​ലോകനേതാക്കളുടെയും ജനങ്ങളുടെയും ഊഷ്മളമായ ആശംസകൾക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി

June 10th, 11:50 pm

ലോകനേതാക്കളും നാനാതുറകളിലുള്ള ജനങ്ങളും അറിയിച്ച ഊഷ്മളമായ ആശംസകൾക്കും അഭിനന്ദന സന്ദേശങ്ങൾക്കും പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെ​ടുത്തി. ആശംസകൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെ സേവിക്കാനും രാജ്യത്തിന്റെ വികസനയാത്രയിൽ പങ്കാളിയാകാനും സാധിക്കുന്നതു ബഹുമതിയായി കരുതുന്നുവെന്നു വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ ശക്തിയെന്നു പറഞ്ഞ പ്രധാനമന്ത്രി, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടു യാഥാർഥ്യമാക്കുന്നതിനും 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാനുള്ള സമ്പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.

World leaders congratulate PM Modi on becoming India’s longest serving democratically elected PM in consecutive terms

June 10th, 02:08 pm

World leaders from across the globe congratulated PM Modi on becoming India’s longest continuously serving democratically elected PM in consecutive terms. Leaders from Bhutan, Sri Lanka, Malaysia, Nigeria, the Malpes, Kenya, South Korea, Italy, Denmark, Cyprus and Greece praised his leadership, public service and contribution to India’s progress, while reaffirming their commitment to strengthening bilateral ties and cooperation with India.

Prime Minister congratulates Ms. Mette Frederiksen on assuming office as the Prime Minister of Denmark

June 03rd, 06:45 pm

Prime Minister Shri Narendra Modi today congratulated Ms. Mette Frederiksen on assuming office as the Prime Minister of Denmark for a remarkable third consecutive term.

മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിക്കിടെ ഡെൻമാർക്ക് ആക്ടിംഗ് പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച

May 19th, 06:40 pm

ഉഭയകക്ഷി സഹകരണം അവലോകനം ചെയ്ത ഇരു നേതാക്കളും സംയുക്ത അജണ്ടയിൽ കൈവരിച്ച പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ചു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ സഹകരണത്തിന് മുൻഗണന നൽകുന്നതും ഇരു രാജ്യങ്ങളിലെയും ഹരിത പരിവർത്തനത്തിന് സഹായകവുമായ ഇന്ത്യ-ഡെന്മാർക്ക് ഹരിത തന്ത്രപരമായ പങ്കാളിത്തത്തിൽ ഉണ്ടായ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. 2020 ൽ ഗ്രീൻ സ്ട്രാറ്റജിക് പങ്കാളിത്തം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്നു വരുന്ന പതിവ് ഉന്നതതല ചർച്ചകൾ അനുസ്മരിച്ചുകൊണ്ട് പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, ആശയവിനിമയം, നൂതന ഗവേഷണം, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് രംഗത്തെ കൈമാറ്റങ്ങൾ എന്നിവയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ നേതാക്കൾ തീരുമാനിച്ചു. പ്രതിരോധം, നിർമ്മിതബുദ്ധി എന്നീ മേഖലകളിലെ സഹകരണവും ചർച്ചാവിഷയമായി. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ സാന്നിധ്യമറിയിക്കാൻ ഡാനിഷ് കമ്പനികളെ പ്രധാനമന്ത്രി ക്ഷണിച്ചു.

മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലെ സംയുക്തപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണരൂപം

May 19th, 04:25 pm

ജനാധിപത്യം, നിയമവാഴ്ച, ബഹുസ്വരത എന്നിവയോടുള്ള നമ്മുടെ പങ്കിട്ട പ്രതിബദ്ധത നമ്മെ സ്വാഭാവിക പങ്കാളികളാക്കുന്നു. അതേസമയം സാങ്കേതികവിദ്യയിലും സുസ്ഥിരതയിലുമുള്ള നമ്മുടെ പങ്കിട്ട മുൻഗണനകൾ നമ്മുടെ ബന്ധത്തെ വലിയ അവസരങ്ങളാൽ നിറയ്ക്കുന്നു. അതുകൊണ്ടാണ് എട്ട് വർഷം മുമ്പ് നോർഡിക് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന് കൂടുതൽ ഊർജ്ജവും ചലനാത്മകതയും നൽകുന്നതിനായി നമ്മൾ ഈ വേദി രൂപീകരിച്ചത്.

പ്രധാനമന്ത്രിയുടെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി സന്ദർശനം (മെയ് 15 - 20, 2026)

May 11th, 09:00 pm

2026 മെയ് 15 മുതൽ മെയ് 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി പദ്ധതിയിടുന്നു. സന്ദർശന വേളയിൽ അദ്ദേഹം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യും. നെതർലാൻഡ്‌സിൽ, പ്രധാനമന്ത്രി രാജാവ് വില്ലെം-അലക്‌സാണ്ടറിനെ കാണുകയും പ്രധാനമന്ത്രി റോബ് ജെറ്റനുമായി ചർച്ച നടത്തുകയും ചെയ്യും. സ്വീഡനിൽ, അദ്ദേഹം പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സണുമായി ചർച്ച നടത്തും. നോർവേയിൽ, അദ്ദേഹം രാജാവ് ഹരാൾഡ് അഞ്ചാമനെ സന്ദർശിക്കുകയും പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും. തുടർന്ന്, പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ചർച്ച നടത്താൻ അദ്ദേഹം ഇറ്റലി സന്ദർശിക്കും.

പ്രധാനമന്ത്രി സെപ്റ്റംബർ 25-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 പരിപാടിയിൽ സംബന്ധിക്കും

September 24th, 06:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 25-ന് വൈകുന്നേരം 6:15-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്യും.

ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൺ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ടു

September 16th, 07:29 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണുമായി ടെലിഫോണിൽ സംസാരിച്ചു.

ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി

April 15th, 06:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണും ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധങ്ങളുടെ വിവിധ വശങ്ങളും ആഗോള സംഭവവികാസങ്ങളും ചർച്ച ചെയ്തു.

When growth is driven by aspirations, it becomes inclusive and sustainable: PM Modi at Rising Bharat Summit

April 08th, 08:30 pm

PM Modi addressed the News18 Rising Bharat Summit. He remarked on the dreams, determination, and passion of the youth to develop India. The PM highlighted key initiatives, including zero tax on income up to ₹12 lakh, 10,000 new medical seats and 6,500 new IIT seats, 50,000 new Atal Tinkering Labs and over 52 crore Mudra Yojana loans. The PM congratulated the Parliament for enacting Waqf law.

ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

April 08th, 08:15 pm

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സമ്മേളനത്തിൽ സംസാരിക്കവേ, ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള ആദരണീയരായ അതിഥികളുമായി ബന്ധപ്പെടാൻ അവസരം നൽകിയതിന് നെറ്റ്‌വർക്ക് 18 ന് അദ്ദേഹം തന്റെ നന്ദി രേഖപ്പെടുത്തി. ഈ വർഷത്തെ ഉച്ചകോടി ഇന്ത്യയിലെ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ഊന്നൽ നൽകിയതിനെ അദ്ദേഹം അഭിനന്ദിച്ചു. ഈ വർഷം ആദ്യം സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ ഭാരത് മണ്ഡപത്തിൽ നടന്ന 'വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗി'ന്റെ പ്രാധാന്യം അടിവരയിട്ട്, ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള യുവാക്കളുടെ സ്വപ്നങ്ങളെയും, ദൃഢനിശ്ചയത്തെയും, അഭിനിവേശത്തെയും കുറിച്ച് അദ്ദേഹം പരാമർശിച്ചു. 2047 ഓടെ ഇന്ത്യയുടെ പുരോഗതിക്കായുള്ള രൂപരേഖയ്ക്ക് ഊന്നൽ നൽകിയ അദ്ദേഹം, ഓരോ ഘട്ടത്തിലും നടത്തുന്ന തുടർച്ചയായ ചർച്ചകൾ വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുമെന്ന് പറഞ്ഞു. ഈ ഉൾക്കാഴ്ചകൾ അമൃത് കാൽ തലമുറയെ ഊർജ്ജസ്വലമാക്കുകയും നയിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടിയുടെ വിജയത്തിന് അദ്ദേഹം അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെന്മാർക്ക് പ്രധാനമന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി

April 20th, 06:01 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡെന്മാർക്കിന്റെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെനുമായി ടെലിഫോൺ സംഭാഷണം നടത്തി.

ഡെന്‍മാര്‍ക്കിന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മെറ്റെ ഫ്രെഡറിക്‌സന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

December 15th, 11:01 pm

ഡെന്മാര്‍ക്കിന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മെറ്റെ ഫ്രെഡറിക്സനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

One nation, one fertilizer: PM Modi

October 17th, 11:11 am

Mantri Kisan Samruddhi Kendras (PMKSK) under the Ministry of Chemicals & Fertilisers. Furthermore, the Prime Minister also launched Pradhan Mantri Bhartiya Jan Urvarak Pariyojana - One Nation One Fertiliser.

PM inaugurates PM Kisan Samman Sammelan 2022 at Indian Agricultural Research Institute, New Delhi

October 17th, 11:10 am

The Prime Minister, Shri Narendra Modi inaugurated PM Kisan Samman Sammelan 2022 at Indian Agricultural Research Institute in New Delhi today. The Prime Minister also inaugurated 600 Pradhan Mantri Kisan Samruddhi Kendras (PMKSK) under the Ministry of Chemicals & Fertilisers. Furthermore, the Prime Minister also launched Pradhan Mantri Bhartiya Jan Urvarak Pariyojana - One Nation One Fertiliser.

രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടി

May 04th, 07:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജാക്കോബ്‌സ്‌ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, സ്വീഡൻ പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവർക്കൊപ്പം രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്തു.

ഡെൻമാർക്കിലെ രാജ്ഞി മാർഗരേത്ത് II പ്രധാനമന്ത്രിയെ എതിരേറ്റു

May 04th, 08:05 am

കോപ്പൻഹേഗനിലെ ചരിത്രപ്രസിദ്ധമായ അമലിയൻബോർഗ് കൊട്ടാരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഡെൻമാർക്കിലെ രാജ്ഞി മാർഗരിത്ത് II സ്വീകരിച്ചു.

കോപ്പൻഹേഗനിലെ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം

May 03rd, 09:14 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണുമൊത്തു് കോപ്പൻഹേഗനിലെ ബെല്ല സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും സംവദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ, ഗവേഷകർ, പ്രൊഫഷണലുകൾ, ബിസിനസ്സ് വ്യക്തികൾ എന്നിവരടങ്ങുന്ന ഡെൻമാർക്കിലെ ഇന്ത്യൻ സമൂഹത്തിലെ ആയിരത്തിലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു

May 03rd, 07:40 pm

കോപ്പൻഹേഗനിൽ നടന്ന ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി മോദി വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്തു. ഈ ദിവസങ്ങളിൽ FOMO അല്ലെങ്കിൽ 'നഷ്‌ടപ്പെടുമോ എന്ന ഭയം' എന്ന പദം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ പരിഷ്‌കാരങ്ങളും നിക്ഷേപ സാധ്യതകളും നോക്കുമ്പോൾ, നമ്മുടെ രാജ്യത്ത് നിക്ഷേപം നടത്താത്തവർ അത് തീർച്ചയായും അനുഭവപ്പെടുമെന്ന് എനിക്ക് പറയാൻ കഴിയും. പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡെന്മാർക്കിൽ നടത്തിയ പത്രപ്രസ്താവന

May 03rd, 07:11 pm

ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്നെയും എന്റെ പ്രതിനിധികളെയും ഡെന്മാർക്കിൽ ആശ്ചര്യകരമായ സ്വീകരണത്തിനും ആതിഥ്യമരുളിയതിനും നിങ്ങൾക്കും നിങ്ങളുടെ ടീമിനും നന്ദി. നിങ്ങളുടെ മനോഹരമായ രാജ്യത്തേക്കുള്ള എന്റെ ആദ്യ സന്ദർശനമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഈ രണ്ടു സന്ദർശനങ്ങളിലൂടെ ബന്ധങ്ങളിൽ അടുപ്പവും ചടുലതയും കൊണ്ടുവരാൻ കഴിഞ്ഞു. നമ്മുടെ ഇരു രാജ്യങ്ങളും ജനാധിപത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുടെ മൂല്യങ്ങൾ പങ്കിടുക മാത്രമല്ല, പരസ്പര പൂരകമായ നിരവധി ശക്തികളും നമുക്കുണ്ട്.