India's Digital Public Infrastructure has today become a subject of global discussion: PM Modi at the Rising Bharat Summit

February 27th, 08:30 pm

PM Modi addressed the Rising Bharat Summit, centering his remarks on the theme of Strength Within. Highlighting India's journey over the last 11 years, the PM spoke extensively on reclaiming national potential, economic self-reliance, and the roadmap for a developed India by 2047. He noted that in previous industrial revolutions, India and the Global South were merely followers, while in the era of AI, India is a partner in decisions and is shaping them.

PM Modi addresses Network18 Rising Bharat Summit

February 27th, 08:00 pm

PM Modi addressed the Rising Bharat Summit, centering his remarks on the theme of Strength Within. Highlighting India's journey over the last 11 years, the PM spoke extensively on reclaiming national potential, economic self-reliance, and the roadmap for a developed India by 2047. He noted that in previous industrial revolutions, India and the Global South were merely followers, while in the era of AI, India is a partner in decisions and is shaping them.

​പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സമർപ്പിച്ചിരിക്കുന്ന അനുകമ്പയുള്ള ഗവണ്മെന്റ്: പ്രധാനമന്ത്രി

June 05th, 09:45 am

പരിവർത്തനാത്മകവും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഭരണത്തിന്റെ 11 വർഷം രാജ്യം ആഘോഷിക്കുന്ന വേളയിൽ, പാവപ്പെട്ടവരുടെ ക്ഷേമത്തോടുള്ള എൻ‌ഡി‌എ ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു. ശാക്തീകരണം, അടിസ്ഥാനസൗകര്യങ്ങൾ, ഉൾച്ചേർക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അനുകമ്പയുള്ള ഗവണ്മെന്റ് 25 കോടിയിലധികം പൗരന്മാരെ ദാരിദ്ര്യത്തിൽനിന്നു മുക്തരാക്കുന്നതിൽ നിർണായകപങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എ ബി പി നെറ്റ് വർക്ക് ഇന്ത്യ@2024 ഉച്ചകോടിയിൽ‍ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

May 06th, 08:04 pm

ഇന്ന് രാവിലെ മുതൽ, ഭാരത് മണ്ഡപം ഒരു ഊർജ്ജസ്വലമായ വേദിയായി മാറിയിരിക്കുന്നു. കുറച്ച് മിനിറ്റ് മുമ്പ്, നിങ്ങളുടെ ടീമിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. ഈ ഉച്ചകോടി വൈവിധ്യം നിറഞ്ഞതായിരുന്നു. നിരവധി വിശിഷ്ട വ്യക്തികൾ ഈ ഉച്ചകോടിക്ക് നിറം നൽകിയിട്ടുണ്ട്. നിങ്ങളുടെ അനുഭവവും വളരെ സമ്പന്നമായിരുന്നിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഉച്ചകോടിയിലെ യുവാക്കളുടെയും സ്ത്രീകളുടെയും വലിയ സാന്നിധ്യം ഒരു തരത്തിൽ അതിന്റെ സവിശേഷതയായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും, നമ്മുടെ ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട അനുഭവങ്ങൾ - ഇപ്പോൾ ഈ അവതാരകരെയെല്ലാം ഞാൻ കണ്ടുമുട്ടിയപ്പോൾ, അവർ അവരുടെ കഥകൾ പങ്കുവെക്കുന്ന ആവേശം എനിക്ക് കാണാൻ കഴിഞ്ഞു. അവരുടെ ഓരോ സംഭാഷണവും അവർ ഓർത്തു. ഇത് തന്നെ ശരിക്കും പ്രചോദനാത്മകമായ ഒരു അവസരമായിരുന്നു.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ABP നെറ്റ്‌വർക്ക് ഇന്ത്യ @ 2047’ ഉച്ചകോടിയെ അഭിസംബോധന ചെയ്തു

May 06th, 08:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘എബിപി നെറ്റ്‌വർക്ക് ഇന്ത്യ@2047’ ഉച്ചകോടിയിൽ പങ്കെടുത്തു. ഭാരത് മണ്ഡപത്തിൽ നടന്ന പരിപാടി ഇന്നു രാവിലെ മുതൽ സജീവമായിരുന്നുവെന്നു സദസ്സിനെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു. സംഘാടകസംഘവുമായുള്ള തന്റെ ആശയവിനിമയം അദ്ദേഹം പരാമർശിക്കുകയും ഉച്ചകോടിയുടെ സമ്പന്നമായ വൈവിധ്യം എടുത്തുകാട്ടുകയും ചെയ്തു. പരിപാടിയുടെ ചലനാത്മകതയ്ക്കു സംഭാവന നൽകിയ നിരവധി വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികൾക്കും വളരെ മികച്ച അനുഭവം ലഭിച്ചതായി പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉച്ചകോടിയിൽ യുവാക്കളുടെയും സ്ത്രീകളുടെയും ഗണ്യമായ സാന്നിധ്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട പ്രചോദനാത്മകമായ അനുഭവങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞു. അവരുടെ കഥകൾ പ്രചോദനത്തിന്റെ ഉറവിടമായി വർത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Today, India is not just a Nation of Dreams but also a Nation That Delivers: PM Modi in TV9 Summit

March 28th, 08:00 pm

PM Modi participated in the TV9 Summit 2025. He remarked that India now follows the Equi-Closeness policy of being equally close to all. He emphasized that the world is eager to understand What India Thinks Today. PM remarked that India's approach has always prioritized humanity over monopoly. “India is no longer just a ‘Nation of Dreams’ but a ‘Nation That Delivers’”, he added.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടിവി9 ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു

March 28th, 06:53 pm

ന്യൂഡല്‍ഹിയിലെ ഭാരത മണ്ഡപത്തില്‍ ഇന്ന് നടന്ന ടിവി9 ഉച്ചകോടി 2025 ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ടിവി9ന്റെ മുഴുവന്‍ ടീമിനും അതിന്റെ കാഴ്ചക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ടിവി9ന് വലിയ തോതില്‍ പ്രാദേശിക പ്രേക്ഷകരുണ്ടെന്നും ഇപ്പോള്‍ ആഗോള പ്രേക്ഷകരും തയ്യാറെടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ടെലികോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രവാസികളെയും അദ്ദേഹം സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.