എ.എസ്.എം.എല്ലും ടാറ്റ ഇലക്ട്രോണിക്സും തമ്മിലുള്ള സെമികണ്ടക്ടർ നിർമ്മാണ കരാർ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു
May 16th, 10:30 pm
ഗുജറാത്തിലെ ധോലേരയിലുള്ള സെമികണ്ടക്ടർ ഫാബിനെ പിന്തുണയ്ക്കുന്നതിനായി ടാറ്റ ഇലക്ട്രോണിക്സും എ.എസ്.എം.എല്ലും തമ്മിലുള്ള കരാർ ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും സാക്ഷ്യം വഹിച്ചു.പ്രധാനമന്ത്രി ഡച്ച് സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി
May 16th, 10:15 pm
ഊർജ്ജം, തുറമുഖങ്ങൾ, ആരോഗ്യം, കാർഷിക വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ ഡച്ച് കമ്പനികളുടെ സി.ഇ.ഒമാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും ചർച്ചകൾ നടത്തി. ബിസിനസ്സ് നേതാക്കൾ പ്രധാനമായും മൂന്ന് മേഖലകളെ അടിസ്ഥാനമാക്കി പ്രസന്റേഷനുകൾ അവതരിപ്പിച്ചു: സെമികണ്ടക്ടറുകൾ, സാങ്കേതികവിദ്യയും നൂതനാശയങ്ങളും ;അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക്സ്, മാരിടൈം; സുസ്ഥിരത, ഊർജ്ജം, കൃഷി എന്നിവയായിരുന്നു അവ. ഇന്ത്യയ്‌ക്കായുള്ള തങ്ങളുടെ തന്ത്രപരമായ പദ്ധതികൾ അവർ ഇതിൽ വിശദീകരിച്ചു.ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയെ ഉൾപ്പെടുത്തി പുതിയ റെയിൽ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയുടെ ദൈർഘ്യം 134 കിലോമീറ്ററോളം വർദ്ധിപ്പിക്കും
May 13th, 03:34 pm
റെയിൽവേ മന്ത്രാലയത്തിന്റെ അഹമ്മദാബാദ് (സർഖേജ്) - ധോലേര സെമി ഹൈസ്പീഡ് ഡബിൾ ലൈൻ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഏകദേശം 20,667 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആസൂത്രണം ചെയ്ത ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ സെമി ഹൈ-സ്പീഡ് പദ്ധതിയാണിത്.ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 11th, 06:15 pm
ഗുജറാത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ജി, കേന്ദ്രമന്ത്രിയും സ്ഥാപക ട്രസ്റ്റിയുമായ മൻസുഖ് ഭായ് മാണ്ഡവ്യ, സർദാർ ധാം അധ്യക്ഷൻ ഗഗ്ജി ഭായ് സുതരിയ ജി, ദുഷ്യന്ത് ഭായ് പട്ടേൽ, പങ്കജ് ഭായ് പട്ടേൽ, സംസ്ഥാന ബിജെപി അധ്യക്ഷൻ ജഗദീഷ് വിശ്വകർമ ജി, വേദിയിലുള്ള ഗുജറാത്ത് സർക്കാരിലെ മറ്റ് മന്ത്രിമാരേ,പദ്ധതിക്കായി സംഭാവന ചെയ്തവരേ,ട്രസ്റ്റികളേ, വിശിഷ്ട അതിഥികളേ, ഗുജറാത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ എത്തിച്ചേർന്ന എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു
May 11th, 06:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു. സോമനാഥ ക്ഷേത്രത്തിന്റെ 75-ാം പ്രതിഷ്ഠാ വാർഷികം ആഘോഷിക്കുന്ന അതേ ദിവസം തന്നെ വഡോദരയിലെ സർദാർധാമിൽ നടന്ന വിശിഷ്ട സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ആത്മീയ സ്മരണയും ഒരുമിച്ച് വന്നതിനെ ശുഭകരമായ ഒരു യാദൃശ്ചികതയെന്ന് വിശേഷിപ്പിച്ചു.ഗുജറാത്തിലെ വാവ്-തരാഡിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 31st, 05:00 pm
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പവിത്രമായ നവരാത്രി ആഘോഷങ്ങൾ സമാപിച്ചത്. ഇന്ന് അംബാജി മാതാവിന്റെ പാദങ്ങളിൽ എത്താൻ എനിക്ക് ഭാഗ്യം ലഭിച്ചത് ആ അമ്മയുടെ അനുഗ്രഹം കൊണ്ടാണ്. ആ കാരുണ്യത്താൽ ഇന്ന് എന്റെ സ്വന്തം കുടുംബാംഗങ്ങളായ നിങ്ങളെയെല്ലാം കാണാനുള്ള അവസരവും എനിക്ക് കൈവന്നിരിക്കുന്നു. അംബാജി മാതാവിന്റെ പാദങ്ങളിൽ ഞാൻ ശിരസ്സ് നമിക്കുന്നു. നമ്മുടെ വരാഹ രൂപത്തിലുള്ള ഭഗവാൻ ശ്രീ ധരണിധർ ജിക്കും മുഖ്ദ കൃഷ്ണനും ഞാൻ ഇന്ന് എന്റെ ആദരവുകൾ അർപ്പിക്കുന്നു.ഗുജറാത്തിലെ വാവ്-തരാദിൽ 20,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു
March 31st, 04:32 pm
ബനസ്‌കന്ത ജില്ലയിലെ വാവ്-തരാദിൽ നടന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വടക്കൻ ഗുജറാത്തിനായി ഏകദേശം 20,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം അവിടെ നിർവ്വഹിച്ചു. പവിത്രമായ നവരാത്രി ആഘോഷങ്ങൾ അവസാനിച്ചതും ഇന്ന് ഭഗവാൻ മഹാവീർ ജയന്തിയാണെന്നതും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മാ അംബാജിക്കും ഭഗവാൻ ശ്രീ ധരണിധർജിക്കും പ്രണാമം അർപ്പിച്ചു.ഗുജറാത്തിൽ മൈക്രോൺ സെമികണ്ടക്ടർ ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സൗകര്യം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 28th, 02:45 pm
ഗുജറാത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, കേന്ദ്രത്തിൽ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ്, മൈക്രോൺ ടെക്നോളജി സിഇഒ സഞ്ജയ് മെഹ്രോത്ര ജി, ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ, ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ജി, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സാനന്ദിൽ മൈക്രോൺ ടെക്നോളജിയുടെ സെമികണ്ടക്ടർ അസംബ്ലി-ടെസ്റ്റ്-പാക്കേജിങ് (ATMP) കേന്ദ്രം ഉദ്ഘാടനം ചെയ്തു
February 28th, 02:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സാനന്ദിൽ മൈക്രോൺ ATMP (അസംബ്ലി, ടെസ്റ്റ്, മാർക്കിങ് ആൻഡ് പാക്കേജിങ്) കേന്ദ്രം ഉദ്ഘാടനം ചെയ്തു. വാണിജ്യപരമായ ഉൽപ്പാദനം ആരംഭിക്കുന്ന ഈ സുപ്രധാന ചടങ്ങ്, ആഗോള സാങ്കേതിക നേതൃത്വത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ ചരിത്രപരമായ നാഴികക്കല്ലാണ്.സംയുക്ത പ്രസ്താവന: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനം
January 19th, 08:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2026 ജനുവരി 19-ന് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടത്തുന്ന അഞ്ചാമത്തെ ഇന്ത്യാ സന്ദർശനമാണിത്. യു.എ.ഇ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം കൂടിയാണിത്.കച്ച്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
January 11th, 02:45 pm
2026 ആരംഭിച്ച ശേഷമുള്ള എന്റെ ആദ്യ ഗുജറാത്ത് സന്ദർശനമാണിത്. ഈ വർഷത്തെ എന്റെ യാത്ര സോമനാഥ് ദാദയുടെ കാൽക്കൽ ശിരസ്സ് നമിച്ചു കൊണ്ടാണ് ആരംഭിച്ചത് എന്നതിനാൽ ഇത് വളരെ ശുഭകരമാണ്. ഇപ്പോൾ, ഞാൻ ഇവിടെ രാജ്കോട്ടിൽ, ഈ മഹത്തായ പരിപാടിയിൽ പങ്കെടുക്കുന്നു. വികസനവും പൈതൃകവും - ഈ മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയിലേക്ക് രാജ്യമെമ്പാടും നിന്ന് ലോകമെമ്പാടും നിന്ന് എത്തിയ നിങ്ങളെയെല്ലാം ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കച്ഛ്- സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം രാജ്‌കോട്ടില്‍ ഉദ്ഘാടനം ചെയ്തു
January 11th, 02:30 pm
ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്ന് നടന്ന കച്ഛ്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2026 ആരംഭിച്ചശേഷം ഗുജറാത്തിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമാണിതെന്ന് ചടങ്ങില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു. രാവിലെ സോമനാഥ ഭഗവാന്റെ ദിവ്യദര്‍ശനം ലഭിച്ചതായും ഇപ്പോള്‍ രാജ്‌കോട്ടിലെ മഹത്തായ പരിപാടിയില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'വികാസ് ഭി, വിരാസത് ഭി' എന്ന മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളവും ലോകമെമ്പാടും നിന്ന് എത്തിയ എല്ലാ സഹപ്രവര്‍ത്തകരെയും പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന
December 17th, 12:25 pm
പൗരാണിക ജ്ഞാനവും ആധുനിക അഭിലാഷങ്ങളുമുള്ള ഒരു രാജ്യത്തിന്റെ ഹൃദയത്തിൽ, ജനാധിപത്യത്തിന്റെ ഈ ക്ഷേത്രത്തിൽ വരാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നുന്നു. നിങ്ങളുടെ പാർലമെന്റിനോടും ജനങ്ങളോടും ജനാധിപത്യ യാത്രയോടുമുള്ള ഏറെ ബഹുമാനത്തോടെയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ സൗഹൃദത്തിന്റെയും സൽസ്വഭാവത്തിന്റെയും സാഹോദര്യത്തിന്റെയും ആശംസകൾ ഞാൻ നേരുന്നു.എത്യോപ്യയിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
December 17th, 12:12 pm
എത്യോപ്യയിലെ നിയമനിർമ്മാതാക്കൾക്ക് ഇന്ത്യൻ ജനതയുടെ സൗഹൃദത്തിലൂന്നിയ ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തിൻ്റെ പ്രസംഗം ആരംഭിച്ചത്. പാർലമെന്റിനെ അഭിസംബോധന ചെയ്യാനും എത്യോപ്യയിലെ സാധാരണക്കാരായ കർഷകർ, സംരംഭകർ, അഭിമാനികളായ സ്ത്രീകൾ, യുവാക്കൾ എന്നിവരോട് സംസാരിക്കാനും കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. എത്യോപ്യയിലെ ഗ്രേറ്റ് ഓണർ നിഷാൻ എന്ന പരമോന്നത ബഹുമതി തനിക്ക് സമ്മാനിച്ചതിന് എത്യോപ്യയിലെ ജനങ്ങൾക്കും സർക്കാരിനും അദ്ദേഹം നന്ദി പറഞ്ഞു. ബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള വർഷങ്ങൾ പഴക്കമുള്ള ബന്ധം സന്ദർശന വേളയിൽ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തപ്പെട്ടതിൽ പ്രധാനമന്ത്രി അഗാധമായ സംതൃപ്തി പ്രകടിപ്പിച്ചു.'വന്ദേമാതരം' എന്നതിന്റെ ആത്മാവ് ഇന്ത്യയുടെ അനശ്വരമായ ബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 26th, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, ഒക്ടോബർ 31-ന് സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഛഠ് പൂജ ഉത്സവം, പരിസ്ഥിതി സംരക്ഷണം, ഇന്ത്യൻ നായ ഇനങ്ങൾ, ഇന്ത്യൻ കാപ്പി, ഗോത്ര സമൂഹ നേതാക്കൾ, സംസ്കൃത ഭാഷയുടെ പ്രാധാന്യം തുടങ്ങിയ രസകരമായ വിഷയങ്ങളും അദ്ദേഹം സ്പർശിച്ചു. 'വന്ദേമാതരം' ഗാനത്തിന്റെ 150-ാം വർഷത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു.Cabinet approves one more semiconductor unit under India Semiconductor Mission (ISM)
September 02nd, 03:32 pm
The Union Cabinet, led by Prime Minister Narendra Modi, has approved the establishment of another semiconductor unit under the India Semiconductor Mission. This new facility, to be set up in Sanand, Gujarat by Kaynes Semicon Pvt Ltd, involves an investment of ₹3,300 crore and will produce 60 lakh chips daily.Strong intent leads to good ideas, good ideas power innovation & innovation builds New India: PM Modi
January 17th, 03:15 pm
PM Narendra Modi and Israeli PM Benjamin Netanyahu today inaugurated iCreate - International Centre for Entrepreneurship and Technology at Ahmedabad, Gujarat. Encouraging the youngsters to innovate, the PM said that the Government was working to make the country’s system innovation-friendly. He said, “Intent leads to ideas, ideas have the power to drive innovation and innovation ultimately will lead to the creation of a New India.”ഐ ക്രിയേറ്റ് പ്രധാനമന്ത്രിയും, ഇസ്രായേല്‍ പ്രധാനമന്ത്രിയും ചേര്‍ന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു
January 17th, 03:14 pm
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐ ക്രിയേറ്റ് സംവിധാനം അഹമ്മദാബാദിനടുത്ത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവും ചേര്‍ന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. സര്‍ഗ്ഗവൈഭവം, നവീനത, എഞ്ചിനീയറിംഗ്, ഉല്‍പ്പന്ന രൂപകല്‍പ്പന, പുതിയ സാങ്കേതിക വിദ്യകള്‍ എന്നിവയുടെ മിശ്രണത്തിലൂടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു സ്വതന്ത്ര കേന്ദ്രമാണ് ഐ ക്രിയേറ്റ്. ഭക്ഷ്യസുരക്ഷ, ജലം, കണക്ടിവിറ്റി, സൈബര്‍ സുരക്ഷ, വിവരസാങ്കേതികവിദ്യയും ഇലക്‌ട്രോണിക്‌സും, ഊര്‍ജ്ജം, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ മേഖലയിലുള്ള വിവിധ പ്രശ്‌നങ്ങള്‍ക്ക് ഇതുവഴി പരിഹാരം കാണാന്‍ ഉദ്ദേശിക്കുന്നു. ഇന്ത്യയില്‍ നിലവാരമുള്ള സംരംഭകരെ സൃഷ്ടിക്കുന്നതിനുള്ള ഒരു പരിസ്ഥിതി വികസിപ്പിക്കാനും ഐ ക്രിയേറ്റ് ലക്ഷ്യമിടുന്നു.Creating dynamic, people oriented cities of the future: The Gujarat Experience
August 21st, 12:05 pm
Creating dynamic, people oriented cities of the future: The Gujarat ExperienceCM chairs meeting of Gujarat Infrastructure Development Board
July 23rd, 06:50 pm
CM chairs meeting of Gujarat Infrastructure Development Board