റോസ്ഗാർ മേളയുടെ ഭാഗമായി, ഗവണ്മെന്റിൽ പുതുതായി നിയമിതരായ 61,000-ത്തിലധികം യുവാക്കൾക്കുള്ള നിയമന ഉത്തരവുകൾ ജനുവരി 24-ന് പ്രധാനമന്ത്രി വിതരണം ചെയ്യും.

January 23rd, 05:46 pm

പതിനെട്ടാമത് റോസ്‌ഗാർ മേളയുടെ ഭാഗമായി ജനുവരി 24-ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കൾക്ക് 61,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്യും. ചടങ്ങിൽ അദ്ദേഹം ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്യും.