പ്രധാനമന്ത്രിയും സൈപ്രസ് പ്രസിഡന്റും സൈപ്രസിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖരുമായി സംവദിച്ചു
June 16th, 02:17 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സൈപ്രസ് പ്രസിഡന്റ് നീക്കോസ് ക്രിസ്റ്റോഡൂലീഡിസും ഇന്ന് ലെമസോളിൽ സൈപ്രസിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖരുമായി വട്ടമേശ ചർച്ച നടത്തി. ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങൾ, ഉൽപ്പാദനം, പ്രതിരോധം, ലോജിസ്റ്റിക്സ്, സമുദ്രം, ഷിപ്പിങ്, സാങ്കേതികവിദ്യ, നവീകരണം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നിർമിതബുദ്ധി, ഐടി സേവനങ്ങൾ, വിനോദസഞ്ചാരം, മൊബിലിറ്റി തുടങ്ങിയ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു.സൈപ്രസിൽ നടന്ന ഇന്ത്യ-സൈപ്രസ് ബിസിനസ് വട്ടമേശ യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
June 15th, 11:10 pm
ആദ്യമായി, ഇന്ന് എന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ നേരിട്ട് വന്നതിന് പ്രസിഡന്റിന് എന്റെ നന്ദി അറിയിക്കുന്നു. ബിസിനസ്സ് നേതാക്കളുമായി ഇത്രയും വലിയൊരു വട്ടമേശ സമ്മേളനം സംഘടിപ്പിച്ചതിന് ഞാൻ അദ്ദേഹത്തോട് വളരെ നന്ദിയുള്ളവനാണ്. എന്നെക്കുറിച്ചും ഞങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ച നല്ല ചിന്തകൾക്ക് ഞാൻ അദ്ദേഹത്തിന് ആത്മാർത്ഥമായി നന്ദി പറയുന്നു.The President’s address clearly strengthens the resolve to build a Viksit Bharat: PM Modi
February 04th, 07:00 pm
During the Motion of Thanks on the President’s Address, PM Modi highlighted key achievements, stating 250 million people were lifted out of poverty, 40 million houses were built, and 120 million households got piped water. He emphasized ₹3 lakh crore saved via DBT and reaffirmed commitment to Viksit Bharat, focusing on youth, AI growth, and constitutional values.ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മറുപടി
February 04th, 06:55 pm
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്‌സഭയിൽ മറുപടി നൽകി. സഭയെ അഭിസംബോധന ചെയ്യവെ, ഇന്നലെയും ഇന്നും ചർച്ചകളിൽ പങ്കെടുത്ത എല്ലാ ബഹുമാനപ്പെട്ട എംപിമാരുടെയും സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെ പാരമ്പര്യത്തിൽ ആവശ്യമുള്ളിടത്തു പ്രശംസയും ആവശ്യമുള്ളിടത്തു ചില നിഷേധാത്മക പരാമർശങ്ങളും ഉൾപ്പെടുന്നുവെന്നും അതു സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പതിനാലാം തവണയും രാഷ്ട്രപതിയുടെ പ്രസംഗത്തിനു നന്ദി പ്രകടിപ്പിക്കാൻ ജനങ്ങൾ അവസരം നൽകിയതിന്റെ മഹത്തായ സൗഭാഗ്യം എടുത്തുകാട്ടിയ അദ്ദേഹം പൗരന്മാർക്ക് ആദരവോടെ നന്ദി അറിയിക്കുകയും ചർച്ചയിൽ പങ്കെടുത്ത എല്ലാവരെയും അവരുടെ ചിന്തകളാൽ സമ്പന്നമാക്കിയതിനു കൃതജ്ഞത അറിയിക്കുകയും ചെയ്തു.ചീഫ് സെക്രട്ടറിമാരുടെ നാലാമത് ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
December 15th, 10:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ നാലാമത് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തു. 2024 ഡിസംബർ 13 മുതൽ 15 വരെ ഡൽഹിയിലാണ് ത്രിദിന സമ്മേളനം നടന്നത്.പ്രധാനമന്ത്രി 2024 ഡിസംബർ 14നും 15നും ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ നാലാം ദേശീയ സമ്മേളനത്തിൽ അധ്യക്ഷനാകും
December 13th, 12:53 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 14നും 15നും ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ നാലാം ദേശീയ സമ്മേളനത്തിൽ അധ്യക്ഷനാകും. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ തമ്മിലുള്ള പങ്കാളിത്തത്തിനു കൂടുതൽ കരുത്തേകുന്നതിനുള്ള മറ്റൊരു പ്രധാന ചുവടുവയ്പ്പാണിത്.Experts and investors around the world are excited about India: PM Modi in Rajasthan
December 09th, 11:00 am
PM Modi inaugurated the Rising Rajasthan Global Investment Summit 2024 and Rajasthan Global Business Expo in Jaipur, highlighting India's rapid economic growth, digital advancements, and youth power. He emphasized India's rise as the 5th largest economy, doubling exports and FDI, and the transformative impact of tech-driven initiatives like UPI and DBT.റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻ്റ് ഉച്ചകോടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
December 09th, 10:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റും 2024 രാജസ്ഥാൻ ഗ്ലോബൽ ബിസിനസ് എക്‌സ്‌പോയും രാജസ്ഥാനിലെ ജയ്പൂരിലെ ജയ്പൂർ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ (ജെഇസിസി) ഉദ്ഘാടനം ചെയ്തു. രാജസ്ഥാൻ്റെ വിജയയാത്രയിലെ മറ്റൊരു സവിശേഷ ദിനമാണ് ഇന്നെന്ന് സദസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പിങ്ക് സിറ്റി - ജയ്പൂരിൽ നടക്കുന്ന റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റ് 2024-ലേക്കുള്ള എല്ലാ വ്യവസായ, ബിസിനസ് പ്രമുഖർ, നിക്ഷേപകർ, പ്രതിനിധികൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. മഹത്തായ പരിപാടി സംഘടിപ്പിച്ച രാജസ്ഥാൻ ഗവൺമെന്റിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.അമേരിക്കയിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം
June 24th, 07:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 23 ന് വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി സംവദിച്ചു.മധ്യപ്രദേശിലെ ഇൻഡോറിൽ 2023-ലെ മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
January 11th, 05:00 pm
മധ്യപ്രദേശ് നിക്ഷേപക ഉച്ചകോടിയിലേക്ക് എല്ലാ നിക്ഷേപകർക്കും സംരംഭകർക്കും ഊഷ്മളമായ സ്വാഗതം! വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ മധ്യപ്രദേശിന്റെ പങ്ക് വളരെ നിർണായകമാണ്. ഭക്തിയും ആത്മീയതയും മുതൽ ടൂറിസം വരെ; കൃഷി മുതൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം വരെ, എംപിക്ക് അതുല്യതയും മഹത്വവും അവബോധവും ഉണ്ട്.മധ്യപ്രദേശിലെ ഇൻഡോറിൽ 2023ലെ മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു
January 11th, 11:10 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഇൻഡോറിൽ ആഗോള നിക്ഷേപക ഉച്ചകോടിയെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു. മധ്യപ്രദേശിലെ വൈവിധ്യമാർന്ന നിക്ഷേപസാധ്യതകൾ പ്രദർശിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് ഉച്ചകോടി.Our youth should be skilled, confident and practical, NEP is preparing the ground for this: PM Modi
July 07th, 02:46 pm
PM Modi inaugurated Akhil Bhartiya Shiksha Samagam on implementation of the National Education Policy in Varanasi. The Prime Minister said that the basic premise of the National Education Policy was to take education out of narrow thinking and connect it with the modern ideas of the 21st century.PM inaugurates Akhil Bhartiya Shiksha Samagam on implementation of NEP
July 07th, 02:45 pm
PM Modi inaugurated Akhil Bhartiya Shiksha Samagam on implementation of the National Education Policy in Varanasi. The Prime Minister said that the basic premise of the National Education Policy was to take education out of narrow thinking and connect it with the modern ideas of the 21st century.അടല്‍ ഇന്നൊവേഷന്‍ മിഷന്റെ വിപുലീകരണത്തിന് മന്ത്രിസഭയുടെ അംഗീകാരം
April 08th, 09:16 pm
അടല്‍ ഇന്നൊവേഷന്‍ മിഷന്‍(എ.ഐ.എം) 2023 മാര്‍ച്ച് വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. രാജ്യത്ത് നൂതനാശയങ്ങളുടെ സംസ്‌ക്കാരവും സംരംഭകത്വ ആവാസവ്യവസ്ഥയും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എ.ഐ.എം പ്രവര്‍ത്തിക്കും. എ.ഐ.എം അതിന്റെ വിവിധ പരിപാടികള്‍ വഴി ഇത് ചെയ്യും.ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിക്കൂ'എന്ന വിഷയത്തില്‍ ഡിപിഐഐടി സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു
March 03rd, 10:08 am
കേന്ദ്രബജറ്റിന്റെ പശ്ചാത്തലത്തില്‍ വ്യാവസായിക-ആഭ്യന്തരവ്യാപാര പ്രോത്സാഹനവകുപ്പു സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്തു. ബജറ്റിനുശേഷം നടക്കുന്ന വെബിനാര്‍പരമ്പരയിലെ എട്ടാമത്തെ വെബിനാറാണ് ഇത്. 'ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിക്കൂ' എന്നതായിരുന്നു വെബിനാറിന്റെ വിഷയം.ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിക്കൂ'എന്ന വിഷയത്തില്‍ ഡിപിഐഐടി സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു
March 03rd, 10:07 am
കേന്ദ്രബജറ്റിന്റെ പശ്ചാത്തലത്തില്‍ വ്യാവസായിക-ആഭ്യന്തരവ്യാപാര പ്രോത്സാഹനവകുപ്പു സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്തു. ബജറ്റിനുശേഷം നടക്കുന്ന വെബിനാര്‍പരമ്പരയിലെ എട്ടാമത്തെ വെബിനാറാണ് ഇത്. 'ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിക്കൂ' എന്നതായിരുന്നു വെബിനാറിന്റെ വിഷയം."സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" പരിപാടിയുടെ ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 20th, 10:31 am
പരിപാടിയിൽ നമ്മോടൊപ്പം ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ജി, രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് മിശ്ര ജി, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ ശ്രീ. കിഷൻ റെഡ്ഡി ജി, ഭൂപേന്ദർ യാദവ് ജി, അർജുൻ റാം മേഘ്‌വാൾ ജി, പർഷോത്തം രൂപാല ജി, ശ്രീ കൈലാഷ് ചൗധരി ജി, രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, ബ്രഹ്മാ കുമാരിസിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി രാജയോഗി മൃത്യുഞ്ജയ ജി, രാജയോഗിനി സഹോദരി മോഹിനി, സഹോദരി ചന്ദ്രിക ജി, ബ്രഹ്മാകുമാരിമാരുടെ മറ്റെല്ലാ സഹോദരിമാരേ , മഹതികളേ , മഹാന്മാരെ എല്ലാ യോഗികളേ !"സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" ദേശീയതല ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി
January 20th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക് ദേശീയതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്‌മകുമാരി സംഘത്തിന്റെ ഏഴ് പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. ലോക്സഭ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള, രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര മന്ത്രിമാരായ ശ്രീ ജി കൃഷ്ണന്‍ റെഡ്ഡി, ശ്രീ ഭൂപേന്ദര്‍ യാദവ്, ശ്രീ അര്‍ജുന്‍ രാം മേഘ്വാല്‍, ശ്രീ പര്‍ഷോത്തം രൂപാല, ശ്രീ കൈലാഷ് ചൗധരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.പുതുച്ചേരിയിൽ 25-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 12th, 03:02 pm
പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ ജി, മുഖ്യമന്ത്രി എൻ രംഗസാമി ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരായ ശ്രീ നാരായൺ റാണെ ജി, ശ്രീ അനുരാഗ് താക്കൂർ ജി, ശ്രീ നിസിത് പ്രമാണിക് ജി, ശ്രീ ഭാനു പ്രതാപ് സിംഗ് വർമ്മ ജി, പുതുച്ചേരി സർക്കാരിലെ മുതിർന്ന മന്ത്രിമാർ, മന്ത്രിമാർ, എം.എൽ.എമാർ, എം.എൽ.എ.മാർ. രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും, എന്റെ യുവ സുഹൃത്തുക്കളേ ! ആശംസകൾ! നിങ്ങൾക്കെല്ലാവർക്കും ദേശീയ യുവജനദിന ആശംസകൾ നേരുന്നു!25-ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 12th, 11:01 am
25-ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് ദേശീയ യുവജന ദിനമായി ആചരിക്കുന്നു. ചടങ്ങില്‍, മേരെ സപ്‌നോ കാ ഭാരത് (എന്റെ സ്വപ്‌നത്തിലെ ഇന്ത്യ), ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത നായകര്‍ (അണ്‍സങ് ഹീറോസ് ഓഫ് ഇന്ത്യന്‍ ഫ്രീഡം മൂവ്‌മെന്റ്)'' എന്നീ വിഷയങ്ങളിലെ തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഈ രണ്ട് വിഷയങ്ങളിലായി ഒരു ലക്ഷത്തിലധികം യുവജനങ്ങൾ സമര്‍പ്പിച്ച ലേഖനങ്ങളില്‍ നിന്നാണ് ഈ ഉപന്യാസങ്ങള്‍ തെരഞ്ഞെടുത്തത്. ഏകദേശം 122 കോടി രൂപ ചെലവഴിച്ച് പുതുച്ചേരിയില്‍ സ്ഥാപിച്ച എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) മന്ത്രാലയത്തിന്റെ സാങ്കേതിക കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പുതുച്ചേരി ഗവണ്‍ശമന്റ് ഏകദേശം 23 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ തീയേറ്റര്‍ ഉള്‍പ്പെടെയുള്ള ഓഡിറ്റേറിയമായ പെരുന്തലൈവര്‍ കാമരാജര്‍ മണിമണ്ഡപവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, ശ്രീ നാരായണ്‍ റാണെ, ശ്രീ ഭാനു പ്രതാപ് സിംഗ് വര്‍മ്മ, ശ്രീ നിസിത് പ്രമാണിക്, ഡോ തമിഴിസൈ സൗന്ദരരാജന്‍ പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എന്‍. രംഗസ്വാമി, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.