ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ പ്രസംഗം
November 26th, 10:10 am
പാർലമെന്റിൽ എത്തേണ്ടതിനാൽ എനിക്ക് സമയ പരിമിതിയുണ്ട്; ബഹുമാനപ്പെട്ട രാഷ്ട്രപതിയുമായി ഒരു പരിപാടിയുണ്ട്. അതിനാൽ, ദീർഘനേരം സംസാരിക്കാതെ, ഞാൻ കുറച്ച് കാര്യങ്ങൾ വേഗത്തിൽ പങ്കുവെക്കുകയും എന്റെ പരാമർശങ്ങൾ അവസാനിപ്പിക്കുകയും ചെയ്യും. ഇന്ന് മുതൽ, ഭാരതത്തിന്റെ വ്യോമയാന മേഖല ഒരു പുതിയ പറക്കൽ നടത്തുകയാണ്. സഫ്രാന്റെ ഈ പുതിയ കേന്ദ്രം ഭാരതത്തിനെ ഒരു ആഗോള എംആർഒ ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും. ഹൈടെക് എയ്‌റോസ്‌പേസ് ലോകത്ത് യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഈ എംആർഒ കേന്ദ്രം സൃഷ്ടിക്കും. നവംബർ 24 ന് ഞാൻ സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും അടുത്തിടെ കണ്ടു, നേരത്തെയും ഞാൻ അവരെ കണ്ടിട്ടുണ്ട്. എല്ലാ ചർച്ചകളിലും, ഭാരതത്തെക്കുറിച്ചുള്ള അവരുടെ വിശ്വാസവും പ്രതീക്ഷയും ഞാൻ കണ്ടിട്ടുണ്ട്. ഭാരതത്തിലുള്ള സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന്, ഈ സൗകര്യത്തിന് ടീം സഫ്രാനെ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു
November 26th, 10:00 am
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ GMR എയ്‌റോസ്‌പേസ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് - SEZ-ൽ സ്ഥിതി ചെയ്യുന്ന സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വ്യോമയാന മേഖല ഇന്ന് മുതൽ പുതിയൊരു പാതയിലേക്ക് നീങ്ങുകയാണ്. സഫ്രാന്റെ പുതിയ കേന്ദ്രം ഇന്ത്യയെ ഒരു ആഗോള മെയിൻ്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും എന്ന് ചടങ്ങിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ MRO കേന്ദ്രം യുവാക്കൾക്ക് ഹൈടെക് എയ്‌റോസ്‌പേസ് മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. നവംബർ 24 ന് സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും താൻ കണ്ടിരുന്നുവെന്നും അവരുമായുള്ള മുമ്പത്തെ എല്ലാ ചർച്ചകളിലും ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ആത്മവിശ്വാസവും പ്രതീക്ഷയും താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ പുതിയ കേന്ദ്രത്തിന് ടീം സഫ്രാനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ ആശംസകൾ നേർന്നു.ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടന്ന സെമികോൺ ഇന്ത്യ 2024 പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 11th, 12:00 pm
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, അശ്വിനി വൈഷ്ണവ്, ജിതിൻ പ്രസാദ്, സെമികണ്ടക്ടർ മേഖലയിലെ ആഗോള വ്യവസായ ഭീമന്മാർ, വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയ ലോകത്തെ എല്ലാ പങ്കാളികൾ, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യവ്യക്തിത്വങ്ങളേ! എല്ലാവർക്കും നമസ്കാരം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു
September 11th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്‌പോ മാർട്ടിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നടന്ന പ്രദർശനം ശ്രീ മോദി വീക്ഷിച്ചു. സെപ്തംബർ 11 മുതൽ 13 വരെ നടക്കുന്ന ത്രിദിന സമ്മേളനം ഇന്ത്യയെ സെമികണ്ടക്ടറുകളുടെ ആഗോള കേന്ദ്രമാക്കി മാറ്റാൻ വിഭാവനം ചെയ്യുന്ന, ഇന്ത്യയുടെ സെമികണ്ടക്ടർ തന്ത്രവും നയവും പ്രദർശിപ്പിക്കും.PM Modi inaugurates Diamond Manufacturing Unit in Surat, Gujarat
April 17th, 10:56 am
PM Narendra Modi inaugurated the Diamond Manufacturing Unit of M/s Hare Krishna Exports Pvt Ltd in Surat. The Prime Minister said Surat has made a mark in the diamond industry but there is now need to look at the entire gems and jewellery sector. He said that as far as the gems and jewellery sector is concerned, our aim should not only be ‘Make in India’ but also 'Design in India'.Text of PM's remarks at the launch of Digital India week
July 01st, 08:19 pm
PM's remarks at the launch of Digital India week
July 01st, 07:10 pm