പ്രധാനമന്ത്രി ഒക്ടോബർ 30നും 31നും ഗുജറാത്ത് സന്ദർശിക്കും
October 29th, 02:20 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 30നും 31നും ഗുജറാത്ത് സന്ദർശിക്കും. ഒക്ടോബർ 30ന് രാവിലെ 10.30-ന് അദ്ദേഹം അംബാജി ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12ന് മെഹ്‌സാനയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഒക്ടോബർ 31ന് രാവിലെ 8ന് കേവഡിയ സന്ദർശിക്കുന്ന അദ്ദേഹം ഏകതാപ്രതിമയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് രാഷ്ട്രീയ ഏകതാ ദിനാഘോഷങ്ങൾ നടക്കും. വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. രാവിലെ 11.15ന് അദ്ദേഹം ആരംഭ് 5.0ലെ 98-ാം കോമൺ ഫൗണ്ടേഷൻ കോഴ്‌സിലെ ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്യും.PM Modi travels by sea plane
December 12th, 11:30 am
PM Narendra Modi travelled from Sabarmati Riverfront in Ahmedabad to Dharoi dam via the sea plane.