മധ്യപ്രദേശിൽ 3,839.42 കോടി രൂപാ ചെലവിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ബദ്‌നാവർ-പെട്‍ലാവദ്-താണ്ട്‌ല-ടിമർവാനി (NH-752D) നാലുവരിപ്പാത നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
March 10th, 04:23 pm
3,839.42 കോടി രൂപ ആകെ മൂലധന ചെലവിൽ 80.45 കിലോമീറ്റർ നീളമുള്ള NH-752D-യുടെ ബദ്‌നാവർ-പെട്‍ലാവദ്-താണ്ട്‌ല-ടിമർവാനി ഭാഗത്ത് നാലുവരി ഇടനാഴി വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി.രാജസ്ഥാനിലെ ബാൻസ്വാരയിൽ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
September 25th, 02:32 pm
മാതാ ത്രിപുര സുന്ദരി കീ ജയ്, ബനേശ്വർ ധാം കീ ജയ്, മംഗർ ധാം കീ ജയ്, ജയ് ഗുരു! റാം-റാം! ബഹുമാനപ്പെട്ട ഗവർണർ ശ്രീ ഹരിഭാവു ബഗഡെ ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ്മ ജി, മുൻ മുഖ്യമന്ത്രി, സഹോദരി വസുന്ധര രാജെ ജി, മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകൻ പ്രഹ്ലാദ് ജോഷി ജി, ജോധ്പൂരിൽ നിന്ന് ഞങ്ങളോടൊപ്പം ചേർന്ന ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, അശ്വിനി വൈഷ്ണവ് ജി, ബിക്കാനേറിൽ നിന്ന് ഞങ്ങളോടൊപ്പം ചേർന്ന ശ്രീ അർജുൻ റാം മേഘ്‌വാൾ ജി, ഉപമുഖ്യമന്ത്രിമാരായ പ്രേം ചന്ദ് ബൈരവാ ജി , ദിയാ കുമാരി ജി, ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീ മദൻ റാത്തോഡ് ജി, രാജസ്ഥാൻ ഗവൺമെന്റിലെ മന്ത്രിമാർ, ഇവിടെ സന്നിഹിതരായ മറ്റ് പ്രമുഖർ, സഹോദരീസഹോദരന്മാരേ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബാൻസ്വാരയിൽ 1,22,100 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു
September 25th, 02:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബാൻസ്വാരയിൽ 1,22,100 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. നവരാത്രിയുടെ നാലാം ദിവസം, ബാൻസ്വാരയിലെ മാതാ ത്രിപുര സുന്ദരിയുടെ പുണ്യഭൂമി സന്ദർശിക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. കാന്തലിലെയും വാഗഡിലെയും ഗംഗയായി ആരാധിക്കപ്പെടുന്ന മാതാ മാഹിനദി കാണാനും തനിക്ക് അവസരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. മാഹിയിലെ ജലം ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ അതിജീവനശേഷിയുടെയും പോരാട്ടത്തിന്റെയും പ്രതീകമാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മഹായോഗി ഗോവിന്ദ് ഗുരുജിയുടെ പ്രചോദനാത്മകമായ നേതൃത്വത്തെ അദ്ദേഹം എടുത്തുകാട്ടി. അദ്ദേഹത്തിന്റെ പാരമ്പര്യം ഇന്നും പ്രതിധ്വനിക്കുന്നതായും, മാഹിയിലെ പുണ്യജലം ആ മഹത്തായ ഇതിഹാസത്തിനു സാക്ഷ്യം വഹിക്കുന്നതായും ശ്രീ മോദി പറഞ്ഞു. മാതാ ത്രിപുര സുന്ദരിക്കും മാതാ മാഹിക്കും അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഭക്തിയുടെയും വീര്യത്തിന്റെയും മണ്ണിൽനിന്ന്, മഹാറാണാ പ്രതാപിനും രാജാ ബാൻസിയ ഭീലിനും അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിച്ചു.മധ്യപ്രദേശിലെ ധാറിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 17th, 11:20 am
മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ ജി, ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ. മോഹൻ യാദവ് ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകൻ, സഹോദരി സാവിത്രി താക്കൂർ ജി, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും, ഈ പരിപാടിയുടെ ഭാഗമാകുന്ന സംസ്ഥാന മുഖ്യമന്ത്രിമാർ, വേദിയിലുള്ള മറ്റ് വിശിഷ്ട വ്യക്തികളേ, രാജ്യത്തെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!മധ്യപ്രദേശിലെ ധാറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു
September 17th, 11:19 am
മധ്യപ്രദേശിലെ ധാറിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു. സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, ധാർ ഭോജ്ശാലയുടെ ആരാധ്യ മാതാവായ വാഗ്ദേവിയുടെ പാദങ്ങളെ പ്രധാനമന്ത്രി പ്രണമിച്ചു. ദിവ്യ ശില്പിയും വൈദഗ്ധ്യത്തിന്റെയും സൃഷ്ടിയുടെയും ദേവനുമായ ഭഗവാൻ വിശ്വകർമ്മാവിന്റെ ജന്മദിനമായ ഇന്ന്, അദ്ദേഹം ഭഗവാൻ വിശ്വകർമ്മാവിനെ വണങ്ങി. തങ്ങളുടെ കരകൗശല വൈദഗ്ധ്യത്തിലൂടെയും സമർപ്പണത്തിലൂടെയും രാഷ്ട്രനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കോടിക്കണക്കിന് സഹോദരീസഹോദരന്മാരെ അദ്ദേഹം ആദരിച്ചു.പ്രധാനമന്ത്രി സെപ്റ്റംബർ 17 ന് മധ്യപ്രദേശ് സന്ദർശിക്കും
September 16th, 02:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 17 ന് മധ്യപ്രദേശ് സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ധാറിൽ വെച്ച് 'സ്വസ്ത് നാരി സശക്ത് പരിവാർ', 'എട്ടാമത് രാഷ്ട്രീയ പോഷൻ മാഹ്' എന്നീ കാമ്പെയ്‌നുകൾക്ക് അദ്ദേഹം തുടക്കം കുറിക്കും. അദ്ദേഹം മറ്റ് നിരവധി സംരംഭങ്ങൾക്ക് തറക്കല്ലിടുകയും, തുടക്കം കുറിക്കുകയും, ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.കായികരംഗത്തും ന്യൂനപക്ഷങ്ങൾക്ക് മുൻഗണന നൽകാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്: ധറിൽ പ്രധാനമന്ത്രി മോദി
May 07th, 08:40 pm
രാജ്യത്തുടനീളം നടക്കുന്ന മൂന്നാം ഘട്ട വോട്ടെടുപ്പിൽ പങ്കെടുക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ ധറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഓരോ വോട്ടിൻ്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും വോട്ടർമാരോട് വൻതോതിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ബാബാ സാഹിബ് അംബേദ്കറുടെ ജന്മസ്ഥലമായ മോയ്ക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിക്കുകയും ഇന്ത്യയുടെ പുരോഗതിക്ക് ഭരണഘടനയുടെ സുപ്രധാന സംഭാവനകൾ എടുത്തുകാട്ടുകയും ചെയ്തു. ഭരണഘടനാ നിർമ്മാണത്തിൽ ബാബാ സാഹിബിൻ്റെ പങ്ക് കുറയ്ക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും അവരുടെ നേട്ടത്തിനായി അവർ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു.Your one vote will enhance job opportunities for youth, & make a strong India: PM Modi in Khargone
May 07th, 10:49 am
Prime Minister Narendra Modi addressed a public meeting today in Khargone, Madhya Pradesh, urging voters to participate in the ongoing third phase of voting across the country. He emphasized the significance of each vote in shaping the future of India and urged voters to cast their votes in large numbers.മധ്യപ്രദേശിലെ ഖാർഗോണിലും ധാറിലും പ്രധാനമന്ത്രി മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്തു
May 07th, 10:48 am
രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ഘട്ട വോട്ടെടുപ്പിൽ പങ്കെടുക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ ഖർഗോണിലും ധാറിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഓരോ വോട്ടിൻ്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും വോട്ടർമാരോട് വൻതോതിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു.