റിപ്പബ്ലിക് ഓഫ് സൈപ്രസ് പ്രസിഡന്റിനൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
May 22nd, 01:00 pm
നിങ്ങളുടെ സന്ദർശനത്തിലുടനീളം ആ ഊഷ്മളതയും സൗഹൃദവും ഇന്ത്യയുമായുള്ള ശക്തമായ ബന്ധവും ഞങ്ങൾക്ക് ശരിക്കും അനുഭവപ്പെട്ടു. ഇന്ന് നിങ്ങളുടെ ഇന്ത്യാ സന്ദർശനം നമ്മുടെ പങ്കിട്ട യാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ്.നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനുമായുള്ള പ്രതിനിധിതല ചർച്ചയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 16th, 11:58 pm
എനിക്കും എന്റെ പ്രതിനിധിസംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം നെതർലൻഡ്‌സ് സന്ദർശിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, ഇന്ത്യ-നെതർലൻഡ്‌സ് പങ്കാളിത്തം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു.ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന
May 06th, 05:24 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും വിയറ്റ്നാം പ്രസിഡന്റുമായ തോ ലാം 2026 മെയ് 5 മുതൽ മെയ് 7 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാമിനോടൊപ്പം ഉന്നതതല പ്രതിനിധി സംഘവും ഉണ്ടായിരുന്നു. ശക്തമായ ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിച്ചു.ശ്രീ റാം കോളേജ് ഓഫ് കൊമേഴ്സ് ഭരണസമിതി അംഗങ്ങൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
April 25th, 10:50 pm
ശ്രീ റാം കോളേജ് ഓഫ് കൊമേഴ്സിന്റെ ഭരണസമിതി അംഗങ്ങൾ ഉൾപ്പെട്ട പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷം സ്ഥാപനത്തിന്റെ ശതാബ്ദി വർഷമാണെന്നും അക്കാദമിക മികവിന്റെയും രാഷ്ട്ര നിർമ്മാണത്തിന്റെയും മഹത്തായ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും ശ്രീ മോദി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കോളേജിന്റെ ദീർഘകാല സംഭാവനകളെയും വിവിധ മേഖലകളിൽ തലമുറകളായുള്ള നേതാക്കളെ വാർത്തെടുക്കുന്നതിൽ കോളേജ് വഹിച്ച പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.ഓസ്ട്രിയൻ ചാൻസലറുമായുള്ള സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
April 16th, 11:55 am
ചാൻസലർ സ്റ്റോക്കർ, താങ്കളുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിൽ ഞാൻ താങ്കളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. യൂറോപ്പിന് പുറത്തുള്ള താങ്കളുടെ ആദ്യ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യ-ഓസ്ട്രിയ ബന്ധത്തോടുള്ള താങ്കളുടെ കാഴ്ചപ്പാടും പ്രതിബദ്ധതയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.ഫിൻലാൻഡ് പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
March 05th, 11:55 am
ഇന്ന് ലോകം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുക്രെയ്ൻ മുതൽ പശ്ചിമേഷ്യ വരെ, ലോകത്തിന്റെ പല ഭാഗങ്ങളും സംഘർഷാവസ്ഥ നേരിടുന്നത് തുടരുകയാണ്. ഇത്തരമൊരു ആഗോള സാഹചര്യത്തിൽ, ലോകത്തിലെ രണ്ട് പ്രധാന നയതന്ത്ര ശക്തികളായ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധം ഒരു സുവർണ്ണ ഘട്ടത്തിലേക്ക് കടക്കുകയാണ്. നമ്മുടെ വളരുന്ന സഹകരണം ആഗോള സ്ഥിരതയ്ക്കും വികസനത്തിനും പങ്കാളിത്ത സമൃദ്ധിക്കും പുതിയ കരുത്ത് പകരുന്നു.കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം
February 26th, 10:40 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി 2026 ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. പ്രധാനമന്ത്രി കാർണിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമായിരിക്കും ഇത്.പ്രധാനമന്ത്രി മലേഷ്യൻ പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ച നടത്തി
February 08th, 11:19 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന് പെർദാന പുത്ര സമുച്ചയത്തിൽ മലേഷ്യൻ പ്രധാനമന്ത്രി ദത്തോ സെറി അൻവർ ഇബ്രാഹിം ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന്, പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ ഔദ്യോഗിക വസതിയായ സെറി പെർദാനയിൽ നേതാക്കൾ പരിമിതമായ അംഗങ്ങൾ പങ്കെടുത്ത ചർച്ചയും പ്രതിനിധിതലത്തിലുള്ള ചർച്ചയും നടത്തി.മലേഷ്യൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
February 08th, 08:35 am
ആദ്യമായി, എന്റെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. കഴിഞ്ഞ വർഷം, ആസിയാൻ ഉച്ചകോടിക്കായി എനിക്ക് മലേഷ്യ സന്ദർശിക്കാൻ കഴിഞ്ഞില്ല. എന്നാൽ എത്രയും വേഗം ഞാൻ മലേഷ്യയിലേക്ക് വരുമെന്ന് എന്റെ പ്രിയ സുഹൃത്തിന് വാഗ്ദാനം നൽകിയിരുന്നു. ഇന്ന്, 2026 ലെ എന്റെ ആദ്യ വിദേശ സന്ദർശനത്തിൽ തന്നെ, ഞാൻ ഇവിടെ മലേഷ്യയിൽ എത്തിയിരിക്കുകയാണ്.ഇന്ത്യൻ പ്രധാനമന്ത്രിയുടെ മലേഷ്യ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള ഇന്ത്യ - മലേഷ്യ സംയുക്തപ്രസ്താവന
February 08th, 08:30 am
മലേഷ്യൻ പ്രധാനമന്ത്രി ദത്തോ സെറി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 7-നും 8-നും മലേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നാഗരിക ബന്ധങ്ങളിൽ അധിഷ്ഠിതമായ ആഴത്തിലുള്ള സൗഹൃദത്തെയും നിലനിൽക്കുന്ന ജനങ്ങൾ തമ്മിലുള്ള ബന്ധത്തെയുമാണ് ഈ സന്ദർശനം പ്രതിഫലിപ്പിച്ചത്. ഇന്ത്യ-മലേഷ്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ഏകീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഇരുനേതാക്കളുടെയും പങ്കിട്ട പ്രതിജ്ഞാബദ്ധത ഈ സന്ദർശനം ആവർത്തിച്ചുറപ്പിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അറബ് വിദേശകാര്യമന്ത്രിമാരുടെ സംഘത്തെ സ്വീകരിച്ചു
January 31st, 02:39 pm
രണ്ടാമത് ഇന്ത്യ-അറബ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ, അറബ് ലീഗ് സെക്രട്ടറി ജനറൽ, വിവിധ അറബ് പ്രതിനിധിസംഘങ്ങളുടെ തലവന്മാർ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വീകരിച്ചു.India and Ethiopia have shared continuous contact, dialogue and exchanges for thousands of years: PM Modi during meeting with Ethiopian PM Abiy Ahmed Ali
December 17th, 09:12 am
During his remarks at the meeting with Ethiopian PM Abiy Ahmed Ali, PM Modi announced that India–Ethiopia relations have been elevated to the level of a Strategic Partnership. The PM noted that both countries are democratic forces committed to peace and the welfare of humanity. He also expressed satisfaction over the decision to double the number of student scholarships for Ethiopia in India.List of Outcomes Visit of Prime Minister to Jordan
December 15th, 11:52 pm
During the meeting between PM Modi and HM King Abdullah II of Jordan, several MoUs were signed. These include agreements on New and Renewable Energy, Water Resources Management & Development, Cultural Exchange and Digital Technology.ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിന്റെ പൂർണ്ണരൂപം
December 15th, 11:00 pm
140 കോടി ഇന്ത്യക്കാരുടെ പേരിൽ, എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഭാരതവും ജോർദാനും തമ്മിലുള്ള ബന്ധത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിന് താങ്കൾ വളരെ നല്ല ആശയങ്ങൾ മുന്നോട്ടുവച്ചു. താങ്കളുടെ സൗഹൃദത്തിനും ഭാരതത്തോടുള്ള ആഴമായ പ്രതിബദ്ധതയ്ക്കും ഞാൻ താങ്കളോട് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.Prime Minister meets delegation of the 16th Finance Commission led by Chairman Dr. Arvind Panagariya
November 17th, 08:11 pm
The Prime Minister, Shri Narendra Modi, met a delegation of the 16th Finance Commission members led by the Chairman of the Commission, Dr. Arvind Panagariya.ഇന്ത്യാ ഗവൺമെന്റും ഫിലിപ്പീൻസ് ഗവൺമെന്റും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം
August 05th, 05:23 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയർ 2025 ഓഗസ്റ്റ് 4-8 തീയതികളിൽ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. പ്രസിഡന്റ് മാർക്കോസിനൊപ്പം പ്രഥമ വനിത ലൂയിസ് അരനെറ്റ മാർക്കോസും ഫിലിപ്പീൻസിലെ നിരവധി ക്യാബിനറ്റ് മന്ത്രിമാരും ഉന്നതതല വ്യാവസായിക പ്രതിനിധിസംഘവും ഉണ്ടായിരുന്നു.ഫലങ്ങളുടെ പട്ടിക : റിപ്പബ്ലിക് ഓഫ് ദി ഫിലിപ്പീൻസ് പ്രസിഡന്റിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം
August 05th, 04:31 pm
ഇന്ത്യാ റിപ്പബ്ലിക്കും ഫിലിപ്പീൻസ് റിപ്പബ്ലിക്കും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനംഫിലിപ്പീൻസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 05th, 03:45 pm
ഇന്ത്യയിലേക്ക് താങ്കളേയും താങ്കളുടെ പ്രതിനിധി സംഘത്തെയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഇന്ന് നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ ഒരു ചരിത്ര ദിനമാണ്. ഇന്ത്യ-ഫിലിപ്പീൻസ് ബന്ധത്തെ ഒരു തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് നാം ഉയർത്തുകയാണ്. ഇത് നമ്മുടെ ബന്ധങ്ങൾക്ക് പുതിയ ആക്കം കൂട്ടുകയും പ്രതിരോധ, സുരക്ഷാ മേഖലകളിലെ നമ്മുടെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വ്യാപാരം, പ്രതിരോധം, സമുദ്ര സഹകരണം, ആരോഗ്യ സംരക്ഷണം, സുരക്ഷ, ഭക്ഷ്യസുരക്ഷ, വികസന പങ്കാളിത്തം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും നമ്മുടെ ബന്ധങ്ങൾ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ന് നമ്മൾ അടുത്ത അഞ്ച് വർഷത്തേക്കുള്ള ഒരു കർമ്മ പദ്ധതി സ്ഥാപിക്കുന്നു എന്നത് വളരെയധികം സംതൃപ്തി നൽകുന്ന കാര്യമാണ്.കൊറിയൻ റിപ്പബ്ലിക് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സംഘം പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചു
July 17th, 06:40 pm
കൊറിയൻ റിപ്പബ്ലിക് പ്രസിഡന്റ് ശ്രീ ലീ ജെയ് മ്യുങ്ങിന്റെ പ്രത്യേക ദൂതൻ കിം ബൂ ക്യൂമിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
July 09th, 06:02 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീലിയയിൽ ഔദ്യോഗിക സന്ദർശനത്തിലാണ്. ഇന്ന് അദ്ദേഹം ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി ബ്രസീലിയയിലെ അൽവോറാഡ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രിയെ , പ്രസിഡന്റ് ലുല ഊഷ്മളമായി സ്വീകരിക്കുകയും,അദ്ദേഹത്തിന് വർണ്ണാഭവും ആചാരപരവുമായ സ്വീകരണം നൽകുകയും ചെയ്തു.