ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും സമൂഹത്തെയും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

December 18th, 12:32 pm

നിങ്ങളുടെ യുവത്വത്തിന്റെ ആവേശവും ഊർജ്ജവും ഇവിടുത്തെ അന്തരീക്ഷത്തെ ശരിക്കും ഊർജ്ജസ്വലമാക്കിയിരിക്കുന്നു. ഈ ഹാളിൽ ഇരിക്കാൻ കഴിയാത്തവരും അടുത്തുള്ള ഹാളിലെ സ്‌ക്രീനുകളിൽ പരിപാടി തത്സമയം കാണുന്നവരുമായ എല്ലാ സഹോദരീസഹോദരന്മാരെയും ഞാൻ ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. ഇത്രയും ദൂരം വന്നിട്ടും ഹാളിൽ പ്രവേശിക്കാൻ കഴിയാത്തതിൽ അവർക്ക് എങ്ങനെ തോന്നുന്നുണ്ടാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

December 18th, 12:31 pm

മസ്കറ്റിൽ, ഇന്ത്യൻ വംശജരുടെ ഒരു വലിയ സമ്മേളനത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്തു. വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 700-ലധികം വിദ്യാർത്ഥികൾ സദസ്സിലുണ്ടായിരുന്നു. രാജ്യത്ത് സ്ഥാപിതമായതിന്റെ 50ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ്.

മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ആറാം പതിപ്പിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

October 09th, 02:51 pm

ആദരണീയ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ, ഫിൻടെക് ലോകത്തെ നൂതനാശയക്കാർ, നേതാക്കൾ, നിക്ഷേപകർ, സ്ത്രീകളേ, മാന്യരേ! മുംബൈയിലെ നിങ്ങൾക്കെല്ലാവർക്കും വളരെ ഊഷ്മളമായ സ്വാഗതം!

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുംബൈയിൽ ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025’-നെ അഭിസംബോധന ചെയ്തു

October 09th, 02:50 pm

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ മുംബൈയിൽ ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025’-നെ അഭിസംബോധന ചെയ്തു. മുംബൈയിൽ എത്തിച്ചേർന്ന എല്ലാ​ പ്രതിനിധികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ച ശ്രീ മോദി, മുംബൈയെ ഊർജനഗരമെന്നും സംരംഭനഗരമെന്നും അനന്തമായ സാധ്യതകളുടെ നഗരമെന്നും വിശേഷിപ്പിച്ചു. തന്റെ സുഹൃത്തായ ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറെ അദ്ദേഹം പ്രത്യേകം സ്വാഗതംചെയ്തു. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സമയം ചെലവഴിച്ചതിനു പ്രധാനമ​ന്ത്രി അദ്ദേഹത്തിനു നന്ദി അറിയിച്ചു.

ഗ്രേറ്റർ നോയിഡയിൽ നടന്ന ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

September 25th, 10:22 am

ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിൽ പങ്കെടുത്ത എല്ലാ വ്യാപാരികളെയും, നിക്ഷേപകരെയും, സംരംഭകരെയും, യുവ സുഹൃത്തുക്കളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. 2200-ലധികം പ്രദർശകർ ഇവിടെ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത്തവണ, വ്യാപാര പ്രദർശനത്തിന്റെ പങ്കാളിരാഷ്ട്രം റഷ്യയാണ്. ഇതിനർത്ഥം ഈ വ്യാപാര പ്രദർശനത്തിൽ, കാലം തെളിയിച്ച പങ്കാളിത്തം ഞങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നു എന്നാണ്. ഈ പരിപാടി സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ജിയെയും, മറ്റ് എല്ലാ ​ഗവൺമെന്റ് സഹപ്രവർത്തകരേയും, പങ്കാളികളേയും ഞാൻ അഭിനന്ദിക്കുന്നു.

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ, ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

September 25th, 10:00 am

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഇന്ന് നടന്ന 'ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനം 2025' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, യുപി അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിൽ പങ്കെടുക്കുന്ന എല്ലാ വ്യാപാരികളെയും, നിക്ഷേപകരെയും, സംരംഭകരെയും, യുവാക്കളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. 2,200-ലധികം പ്രദർശകർ തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഈ പരിപാടിയിൽ പ്രദർശിപ്പിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഈ വ്യാപാര പ്രദർശനത്തിൽ രാജ്യത്തിന്റെ പങ്കാളി റഷ്യയാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു, ഇത് കാലം തെളിയിച്ച പങ്കാളിത്തത്തിന്റെ ശക്തിപ്പെടലിന് അടിവരയിടുന്നു. പരിപാടി സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും, ഗവണ്മെന്റിലെ സഹപ്രവർത്തകരെയും, മറ്റ് പങ്കാളികളെയും അദ്ദേഹം അഭിനന്ദിച്ചു. അന്ത്യോദയയുടെ പാതയിലേക്ക് രാജ്യത്തെ നയിച്ച പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഈയൊരു പ്രദർശനമേളയ്ക്ക് അരങ്ങൊരുങ്ങിയതെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കി, ദരിദ്രരിലേക്ക് പോലും വികസനം എത്തിക്കുക എന്നതാണ് അന്ത്യോദയയുടെ അർത്ഥമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സമഗ്രവും എല്ലാവരെയും ഉൾച്ചേർക്കുന്നതുമായ വികസനത്തിന്റെ ഈ മാതൃക ഇന്ത്യ ഇപ്പോൾ ലോകത്തിന് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The journey to a Viksit Bharat will move forward hand in hand with Digital India: PM Modi in Bengaluru

August 10th, 01:30 pm

PM Modi launched metro projects worth around Rs 22,800 crore in Bengaluru, Karnataka. Noting that Bengaluru is now recognized alongside major global cities, the PM emphasized that India must not only compete globally but also lead. He highlighted that in recent years, the Government of India has launched projects worth thousands of crores for Bengaluru and today, this campaign is gaining new momentum.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയിലെ ബെംഗളൂരുവിൽ ഏകദേശം 22,800 കോടി രൂപയുടെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു

August 10th, 01:05 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കർണാടകയിലെ ബെംഗളൂരുവിൽ ഏകദേശം 7160 കോടി രൂപയുടെ ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്യുകയും 15,610 കോടി രൂപയുടെ ബെംഗളൂരു മെട്രോ പദ്ധതി മൂന്നാം ഘട്ടത്തിന്റെ തറക്കല്ലിടുകയും ചെയ്തു. ബെംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവേ, കർണാടകയുടെ മണ്ണിൽ കാലുകുത്തിയപ്പോൾ സ്വന്തം നാട്ടിലെത്തിയ അനുഭവമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കർണാടക സംസ്കാരത്തിന്റെ സമ്പന്നത, ജനങ്ങളുടെ സ്നേഹം, ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്ന കന്നഡ ഭാഷയുടെ മാധുര്യം എന്നിവ എടുത്തുകാട്ടി, ബെംഗളൂരുവിൽ നിലകൊള്ളുന്ന അന്നമ്മ തായി ദേവിയുടെ കാൽക്കൽ ആദരമർപ്പിച്ചാണു ശ്രീ മോദി അ‌ഭിസംബോധന ആരംഭിച്ചത്. നൂറ്റാണ്ടുകൾക്കുമുമ്പു നാദപ്രഭു കെമ്പഗൗഡ ബെംഗളൂരു നഗരത്തിന് അടിത്തറ പാകിയ കാര്യം അനുസ്മരിച്ച്, പാരമ്പര്യത്തിൽ വേരൂന്നിയ നഗരമാണു കെമ്പഗൗഡ വിഭാവനം ചെയ്തതെന്നും ഈ നഗരം പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ബെംഗളൂരു എപ്പോഴും ആ ചൈതന്യത്തിൽ ജീവിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്തു. ഇന്ന് ബെംഗളൂരു ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു.

The relationship between India and Kuwait is one of civilizations, seas and commerce: PM Modi

December 21st, 06:34 pm

PM Modi addressed a large gathering of the Indian community in Kuwait. Indian nationals representing a cross-section of the community in Kuwait attended the event. The PM appreciated the hard work, achievement and contribution of the community to the development of Kuwait, which he said was widely recognised by the local government and society.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈത്തിൽ നടന്ന ‘ഹലാ മോദി’ പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു

December 21st, 06:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കുവൈറ്റിലെ ഷെയ്ഖ് സാദ് അൽ അബ്ദുല്ല ഇൻഡോർ കായിക സമുച്ചയത്തിൽ നടന്ന ‘ഹലാ മോദി’ പ്രത്യേക പരിപാടിയിൽ കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ പരിച്ഛേദത്തെ പ്രതിനിധാനം ചെയ്ത് ഇന്ത്യൻ പൗരന്മാർ പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യ - ശ്രീലങ്ക സംയുക്ത പ്രസ്താവന: പൊതുവായ ഭാവിക്കായുള്ള പങ്കാളിത്തം പരിപോഷിപ്പിക്കൽ

December 16th, 03:26 pm

ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ​2024 ഡിസംബർ 16ന്, ശ്രീലങ്ക​ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ, ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സമഗ്രവും ഫലപ്രദവുമായ ചർച്ചകൾ നടത്തി.

Be it COVID, disasters, or development, India has stood by you as a reliable partner: PM in Guyana

November 21st, 02:15 am

PM Modi and Grenada PM Dickon Mitchell co-chaired the 2nd India-CARICOM Summit in Georgetown. PM Modi expressed solidarity with CARICOM nations for Hurricane Beryl's impact and reaffirmed India's commitment as a reliable partner, focusing on development cooperation aligned with CARICOM's priorities.

രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടി

November 21st, 02:00 am

ജോർജ്‌ടൗണിൽ 2024 നവംബർ 20ന് നടന്ന രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഗ്രനാഡ പ്രധാനമന്ത്രിയും നിലവിലെ ക്യാരികോം അധ്യക്ഷനുമായ ഡിക്കൺ മിച്ചലും അധ്യക്ഷതവഹിച്ചു. ഉച്ചകോടിക്ക് ആതിഥ്യമരുളിയതിനു ഗയാന പ്രസിഡന്റ് ഇർഫാൻ അലിക്കു പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആദ്യത്തെ ഇന്ത്യ-ക്യാരികോം ഉച്ചകോടി 2019-ൽ ന്യൂയോർക്കിലാണു നടന്നത്. ഗയാന പ്രസിഡന്റിനും ഗ്രനഡ പ്രധാനമന്ത്രിക്കും പുറമേ, ഉച്ചകോടിയിൽ ഇനി പറയുന്നവർ പങ്കെടുത്തു:

യു എസ് എയിലെ ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

September 22nd, 10:00 pm

നമസ്‌തേ യു.എസ്! ഇപ്പോള്‍ നമ്മുടെ 'നമസ്‌തേ' പോലും ബഹുരാഷ്ട്രമായി മാറിയിരിക്കുന്നു, പ്രാദേശികത്തില്‍ നിന്ന് ആഗോളതലത്തിലേക്ക് മാറിയിരിക്കുന്നു, അതിനെല്ലാം നിങ്ങള്‍ കാരണമാണ്. ഭാരതത്തെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന ഓരോ ഇന്ത്യക്കാരനും ഇത് സാധ്യമാക്കിയിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

September 22nd, 09:30 pm

ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ബൃഹത്തായ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. 15,000-ത്തിലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

റോസ്ഗര്‍ മേളയെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 26th, 11:04 am

ഈ ദിവസങ്ങളില്‍ രാജ്യത്തുടനീളം ഗണേശ ചതുര്‍ത്ഥി ആഘോഷം ആഘോഷിക്കുകയാണ്. ഈ ശുഭവേളയില്‍, നിങ്ങളെല്ലാവരും നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. വിജയത്തിന്റെ ദേവനാണ് ഗണപതി. സേവനം ചെയ്യാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം രാജ്യത്തിന്റെ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിലേക്ക് നയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

തൊഴിൽ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

September 26th, 10:38 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തൊഴിൽ മേളയെ ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പുതുതായി നിയമിതരായ 51,000ത്തോളം പേർക്കു നിയമനപത്രങ്ങൾ വിതരണം ചെയ്തു. തപാല്‍ വകുപ്പ്, ഇന്ത്യന്‍ ഓഡിറ്റ് -അക്കൗണ്ട്സ് വകുപ്പ്, ആണവോര്‍ജ്ജ വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ രാജ്യമെമ്പാടും വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ നിയമിതരാകും. രാജ്യത്തുടനീളം 46 ഇടങ്ങളിലാണ് തൊഴിൽ മേള നടക്കുന്നത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

May 23rd, 08:54 pm

ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയും എന്റെ പ്രിയ സുഹൃത്തുമായ അന്തോണി അല്‍ബനീസ്, ഓസ്ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി, സ്‌കോട്ട് മോറിസണ്‍, ന്യൂ സൗത്ത് വെയില്‍സ് പ്രധാനമന്ത്രി ക്രിസ് മിന്‍സ്, വിദേശകാര്യ മന്ത്രി പെന്നി വോങ്, വാര്‍ത്താവിനിമയ മന്ത്രി മിഷേല്‍ റൗളണ്ട്, ഊര്‍ജ മന്ത്രി ക്രിസ് ബോവന്‍, പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ ഉപ വിദേശകാര്യ മന്ത്രി ടിം വാട്ട്സ്, ന്യൂ സൗത്ത് വെയില്‍സ് മന്ത്രിസഭയിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍, പരമറ്റയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ഡോ. ആന്‍ഡ്രൂ ചാള്‍ട്ടണ്‍, ഓസ്ട്രേലിയയില്‍ നിുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഇന്ന് ഇവിടെ വലിയ തോതില്‍ ഒത്തുകൂടിയ ഓസ്‌ട്രേലിയയില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍!

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

May 23rd, 01:30 pm

സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീനയില്‍ ഇന്ത്യന്‍ സമൂഹാംഗങ്ങളുടെ ഒരു വമ്പിച്ച സമ്മേളനത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആദരണീയനായ ആന്റണി അല്‍ബാനീസുമൊത്ത് പ്രധാനമന്ത്രി, ശ്രീ നരേന്ദ്രമോദി 2023 മേയ് 23 ന് അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു.

ന്യൂഡല്‍ഹിയില്‍ ദേശീയ സാങ്കേതികവിദ്യാ ദിനത്തില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

May 11th, 11:00 am

ഈ പരിപാടിയില്‍ സന്നിഹിതരായിരിക്കുന്ന കേന്ദ്രമന്ത്രിസഭയിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ശ്രീ രാജ്നാഥ് സിംഗ് ജി, ഡോ. ജിതേന്ദ്ര സിംഗ് ജി, ശാസ്ത്ര സാങ്കേതിക സമൂഹത്തിലെ എല്ലാ ബഹുമാന്യരായ അംഗങ്ങള്‍, എന്റെ യുവ സഹപ്രവര്‍ത്തകരേ,