രാജസ്ഥാനിലെ ബാൻസ്വാരയിൽ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

September 25th, 02:32 pm

മാതാ ത്രിപുര സുന്ദരി കീ ജയ്, ബനേശ്വർ ധാം കീ ജയ്, മംഗർ ധാം കീ ജയ്, ജയ് ഗുരു! റാം-റാം! ബഹുമാനപ്പെട്ട ഗവർണർ ശ്രീ ഹരിഭാവു ബഗഡെ ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ്മ ജി, മുൻ മുഖ്യമന്ത്രി, സഹോദരി വസുന്ധര രാജെ ജി, മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകൻ പ്രഹ്ലാദ് ജോഷി ജി, ജോധ്പൂരിൽ നിന്ന് ഞങ്ങളോടൊപ്പം ചേർന്ന ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, അശ്വിനി വൈഷ്ണവ് ജി, ബിക്കാനേറിൽ നിന്ന് ഞങ്ങളോടൊപ്പം ചേർന്ന ശ്രീ അർജുൻ റാം മേഘ്‌വാൾ ജി, ഉപമുഖ്യമന്ത്രിമാരായ പ്രേം ചന്ദ് ബൈരവാ ജി , ദിയാ കുമാരി ജി, ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീ മദൻ റാത്തോഡ് ജി, രാജസ്ഥാൻ ​ഗവൺമെന്റിലെ മന്ത്രിമാർ, ഇവിടെ സന്നിഹിതരായ മറ്റ് പ്രമുഖർ, സഹോദരീസഹോദരന്മാരേ,

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബാൻസ്വാരയിൽ 1,22,100 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു

September 25th, 02:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ബാൻസ്വാരയിൽ 1,22,100 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. നവരാത്രിയുടെ നാലാം ദിവസം, ബാൻസ്വാരയിലെ മാതാ ത്രിപുര സുന്ദരിയുടെ പുണ്യഭൂമി സന്ദർശിക്കാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. കാന്തലിലെയും വാഗഡിലെയും ഗംഗയായി ആരാധിക്കപ്പെടുന്ന മാതാ മാഹിനദി കാണാനും തനിക്ക് അവസരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. മാഹിയിലെ ജലം ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ അതിജീവനശേഷിയുടെയും പോരാട്ടത്തിന്റെയും പ്രതീകമാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മഹായോഗി ഗോവിന്ദ് ഗുരുജിയുടെ പ്രചോദനാത്മകമായ നേതൃത്വത്തെ അദ്ദേഹം എടുത്തുകാട്ടി. അദ്ദേഹത്തിന്റെ പാരമ്പര്യം ഇന്നും പ്രതിധ്വനിക്കുന്നതായും, മാഹിയിലെ പുണ്യജലം ആ മഹത്തായ ഇതിഹാസത്തിനു സാക്ഷ്യം വഹിക്കുന്നതായും ശ്രീ മോദി പറഞ്ഞു. മാതാ ത്രിപുര സുന്ദരിക്കും മാതാ മാഹിക്കും അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഭക്തിയുടെയും വീര്യത്തിന്റെയും മണ്ണിൽനിന്ന്, മഹാറാണാ പ്രതാപിനും രാജാ ബാൻസിയ ഭീലിനും അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിച്ചു.

പണ്ഡിത് ദീൻ ദയാൽ ഉപാധ്യായയുടെ പുണ്യ തിഥിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

February 11th, 01:45 pm

പണ്ഡിത് ദീൻ ദയാൽ ഉപാധ്യായയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. രാഷ്ട്രസേവനത്തിനായി സ്വജീവിതം സമർപ്പിച്ച ദീർഘദർശിയായ ചിന്തകനായിരുന്നു പണ്ഡിത് ദീൻ ദയാൽ ഉപാധ്യായ. സമൂഹത്തിലെ ഏറ്റവും ഒടുവിലത്തെ വ്യക്തിയും ഉയർച്ച പ്രാപിക്കണം എന്ന അദ്ദേഹത്തിൻ്റെ തത്വം കരുത്തുറ്റ രാഷ്ട്രത്തിലേക്കുള്ള നമ്മുടെ യാത്രയെ നിരന്തരം പ്രചോദിപ്പിക്കും. - ശ്രീ മോദി പരാമർശിച്ചു.

ഗംഗാ നദിക്ക് കുറുകെ ഒരു പുതിയ റെയിൽ-റോഡ് പാലം ഉൾപ്പെടെയുള്ള വാരണാസി-പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ മൾട്ടിട്രാക്കിംഗ് നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി: കണക്റ്റിവിറ്റി നൽകുന്നതിനും യാത്രാസൗകര്യം സുഗമമാക്കുന്നതിനും ലോജിസ്റ്റിക് ചെലവ്, എണ്ണ ഇറക്കുമതി, കാർബൺ ബഹിർഗമനം എന്നിവ കുറയ്ക്കുന്നതിനും ഇത് വഴിയൊരുക്കും

October 16th, 03:18 pm

റയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 2,642 കോടി രൂപയ്ക്കുള്ള മൾട്ടി-ട്രാക്കിംഗ് പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിർദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി, ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ സെക്ഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം പ്രദാനം ചെയ്യുന്നതിലൂടെ സേവനങ്ങൾ സുഗമമാക്കുകയും തിരക്ക് കുറയ്ക്കുകയും ചെയ്യും. ഉത്തർപ്രദേശിലെ വാരാണസി, ചന്ദൗലി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്.