാഷ്ട്രയിലെ മുംബൈയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

October 08th, 03:44 pm

മഹാരാഷ്ട്ര ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജി, ജനപ്രിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, രാംദാസ് അത്താവാലെ ജി, കെ.ആർ. നായിഡു ജി, മുരളീധർ മൊഹോൾ ജി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ ജി, അജിത് പവാർ ജി, മറ്റ് മന്ത്രിമാർ, ഭാരതത്തിലെ ജപ്പാൻ അംബാസഡർ കെയ്‌ച്ചി ഓനോ ജി, മറ്റ് വിശിഷ്ടാതിഥികൾ, സഹോദരീ സഹോദരന്മാരേ

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും മുംബൈയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

October 08th, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ മുംബൈയിൽ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ സന്നിഹിതരായ ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് ശ്രീ മോദി എല്ലാവർക്കും ഊഷ്മളമായ ആശംസകൾ അറിയിച്ചു. അടുത്തിടെ നടന്ന വിജയദശമി, കൊജാ​ഗരി പൂർണിമ ആഘോഷങ്ങൾ അദ്ദേഹം അനുസ്മരിക്കുകയും വരാനിരിക്കുന്ന ദീപാവലി ആഘോഷത്തിന് എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.

മൗറീഷ്യസ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിച്ചു

June 24th, 09:54 pm

മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ശ്രീ. ഡോ. നവീൻചന്ദ്ര രാംഗുലാമുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണിൽ സംസാരിച്ചു.

ഇന്ത്യ-ക്രൊയേഷ്യ പ്രധാനമന്ത്രിമാരുടെ പ്രസ്താവന

June 19th, 06:06 pm

ക്രൊയേഷ്യൻ റിപ്പബ്ലിക്ക് പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ചിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂൺ 18 ന് ക്രൊയേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ പ്രഥമ ക്രൊയേഷ്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ബന്ധം ശക്തിപ്പെടുത്തുന്നതിന് ആക്കം കൂട്ടുന്നതായിരുന്നു.

​പാരഗ്വേ പ്രസിഡന്റുമായുള്ള പ്രതിനിധിതലചർച്ചകൾക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രാരംഭപരാമർശങ്ങളുടെ പൂർണരൂപം

June 02nd, 03:00 pm

താങ്കളെയും താങ്കളുടെ പ്രതിനിധിസംഘത്തെയും ഇന്ത്യയിലേക്കു ഞങ്ങൾ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ദക്ഷിണ അമേരിക്കയിലെ പ്രധാന പങ്കാളിയാണു പാരഗ്വേ. നമ്മുടെ ഭൂമിശാസ്ത്രപരിധികൾ വ്യത്യസ്തമായിരിക്കാം. പക്ഷേ, നാം പങ്കിടുന്നത് ഒരേ ജനാധിപത്യമൂല്യങ്ങളാണ്. ജനക്ഷേമത്തിനുള്ള കരുതലിനും സമാനമായി നാം പ്രാധാന്യമേകുന്നു.

പ്രധാനമന്ത്രിയുടെ സൗദി അറേബ്യൻ സന്ദർശനത്തിന്റെ സമാപന വേളയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവന

April 23rd, 12:44 pm

സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ ക്ഷണപ്രകാരം, ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഏപ്രിൽ 22 ന് സൗദി അറേബ്യയിൽ സന്ദർശനം നടത്തി.

​സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി; ഇന്ത്യ-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്തസമിതിയിൽ സംയുക്ത അധ്യക്ഷത വഹിച്ചു

April 23rd, 02:20 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഏപ്രിൽ 22-നു സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജിദ്ദയിലെ രാജകൊട്ടാരത്തിൽ സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രധാനമന്ത്രി ശ്രീ മോദിയെ സ്വീകരിച്ച് ആചാരപരമായ സ്വീകരണം നൽകി.

'Mission Mausam' aims to make India a climate-smart nation: PM Modi

January 14th, 10:45 am

PM Modi addressed the 150th Foundation Day of IMD, highlighting India's rich meteorological heritage and IMD's advancements in disaster management, weather forecasting, and climate resilience. He launched ‘Mission Mausam’ to make India a weather-ready, climate-smart nation and released the IMD Vision-2047 document.